Campus Front Thrissur

Campus Front Thrissur Students For Social Change.. Empowering the campus.. Campus Front Of India - Thrissur District Committee Official page

Campus Front of India is neo-social student’s
movement, which aims to empower the
campuses by developing a new generation of
activists..

28/09/2022

കാംപസ് ഫ്രണ്ട് നിരോധനം ജനാധിപത്യ - ഭരണഘടനാ വിരുദ്ധം; നടപടിയെ നിയമപരമായി നേരിടും. നിയമത്തെ മാനിച്ച് എല്ലാ പ്രവർത്തനങ്ങളും നിർത്തുന്നു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. കഴിഞ്ഞ ഒരു ദശകത്തിലധികമായി മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി - യുവജനങ്ങളെ വാർത്തെടുക്കാൻ പ്രവർത്തിച്ച് വരുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. ആ ലക്ഷ്യം ഒരു പരിധിവരെ പൂർത്തിയാക്കുവാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി യുവജനങ്ങൾ ഈ സംഘടനയുടെ ഭാഗവും വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരുമാണ്. നമ്മുടെ ജനാധിപത്യ ഭരണഘടനാ താത്പര്യങ്ങൾ സംരക്ഷിക്കുകയും നിയമവിരുദ്ധമായ പ്രവൃത്തനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാതെ മുന്നോട്ട് പോവുകയും ചെയ്യുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് അനുസരിച്ച് കാംപസ് ഫ്രണ്ട് അതിൻ്റെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമയി നിർത്തിവക്കുന്നു.

പോപുലർ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി കാംപസ് ഫ്രണ്ടിനെതിരെ പടച്ച് വിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാന രഹിതമായ മുഴുവൻ ആരോപണങ്ങളെയും നിഷേധിക്കുന്നു. സംഘടനക്ക് മേലെ ഉന്നയിക്കുന്ന എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി തന്നെ നേരിടും.

കാംപസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മുഴുവൻ വിദ്യാർഥികളോടും സംഘടനയുടെ പേരിൽ യാതൊരു വിധ പരിപാടികളും നടത്തരുതെന്ന് അഭ്യർഥിക്കുന്നു. പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തിൽ, സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും സംഘടനയുടെ പേരോ, ബാനറോ ഉപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്താല്‍ കാംപസ് ഫ്രണ്ടിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ

സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിൻ്റെ വീണ്ടെടുപ്പ്'EXPRESSIO 2022' വിദ്യാർത്ഥിനി സംഗമം തൃശൂരിൽ സംഘടിപ്പിച്ചു.കാം...
08/09/2022

സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിൻ്റെ വീണ്ടെടുപ്പ്

'EXPRESSIO 2022' വിദ്യാർത്ഥിനി സംഗമം തൃശൂരിൽ സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ ശൈഖ് റസൽ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർഹാന ഫാറൂഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സമിതിയംഗം മിസ്ഹബ് പട്ടിക്കാട് ക്ലാസ് നയിച്ചു.വിവിധ കൾച്ചറൽ പ്രോഗ്രാമുകളും പ്രവർത്തകരുടെ റാലിയും സമാപന സമ്മേളനത്തോടും കൂടി പരിപാടി സമാപിച്ചു.സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർഹാന ഫാറൂഖ് ഉദ്ഘാടനം ചെയ്തു.ഹിബ ഫാറൂഖ്,ഫിദ ഫാമിസ്,റാഹിബ ഹംസ എന്നിവർ സംസാരിച്ചു

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
തൃശൂർ ജില്ലാ കമ്മിറ്റി

സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്EXPRESSIO2022 SEPTEMBER 07തൃശൂർCAMPUS FRONT OF INDIATHRISSUR D...
03/09/2022

സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്

EXPRESSIO

2022 SEPTEMBER 07
തൃശൂർ

CAMPUS FRONT OF INDIA
THRISSUR DISTRICT

വിദ്യാഭ്യാസം അവകാശം പ്രതിരോധം JoinCampus frontമെമ്പർഷിപ്പ് കാംപയിൻ ചാവക്കാട് ഏരിയാതല ഉദ്ഘാടനം ജി.എച്ച്. എസ്.എസ് കടപ്പുറം...
30/06/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

Join
Campus front

മെമ്പർഷിപ്പ് കാംപയിൻ ചാവക്കാട് ഏരിയാതല ഉദ്ഘാടനം ജി.എച്ച്. എസ്.എസ് കടപ്പുറം സ്കൂളിൽ വച്ച് ഏരിയ സെക്രട്ടറി നാദിർഷാ വിദ്യാർത്ഥി പ്രതിനിധി ജുമാന ലത്തീഫിന് നൽകി ഉദ്ഘാടനം ചെയ്തു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
ചാവക്കാട് ഏരിയ കമ്മിറ്റി

