Ente Chalakudy

Ente Chalakudy ചാലക്കുടിയും കുറച്ച്‌ ചാലക്കുടിക്കാരും

സംഘകാലങ്ങളില്‍ (എ.ഡി 500) അടവൂര്‍ ഗ്രാമത്തിന്റെ ഭാഗമായ ചാലക്കുടി എ.ഡി.16, 17 നൂറ്റാണ്ടുവരെ കോടശ്ശേരിനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയകൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ചാലക്കുടി അന്നത്തെ ഭരണാധിപന്‍മാരായിരുന്ന കൊച്ചി രാജാക്കന്‍മാരുടെ സുഖവാസകേന്ദ്രമായിരുന്നു.

ചാലക്കുടി എന്ന പേരിന്റെ ഉല്‍ഭവത്തെകുറിച്ച് 'ജ്യോതിഷസംഹിത' എന്ന ആധികാരിക ഗ്രന്ഥത്തില്‍ 'ശാലധ്വജം' (ശാലക്കൊടി) എന്നാണ് കാണപ്പെടുന

്നത്. രണ്ടാം ചേര സാമ്രാജ്യകാലത്ത് ചുഴിക്കുളം ശാലയില്‍ വേദം പഠിക്കാനും ആയുധവിദ്യകള്‍ അഭ്യസിക്കാനും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേര്‍ എത്തിയിരുന്നു. അവര്‍ക്ക് താമസസൌകര്യം ഏര്‍പ്പെടുത്തിയിരുന്നത് പുഴയോരത്തായിരുന്നു. ഈ താമസ സൌകര്യത്തിന് 'കുടി' എന്നാണ് പറയുന്നത്. ഈ കുടിയെ ശാലകുടി എന്ന് വിളിച്ചുപോന്നു. ഇത് ലോപിച്ചാണ് ചാലക്കുടി എന്നപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു.

03/08/2026

ചാർപ്പ വെള്ളച്ചാട്ടം (01/08/2026)

കുരുക്ക്‌ മുറുക്കി ആർബിഐഇരിങ്ങാലക്കുട :- കോൺഗ്രസ്‌ ഭരിച്ചിരുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ആർബിഐ നിയന്ത്രണം മൂന്ന്...
30/07/2026

കുരുക്ക്‌ മുറുക്കി ആർബിഐ
ഇരിങ്ങാലക്കുട :- കോൺഗ്രസ്‌ ഭരിച്ചിരുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ആർബിഐ നിയന്ത്രണം മൂന്ന് മാസത്തേക്കുകൂടി നീട്ടി. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടില്ലെന്നും മൂന്നുമാസത്തേക്കുകൂടി നിയന്ത്രണം തുടരുമെന്നും ആർബിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കെപിസിസി സെക്രട്ടറിയും നിലവിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാനുമായ എം പി ജാക്‌സൻ 36 വർഷം ഐടിയു ബാങ്ക്‌ ചെയർമാനായിരുന്നു. ബാങ്കിൽ നടന്ന വൻ സാന്പത്തിക ക്രമക്കേടിനെത്തുടർന്നാണ്‌ ആർബിഐ നടപടികളിലേക്ക്‌ കടന്നത്‌. സഹകരണവകുപ്പും നടപടികൾ തുടരുകയാണ്‌. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികാരങ്ങൾ വിനിയോഗിച്ച്‌ 2025 ജൂലൈ 30നാണ് ഐടിയു ബാങ്ക്‌ ഇടപാടുകൾ നടത്തുന്നതിന് ആർബിഐ ആറ് മാസത്തേക്ക് നിയന്ത്രണം എർപ്പെടുത്തിയത്.
രണ്ട് ഘട്ടങ്ങളിലായി 2026 ജൂലൈ 30വരെ നിയന്ത്രണം നീട്ടിയിരുന്നു. ബാങ്കിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കാൻ സമയവും അനുവദിച്ചു. എന്നാൽ ബാങ്കിൽ ക്രമക്കേടുകൾ തുടർന്നതായി ആർബിഐ കണ്ടെത്തി. ഇതോടെ കോൺഗ്രസ്‌ ഭരണസമിതി പിരിച്ചുവിട്ട്‌ ആർബിഐ നിയോഗിച്ച അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ഭരണച്ചുമതലയേറ്റു. ജൂലൈ 24ന് ഇറങ്ങിയ പുതിയ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം ഒക്ടോബർ 30വരെ നീട്ടിയിരിക്കുന്നത്.
ബാങ്കിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ഭരണം അവസാനിപ്പിക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകിയതായും കോൺഗ്രസ്‌ ഭരണസമിതി തിരിച്ചുവരുമെന്നും കഴിഞ്ഞ ദിവസം എം പി ജാക്‌സൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ആർബിഐയുടെ പുതിയ ഉത്തരവ്‌ വന്നതോടെ ഇതെല്ലാം പൊളിയുകയാണ്‌.
7000 നിക്ഷേപകർക്ക്‌ 600 കോടി രൂപ ലഭിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. പണം ലഭിക്കാത്തതിനാൽ ചികിത്സ മുടങ്ങി രോഗാവസ്ഥയിലുണ്ടായിരുന്ന 12 നിക്ഷേപകർ മരിച്ചു. ജാക്‌സന്റെ ഉൾപ്പെടെ ഭരണസമിതി അംഗങ്ങളുടെ സ്വത്ത്‌ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കണമെന്നാണ്‌ നിക്ഷേപകർ പറയുന്നത്‌.
കഴിഞ്ഞ ദിവസം സ്വകാര്യപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എം പി ജാക്‌സനെ നിക്ഷേപകർ കൂക്കി വിളിച്ചു. ഇതോടെ, നിപേക്ഷകർക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്‌.

