St Johns HSS Parappur

St Johns HSS Parappur ST JOHNS HSS PARAPPUR was established in the year of 1924.Official St Johns Higher secondary School Aided Management.

ST JOHNS HSS PARAPPUR was established in the year of 1924 and is run by Pvt. ST JOHNS HSS PARAPPUR is a Co-Educational and the medium of instruction is/are Malayalam, English, Others language. OUR STRATEGIES
* Preference for backward students.
* Co-curricular activities.
* Spiritual journey in search of meaning.
* Special coaching for the weak students.
* Develop their cultural Ethos and Talents.
* Life Orientation programme.
* Celebration of Important National days.

സ്കൂൾ ആനുവേഴ്സറി ... കുറച്ച് ചിത്രങ്ങൾ ..
18/01/2026

സ്കൂൾ ആനുവേഴ്സറി ... കുറച്ച് ചിത്രങ്ങൾ ..

15/01/2026
സെൻറ് ജോൺസ് പറപ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ 102ആം സ്കൂൾ വാർഷികം 2026 ജനുവരി 17 ശനിയാഴ്ച 4 :30 പിഎം ന് സ്കൂൾ അങ്കണത്തിൽ സമ...
15/01/2026

സെൻറ് ജോൺസ് പറപ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ 102ആം സ്കൂൾ വാർഷികം 2026 ജനുവരി 17 ശനിയാഴ്ച 4 :30 പിഎം ന് സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മെൽബൺ രൂപത ബിഷപ്പ് എമറീറ്റസ് ബോസ്കോ പുത്തൂർ നിർവഹിക്കും. ഫാദർ സെബി പുത്തൂർ(സ്കൂൾ മാനേജർ) അധ്യക്ഷത വഹിക്കും. തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി സമ്മാനദാനം വിതരണം നടത്തും. വിദ്യാലയത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഡെൻസി ജോൺ, ശ്രീ മാർട്ടിൻ ജോർജ് കെ (പിടി അധ്യാപകൻ), ശ്രീ ജോസ് വി വെള്ളറ (ഗണിത അധ്യാപകൻ), ശ്രീമതി ഷെൻസി എ ജോസ് എന്നിവർക്കുള്ള സമുചിതമായ യാത്രയപ്പും അന്നേദിവസം നൽകും. യോഗാനന്തരം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.

ബോസ്കോ പിതാവും, സി എൽ ജോസ് മാസ്റ്ററും. രണ്ടു പേരും സെൻ്റ് ജോൺസിൻ്റെ പുത്രൻമാർ.
13/01/2026

ബോസ്കോ പിതാവും, സി എൽ ജോസ് മാസ്റ്ററും. രണ്ടു പേരും സെൻ്റ് ജോൺസിൻ്റെ പുത്രൻമാർ.

സ്കൂൾ വാർഷികം ... വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയ്പ്പ് ...
05/01/2026

സ്കൂൾ വാർഷികം ... വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയ്പ്പ് ...

*അഭിമാനമായി അജ് വിൻ.*2006 SSLC ബാച്ചിലെ അജ് വിൻ ടി വർഗീസ് ഇന്ത്യൻ മിലിറ്ററിയിലെ സിക്ക് റെജിമെന്റിൽ ലെഫ്റ്റനെന്റ് റാങ്കിൽ...
30/12/2025

*അഭിമാനമായി അജ് വിൻ.*

2006 SSLC ബാച്ചിലെ അജ് വിൻ ടി വർഗീസ് ഇന്ത്യൻ മിലിറ്ററിയിലെ സിക്ക് റെജിമെന്റിൽ ലെഫ്റ്റനെന്റ് റാങ്കിൽ കമ്മീഷൻഡ് ആയി.അടാട്ട് പഞ്ചായത്ത് ഒന്നാം വാർഡ് ചിറ്റിലപ്പിള്ളിയിൽ തെക്കേക്കര തരകൻ വർഗ്ഗീസിന്റെ മകനാണ്അജ് വിൻ ടി. വർഗ്ഗീസ്. 2014ൽ ആർമിയിൽ സേവനം ആരംഭിച്ച അജ് വിൻ്റെ സർവ്വീസിലെ മികച്ച പെർഫോമൻസാണ് ചുരുങ്ങിയവർഷങ്ങൾ കൊണ്ട് ഉന്നത റാങ്കിൽ എത്തിച്ചേരാനായത്. ഭാരതത്തിൻ്റെ അഭിമാന പുത്രന് മാതൃവിദ്യാലയത്തിൻ്റെ അഭിനന്ദനങ്ങൾ.

