DYFI Elavally Mekhala Committee

DYFI Elavally Mekhala Committee ഡി വൈ എഫ് ഐ എളവള്ളി മേഖല കമ്മിറ്റിയുട?

സംസ്ഥാനത്ത് രണ്ടാമതായി ഗ്രാമ വണ്ടി എളവള്ളിയിൽ
06/08/2022

സംസ്ഥാനത്ത് രണ്ടാമതായി ഗ്രാമ വണ്ടി എളവള്ളിയിൽ

01/08/2022
25/06/2021

നാടിനെ ഞെരുക്കി കൊവിഡ്
മഹാമാരിയുടെ രണ്ടാം തരംഗം കടന്നു പോവുമ്പോൾ കേരളത്തിലെവിടെയുമെന്ന പോലെ എളവള്ളിയുടെ ചരിത്രത്തിലും DYFI എന്ന നാലക്ഷരങ്ങൾ കുറിച്ചു വെക്കപ്പെടുകയാണ്.

കഴിഞ്ഞ വർഷം ഒന്നാം തരംഗം പൊട്ടിപ്പുറപ്പെടുമ്പോൾ ഇതിനെ എങ്ങനെ നേരിടണമെന്നറിയാതെ വലഞ്ഞ ആരോഗ്യ പ്രവർത്തകർക്കൊപ്പം
രാത്രിയെന്നോ പകലെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം സഖാക്കളുണ്ട്. അവരുടെ അനുഭവം കൈമുതലാക്കിയാണ് രണ്ടാം തരംഗത്തിനെ നാം നേരിട്ടത്.

RTPCR ക്യാമ്പുകളിലും, വാക്സിനേഷൻ കേന്ദ്രങ്ങളിൽ, കൊവിഡ് ബാധിച്ച് സഹായമറ്റ എളവള്ളിയിലെ വീടുകളിലും, മെഡിക്കൽ കോളേജിലെ മോർച്ചറിയിലും ഭക്ഷണ വിതരണ കേന്ദ്രത്തിലും പഞ്ചായത്ത് കൊവിഡ് സെൻ്ററിലുമെല്ലാം നമ്മുടെ പ്രിയ സഖാക്കൾ ഉണ്ടായിരുന്നു.

ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ RRT സേവനങ്ങളിലൂടെ എല്ലാ വീടുകളിലും അവരെത്തി.
പലചരക്കും പച്ചക്കറിയും മീനും മുട്ടയും മരുന്നുകളും സാനിറ്ററി നാപ്കിനുകളുമെല്ലാമായി.

കൊവിഡ് ബാധിച്ചവർക്ക് ഗതാഗത സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെട്ടപ്പോൾ 24 മണിക്കൂർ സൗകര്യത്തിൽ രണ്ട് കൊവിഡ് എമർജൻസി വാഹനങ്ങൾ നിരത്തിലിറക്കി. മൃതദേഹങ്ങളടക്കം കൊണ്ടുപോകാൻ സ്ട്രച്ചർ സൗകര്യവുമൊരുക്കി.

എഴുപതു ദിവസങ്ങൾ കൊണ്ട് നൂറോളം ആശുപത്രി ഓട്ടങ്ങൾ
എണ്ണൂറിലധികം കിലോമീറ്ററുകൾ

വേദനയോടെയാണെങ്കിലും 13 മൃതദേഹങ്ങളാണ് സംസ്കരിച്ചത്.

വാക്സിനേഷൻ സെൻ്ററിലെ തിരക്ക് ഗ്രൂപ്പിലെ സഖാക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ ഒരുക്കിയ കാത്തിരിപ്പു കേന്ദ്രം ഇപ്പോഴും നിലനിൽക്കുന്നു.

ആയിരക്കണക്കിന് പച്ചക്കറി / പലചരക്ക് കിറ്റുകൾ, നോട്ടുപുസ്തകങ്ങൾ,
മുതലായവ വിതരണം ചെയ്തു.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് വാഴക്കുലകൾ , നാളികേരം എന്നിവ എത്തിച്ചു.

അഞ്ഞൂറിലധികം വീടുകൾ, പൊതു സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, ആശുപത്രി കോംപ്ലക്സ് മുതലായവ സാനിറ്റൈസ് ചെയ്തു.

റോഡുകൾ നന്നാക്കി ഗതാഗതം സുഗമമാക്കി.

