Thiruvilwamala.in

Thiruvilwamala.in ᴠɪʟʟᴀɢᴇ | ᴄᴜʟᴛᴜʀᴇ | ᴀʀᴛ | ꜰᴇꜱᴛɪᴠᴀʟ
𝐓𝐡𝐞 𝐎𝐟𝐟𝐢𝐜𝐢𝐚𝐥 𝐏𝐚𝐠𝐞 𝐨𝐟 📍𝐓𝐡𝐢𝐫𝐮𝐯𝐢𝐥𝐰𝐚𝐦𝐚𝐥𝐚™®

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ പഴയന്നൂര്‍ ബ്ളോക്കിലാണ് തിരുവില്വാമല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയ മലബാറിന്റേയും കൊച്ചിയുടേയും അതിരായ ഭാരതപ്പുഴയുടെ തീരത്ത് തിരുവില്വാമല, കണിയാര്‍കോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിന് 37.94 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 11 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് പെരുങ്ങ

ോട്ടുകുറിശ്ശി, തരൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചീരക്കുഴിപുഴയും, തെക്കുഭാഗത്ത് ചീരക്കുഴിപുഴ, വടക്കുഭാഗത്ത് ഭാരതപ്പുഴയുമാണ്. തിരുവില്വാമലപഞ്ചായത്തിന്റെ ആസ്ഥാനം ചുങ്കം എന്ന സ്ഥലത്താണ്. തൃശൂര്‍ പട്ടണത്തില്‍ നിന്നു ഏകദേശം 50 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് തിരുവില്വാമല പഞ്ചായത്ത്. ഈ പ്രദേശം തൃശ്ശൂര്‍ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലയില്‍ ആദ്യം 100% സാക്ഷരത നേടിയ പഞ്ചായത്തും ഇതുതന്നെ.ഉപദ്വീപിന്റെ ആകൃതിയില്‍ ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ പഞ്ചായത്തിന് അതില്‍നിന്ന് മോചനം ലഭിക്കുന്നത് 1927-ല്‍ രാമവര്‍മ്മ ബ്രിഡ്ജ് അഥവാ ചീരക്കുഴിപ്പാലം നിലവില്‍ വന്നതോടുകൂടിയാണ്.
തിരുവില്വാമല പഞ്ചായത്തിന് വളരെയേറെ സവിശേഷതകള്‍ നിറഞ്ഞ ഭൂപ്രകൃതിയാണുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 50 മീറ്റര്‍ ഉയരത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.തൃശൂര്‍ ജില്ലയിലാണെങ്കിലും,പാലക്കാടിനോടും തമിഴ്നാടിനോടും സാദൃശ്യം വെച്ചുപുലര്‍ത്തുന്ന പല പ്രത്യേകതകളും തിരുവില്വാമലയ്ക്കുണ്ടെങ്കിലും മലബാറിന്റെ ജീവിതസംസ്കാരമാണ് മുഖമുദ്ര. കന്നടഭാഷയും സംസ്ക്കാരവും പിന്തുടരുന്ന കുത്താമ്പുള്ളിയിലെ ദേവാങ്കര്‍, ചെട്ടിയാര്‍ സമുദായങ്ങളും, തമിഴുഭാഷയും സംസ്ക്കാരവും വച്ചുപുലര്‍ത്തുന്ന എവരത്തൊടിയിലെ മുതലിയാര്‍മാരും, ആക്കപ്പറമ്പിലെ 24 മന ചെട്ടിയാര്‍മാരും, പണ്ടുകാലത്തെന്നോ ആന്ധ്രാപ്രദേശില്‍ നിന്നും കുടിയേറി പാര്‍ത്തുപോന്നവരെന്നു കരുതപ്പെടുന്ന പട്ടിപ്പറമ്പിലെ നായിഡുമാരുമൊക്കെച്ചേര്‍ന്ന സങ്കരസംസ്കാരമാണ് ഇവിടെ കാണാന്‍ കഴിയുക. സാമാന്യമായി പറഞ്ഞാല്‍ ദക്ഷിണേന്ത്യയുടെ ഒരു ചെറിയ പതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന പഞ്ചായത്താണ് തിരുവില്വാമല....

06/12/2025

കൊച്ചിൻ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നു. തിരുവില്വാ....

17/08/2025
17/08/2025
17/08/2025
17/08/2025
17/08/2025
25/07/2025
05/07/2025
29/06/2025
22/06/2025

Address

Thiruvilwamala
Thrissur
680588

Alerts

Be the first to know and let us send you an email when Thiruvilwamala.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thiruvilwamala.in:

Share