Velur Ente Gramam

Velur Ente Gramam velur

വേലൂര്‍
തൃശ്ശൂര്‍ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ചൊവ്വന്നൂര്‍ ബ്ലോക്കിലാണ് വേലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കിരാലൂര്‍, വേലൂര്‍, തയ്യൂര്‍, വെള്ളാറ്റഞ്ഞൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വേലൂര്‍ പഞ്ചായത്തിന് 28.32 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 1936-ല്‍ നിലവില്‍ വന്ന വേലൂര്‍ പഞ്ചായത്തില്‍ 17 വാര്‍ഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് കടങ്ങോട്, എരുമപ്പെട്

ടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൈപ്പറമ്പ്, അവണൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചൂണ്ടല്‍, കടങ്ങോട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എരുമപ്പെട്ടി, അവണൂര്‍, മുണ്ടത്തിക്കോട് പഞ്ചായത്തുകളുമാണ്. തൃശ്ശൂര്‍, വടക്കാഞ്ചേരി, കുന്നംകുളം എന്നിവയാണ് വേലൂര്‍ പഞ്ചായത്തില്‍ നിന്നും ഏറെ അകലത്തല്ലാതെ സ്ഥിതി ചെയ്യുന്ന പ്രധാനപട്ടണങ്ങള്‍. ജര്‍മ്മനിയില്‍ നിന്ന് മിഷണറി പ്രവര്‍ത്തനത്തിനുവേണ്ടി കേരളത്തിലെത്തിയ അര്‍ണോസ് പാതിരി, മലയാളവും, സംസ്കൃതവും പഠിക്കാന്‍ മച്ചാട്ട് ഇളയതിന്റെ ശിഷ്യനായി വേലൂരിലാണ് തങ്ങിയത്. പ്രശ്സതമായ പഴയങ്ങാടി കുരിശുപള്ളിയും, വേലൂര്‍പള്ളിയും അദ്ദേഹം സ്ഥാപിച്ചതാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇന്നത്തെ കേരളത്തിന്റെ മധ്യഭാഗമായ ഈ പ്രദേശത്ത് സമ്പല്‍സമൃദ്ധമായ തലപ്പിള്ളിരാജ്യം സ്ഥിതിചെയ്തിരുന്നു. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഒരു സാമന്തരാജാവായിരുന്ന തലപ്പിള്ളി രാജാവിന്റെ ഭരണാതിര്‍ത്തിയില്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. 1957-ല്‍ വാഴാനിഡാമിന്റെ നിര്‍മ്മാണത്തോടെ വേലൂരിന്റെ തെക്കന്‍ പ്രദേശങ്ങളിലെ തുരിശുഭൂമികള്‍ കൃഷിഭൂമികളായി. മിതോഷ്ണകാലാവസ്ഥ അനുഭവപ്പെടുന്ന വേലൂര്‍ പഞ്ചായത്ത് സെന്‍ട്രല്‍ മിഡ് ലാന്റ് സോണില്‍ ഉള്‍പ്പെടുന്നു. ഇടയന്‍മാരുടേയും ആദിവാസികളുടേയും ആവാസകേന്ദ്രമായിരുന്ന അവികസിതമായ പ്രദേശമായിരുന്നു പണ്ടുകാലത്ത് വേലൂര്‍. ചാളകളും, ചെറുകുടിലുകളും നിറഞ്ഞ ഇവിടം സംസ്കൃതത്തിലെ പല്ലി(ഘോഷം, ആദീരം, പല്ലി, പക്കണം, ശബരാലയം എന്നിവ പര്യായങ്ങളാണ്)യായിരുന്നു.തലയിലെ അറ്റത്തെ പല്ലിതെരുവ് എന്നര്‍ത്ഥത്തില്‍ തലപ്പള്ളി എന്ന സ്ഥലനാമമുണ്ടായതാവാമെന്ന് അനുമാനിക്കപ്പെടുന്നു. വേലൂര്‍ എന്ന് പ്രദേശത്തിന് പേരുണ്ടായതിനെ പറ്റി പ്രബലമായ മൂന്ന് അഭിപ്രായങ്ങളുണ്ട്. പാലക്കാട്ടു ജില്ലയില്‍ വള്ളുവനാട് എന്ന പ്രദേശത്ത് അധിവസിച്ചിരുന്ന വള്ളുവര്‍ (തിരുക്കുറള്‍ രചിച്ച തിരുവള്ളുവരുടെ അനുയായികള്‍) ഈ പ്രദേശത്ത് കുടിയേറിപാര്‍ത്തിരിക്കാമെന്നും, വള്ളുവരുടെ ഊര് എന്ന അര്‍ത്ഥത്തില്‍ വള്ളൂര്‍ എന്ന സ്ഥലനാമമുണ്ടായെന്നും പിന്നീട് വല്ലൂര്‍ എന്നും, വെല്ലൂര്‍ എന്നും, ഒടുവില്‍ വേലൂര്‍ എന്നും ഈ ഗ്രാമത്തിന് പേരുണ്ടായിയെന്നാണ് പ്രബലമായ മറ്റൊരു അഭിപ്രായം. വേലകളുടെ ഊരാണ് വേലൂര്‍ ആയതെന്ന് മറ്റൊരഭിപ്രായവുമുണ്ട്.

