12/07/2026
ചെറുവത്തേരി : ബീന ഗംഗോത്രിയുടെ നനയാത്ത മഴകൾ, കടലാസുകൊക്കുകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. സൗഹൃദ ചെറുവത്തേരി കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, എഴുത്തുകാരൻ ശിവൻ സുധാലയം എന്നിവർ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരിയുടെ മാതാവ് കമലം ശ്രീധരൻ, മാത്യൂസ് കൂനംമാവ് എന്നിവർ ഏറ്റുവാങ്ങി. ഡോ. പി.എസ്സ്. ജയ, പോൾസൺ തേങ്ങാപുരക്കൽ, അരുൺ ഗാന്ധിഗ്രാം, എ.ആർ. ശിവദാസ് വാർഡ് മെമ്പർമാരായ ശ്രീദേവി സന്തോഷ്, കൃഷ്ണപ്രിയ ശ്രീജിത്ത്, സുകന്യ ജിനീഷ് എന്നിവർ സംസാരിച്ചു. സൗഹൃദ ചെറുവത്തേരിയുടെ ഉപഹാരം സുനിൽ മൂപ്പിശേരി എഴുത്തുകാരി ബീന ഗംഗോത്രിക്ക് സമ്മാനിച്ചു.