SFI GEC UNIT

SFI GEC UNIT SFI GEC UNIT Official Page

ഹിന്ദുത്വ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബി.ജെ.പി അടക്കമുള്ള സംഘപരിവാർ ശക്തികളുടെ വർഗീയ മുഖം നിരന്തരം തുറ...
05/09/2026

ഹിന്ദുത്വ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബി.ജെ.പി അടക്കമുള്ള സംഘപരിവാർ ശക്തികളുടെ വർഗീയ മുഖം നിരന്തരം തുറന്നുകാട്ടിയ മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായിരുന്നു ഗൗരി ലങ്കേഷ്. സ്വന്തം എഴുത്തുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്. 2017 സെപ്റ്റംബർ 5ന് ഹിന്ദുത്വ ഭീകരസംഘടനയായ സനാതൻ സൻസ്ഥയുമായി ബന്ധമുള്ളവരെന്ന് കണ്ടെത്തിയ നവീൻ കുമാർ, പരശുറാം വാഗ്മോറെ, ശരത് കലാസ്കർ ഉൾപ്പെടെയുള്ള 12 പേർ ചേർന്ന് ബാംഗ്ലൂരിലെ വസതിയിൽ വെച്ച് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 4 വർഷം പിന്നിടുന്നു. ഈ കൊലപാതകം തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾക്ക് എതിരായി ശബ്ദമുയർത്തുന്നവരെ ഇല്ലാതാക്കാനുള്ള വർഗീയ ശക്തികളുടെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു. ഇതിന് മുമ്പ് ആക്ടിവിസ്റ്റും യുക്തിവാദിയുമായ നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഹിന്ദുത്വ അജണ്ടകളെയും ഹിന്ദുത്വ തീവ്രവാദത്തെയും ചോദ്യം ചെയ്യുന്നവരുടെ ശബ്ദങ്ങളെ കൊലപാതകങ്ങളിലൂടെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. കുറ്റം ചെയ്യുന്നവർക്ക് നിയമാനുസൃതമായ ശിക്ഷയും ലഭ്യമാകണം. സ്ത്രീ സ്വാതന്ത്ര്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയതിന് മരണാനന്തര ബഹുമതിയായി 2017ൽ അന്നത്തെ പോളിറ്റിക്കോസ്കയ അവാർഡ് ലഭിച്ചപ്പോൾ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വ്യക്തി കൂടിയായിരുന്നു ഗൗരി ലങ്കേഷ്.

സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ഫാസിസ്റ്റ് ചിന്താധാരകളെ തുറന്നു കാണിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഗൗരി ലങ്കേഷിന്റെ ഓർമ്മകൾക്ക് മുന്നിൽ SFI GEC യുണിറ്റിന്റെ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

SFI സംസ്ഥാന സെക്രട്ടറി സ.സഞ്ജീവിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ  പ്രതിഷേധിച്ചുകൊണ്ട് SFI GEC യൂണിറ്റിന്റെ നേതൃത്വത്തിൽ...
04/09/2026

SFI സംസ്ഥാന സെക്രട്ടറി സ.സഞ്ജീവിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് SFI GEC യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളത്തി പ്രകടനം സംഘടിപ്പിച്ചു. SFI GEC യൂണിറ്റ് സെക്രട്ടറി സ.ശരത് സ്വാഗതം പറഞ്ഞ് യോഗത്തിൽ SFI GEC യൂണിറ്റ് പ്രസിഡന്റ് സ.കൃഷ്ണേന്ദ് അധ്യക്ഷത വഹിച്ചു . SFI തൃശ്ശൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സ.അജയ് രാജ് ഉദ്ഘാടനം നിർവഹിച്ച സദസിൽ SFI GEC യൂണിറ്റ് വൈസ് പ്രസിഡന്റ് സ.ശരത് രാജ് നന്ദി രേഖപ്പെടുത്തി.