ഓൺലൈൻ പഠനത്തിന് സൗകര്യക്കുറവുള്ള കുട്ടികൾക്കായി സുമനസുകൾ നൽകുന്ന സഹായം പല വീടുകളിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

കാലം മുന്നാേട്ട് പോവുകയാണ്. രണ്ടാം തരംഗത്തിൻ്റെ തീവ്രതയറിഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കാൻ നാടും ചലിക്കുകയാണ്.
നാടിനൊപ്പം DYFI യും

കൂടെയുണ്ട്. കൈവിടില്ല.. 💪🏻

31/05/2021

എളവള്ളി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ വിറക് എട്ടാം വാർഡ് മെമ്പർ സ:സനൽ കുന്നതുള്ളി സൗജന്യമായി നൽകി എളവള്ളിയിൽനിന്നും വിറക് CPIM, DYFI പ്രവർത്തകർ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിച്ചു നൽകി

വാക 6,7 വാർഡുകളിൽ കോവിഡ് സ്ഥിരീകരിച്ച് കോറന്റൈൻ പീരിയഡ് അവസാനിച്ച പത്തോളം വീടുകളിൽ ഇന്ന് DYFI വാക യുണിറ്റിന്റെ നേതൃത്വത്...
31/05/2021

വാക 6,7 വാർഡുകളിൽ കോവിഡ് സ്ഥിരീകരിച്ച് കോറന്റൈൻ പീരിയഡ് അവസാനിച്ച പത്തോളം വീടുകളിൽ ഇന്ന് DYFI വാക യുണിറ്റിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി..

പെണ്ണിനെന്താ കുഴപ്പം ...💪💪💪കൊവിഡ് പോസിറ്റീവായവരുടെ വീടുകൾ, കടകൾ തുടങ്ങിയവ അണു നശീകരണം ചെയ്യുന്ന എളവള്ളിയിലെ DYFI പ്രവർത്...
29/05/2021

പെണ്ണിനെന്താ കുഴപ്പം ...💪💪💪

കൊവിഡ് പോസിറ്റീവായവരുടെ വീടുകൾ, കടകൾ തുടങ്ങിയവ അണു നശീകരണം ചെയ്യുന്ന എളവള്ളിയിലെ DYFI പ്രവർത്തകരായ സരിത ഉണ്ണികൃഷ്ണൻ, സിജി പ്രമോദ് എന്നിവർ....

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത...
27/05/2021

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തിൽ നടൻ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

CPIM എളവള്ളി സൗത്ത് ബ്രാഞ്ചും.. DYFI മേഖല കമ്മിറ്റി സഖാക്കളും ചേർന്ന് കോക്കൂർ അന്നകര റോഡ് കോൺക്രീറ്റ് ചെയ്ത്കുഴികളടച്ച് ...
23/05/2021

CPIM എളവള്ളി സൗത്ത് ബ്രാഞ്ചും.. DYFI മേഖല കമ്മിറ്റി സഖാക്കളും ചേർന്ന് കോക്കൂർ അന്നകര റോഡ് കോൺക്രീറ്റ് ചെയ്ത്കുഴികളടച്ച് സഞ്ചാരയോഗ്യമാക്കി

23/05/2021

പെരുവല്ലൂർ, അന്നകര കോക്കൂർ, മമ്മായി,പാറ, ചിറ്റാട്ടുകര സെന്ററുകളിൽ dyfi ദിശ ബോർഡ് സ്ഥാപിച്ചു

കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാണ്ടിയത്ത് രാമകൃഷ്ണൻ മകൾ അമൃതയുടെ മൃതദേഹം വീട്ടുകാർ കോവിഡ് പോ...
22/05/2021

കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാണ്ടിയത്ത് രാമകൃഷ്ണൻ മകൾ അമൃതയുടെ മൃതദേഹം വീട്ടുകാർ കോവിഡ് പോസറ്റീവായതിനാൽ
CPIM സൗത്ത് ബ്രാഞ്ചും, Dyflഎളവള്ളി മേഖലാ കമ്മിറ്റിയും ചേർന്ന് നടത്തി സ: സഞ്ജിത്ത് ,പ്രമോദ് P. S, രഞ്ജിത്ത്.K .R, T. D സുനിൽ, എന്നിവർ PP കിറ്റിട്ട് സംസ്കാരം നടത്തി.T. N. ലെനിൻ, P. A. ഷൈൻ, സനിൽകുന്നത്തുള്ളി, v. K സുനിൽ എന്നിവർ നേതൃത്വം നൽകി.

Address

Thrissur

Opening Hours

Monday 9am - 12am
Tuesday 9am - 12am
Wednesday 9am - 12am
Thursday 9am - 12am
Friday 9am - 12am
Saturday 9am - 12am
Sunday 9am - 12am

Website

Alerts

Be the first to know and let us send you an email when DYFI Elavally Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share