CPIM Nelluvai Center Branch

CPIM Nelluvai Center Branch CPIM നെല്ലുവായ് സെന്‍റര്‍ ബ്രാഞ്ച്
സെക്രട്ടറി : മിഥുന്‍ നെല്ലുവായ്

LDF മൂന്നാംവാര്‍ഡ്‌  തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സഖാവ് പി.സി. അബാൽ മണി ഉദ്ഘാടനം നിർവഹിച്ചു.....
19/11/2025

LDF മൂന്നാംവാര്‍ഡ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സഖാവ് പി.സി. അബാൽ മണി ഉദ്ഘാടനം നിർവഹിച്ചു.....

23/10/2025

നല്ലത് നാട്ടിൽ നടന്നത് 👏👏
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം.... ❤️

കൊച്ചി ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിനായി ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക...
20/10/2025

കൊച്ചി ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിനായി ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ ഇൻഫോപാർക്ക് കാമ്പസിനോടു ചേർന്നുള്ള ഈ തന്ത്രപ്രധാനമായ സ്ഥലത്തിന് കാക്കനാട് വാട്ടർ മെട്രോ, കൊച്ചി മെട്രോ, സീ പോർട്ട്‌-എയർപോർട്ട് നാലുവരിപ്പാത തുടങ്ങിയ നിലവിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം ആനുകൂല്യം ലഭ്യമാണ് എന്നതാണ് സവിശേഷത. അത്യാധുനിക ഐ.ടി. സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന മിശ്രിത ടൗൺഷിപ്പ് മാതൃകയിലാണ് ഇവിടെ വികസനം വിഭാവനം ചെയ്തിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഈ ഐ.ടി. ടൗൺഷിപ്പ് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.
ഇൻഫോപാർക്കിന്റെ ഈ നാലാം ഘട്ട വികസനത്തിലൂടെ കേരളത്തിന്റെ ഐ.ടി. മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. 50 ലക്ഷം ചതുരശ്ര അടി പുതിയ ഐ.ടി. ഇടം കൂട്ടിച്ചേർക്കാനും 50,000 നേരിട്ടുള്ള ഐ.ടി. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം 3000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബ്, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, അടുത്ത തലമുറ ഐ.ടി. കാമ്പസുകൾ എന്നിവയുടെ കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള സംസ്‌ഥാന സർക്കാർ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനം. നവീകരണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭകത്വം എന്നിവയുടെ മുൻനിര കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാർ.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

20/10/2025

നാടിന്റെ വികസനത്തിന് എൽഡിഎഫ് 3.0

സി.പി.ഐ (എം) തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കുന്നംകുളം മുൻ എം.എൽ.എ യുമായിരുന്ന സ: ബാബു. എം. പാലിശ്ശേരി അന്തര...
14/10/2025

സി.പി.ഐ (എം) തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കുന്നംകുളം മുൻ എം.എൽ.എ യുമായിരുന്ന സ: ബാബു. എം. പാലിശ്ശേരി അന്തരിച്ചു.
പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.....✊🏻

കാലത്തിന് കാവലാളാവുക ദേശാഭിമാനി വായിക്കുകവരിക്കാരാവുക......
08/10/2025

കാലത്തിന് കാവലാളാവുക
ദേശാഭിമാനി വായിക്കുക
വരിക്കാരാവുക......

30/09/2025

ഒക്ടോബർ 01
സഖാവ് കോടിയേരി
ബാലകൃഷ്ണൻ ദിനം

കോടിയോർമ്മകളിൽ കോടിയേരി ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം
30/09/2025

കോടിയോർമ്മകളിൽ കോടിയേരി

ഒക്ടോബർ 01
സഖാവ് കോടിയേരി
ബാലകൃഷ്ണൻ ദിനം

എരുമപെട്ടി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡിലെ കുന്നത്തേരി - പതിയാരം - നെല്ലുവായ് പ്രദേശത്തെ കർഷകരുടെ ഏറെ കാലത്തെ ആവശ്യമായ തടയ...
30/09/2025