  #ഗ്രാമകം_നാടകോത്സവം #ഗ്രാമകംനാടകോത്സവം
25/02/2025


#ഗ്രാമകം_നാടകോത്സവം
#ഗ്രാമകംനാടകോത്സവം

Rsrvhss Velur
29/10/2024

Rsrvhss Velur

27/10/2024
ഗ്രാമകം നാടകോത്സവം
08/03/2024

ഗ്രാമകം നാടകോത്സവം

വേലൂർ ഹൈസ്‌കൂൾ ഗ്രൗണ്ട്PC: Hari.KR
12/11/2022

വേലൂർ ഹൈസ്‌കൂൾ ഗ്രൗണ്ട്

PC: Hari.KR

തയ്യൂർ ❤️ ( വേലൂർ നമ്മുടെ ഗ്രാമം )  Photographer : Arya Murali
31/10/2022

തയ്യൂർ ❤️ ( വേലൂർ നമ്മുടെ ഗ്രാമം ) Photographer : Arya Murali

വേലൂർ രാജാ സർ രാമവർമ്മ ഹയർ സെക്കൻറ്ററി സ്കൂളിന് S.S.L.C 2022 ൽ 100 %  വിജയം. സ്കൂളിലെ അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്ക...
16/06/2022

വേലൂർ രാജാ സർ രാമവർമ്മ ഹയർ സെക്കൻറ്ററി സ്കൂളിന് S.S.L.C 2022 ൽ 100 % വിജയം. സ്കൂളിലെ അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ❤👏

🌿 നാട്ടുചന്ത  🌿  (പ്രാദേശിക വിപണി - Local Market)🌿കർഷകർ, കാർഷിക കൂട്ടായ്മകൾ,കുടുംബശ്രീ യൂണിറ്റുകൾ,തൊഴിലുറപ്പ് കൂട്ടായ്മക...
24/03/2022

🌿 നാട്ടുചന്ത 🌿

(പ്രാദേശിക വിപണി - Local Market)

🌿
കർഷകർ, കാർഷിക കൂട്ടായ്മകൾ,
കുടുംബശ്രീ യൂണിറ്റുകൾ,
തൊഴിലുറപ്പ് കൂട്ടായ്മകൾ
മറ്റ് ചെറുകിട വ്യവസായ യൂണിറ്റുകൾ,
കുടുംബക്കാർ, വ്യക്തികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി കൊണ്ട്
വേലൂരിൻ്റെ സൗഹൃദ - കാർഷിക - സർഗ്ഗാത്മക കൂട്ടായ്മ.
🌿നാട്ടുചന്ത🌿

വിഷരഹിതമായ പച്ചക്കറികൾ, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ,
വീടുകളിൽ ഉണ്ടാക്കുന്ന ചെറുകിട ഉൽപ്പന്നങ്ങൾ, മറ്റ് ജീവിതോപാധിയായി നിർമ്മിക്കുന്ന വസ്തുക്കൾ, വീട്ടിൽ വളർത്തുന്ന മുഗങ്ങൾ, കോഴി, താറാവ്, മീൻ , കരകൗശല വസ്തുക്കൾ, എന്നിവ പ്രദർശിപ്പിക്കുവാനും, പരിചയപ്പെടുത്തുവാനും, വിൽക്കുവാനും, വാങ്ങുവാനും ഒരിടം.

എല്ലാ ഞായറാഴ്ചയും
കാലത്ത് 7 മണി മുതൽ
9 മണി വരെ
വേലൂർ സർവ്വീസ് സഹകരണ ബാങ്ക് ബിൽഡിംഗിനു മുൻവശം (ഹൈസ്ക്കൂൾ ഗ്രൗണ്ടിനു സമീപം).

ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാനും വാങ്ങുവാനും
🌿 നാട്ടുചന്ത 🌿

മുഴുവൻ ജനങ്ങളുടെയും
പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുന്നു. 🌿

എന്ന് ,
സാംസ്കാരിക കൂട്ടായ്മ
വേലൂർ.

നാടക പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള രണ്ടാമത് ഗ്രാമകം പുരസ്കാരത്തിനായി ശ്രീ ശേഖരൻ അത്താണിക്കലിനെ തെരഞ്ഞെടുത്തു.ഗ്ര...
11/03/2022

നാടക പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള രണ്ടാമത് ഗ്രാമകം പുരസ്കാരത്തിനായി ശ്രീ ശേഖരൻ അത്താണിക്കലിനെ തെരഞ്ഞെടുത്തു.

ഗ്രാമകം സംഘാടക സമിതി ചെയർമാൻ ഡോ. വി കെ വിജയൻ, itfolk ഉൾപ്പെടെയുള്ള അന്തരാഷ്ട്ര നാടകോത്സവങ്ങളുടെ കോർഡിനേറ്റർ ആയിരുന്ന നാടക പ്രവർത്തകൻ കേശവൻ അഭിനേതാവും സംവിധായകനുമായ CR രാജൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
-ഗ്രാമകം 2022, സംഘാടക സമിതി -

Address

Velur
Thrissur
680601

Website

Alerts

Be the first to know and let us send you an email when Velur Ente Gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share