SFI സംസ്ഥാന സെക്രട്ടറി സഖാവ് സഞ്ജീവിന് നേരെ മാർച്ചിനിടയിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മൃഗീയമായ ആക്രമണത്തിലും ക്രൂരമായ ...
03/09/2026

SFI സംസ്ഥാന സെക്രട്ടറി സഖാവ് സഞ്ജീവിന് നേരെ മാർച്ചിനിടയിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മൃഗീയമായ ആക്രമണത്തിലും ക്രൂരമായ അടിച്ചമർത്തൽ നയത്തിലും ശക്തമായി പ്രതിഷേധിക്കുന്നു.

വിദ്യാർത്ഥി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് സമാധാനപരമായി സമരം ചെയ്ത നേതാക്കളെയും പ്രവർത്തകരെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണ്. സമരവീര്യത്തെ ലാത്തിക്കൂട്ടങ്ങൾ കൊണ്ട് നിശ്ശബ്ദമാക്കാമെന്ന് ആരും കരുതേണ്ടതില്ല.

സഖാവ് സഞ്ജീവിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ക്യാമ്പസിലും ഹോസ്റ്റലുകളിലും മാലിന്യം തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന പ...
31/08/2026

ക്യാമ്പസിലും ഹോസ്റ്റലുകളിലും മാലിന്യം തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന പുകയും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി, മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സ്മോക്ക്‌ലെസ് ഇൻസിനറേറ്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജി.ഇ.സി യൂണിറ്റ് വാർഡന് കത്ത് നൽകി.

മെൻസ് ഹോസ്റ്റലിലെ സുരക്ഷിതമല്ലാത്ത കുടിവെള്ള പൈപ്പ്‌ലൈൻ സംവിധാനവും മലിനജല പ്രശ്നവും വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുകള...
30/08/2026

മെൻസ് ഹോസ്റ്റലിലെ സുരക്ഷിതമല്ലാത്ത കുടിവെള്ള പൈപ്പ്‌ലൈൻ സംവിധാനവും മലിനജല പ്രശ്നവും വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുകളും ആരോഗ്യ ആശങ്കകളും സൃഷ്ടിച്ചിരുന്ന വിഷയമായിരുന്നു.

പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ SFI GEC യൂണിറ്റ് ശക്തമായ ഇടപെടൽ നടത്തി. വിദ്യാർത്ഥികളുടെ പരാതി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും, പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം ആവശ്യപ്പെട്ട് തുടർച്ചയായ ഇടപെടൽ നടത്തുകയും ചെയ്തു.

തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയും കുടിവെള്ള പൈപ്പ്‌ലൈൻ പ്രശ്നങ്ങൾ പരിഹരിച്ച് മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കുകയും ചെയ്തു.

വിശപ്പിന്റെ വേദനയിൽ കഴിയുന്നവരിലേക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്നത് മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. “ആരു...
22/08/2026

വിശപ്പിന്റെ വേദനയിൽ കഴിയുന്നവരിലേക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്നത് മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. “ആരും വിശന്നുറങ്ങരുത്” എന്ന സന്ദേശവുമായി, പങ്കുവെക്കലിന്റെയും കരുതലിന്റെയും ഈ യാത്രയിൽ കൈകോർക്കാം.
മനുഷ്യസ്നേഹത്തെ പ്രവർത്തിയാക്കി മാറ്റുന്ന ഈ ഉദ്യമത്തിൽ പങ്കാളികളാകുന്ന എല്ലാ വിദ്യാർത്ഥികൾക്കും SFI GEC യൂണിറ്റിന്റെ അഭിവാദ്യങ്ങൾ.

ഈ ഓണത്തിന് ഒരു സദ്യയുടെ സന്തോഷം നമുക്കൊരുമിച്ച് പങ്കിടാം. നമ്മളെപ്പോലെ തന്നെ ഓണം ആഘോഷിക്കാനും, രുചികരമായ ഒരു ഓണസദ്യ ആസ്വ...
20/08/2026

ഈ ഓണത്തിന് ഒരു സദ്യയുടെ സന്തോഷം നമുക്കൊരുമിച്ച് പങ്കിടാം.