🙏 അത്ഭുത പ്രവർത്തകയായ കൊരട്ടി മുത്തിയുടെ തിരുനാൾ 2026 🙏  🗓️ തിരുനാൾ: ഒക്ടോബർ 10 & 11✨ അത്ഭുത രൂപം എഴുന്നള്ളിക്കൽ: ഒക്ടോബ...
29/07/2026

🙏 അത്ഭുത പ്രവർത്തകയായ കൊരട്ടി മുത്തിയുടെ തിരുനാൾ 2026 🙏

🗓️ തിരുനാൾ: ഒക്ടോബർ 10 & 11
✨ അത്ഭുത രൂപം എഴുന്നള്ളിക്കൽ: ഒക്ടോബർ 11 | വൈകിട്ട് 5:00 മണിക്ക്
🎉 എട്ടാമിടം: ഒക്ടോബർ 17 & 18
🎊 പതിനഞ്ചാമിടം: ഒക്ടോബർ 24 & 25

ചാലക്കുടിയിൽ ഗോഡൗൺ വാടകയ്ക്ക് നിങ്ങളുടെ ബിസിനസിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഗോഡൗൺ ഇപ്പോൾ ലഭ്യമാണ്.📦 കണ്ടെയ്‌നർ...
29/07/2026

ചാലക്കുടിയിൽ ഗോഡൗൺ വാടകയ്ക്ക്

നിങ്ങളുടെ ബിസിനസിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഗോഡൗൺ ഇപ്പോൾ ലഭ്യമാണ്.

📦 കണ്ടെയ്‌നർ ആക്‌സസ്
🚛 വലിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശനം
🏢 സ്റ്റോറേജ്, വെയർഹൗസ്, ഡിസ്‌ട്രിബ്യൂഷൻ ആവശ്യങ്ങൾക്ക് അനുയോജ്യം
📍 സൗകര്യപ്രദമായ ലൊക്കേഷൻ
⚡ ഉടൻ കൈമാറ്റം

📞 കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശനത്തിനുമായി വിളിക്കൂ: 98461 63553

ഐടിയു ബാങ്ക്‌ നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്‌ഇരിങ്ങാലക്കുട :-  വൻ ക്രമക്കേടിനെത്തുടർന്ന് ആർബിഐ ഏറ്റെടുത്ത ഇരിങ്ങാലക്കുട ടൗ...
20/07/2026

