18/01/2026
ഡിവൈഎഫ്ഐ തുറവൂർ മേഖലാ സമ്മേളനം സഖാവ് വിഎസ് അച്യുതാനന്ദൻ നഗറിൽ (വളമംഗലം എസ് സി എസ് ഹയർസെക്കൻഡറി സ്കൂളിൽ) സംഘടിപ്പിച്ചു
സഖാവ് അമൽ ബിജു അധ്യക്ഷനായി. എസ് വിഷ്ണു സ്വാഗതം ആശംസിച്ചു ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ദിനൂപ് വേണു ഉദ്ഘാടനം ചെയ്തു. സ. അനന്തു രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം അജേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ എസ് സുരേഷ് കുമാർ, ജെ എ ജയകൃഷ്ണൻ, എം എസ് അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. പൊതു ചർച്ചയും മറുപടിക്കും ശേഷം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു
പ്രസിഡണ്ട് സ. വിഷ്ണു പി കെ
വൈസ് പ്രസിഡണ്ട് സ. അമൽ യോഹന്നാൻ
വൈസ് പ്രസിഡണ്ട് സ. ബിസ്മയ ബൈജു
സെക്രട്ടറി സ. അമൽ ബിജു
ജോയിൻറ് സെക്രട്ടറി നെൽസൺ പി പി
ജോയിൻറ് സെക്രട്ടറി രാഹുൽ പി.എം
ട്രഷറർ വിജിത്ത് പി വി