നമ്മളെപ്പോലെ തന്നെ ഓണം ആഘോഷിക്കാനും, രുചികരമായ ഒരു ഓണസദ്യ ആസ്വദിക്കാനും St. Joseph's Mental helth care Home-ലെ നമ്മുടെ പ്രിയപ്പെട്ടവർക്കും അവസരമൊരുക്കുകയാണ്.

അതിന് ഓരോ GECian-ന്റെയും ചെറിയതോ വലുതോ ആയ സംഭാവനകൾ ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. നിങ്ങൾക്ക് കഴിയുന്നത്ര സംഭാവന നൽകി ഈ ഓണം അവർക്ക് കൂടി സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മയാക്കാം.

Athul Krishna T S
8590643621

മെൻസ് ഹോസ്റ്റലിലെ സുരക്ഷിതമല്ലാത്ത കുടിവെള്ള പൈപ്പ്ലൈൻ സംവിധാനം, മലിനജല ഡ്രെയിനേജിൻ്റെ ശോചനീയാവസ്ഥ, കുടിവെള്ള സൗകര്യങ്ങള...
20/08/2026

മെൻസ് ഹോസ്റ്റലിലെ സുരക്ഷിതമല്ലാത്ത കുടിവെള്ള പൈപ്പ്ലൈൻ സംവിധാനം, മലിനജല ഡ്രെയിനേജിൻ്റെ ശോചനീയാവസ്ഥ, കുടിവെള്ള സൗകര്യങ്ങളുടെ അപര്യാപ്‌തത എന്നിവ സംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് SFI GEC യൂണിറ്റ് പ്രിൻസിപ്പാളിന് കത്ത് അയക്കുകയും കോളേജ് വാട്ടർ ഡിപ്പാർട്മെൻ്റ് ഹെഡിനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്‌തു.

മെൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ1. മെസ് ഭക്ഷണത്തിന്റെ മോശം നിലവാരം– ഭക്ഷണത്തിന്റെ ഗുണനിലവാരവും...
19/08/2026

മെൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ

1. മെസ് ഭക്ഷണത്തിന്റെ മോശം നിലവാരം– ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തണം.
2. ഫാനും ലൈറ്റും പ്രവർത്തിക്കാത്തത് പല മുറികളിലെയും ഫാനും ലൈറ്റും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം.
3. ശരിയായ പരിപാലനത്തിന്റെ അഭാവം– ഹോസ്റ്റലിൽ കൃത്യമായ ഇടവിട്ടുള്ള പരിപാലനം ഉറപ്പാക്കണം.
4. വാട്ടർ ഫിൽറ്റർ പ്രശ്നങ്ങൾ ആവശ്യത്തിന് ഫിൽറ്ററുകൾ ഇല്ലാത്തതും നിലവിലുള്ളവ ഇടയ്ക്കിടെ തകരാറിലാകുന്നതും പരിഹരിക്കണം.
5. പരിസര ശുചിത്വക്കുറവ്ഹോസ്റ്റൽ പരിസരത്തെ പുല്ലും ചെടികളും കൃത്യമായി വെട്ടി പരിപാലിക്കണം.
6.ബാത്ത്റൂമുകളിലെ ടാപ്പുകൾ പ്രവർത്തിക്കാത്തത് തകരാറിലായ ടാപ്പുകൾ ഉടൻ നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണം.
7. പ്ലംബിംഗ്, ഇലക്ട്രിക്കൽ പ്രശ്നങ്ങൾ ഇത്തരം തകരാറുകൾ സമയബന്ധിതമായി പരിഹരിക്കാൻ കാര്യക്ഷമമായ സംവിധാനമുണ്ടാകണം.

Address

Sfi Government Engineering College Thrissur Unit
Thrissur
680009

Telephone

+919526614507

Website

Alerts

Be the first to know and let us send you an email when SFI GEC UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI GEC UNIT:

Shortcuts

Share