ഐടിയു ബാങ്ക്‌ നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്‌
ഇരിങ്ങാലക്കുട :- വൻ ക്രമക്കേടിനെത്തുടർന്ന് ആർബിഐ ഏറ്റെടുത്ത ഇരിങ്ങാലക്കുട ടൗൺ കോ–-ഓപ്പറേറ്റീവ് ബാങ്ക്‌ നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്‌. ബാങ്കിൽ പണം നിക്ഷേപിച്ചിട്ട്‌ കാലാവധി പൂർത്തിയായിട്ടും തിരികെ ലഭിക്കാത്തവർ ശനിയാഴ്‌ച ഇരിങ്ങാലക്കുടയിൽ പ്രതിഷേധം സംഘടിപ്പിക്കും.
രാവിലെ 10.30ന്‌ ഇരിങ്ങാലക്കുട ഠാണാ സ‍ൗത്ത്‌ ജങ്ഷനിലാണ്‌ ഒത്തുച്ചേരൽ. കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാനുമായ എം പി ജാക്‌സനായിരുന്നു പതിറ്റാണ്ടുകളായി ബാങ്ക്‌ ചെയർമാൻ. വർഷങ്ങളായി ബാങ്കിൽ വൻ ക്രമക്കേടാണ്‌ നടന്നത്‌. ആർബിഐയുടെ നാല്‌ മാനദണ്ഡങ്ങളും ലംഘിച്ചാണ്‌ വഴിവിട്ട വായ്‌പകൾ നൽകിയത്‌.
തിരിച്ചടവില്ലാത്തതിനാൽ കോടികൾ നഷ്ടത്തിലാണ്‌. നിക്ഷേപകരുടെ കൂട്ടായ്‌മയിൽ ഇതുവരെ കണ്ണികളായവരുടെ കണക്ക്‌ പ്രകാരം 400 കോടിയോളം രൂപ തിരിച്ചുകിട്ടാനുണ്ട്‌. എന്നാൽ, ബാങ്ക്‌ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഇടപെടുമെന്നുമാണ്‌ കഴിഞ്ഞ ദിവസം എം പി ജാക്‌സൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌. ആർബിഐ ഭരണം ഏറ്റെടുത്തതിനെതിരെ ജാക്‌സൻ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കയാണ്‌.
വകുപ്പനുമതിയില്ലാതെയും നിയമാവലിക്ക്‌ വിരുദ്ധമായും ബാങ്കിൽ നടത്തിയ വഴിവിട്ട ചെലവുകളുടെ നഷ്‌ടം ഭരണസമിതിയംഗങ്ങളിൽനിന്ന്‌ ഇ‍ൗടാക്കാൻ സഹകരണ വകുപ്പ്‌ നടപടി തുടങ്ങിയിരിക്കയാണ്‌. ഇതെല്ലാം മറച്ചുവച്ചാണ്‌ സർക്കാർ ഇടപ്പെട്ട്‌ പ്രശ്‌നം പരിഹരിക്കുമെന്ന്‌ ജാക്‌സൻ പറഞ്ഞത്‌. ഭരണ സ്വാധീനം ഉപയോഗിച്ച്‌ സഹകരണവകുപ്പ്‌ നടപടി ഒഴിവാക്കാനും ശ്രമങ്ങൾ നടക്കുന്നു. ഇതെല്ലാം അറിഞ്ഞതോടെയാണ്‌ നിക്ഷേപകർ പ്രത്യക്ഷ സമരത്തിന്‌ രംഗത്തിറങ്ങുന്നത്‌.
കഴിഞ്ഞ ദിവസം നിക്ഷേപകർ കൂട്ടത്തോടെ ബാങ്കിൽ എത്തിയിരുന്നു. എ ന്നാൽ പണം തിരിച്ച്‌ നൽകാൻ തടസ്സങ്ങളുണ്ടെന്നാണ്‌ ആർബിഐ നിയോഗിച്ച അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി അംഗങ്ങൾ അറിയിച്ചത്‌. നിഷ്‌ക്രിയ ആസ്‌തികൾ വിറ്റ്‌ ബാങ്ക്‌ ലാഭത്തിലായാലേ നിക്ഷേപ തുക തിരിച്ച്‌ നൽകാനാവൂവെന്നും അറിയിച്ചു. അതിന്‌ കടന്പകൾ ഏറെയാണ്‌.

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം!അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ചാലക്കുടി റെയിൽവേ സ്...
16/07/2026

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം!

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ചാലക്കുടി റെയിൽവേ സ്റ്റേഷൻ നവീകരണത്തിലൂടെ പുതിയ മുഖച്ഛായ സ്വന്തമാക്കി.

ഏകദേശം 500 തൊഴിലാളികൾ ജോലിചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള  പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുള്ള  നല്ല വരുമാനമുള്ള ...
08/07/2026

ഏകദേശം 500 തൊഴിലാളികൾ ജോലിചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുള്ള നല്ല വരുമാനമുള്ള കാന്റീൻ നടത്താൻ ടെൻഡർ ക്ഷണിക്കുന്നു. മലയാറ്റൂർ അങ്കമാലി ഭാഗത്തുനിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോകുന്ന നിരവധി വിനോദസഞ്ചാരികൾക്കും , തിരിച്ച് മൂന്നാർ ഭാഗത്തേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കും ഭക്ഷണം കഴിക്കാൻ ഉപകരിക്കുന്നതാണ് ഈ കാന്റീൻ. താല്പര്യമുള്ളവർ കാന്റീൻ സന്ദർശിക്കുകയും താഴെക്കാണുന്ന ടെൻഡറിലെ വ്യവസ്ഥകൾ ബോധ്യപ്പെട്ടതിനു ശേഷം പങ്കെടുക്കാൻ ശ്രമിക്കുക.