എരുമപെട്ടി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡിലെ കുന്നത്തേരി - പതിയാരം - നെല്ലുവായ് പ്രദേശത്തെ കർഷകരുടെ ഏറെ കാലത്തെ ആവശ്യമായ തടയണ സാധ്യമായിരിക്കുന്നു. ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ 2 ഘട്ടങ്ങളിൽ ആയി അനുവദിച്ച 18 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച തടയണയുടെ ഒന്നാംഘട്ടം പൂർത്തി ആയിരിക്കുന്നു. തടയണ ഒക്ടോബർ 2 വൈകുന്നേരം 4 മണിക്ക് വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിക്കും. ഞാന്‍ ജനിച്ചനാള്‍ മുതല്‍ താമസിക്കുന്ന പ്രദേശം ആയതുകൊണ്ട് തന്നെ മഴ കുറയുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം തടഞ്ഞുനിര്‍‍ത്തുന്നതിന് പണ്ടുമുതല്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടിട്ടുണ്ട്. സഖാവ് ഡോ: വി.സി. ബിനോജ് വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ആയി ചുമതല ഏറ്റെടുത്തശേഷം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യം ആദ്യംതന്നെ പരിഗണിക്കുകയും അതിനുവേണ്ട ഇടപെടല്‍ നടത്തുകയും തടയണ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തതില്‍ പ്രിയ സഖാവ് ബിനോജ് മാഷിനെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു. തടയണ നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും ഉണ്ടായിരുന്ന ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോസ്, പാടശേഖരം ഭാരവാഹികൾ ആയ മോഹനൻ എന്‍.കെ, സെയ്തുമുഹമ്മദ്, റെനി, ചന്ദ്രന്‍ ചെന്നാട്ട്, വാസു കാങ്കലാത്ത്, ഷൈജൻ എം.കെ. നെല്ലുവായ് വായനശാല പ്രസിഡണ്ട്‌ ടി.കെ. ശിവൻ തുടങ്ങിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഞാന്‍ സെക്രട്ടറിയായ സിപിഐഎം നെല്ലുവായ് സെന്‍റര്‍ ബ്രാഞ്ച് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നുള്ള നിലയില്‍ കര്‍ഷകരുടെ ഈ പ്രധാന ആവശ്യം നിറവേറ്റി നല്‍കിയ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനെ പ്രത്യേകം നന്ദി അറിയിക്കുന്നു.
- എന്‍ എം മിഥുന്‍
സെക്രട്ടറി
സി.പി.ഐ.എം. നെല്ലുവായ് സെന്‍റര്‍ ബ്രാഞ്ച്


കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് സെപ്റ്റംബ...
22/09/2025

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് സെപ്റ്റംബർ 23. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 53 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന്‌ രാത്രിയായിരുന്നു ആ അരുംകൊല. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു അഴീക്കോടൻ രാഘവൻ. പാർടി പരിപാടിയിൽ പങ്കെടുക്കാനായി സഖാവ് തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നുനടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിന്‌ ഉണ്ടായിരുന്നു.
വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടൻ ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിന്‌ അടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. തുടർന്ന് പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു.
സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അഴീക്കോടൻ. പാർടിയെയും പ്രസ്ഥാനത്തെയും ബഹുദൂരം മുന്നോട്ടുനയിക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനമാണ് അഴീക്കോടൻ നടത്തിയത്. തൊഴിലാളികളെയും കർഷകരെയും സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരെയും ഒരുമിച്ച്‌ അണിനിരത്തി പ്രക്ഷോഭപാതകൾക്ക് അദ്ദേഹം കരുത്തുപകർന്നു. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു.
സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിൽ അടയ്ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും ജയിൽവാസം അനുഭവിച്ചു.
കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്സിസ്റ്റ് നിലപാടെടുക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. സഹകരണമേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിന് അദ്ദേഹം കൃത്യമായ ദിശാബോധം നൽകി. 1969ൽ ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിനു നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തി.
സഖാവിന്റെ രക്തസാക്ഷിത്വ ദിനത്തിലാണ് സ്ഥിരംവരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം.
സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കൺവീനറായിരുന്ന പക്വമതിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി. സിപിഐ എമ്മിനെ താഴ്ത്തിക്കെട്ടാനും ഇടതുപക്ഷ ചേരിയെ ശിഥിലമാക്കാനും ഇല്ലാത്ത അഴിമതിക്കഥകൾ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെ ശത്രുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ, തൃശൂർ ചെട്ടിയങ്ങാടി തെരുവിൽ കുത്തേറ്റുമരിച്ച സഖാവിന്റെ മൃതദേഹം ഓലമേഞ്ഞ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് അത്രമേൽ നിസ്വാർഥനായ നേതാവായിരുന്നു എന്നത് നാടറിഞ്ഞത്.

ലോകത്തെ മാറ്റിമറിച്ച ദാർശനികപ്രതിഭ കാൾമാർക്സ് പിറവിയെടുത്തിട്ട് ഇന്ന് 207 വർഷം തികയുന്നു.....വെളിച്ചം കയറാത്ത ഇരുണ്ട അറക...
05/05/2025

ലോകത്തെ മാറ്റിമറിച്ച ദാർശനികപ്രതിഭ കാൾമാർക്സ് പിറവിയെടുത്തിട്ട് ഇന്ന് 207 വർഷം തികയുന്നു.....
വെളിച്ചം കയറാത്ത ഇരുണ്ട അറകളിലേക്ക് വിപ്ലവത്തിന്റെ അഗ്നിനാളങ്ങൾ പകർന്ന, മാനവകുലത്തിന് മാറ്റത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയ ധൈഷണിക ജീവിതത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ....

Address

Nelluvai
Thrissur
680584

Website

Alerts

Be the first to know and let us send you an email when CPIM Nelluvai Center Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Nelluvai Center Branch:

Share