26/06/2021
എന്തിന് ... എന്തിനാണ് ഞങ്ങൾ നന്ദി പറയേണ്ടത് ..... ഒരു രാജ്യം മൊത്തം ചുടുകാട് ആക്കി മാറ്റിയതിനോ ... പ്രാണവായു പോലും നൽകാതെ ആയിരക്കണക്കിനാളുകളെ മരണത്തിലേക്ക് തള്ളിവിട്ടതിനോ ... എന്തിനാണ് നന്ദി പറയേണ്ടത് . 35000 കോടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചെന്ന് വീമ്പു പറഞ്ഞിട്ടും ... വാക്സിൻ കമ്പനികളുടെ കൊള്ള വിലയ്ക്ക് മുന്നിലേക്ക് ജനങ്ങളെ തള്ളിവിട്ടപ്പോൾ..35,000 കോടി ചിലവാക്കിയതിന്റെ കണക്ക് സുപ്രീം കോടതി ചോദിച്ചു ...... കള്ളി വെളിച്ചത്താകും എന്ന് പേടിച്ച് പിറ്റേദിവസം മുതൽ വാക്സിൻ ഫ്രീ ... ഇതിനാണോ ഞങ്ങൾ നന്ദി പറയേണ്ടത് ... അതും പോരാഞ്ഞിട്ട് സൗജന്യ വാക്സിനേഷന്റെ ചിലവിലേക്ക് ആണെന്ന് പറഞ്ഞു പെട്രോൾവില ദിവസവും ദിവസവും കൂട്ടുന്നതിനോ ... എന്തിനാണ് UGC ഞങ്ങൾ നന്ദി പറയേണ്ടത് . രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കേണ്ട യുജിസി എന്നു മുതലാണ് പ്രധാനമന്ത്രിക്ക് PR ഏജൻസി ആയി മാറിയത് . നിങ്ങൾ വേണമെങ്കിൽ സ്തുതി പാടിക്കോ ... പക്ഷേ ഞങ്ങളെ അതിന് കിട്ടില്ല . ഒരു ബാനറും ഇവിടെ ഉയരില്ല