04/07/2017
SFI നിലപാട്:
മാള മെറ്റ്സ് എൻജിനിയറിങ്ങ് കോളേജ് സമരത്തിൽ SFI ഒരു മുന്നണിയ്ക്കു ഐക്യദാർഡ്യം കൊടുക്കയോ, ഒരു മുന്നണിയുടേയും സമരം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. SFI മെറ്റ്സ് സമരം നടത്തിയത് ഒറ്റയ്ക്കാണ്. SFI സമരം ആവശ്യപ്പെട്ടത് കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ച അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതും മാനേജ്മെന്റ് അല്ല മറിച്ച് ഉന്നത സമിതിയുടെ നേതൃത്വത്തിൽ ഒരു തീരുമാനം ഉണ്ടാകണം എന്നതുo. വിദ്യാർത്ഥി നിലപാടുകൾക്ക് നേതൃത്വം നൽകുന്ന പ്രിൻസിപ്പാളിനെ പുറത്താക്കണം എന്നതുകൂടി ആണ്. ജില്ലാകലക്ടറുടെ നിർദ്ദേശ പ്രകാരം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ,പോലീസ് മേധാവി DySP യും ഉൾപ്പെടുന്ന ഉന്നത സമിതിയുമായി മെറ്റ്സ് കോളേജ് മാനേജ്മെൻറും, മാതാപിതാക്കളും, SFI യും ചർച്ച നടത്തി.( ഇതേ ചർച്ചയിൽ MSA പ്രതിനിധികളേ ക്ഷണിച്ചിരുന്നതും അവർ അതിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധിക്കും അല്ലൊ) ഈ ചർച്ചയിൽ പ്രിൻസിപ്പാളിനെതിരെ പൊതുവികാരം ഉയരുകയും, കോളേജ് PTA യൂണിവേഴ്സിറ്റി നിയമപ്രകാരം ഉടൻ രൂപീകരിക്കണം എന്ന ആവിശ്യം ഉയരുകയും ചെയ്തു.തുടർന്ന് പ്രിൻസിപ്പാളിനെ വിദ്യാർത്ഥി വിഷയങ്ങളിൽ ഇടപെടുന്നതേ മാറ്റി നിർത്തി വൈസ് പ്രിപ്പൊളിനെ ചുമതലപ്പെടുത്താൻ തീരുമാനം ആകുകയും ചെയ്തു. ഇനി പ്രിൻസിപ്പാളിന്റെ ഭാഗത്തു നിന്നു പ്രശ്നം ഉണ്ടായാൽ കോളേജിൽ നിന്നു മാറ്റും എന്നും, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് സംഘടനാ സ്വാതന്ത്ര്യം നൽകും എന്നും, കോളേജ് തുറന്നാൽ PTA രൂപീകരിക്കും എന്ന് ഉന്നത സമിതിയിൽ നിന്ന് കിട്ടിയ ഉറപ്പിൻമേൽ ആണ് SFI സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി ഡിസ്മിസ്സ് ചെയ്യപ്പെട്ട SFI യൂണിറ്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരെ തിരിച്ചെടുക്കം എന്ന തീരുമാനവും SFI ക്ക് ലഭിച്ചിരുന്നു.ഇനിയും വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ SFI തീർച്ചയായും അതിനെ പ്രതിരോധിക്കും. വിദ്യാർത്ഥി പ്രവർത്തനം അനുവദിച്ചതിലൂടെ പ്രത്യേകിച്ച് SFI പ്രവർത്തനം ശക്തമായി മെറ്റസ് കോളേജിൽ ഉള്ളതിനാൽ പ്രിൻസിപ്പാളിന്റെയോ, മാനേജ്മെന്റിന്റെ ഭാഗത്തു നിന്നോ വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കാൻ കഴിയില്ല.അതു പോലെ തന്നെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളിൽ നിന്ന് അനാവശ്യമായി വാങ്ങിയ പണം തിരിച്ച് കൊടുപ്പിക്കാനും SFIക്ക് സാധിച്ചിട്ടുണ്ട്
# മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് MടA എന്തിന് SFI സമരത്തെ കുറിച്ച് വ്യാകുലപെടുന്നു?? കുറച്ച് നാൾ മുമ്പ് സമരം വിജയിച്ചു എന്ന തരത്തിലേക്ക് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയവരാണ് നിങ്ങൾ. നിങ്ങൾ അവകാശപെട്ട ആ സമര വിജയത്തിലുടെ എന്താണ് നേടിയത്??
നിങ്ങൾ വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുന്നത് കുറ്റാരോപിതരായ മാനേജ്മെന്റ് തന്നെ അതിനെ കുറിച്ച് അന്വേഷിക്കുന്നതിനെ കുറിച്ചാണ്.... ഒന്നു ചോദിച്ചോട്ടെ സുഹൃത്തുക്കളേ.:. അതിന് എന്ത് വില ആണു ഉള്ളത്??? എന്താണ് ആ അന്വേഷണത്തിൽ നിന്ന് നേടാൻ കഴിയുക?????