07/09/2022
തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട് അമ്പലപ്പാട് സെന്ററിൽ CPIM പണി കഴിപ്പിച്ചിട്ടുള്ള ബസ്റ്റോപ്പും , ഇ.എം.എസിന്റെ ഫോട്ടോ വെച്ച് പണിതിട്ടുള്ള സ്മൃതി മണ്ടപവും അരിവാൾ ചുറ്റിക കോൺക്രീറ്റിൽ പണിതിട്ടുള്ള തും കൊടിക്കാലുകളും ഇന്നലെ രാത്രിയിൽ BJP നേതൃത്വത്തിലുള്ള സംഘം തകർത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
യാതൊരു തരത്തിലും ഉള്ള പ്രശനങ്ങൾ ഇല്ലാതിരുന്ന സമാധാന അന്തരീക്ഷം നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് ഇവിടം
കേരളത്തിലും തെക്കുംകര പഞ്ചായത്തിലും സി.പി.ഐ.എം നേതൃത്വത്തിലുള്ള ഭരണം ജനകീയ പിന്തുണ നേടി മുന്നോട്ട് പോകുന്ന ഒരു ഘട്ടത്തിലാണ് ഇത്തരത്തിലുള്ള അക്രമങ്ങൾ നടക്കുന്നത്
ഓണാഘോഷത്തിന്റെ ഭാഗമായി വാഴാനിയിലും തെക്കുംകര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ജനങ്ങൾ കോവിഡെന്ന മഹാമാരിക്ക് ശേഷം വലിയ ആഘോഷം നടക്കുന്ന ഒരു സാഹചര്യത്തിലാണ് RSS നേതൃത്വം ഇത്തരത്തിൽ ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കുന്നത്
രത്രി എട്ടോളം ബൈക്കുകളിൽ പുറത്ത് നിന്ന് എത്തിയ ക്രിമിനലുകളാണ് ഇതിന് പുറകിൽ എന്ന് സമീപ വാസികൾ പറയുന്നുണ്ട്
ഇന്ത്യയിലെ സമുന്നതനായ നേതാവാണ് സഖാവ് ഇ.എം.എസ്
ഇ എം എസിന്റെ ഫോട്ടോക്ക് മുകളിൽ ചുറ്റിക ഉപയോഗിച്ച് ശക്തമായി അടിച്ചു പൊട്ടിച്ചിരിക്കയാണ്
സഖാവിന്റെ പ്രസ്ഥാനം ഇന്ന് ജനകീയ അടിത്തറയുള്ള പാർട്ടിയായി മാറിയ ഒരു ഘട്ടം കൂടിയാണ് ഇപ്പോൾ
ഇത്തരം ഘട്ടത്തിൽ സമാധാനപരമായ പ്രതിഷേധ പ്രകടനം ബഹുജനങ്ങളെ അണിനിരത്തി നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്
തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ ദത്തുപുത്രനായ സഖാവിന്റെ മണ്ടപം തകർത്ത ക്രിമിനലുകളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
പിക്കാസും കൊണ്ടും വലിയ ഭാരമേറിയ വസ്തു ഉപയോഗിച്ചുമാണ് കോൺക്രീറ്റിൽ സ്ഥാപിച്ചിട്ടുള്ള മണ്ഡപം തകർത്തിട്ടുള്ളത് ,
ഇത്തരം സംഭവങ്ങളിലൂടെ സമൂഹത്തിൽ ഭീതി പടർത്തി
മുതലലെടുപ്പ് നടത്തി രാഷ്ട്രീയ ലാഭം നേടാൻ BJP നടത്തുന്ന ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.
എന്ന്
എൻ ജി സന്തോഷ് ബാബു
സെക്രട്ടറി
സി.പി.ഐ.എം
തെക്കും കര വെസ്റ്റ് ലോക്കൽ കമ്മറ്റി