ചാലക്കുടി ടൗൺ സഹകരണ ബാങ്കിലെ SSLC,Plus Two പരീക്ഷകളിൽ ഫുൾ A+ നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള അവാർഡ് വിതരണം ചാലക്കുടി വ്യ...
08/07/2026

ചാലക്കുടി ടൗൺ സഹകരണ ബാങ്കിലെ SSLC,Plus Two പരീക്ഷകളിൽ ഫുൾ A+ നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള അവാർഡ് വിതരണം ചാലക്കുടി വ്യാപാരഭവൻ ഹാളിൽ വെച്ച് ബാങ്ക്‌ പ്രസിഡന്റ്‌ . ജോയ് മൂത്തേടന്റെ അധ്യക്ഷതയിൽ നടന്നു. ചാലക്കുടി എം. എൽ. എ. സനീഷ്‌കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ .ആലിസ് ഷിബു മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ, ബാങ്ക് സെക്രട്ടറി സോയ് പോൾ ,ബാങ്ക് സെയിൽ ഓഫീസർ ലോയ് ലാംബർട്ട്,ചാലക്കുടി മെർച്ചന്റ് പ്രസിഡന്റ്‌ ഡേവിസ്.M. D,എന്നിവർ ആശംസ അർപ്പിച്ചു
ചാലക്കുടി M. L. A.സനീഷ്‌കുമാർ ജോസഫിന് സ്വീകരണവും,മെർച്ചന്റ് അസോസിയേഷൻ തൃശൂർ ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജോയ് മൂത്തേടനെ ആദരിക്കുകയുംചെയ്തു.ബാങ്ക് ഡയറക്ടർ ബിജു പുത്തിരിക്കൽ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ്‌ . മേരി നളൻ നന്ദി പറഞ്ഞു

കോൺഗ്രസ് നേതാവും ചാലക്കുടിയുടെ മുൻ MPയുമായ കെ പി ധനപാലൻ അന്തരിച്ചു ആദരാഞ്ജലികൾ 🌹🌹🙏🙏
30/05/2026

കോൺഗ്രസ് നേതാവും ചാലക്കുടിയുടെ മുൻ MPയുമായ കെ പി ധനപാലൻ അന്തരിച്ചു
ആദരാഞ്ജലികൾ 🌹🌹🙏🙏

മാള :എല്ലാവരിലും വിസ്മയം സൃഷ്ടിച്ചു കൊണ്ട് മന്ത്രി സഭയിൽ എത്തിയ അഡ്വ. ഒ . ജെ.ജനീഷിന് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനത്ത...
21/05/2026

മാള :എല്ലാവരിലും വിസ്മയം സൃഷ്ടിച്ചു കൊണ്ട് മന്ത്രി സഭയിൽ എത്തിയ അഡ്വ. ഒ . ജെ.ജനീഷിന് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനത്തിന്റെ നമ്പറിലുമുണ്ട് ഒരു വിസ്മയം.
കാറിന്റെ നമ്പറും തിരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷവും ഒന്നാണ് 8308! കെ. എൽ 01 സിബി 8308 ആണ് കാറിന്റെ നമ്പർ.
ഇത്തവണ മന്ത്രിമാരായവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ജനീഷ്.നിയമ സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡിന് ഉടമയായ മന്ത്രിയും ഇത്തവണ ജനീഷിന്റെ കൂടെ മന്ത്രി സഭയിൽ ഉണ്ട് 29ആം വയസ്സിൽ മന്ത്രിയായ രമേശ്‌ ചെന്നിത്തല.
ജനീഷ് ജയിച്ചു വന്ന കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന് തൊട്ട് കിടക്കുന്ന 3 മണ്ഡലങ്ങളിൽ നിന്ന് ജയിച്ചവരെല്ലാം മന്ത്രി മാരായി എന്നൊരു കൗതുകവും ഉണ്ട്. മുഖ്യ മന്ത്രിയുടെ മണ്ഡലമായ പറവൂരും മന്ത്രി റോജി. എം. ജോണിന്റെ മണ്ഡലമായ അങ്കമാലിയും കൊടുങ്ങല്ലൂർ മണ്ഡലവുമായി അതിര് പങ്കിടുന്നു .

Address

Thrissur

Website

Alerts

Be the first to know and let us send you an email when Ente Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share