വിദ്യാഭ്യാസം അവകാശം പ്രതിരോധം  Join Campus Frontമെമ്പർഷിപ്പ് കാംപയിൻ വടക്കാഞ്ചേരി ഏരിയാതല ഉദ്ഘാടനം 28 ജൂൺ 2022 GHSS - ചെ...
29/06/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

Join
Campus Front

മെമ്പർഷിപ്പ് കാംപയിൻ വടക്കാഞ്ചേരി ഏരിയാതല ഉദ്ഘാടനം 28 ജൂൺ 2022 GHSS - ചെറുതുരുത്തി സ്കൂളിൽ വെച്ച് വടക്കാഞ്ചേരി ഏരിയ പ്രസിഡൻ്റ് റാഹിബാ വിദ്യാർത്ഥി പ്രധിനിധി ഹന നസ്റിന് നൽകി ഉദ്ഘാടനം ചെയ്‌തു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
വടക്കാഞ്ചേരി ഏരിയ കമ്മിറ്റി

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ കാംപസ് ഫ്രണ്ട് ചാവക്കാട് ഏരിയ സെക്രട്ടറി ഫിദ ഫാമിസിന് അഭിനന്ദനങ്ങൾ
19/06/2022

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ കാംപസ് ഫ്രണ്ട് ചാവക്കാട് ഏരിയ സെക്രട്ടറി ഫിദ ഫാമിസിന് അഭിനന്ദനങ്ങൾ

വിദ്യാഭ്യാസം അവകാശം പ്രതിരോധം  Join  Campus Frontമെമ്പർഷിപ്പ് കാംപയിൻ ജില്ലാതല ഉദ്ഘാടനം വടക്കേക്കാട്  ഐ സി എ സ്കൂളിൽ ജില...
14/06/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

Join Campus Front

മെമ്പർഷിപ്പ് കാംപയിൻ ജില്ലാതല ഉദ്ഘാടനം വടക്കേക്കാട് ഐ സി എ സ്കൂളിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലിഹ് നിർവഹിച്ചു

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തൃശൂർ ജില്ലാ കമ്മിറ്റി

13/04/2022
ചെമ്പൂച്ചിറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമിച്ച ക്ലാസ് മുറികളുടെ പുനർനിർമാണം: അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുക-കാംപസ് ...
07/04/2022

ചെമ്പൂച്ചിറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമിച്ച ക്ലാസ് മുറികളുടെ പുനർനിർമാണം: അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുക-കാംപസ് ഫ്രണ്ട്

ചെമ്പൂച്ചിറ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച ക്ലാസ് മുറികളുടെ പുനർനിർമാണം അഴിമതിക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ. എസ്.അദ്നാൻ ആവിശ്യപ്പെട്ടു.കിഫ്ബിയുടെ 3 കോടിയും എംഎൽഎ ഫണ്ടിലെ മുക്കാൽ കോടി രൂപയും മുടക്കി ഒന്നര വർഷം മുൻപു നിർമിച്ച സ്കൂൾ കെട്ടിടം ബലക്ഷയം മൂലം തകർന്നുവീഴുമെന്ന ആശങ്കയുള്ളതിനാലാണു കടുത്ത നടപടി.സ്കൂളിൽ നിർമിച്ച അഞ്ചാം ക്ലാസ് മുറികളാണ് പൂർണമായും പൊളിക്കുന്നത്.കിഫ്ബിയുടെ പ്ലാൻ അനുസരിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി തിരക്കിട്ട് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.നിർമ്മാണം കഴിഞ്ഞു മാസങ്ങൾക്കകം വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു.വൻ അഴിമതിയാണ് ഇതിന് പിന്നിൽ നടന്നതെന്നും ഇതിന് ഉത്തരവാദികളായ മേൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാഞ്ഞാൾ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപികയുടെ ക്രൂര മർദ്ദനത്തിന് ഇരയായി വടക്കാഞ്ചേരി ജില്ലാ  ആശുപത്രിയിൽ കഴിയുന്ന ഒമ്പ...
03/04/2022

പാഞ്ഞാൾ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപികയുടെ ക്രൂര മർദ്ദനത്തിന് ഇരയായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാംപസ് ഫ്രണ്ട് തൃശൂർ ജില്ലാ പ്രസിഡന്റ് എ.എസ് അദ്നാൻ ജില്ലാ കമ്മിറ്റിയംഗം സാലിഹ് എന്നിവർ സന്ദർശിച്ചു.

Address

Thrissur

Alerts

Be the first to know and let us send you an email when Campus Front Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Campus Front Thrissur:

Share