31/05/2026
https://youtu.be/IVj_6xkllVc?si=l9Lzm33w_fh13Clg
പ്രിയ KCA അംഗങ്ങളെ,
കാറ്ററിങ് ബിസിനസിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയതിന് രണ്ടു വ്യക്തികളെ കൊടുങ്ങല്ലൂർ പോലീസും, തൃശൂർ റൂറൽ "DANSAF" സംഘവും ചേർന്ന് പിടികൂടി എന്ന വാർത്ത മെയ്മാസം ബുധനാഴ്ച (20/5/26) ഒരുപാട് ഓൺലൈൻ മാധ്യമങ്ങളിലും, പത്രങ്ങളിലും വന്നത് KERALA CATERERS ASSOCIATION (KCA) സംഘടനയുടെ ശ്രദ്ധയിൽപ്പെടുകയും, ഇതിൻറെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ പിടിക്കപ്പെട്ട വ്യക്തികൾ കാറ്ററിങ് മേഖലയുമായി യാതൊരു വക ബന്ധവും ഇല്ലാത്ത വ്യക്തികൾ ആണെന്നും വാർത്ത തീർത്തും തെറ്റാണെന്നും, കാറ്ററിങ് മേഖലയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത ആണെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ KCA ചാലക്കുടി മേഖല പ്രസിഡണ്ട് (MR.BABU PP), KCA മണപ്പുറം മേഖലാ പ്രസിഡണ്ട് (MR.SULFIKAR ALI PK), KCA ചാലക്കുടി മേഖല സെക്രട്ടറി (MR.CHARLES JOHNSON), മറ്റു മേഖല ഭാരവാഹികളായ MR.SHAMEER, MR.RASHEED എന്നിവരുടെ നേതൃത്വത്തിൽ District Police Chief (Ernakulam Rural) MR. KS SUDARSHAN IPS ബന്ധപ്പെടുകയും അദ്ദേഹത്തിൻറെ നിർദ്ദേശം അനുസരിച്ച് കൊടുങ്ങല്ലൂര് DYSP പ്രമോദ് സാറിന് KCA സംഘടനാ ഭാരവാഹികൾ പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാർത്ത തെറ്റാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു, DYSP പ്രമോദ് സാറ് ഇതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ഇത്തരം വാർത്തകൾ മീഡിയയ്ക്ക് നൽകുമ്പോൾ കരുതൽ ഉണ്ടാകണമെന്ന് അറിയുകയും, മാധ്യമങ്ങളോട് ഈ വാർത്ത തിരുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കാറ്ററിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന എല്ലാവരുടെയും ആത്മാഭിമാനം കണക്കിലെടുത്ത് പ്രശംസനീയമായ നിലപാട് സ്വീകരിച്ച മാധ്യമങ്ങൾക്കും, ഇതിനുവേണ്ട സഹകരണങ്ങൾ ചെയ്തുതന്ന എല്ലാ ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും KCA സംഘടന ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
എന്ന്,
KERALA CATERERS ASSOCIATION (KCA)
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.