04/09/2020
മികച്ച അധ്യാപകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് നമ്മുടെ പ്രധാന അദ്ധ്യാപകനായ ശ്രീ മുജീബ് മാസ്റ്റർക്ക് ലഭിച്ച വിവരം ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ് കഴിഞ്ഞ 21 വർഷക്കാലം കാലം അധ്യാപകൻ എന്ന നിലയിലും മൂന്ന് സംവത്സരക്കാലം പ്രധാന അധ്യാപകൻ എന്ന നിലയിലും വിദ്യാലയത്തിനും വിദ്യാർഥികൾക്കും സമൂഹത്തിനും നൽകിയ മികച്ച സേവനമാണ് ഈ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത് കഴിഞ്ഞ 3 സംവത്സരക്കാലം സമാനതകളില്ലാത്ത മുന്നേറ്റത്തിൽ ആണ് നമ്മുടെ വിദ്യാലയം സാക്ഷ്യംവഹിച്ചത് തുടർച്ചയായി മൂന്നു വർഷക്കാലം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുകയും ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തി വിജയിപ്പിച്ച വിദ്യാലയം എന്ന നേട്ടം കൈവരിക്കാനും സാധിച്ചു ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 52 ഫുൾ എ പ്ലസ് ഓടുകൂടി തിളക്കമാർന്ന വിജയം ആണ് വിദ്യാലയം കൈവരിച്ചത് LSS USS NMMS പരീക്ഷകളിൽ മിന്നുന്ന വിജയമാണ് ഈ കാലയളവിൽ വിദ്യാലയം കൈവരിച്ചത് . സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവ ത്തിലെ വിവിധ മേളകളിലും ജില്ലയിൽ ഒന്നാം സ്ഥാനവും കായികരംഗത്ത് സംസ്ഥാന മേളകളിലെ വിജയങ്ങളും നേടാൻനമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു പാഠപുസ്തകങ്ങൾ ക്കപ്പുറം കൃഷി പരിസ്ഥിതി ഹരിതവൽക്കരണം പ്ലാസ്റ്റിക് നിർമാർജനം എന്നീ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും അദ്ദേഹത്തിന് സാധിച്ചു സ്റ്റാഫ് അംഗങ്ങളുടെയും PTA , മാനേജ്മെൻറ് എന്നിവരുടെ സഹകരണത്തോടെ അവിടെ അദ്ദേഹം ആവിഷ്കരിച്ച ദീർഘവീക്ഷണമുള്ള നൂതന പദ്ധതികൾ ആണ് വിദ്യാലയത്തെ ഈ തിളക്കമാർന്ന നേട്ടങ്ങൾക്ക് അർഹമാക്കിയത് ഈ നേട്ടങ്ങൾക്കു പിന്നിൽ ഇദ്ദേഹത്തിൻറെ നേതൃപാടവവും അർപ്പണമനോഭാവവും നിർണായകമായിരുന്നു എന്ന് പറയാതെ വയ്യ. തീർച്ചയായും ഇത് അർഹതയ്ക്കുള്ള അംഗീകാരം തന്നെ ഭാവിയിലും ഒട്ടേറെ പുരസ്കാരങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. സന്തോഷ് ത്തിൻറെ ഈ അവസരത്തിൽ സ്റ്റാഫ് കൗൺസിലിൻ്റെ പേരിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കട്ടെ.