Nasim Vatanappally

Nasim Vatanappally തൃശ്ശൂർക്കാരൻ... വാടാനപ്പള്ളിക്കാരൻ.....

സഹജീവികളെ സ്നേഹിക്കുക, സഹജീവികളെ സഹായിക്കുക..
ഇന്ന് നമ്മള്‍ കൊടുക്കുന്നത് നാളെ നമ്മുക്ക് തിരിച്ച് കിട്ടും....

*കയ്പമംഗലത്ത് വൻ അപകടം : 8 പേർ മരിച്ചു**കയ്പമംഗലം:ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ 8 പേർ മരിച...
06/09/2026

*കയ്പമംഗലത്ത് വൻ അപകടം : 8 പേർ മരിച്ചു*

*കയ്പമംഗലം:ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ 8 പേർ മരിച്ചു. തമിഴ്നാട് രജിസ്ട്രേഷൻ നമ്പരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. എല്ലാവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കാർ പൂർണമായും തകർന്നു.

6 മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ; ബന്ധുക്കൾ ഉടൻ സ്ഥലത്തെത്തും;

കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം നടന്നതും ഇതേ സ്ഥലത്ത്; മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടിയതോടെ തമിഴ്നാട്ടിൽ നിന്ന്  ...
06/09/2026

കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം നടന്നതും ഇതേ സ്ഥലത്ത്; മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടിയതോടെ തമിഴ്നാട്ടിൽ നിന്ന് കാറെടുത്ത് കേരളത്തിലേക്ക് വിനോദയാത്ര വന്ന എട്ടുപേരുടെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ; #വെളിച്ചമില്ല, #സൂചനബോർഡില്ല, #അനധികൃ_പാർക്കിംഗും

ആകാശത്തോളം സ്വപ്നം കണ്ട കുടുംബം. ആ സ്വപ്നങ്ങൾക്ക് ചിറകുവച്ചപ്പോൾ അവരെത്തിയത് ആകാശത്തോളം ഉയരത്തിലും. അങ്ങനെ കുടുംബത്തിൽ ന...
02/09/2026

ആകാശത്തോളം സ്വപ്നം കണ്ട കുടുംബം. ആ സ്വപ്നങ്ങൾക്ക് ചിറകുവച്ചപ്പോൾ അവരെത്തിയത് ആകാശത്തോളം ഉയരത്തിലും. അങ്ങനെ കുടുംബത്തിൽ നാലു പൈലറ്റുമാരുണ്ടായി.നാട്ടികയിലെ ഇയ്യാനി രാജന്റെയും സജിലയുടെയും മക്കളായ ദേവരാജും ശ്രീരാജും ജീവിത പങ്കാളികളുമാണ് ഒരു വീട്ടിലെ നാലു പൈലറ്റുമാർ.
തീരസംരക്ഷണസേനയിൽ 15 വർഷത്തോളം വിവിധ വിമാനങ്ങൾ പറത്തിയ ദേവരാജ് ഇപ്പോൾ ഇൻഡിഗോ വിമാനക്കമ്പനിയിൽ പൈലറ്റാണ്. തീരസംരക്ഷണസേനയിൽ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ഭാര്യ ശ്രുതി സർവീസിൽനിന്ന് വിരമിച്ച ശേഷം ഇൻഡിഗോയിൽ പ്രവർത്തിക്കുന്നു. ശ്രീരാജും ഇതേ കമ്പനിയിൽ പൈലറ്റാണ്. ഭാര്യ സ്നേഹയ്ക്ക് മെഡിക്കൽ ബിരുദം നേടിയ ശേഷമാണ് ആകാശമോഹമുദിച്ചത്. പൈലറ്റ്കോഴ്സിന് ചേർന്ന അവർ ഇപ്പോൾ വിവിധ വിമാനങ്ങളിൽ പരിശീലനം നടത്തുകയാണ്.
2010 ജൂലായ് 5-ന് ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ചേർന്ന കമാൻഡന്റ് ദേവരാജ് 6,000 മണിക്കൂറിലധികം പറക്കൽപരിചയം സ്വന്തമാക്കി. ഏഴ് വ്യത്യസ്ത വിമാനങ്ങളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ഫിക്സ്ഡ്‌വിങ്ങിലും റോട്ടറിവിങ്ങിലും യോഗ്യത നേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളിൽ മാത്രം 1,500 മണിക്കൂറിലധികം പറന്നു.
ഡിറ്റാച്ച്മെന്റ് കമാൻഡറായി വിയറ്റ്നാം, ഇൻഡോനേഷ്യ, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, ഹോങ്കോങ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ വ്യോമപ്രദേശങ്ങളിലൊന്നായ അഗത്തി, രാമനാഥപുരം തുടങ്ങിയ ചെറു റൺവേകളിൽനിന്ന് അദ്ദേഹം വിജയകരമായി വിമാനങ്ങൾ നിയന്ത്രിച്ചു. ഓഖി ഉൾപ്പടെയുള്ള ദുരന്തബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനം നടത്തി.
ശ്രുതിയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഡെപ്യൂട്ടി കമാൻഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും സമുദ്ര മേഖലയിലും വിലപ്പെട്ട സംഭാവനകൾ നൽകിയശേഷമാണ് ഇൻഡിഗോയിൽ ചേർന്നത്. ബഹ്‌റൈനിലെ ആർക്കിടെക്ട്‌ സതീഷിന്റെയും ലീനയുടെയും മകളാണ്.