ക്രിസ്തുമസ് അവധിക്കാല എസ് പി സി ക്യാമ്പ് സെൻറ് ജോൺസ് പറപ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ ഡിസംബർ 26, 27,29 തീയതികളിൽ നടത്തപ്പെട്...
30/12/2025

ക്രിസ്തുമസ് അവധിക്കാല എസ് പി സി ക്യാമ്പ് സെൻറ് ജോൺസ് പറപ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ ഡിസംബർ 26, 27,29 തീയതികളിൽ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോളി എ വി , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ലിജോ ജോൺ, സെസിൽ സിയ പേരാമംഗലം സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥർ ഗ്രീഷ്മ ,പ്രണവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ തൊള്ളൂർ ഗ്രാമപഞ്ചായത്ത് യോഗ ടീച്ചർ രജനി കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. ബ്രേക്ക് ഫാസ്റ്റിന് ശേഷം എസ്പിസി കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം മൂന്നാം ദിനമായ തിങ്കളാഴ്ച 29/12/25 രാവിലെ 10 മണിക്ക് തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കല കുഞ്ഞുണ്ണി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോളി എ വി സ്വാഗതം അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ജോസ് പി സി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ സെബി പുത്തൂർ പദ്ധതി സഹായവിതരണം വിദ്യാർത്ഥികൾക്ക് നൽകി. എസ് പി സി പിടിഎ പ്രസിഡണ്ട് ചാർലി ഇ ജെ , വാർഡ് മെമ്പർ ഷീന വിൽസൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫ്രണ്ട്സെറ്റ് @ ഹോം എന്ന എസ് പി സി കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ലഘു വിവരണം ലിജോ ജോൺ മാസ്റ്റർ നിർവഹിച്ചു. സെസിൽ സിയ ടീച്ചർ നന്ദി പറഞ്ഞു. രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി. ഉച്ചഭക്ഷണത്തിന് കുട്ടികൾ പൊതിച്ചോറ് കൊണ്ടുവന്നു. ഭക്ഷണശേഷം രണ്ടു മണി മുതൽ എസ്പിസി കേഡറ്റുകളുടെ ക്രിസ്മസ് ആഘോഷവും കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് മധുര പലഹാരങ്ങളും ജ്യൂസും സ്നാക്സ് നൽകി. ക്യാമ്പ് ഇവാലുവേഷൻ ശേഷം ഹെഡ്മാസ്റ്റർ ജോളി എ വി എസ്പിസി ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് 4 30ന് ക്യാമ്പ് അവസാനിച്ചു.

24/12/2025

വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരുടേയും അനധ്യാപകരുടേയും കൂട്ടായ്മ . വിദ്യാലയത്തിൻ്റെ ആവശ്യങ്ങളിൽ എപ്പോഴും ഞങ്ങളോടൊപ്പമുള്ളവർ "വാടാമലർ "- മെറി ക്രിസ്മസ്

മെറി ക്രിസ്തുമസ് ...സ്റ്റാഫ് അംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം. മാനേജരച്ചനും വിരമിക്കുന്ന അധ്യാപകരായ പ്രിൻസിപ്പാൾ ഡെൻസി ടീച്ച...
23/12/2025

മെറി ക്രിസ്തുമസ് ...സ്റ്റാഫ് അംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം. മാനേജരച്ചനും വിരമിക്കുന്ന അധ്യാപകരായ പ്രിൻസിപ്പാൾ ഡെൻസി ടീച്ചർ, മാർട്ടിൻ മാഷ്, ഷെൻസി ടീച്ചർ, ജോസ് മാസ്റ്റർ ....

വലിയ മാറ്റങ്ങൾ ..... സ്കൂൾ മാനേജർ ഫാ.സെബി പുത്തൂർ വിദ്യാലയത്തിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്...
12/12/2025

വലിയ മാറ്റങ്ങൾ ..... സ്കൂൾ മാനേജർ ഫാ.സെബി പുത്തൂർ വിദ്യാലയത്തിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. വി ഗാർഡ് കമ്പിനിയുടെ 20 KW മൂന്ന് വിദ്യാലയങ്ങൾക്കുമായി സജ്ജമായിരിക്കുന്നത്. പള്ളി ട്രസ്റ്റിമാർക്കും ഇടവക ജനങ്ങൾക്കും പി ടി എ, എം പി ടി എ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ അഭ്യുദയകാംക്ഷികളുടേയും നന്ദിയും സ്നേഹവും അറിയിക്കുന്നു.

Address

St Johns Higher Secondary School Parappur
Thrissur
680552

Opening Hours

Monday 10am - 4pm
Tuesday 9am - 4pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 10am - 5pm
Saturday 9am - 5pm

Telephone

+914872285677

Alerts

Be the first to know and let us send you an email when St Johns HSS Parappur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to St Johns HSS Parappur:

Share

Category