03/05/2016
കേരളം വളര്‍ന്നത് എവിടേക്ക് ?
ജിഷയുടെ അതിദാരുണമായ മരണം, അതാണല്ലോ ഇപ്പോ നമ്മെയൊക്കെയും നടുക്കിയ വിഷയം. ഇത് നമ്മുടെ നാട്ടിലെ ഏറ്റവും ഒടുവിലത്തെ സംഭവമായി മാറട്ടെ എന്നു പ്രത്യാശിക്കുന്നു.
കേരളം സ്ത്രീകള്‍ക്ക് സുരക്ഷ്തിമായ ഇടമല്ല എന്നു ഇടതു പക്ഷ ബുദ്ധിജീവികള്‍ തന്നെ അംഗീകരിച്ച വിഷയമാണ്.
നാം സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍, കേരളം സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചു വടക്കന്‍ കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലമേ അല്ല എന്നു നമുക്ക് മനസ്സിലാവും. രാത്രി കാലങ്ങളില്‍ തനിച്ചു യാത്ര ചെയ്യാനോ, കടകളില്‍ പോകാനോ ഒരു സ്ത്രീയും ധൈര്യപ്പെടില്ല, സ്വന്തം മക്കളെ അയക്കാന്‍ മാതാപിതാക്കളും ധൈര്യപ്പെടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ബോംബ് രാഷ്ട്രീയവും, സ്ത്രീകളോടുള്ള പൊതുവേ മലയാളിക്കുള്ള ബോധവും ഒക്കെ ഇതിന് കാരണമാവാം.
നാം സൂക്ഷ്മമായി ചിന്തിക്കേണ്ടത് ഈ വിഷയങ്ങളെ കുറിച്ചാണ്, കേരളം ഞങ്ങള്‍ നിര്‍മിച്ചതാണ് എന്നു കമ്മ്യൂണിസ്റ്റുകാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സ്ഥാപിക്കുന്നത് കാണാം, അതുകൊണ്ടു ,കേരളത്തിന്റെ ഈ അവസ്ഥയും കമ്മ്യൂണിസ്റ്റുകാര്‍ക്ക് തന്നെ കടപ്പെട്ടിരിക്കുന്നു.
സ്ത്രീകളോടുള്ള അതിക്രമം കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു. എന്താണിതിന് കാരണം? ഇതിനെ തടയാന്‍ ഇവിടത്തെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ എന്തു ചെയ്തു? ഇത്തരം സാമൂഹിക വിപത്തുകള്‍ നാം കണ്ടില്ലെന്നു നടിക്കുന്നത് സമൂഹത്തിനു ഗുണമുള്ള കാര്യമാണോ?
ജിഷയുടെ മരണം, അത് വെറും കൊലപാതകമോ, ബലാല്‍സംഘമോ അല്ല എന്നു നാം എല്ലാവരും അറിഞ്ഞിരിക്കുന്നു. സമൂഹത്തിന്റെ അടിത്തത്തില്‍ ജീവിക്കുന്ന ജിഷമോളുടെ മരണം നാമോരോരുത്തരും നമ്മുടെ വീട്ടിലെ സംഭവമായ് കണ്ടു, നമ്മുടെ മനസാക്ഷിയോട് ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഇതാണോ നാം സ്വപ്നം കാണുന്ന കേരളം? ഇങ്ങിനെ ആണോ നാമോരോരുത്തരും ജീവിക്കേണ്ടത്? എവിടെ പോയി നമ്മുടെ സ്നേഹ ഭാവങ്ങളും കരുണയും മാനുഷിക മൂല്യങ്ങളും? വാര്‍ത്തകളില്‍ വായിക്കുന്നത് ശരിയാണെങ്കില്‍, ആ കുടുംബം ഒറ്റപ്പെട്ട കുടുംബം ആയി എല്ലാവരിലും നിന്നും അകന്നു ജീവിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ മനസ്ഥിതി നമ്മുടെ സമൂഹത്തിനും രാജ്യത്തിനും ഭൂഷണമോ? എന്തുകൊണ്ട് ജിഷമോളുടെ കുടുംബം ഒറ്റപ്പെട്ടു?
ഈ ചോദ്യങ്ങളൊക്കെയും നമ്മുടെ മുന്പില്‍ ഉത്തരമില്ലാതെ കിടക്കുമ്പോഴും, സമാനമായ ചോദ്യങ്ങള്‍ നമ്മുടെ ആഭ്യന്തര മന്ത്രി ശ്രീ രമേഷ് ചെന്നിത്തലയോടും നാം ചോദീക്കേണ്ടിയിരിക്കുന്നു. പട്ടാപ്പകല്‍ നടന്ന ഈ ദാരുണ കൊലപാതകത്തിന് , ഒരാഴ്ച കഴിഞ്ഞിട്ടും ഒരു തുമ്പുമ് ലഭിച്ചില്ല എന്നു നാം കേള്‍ക്കുന്നു. എന്താണ് ഇവിടത്തെ പോലീസ് സംവിധാനങ്ങള്‍ ചെയ്യുന്നത്? കൊല്ലത്ത് കാണിച്ച അനാസ്ഥ എടുത്തത് നൂറുകണക്കിനു ജീവനുകളാണ്. ഇതേ അനാസ്ഥയാണോ ജിഷമോളുടെ ഹതഭാഗ്യത്തിനും ലഭിക്കാന്‍ പോകുന്നത്?