ABVP Thrissur

ABVP Thrissur official page of ABVP Thrissur district committee

28/08/2026
ആഗസ്റ്റ് 28മഹാത്മാ അയ്യങ്കാളി ജയന്തി"പാഠമില്ലെങ്കിൽ പാടത്തേക്കില്ല" എന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ആദ്യത്തെ കർഷക സമരം സംഘ...
28/08/2026

ആഗസ്റ്റ് 28
മഹാത്മാ അയ്യങ്കാളി ജയന്തി
"പാഠമില്ലെങ്കിൽ പാടത്തേക്കില്ല" എന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം വിദ്യാഭ്യാസമായിരുന്നു. അതിന്റെ ഗുണം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. മഹാത്മാവിന്റെ പ്രവർത്തനങ്ങളിലെല്ലാം ആ ബോധ്യമുണ്ടായിരുന്നു.
മൃഗങ്ങൾക്ക് പോലും സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന വീഥികളിൽ സാധുജനങ്ങൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി വില്ലുവണ്ടിയിലേറി ജാതീയതയുടെ കോട്ടക്കൊത്തളങ്ങളിൽ മിന്നൽപ്പിണറായി മാറിയ പേരാണ്, നവോത്ഥാനത്തിന്റെ സൂര്യതേജസ്സാണ് മഹാത്മാ അയ്യൻകാളി.
ഒരു പിടി സ്‌മൃതിപുഷ്പങ്ങൾ അർപ്പിക്കാം..

80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എബിവിപി തൃശ്ശൂർ മഹാനഗരത്തിന്റെ നേതൃത്വത്തിൽ തിരംഗ റാലി സംഘടിപ്പിച്ചു. ദേശീയതയുടെയു...
16/08/2026

80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എബിവിപി തൃശ്ശൂർ മഹാനഗരത്തിന്റെ നേതൃത്വത്തിൽ തിരംഗ റാലി സംഘടിപ്പിച്ചു. ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും സന്ദേശമുയർത്തി സംഘടിപ്പിച്ച റാലിയിൽ എബിവിപി പ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തു. റാലിയുടെ ഭാഗമായി ‘വന്ദേ മാതരം’ പൂർണ്ണരൂപത്തിൽ ആലപിച്ചു.

പരിപാടിയിൽ എബിവിപി ജില്ലാ സമിതി അംഗം മന്യ പി. യു. സ്വാഗതം ആശംസിച്ചു. എബിവിപി തൃശ്ശൂർ ജില്ലാ സെക്രട്ടറി അതുൽ ടി. ജെ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍ അശ്വതി ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ സമിതി അംഗം തുഷാര നന്ദി രേഖപ്പെടുത്തി.

15/08/2026

തിരംഗറാലി , എബിവിപി തൃശ്ശൂർ മഹാനഗർ

10/08/2026
10/08/2026

സവർക്കറെ അപമാനിച്ചതിനെതിരെ എബിവിപി പ്രതിഷേധം

10/08/2026

സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായകമായ അധ്യായങ്ങൾ എഴുതിച്ചേർത്ത സ്വാതന്ത്ര്യസമര സേനാനി വിനായക് ദാമോദർ സവർക്കറെ അപമാനിക്കുകയും ചരിത്രത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ചെയ്ത സമീപനങ്ങൾക്കെതിരെ എബിവിപി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി യുടെ കോലം കത്തിച്ച് എബിവിപി പ്രവർത്തകർ പ്രതിഷേധിച്ചു.
എബിവിപി തൃശ്ശൂർ ജില്ലാ സെക്രട്ടറി അതുൽ ടി. ജെ. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി അംഗം അനയ് കൃഷ്ണ, മാളവിക, അവന്തിക എന്നിവരും സംസാരിച്ചു

*വന്ദേ മാതരം @ 150* ​ *വന്ദേ മാതരം ഫുൾ റീൽസ് മത്സരം* ​നിർദ്ദേശങ്ങൾ:*​വന്ദേ മാതരം ഒറ്റയ്ക്ക് ആലപിക്കുന്ന വീഡിയോ ആയിരിക്കണ...
07/08/2026

*വന്ദേ മാതരം @ 150*
​ *വന്ദേ മാതരം ഫുൾ റീൽസ് മത്സരം*

​നിർദ്ദേശങ്ങൾ:

*​വന്ദേ മാതരം ഒറ്റയ്ക്ക് ആലപിക്കുന്ന വീഡിയോ ആയിരിക്കണം.

*​സമയപരിധി: പരമാവധി 4 മിനിറ്റ്.

*​പ്രായപരിധി: 13 വയസ്സ് മുതൽ 25 വയസ്സ് വരെ.

*​വന്ദേ മാതരം മുഴുവനായി പാടുന്ന വീഡിയോ പോസ്റ്ററിൽ കാണുന്ന ഏതെങ്കിലും നമ്പറിലേക്ക് വാട്ട്‌സാപ്പ് (WhatsApp) ചെയ്യേണ്ടതാണ്.

*​അവസാന തീയതി: ഓഗസ്റ്റ് 15, വൈകുന്നേരം 4:00 മണി വരെ.

*​വിജയികളെ പ്രഖ്യാപിക്കുന്നത്: ഓഗസ്റ്റ് 15, വൈകുന്നേരം 7:00 മണിക്ക്.

*​അന്വേഷണങ്ങൾക്ക്: 7902255828, 85479 59498

​ Trissur
Trissur

എബിവിപി ദേശീയ അധ്യക്ഷൻ Dr. രഘുരാജ് കിഷോർ തിവരി kerala Agricultural university vice chancellor Dr. ടി സജിത റാണിയുമായി കൂട...
31/07/2026

എബിവിപി ദേശീയ അധ്യക്ഷൻ Dr. രഘുരാജ് കിഷോർ തിവരി kerala Agricultural university vice chancellor Dr. ടി സജിത റാണിയുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാന ഉപാധ്യക്ഷൻ Dr.ആദർശ് സി രവി,ദേശിയ നിർവാഹ സമിതി അഗം എസ് അക്ഷയ്,ജില്ലാ സെക്രട്ടറി അതുൽ ടിജെ, ഭാഗ് കൺവീനർ അഭിജിത്ത് എന്നിവർ സന്നിതരായിരുന്നു.

എസ്എഫ്ഐ-യുടെ അക്രമ രാഷ്ട്രീയം തിരിച്ചറിയുക.
30/07/2026

എസ്എഫ്ഐ-യുടെ അക്രമ രാഷ്ട്രീയം തിരിച്ചറിയുക.

Address

Thrissur

Alerts

Be the first to know and let us send you an email when ABVP Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Thrissur:

Shortcuts

Share