ശ്രീരാജ് എമിറേറ്റ്സ് ഏവിയേഷൻ അക്കാദമിയിൽ പരിശീലനം നേടിയശേഷം ദുബായിലെ പ്രമുഖ വിമാനക്കമ്പനികളിൽ ഒൻപതു വർഷത്തോളം ഫ്ലൈറ്റ്ഡിസ്പാച്ചറായി സേവനമനുഷ്ഠിച്ചു. വിമാനത്തിന്റെ സാങ്കേതികവിദ്യയിലും അനുഭവസമ്പത്തു നേടിയ ശ്രീരാജ്, പൈലറ്റാകാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് മാർഗനിർദേശവും നൽകുന്നു. വയനാട് സ്വദേശികളായ ശശിയുടെയും വിനീതയുടെയും മകളായ ഭാര്യ സ്നേഹ, പൈലറ്റ് പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്.

ഇതുപോലുള്ള വിഷയങ്ങളിൽ പ്രതികരിക്കാറില്ല പക്ഷേ ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നി...കാന്തപുരം ഉസ്താദ് പറഞ്ഞ വിഷയം ആണല്ലോ ഇപ...
01/09/2026

ഇതുപോലുള്ള വിഷയങ്ങളിൽ പ്രതികരിക്കാറില്ല പക്ഷേ ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നി...

കാന്തപുരം ഉസ്താദ് പറഞ്ഞ വിഷയം ആണല്ലോ ഇപ്പൊൾ എല്ലായിടത്തും ചർച്ച...
അദ്ദേഹം അപിപ്രായം പറഞ്ഞത് ഒരു ചാനലിലോ,അല്ലെങ്കിൽ എല്ലാവരും പങ്കെടുക്കുന്ന ഒരു പൊതു പരിപാടിയിലോ അല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം ഈ വിഷയം സംസാരിച്ചത് അദ്ധേഹത്തെ ഇഷ്ടപ്പെടുന്ന അദ്ധേഹത്തെ കേൾക്കാൻ വന്ന അദ്ധേഹത്തിൻ്റെ ശിഷ്യന്മാരുടെയും മുന്നിൽ ആണെന്ന് തോന്നുന്നു.. അത് അവർ സ്വീകരിക്കുകയോ തള്ളി കളയുകയോ ചെയ്തോട്ടെ...
അദ്ദേഹം അവിടെ സംസാരിച്ച വിഷയം എല്ലാവരും ചെയ്യണം എന്ന് നിർബന്ധിച്ചത് ആയി കണ്ടിട്ട് ഇല്ല.. ഇതിന് മുമ്പ് പറഞ്ഞ പല വിഷയവും പലരും ഫോളോ ചെയ്യുന്നും ഇല്ല.

ഇപ്പോഴത്തെ വിഷയം പലരും ഇത് വെച്ച് റീച്ച് കൂട്ടാനും ലൈക്കിനും വേണ്ടി, അല്ലെങ്കിൽ ഇപ്പൊൾ ചർച്ച ചെയ്യാൻ മറ്റു വിഷയങ്ങൾ ഇല്ലാത്ത കാരണം അല്ലേ ഇത് തന്നെ വീണ്ടും വീണ്ടും ചർച്ച ചെയ്യുന്നത്...?

28/08/2026

Celebrating my 11th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

28/08/2026

വാടാനപ്പള്ളിയിൽ കനത്ത മഴ

26/08/2026

മെഗാ ദഫ് ചളിങ്ങാട്

26/08/2026

മീലാദ് സന്ദേശറാലി വാടാനപ്പള്ളി തെക്കേ മഹല്ല്.

📱Sakeer

#മീലാദ്
#നബിദിനം

26/08/2026

ചളിങ്ങാട് മെഗാദഫ്

Address

Thrissur

Telephone

+919846639385

Website

Alerts

Be the first to know and let us send you an email when Nasim Vatanappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category