G.V.H.S.S Payyoli

G.V.H.S.S Payyoli തമസോമാ ജ്യോതി൪ഗമയ
Government Vocational Higher Sercondary School, Payyoli
ഗവ. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പയ്യോളി

:::School Code:::
HS - 16055
HSS - 10023
VHSE - 11019

::ചരിത്രം::
ഒരു ദേശത്തേയും ജനതയേയും അറിവിന്റെപ്രകാശവീഥിയിലേക്കാനയിച്ച പയ്യോളി ഗവ: വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍. ആഹ്ലാദവും അഭിമാനവും തുടിച്ചുനില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ പിന്നിട്ട ഇന്നലകളിലൂടെ ഇത്തിരിനേരം ......

1957 ജൂണിലാണ് പയ്യോളി ഗവ: വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്പ്രവര്‍ത്ത

ിച്ചു തുടങ്ങിയത്. അതുവരെ പയ്യോളിയിലുള്ളവര്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം., കൊയിലാണ്ടി ബോര്‍ഡ്‌ സ്കൂള്‍, എലത്തൂര്‍ സി.എം.സി.സ്കൂള്‍ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് കെ.അമ്പാടി നമ്പിയാര്‍ (പ്രസിഡന്റ്‌), കെ.ഗോപാലക്കുറുപ്പ് (വൈസ് പ്രസിഡന്റ്‌), വി.വി. സുബ്രഹ്മണ്യഅയ്യര്‍ (സെക്രട്ടറി), പി കുഞ്ഞബ്ദുല്ല (ജോയിന്റ് സെക്രട്ടറി), എന്‍.പി.കൃഷ്ണമൂര്‍ത്തി (ട്രഷറര്‍), കെ.കുഞ്ഞനന്ദന്‍ നായര്‍ (മെമ്പര്‍), ആയി തൃക്കോട്ടൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമായി പയ്യോളി ഗവ: വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു .
1959ല്‍ സൊസൈറ്റി 5 ഏക്കാര്‍ ഭൂമി പള്ളിക്കരയിലെ തോണ്ടിപ്പുനത്തില്‍ തറവാട്ടില്‍ നിന്ന് വിലയ്ക്കു വാങ്ങി. 1960 ല്‍ ഗവ: അക്വയര്‍ ചെയ്ത 5.49 ഏക്കറും ഉള്‍പ്പെടെ ഇപ്പോള്‍ ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ് രജിസ്ടാര്‍ ഓഫീസ്). 1957 ജൂണില്‍ സ്കൂള്‍ പ്രവര്ത്തനക്ഷമമാകുമ്പോള്‍ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിരുന്നു. ശ്രീ. കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍, പ്രവേശന നമ്പര്‍ 1 പയ്യോളി കെ.അമ്പാടിയുടെ മകള്‍ കെ.കമലാക്ഷി.
സ്കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ്‌ ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ കുമാര മേനോനായിരുന്നു. പിന്നീടു സര്‍വ്വശ്രീ പി.പരമേശ്വരന്‍ നമ്പ്യാര്‍, യു.എം.ആനി, എം.ജാനകി അമ്മ, സി.ഒ.ബാപ്പന്‍ കേയി, സി.വി.കാര്‍ത്യായനി, എ.പി.ഫിലിപ്പോസ്,കെ.ഗന്ഗാധരനുണ്ണി, പി.വി.മാധവന്‍ നമ്പ്യാര്, കെ.ഭരതന്‍, ഏലിയാമ്മജോസഫ്, എന്‍.എം. നീലകണ്ടന്‍ നായര്‍, ത്രിവിക്രമവാര്യര്‍, ജെ.ശിശുപാലന്‍, ടി.ഒ.ജോസഫ്, ശിവശങ്കരന്‍ നായര്‍, പി.ഗന്ഗാധരനുണ്ണി, പി.എന്‍.ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആര്‍.ഇന്ദിര, ഭാസ്കരന്‍ നായര്‍, കെ.പാര്‍വ്വതി, ടി.ലീല, ടി.പി.കൃഷ്ണന്‍ നായര്‍, കെ.എന്‍.വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത്, എന്നിവര്‍ പ്രധാന അധ്യാപകരായി.
സര്‍വ്വശ്രീ. പ്രഭാകരന്‍ തമ്പി, പ്രശസ്ത കവി വി.ടി.കുമാരന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ, പി.കെ.രാഘവന്‍, പബ്ലിക്‌ സര്‍വീസ് അംഗമായിരുന്ന പ്രൊഫസര്‍ കെ.പി.വാസു, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പി.ബാലന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി കൊടക്കാട് ശ്രീധരന്‍, കഥാകൃത്ത്‌ മണിയൂര്‍.ഇ.ബാലന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കൂട്ടികൃഷ്ണന്‍ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു.
പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റ് ഡോ: വി.കെ.വിജയന്‍, കാര്‍ട്ടൂണിസ്റ്റായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് എന്നിവരും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത് വി.ആര്‍.സുധീഷ്, നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി, കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി.ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കാവുന്നതായിട്ടുണ്ട്.
കെ.ഭരതന്‍ പ്രധാന അധ്യാപകനായിരുന്നപ്പോഴാണ് സ്കൂള്‍ മൈതാനത്തിനു ചുറ്റുമതില്‍ നിര്‍മ്മിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിവെള്ള പദ്ധതി നടപ്പിലാക്കിയതും അദ്ദേഹമാണ്. നല്ലൊരു കര്‍ഷകന്‍ കൂടിയായിരുന്ന ഹെഡ്മാസ്റ്റര്‍ ടി.ഒ .ജോസഫ്‌, ഗ്രൌണ്ടിന്റെ കിഴക്ക് ഭാഗത്ത് തെങ്ങുകൃഷി നടത്താന്‍ നേതൃത്വം കൊടുത്തു. ഇന്ന് കാണുന്ന വിശാലമായ തെങ്ങിന്‍തോട്ടം ആ പ്രോജക്ടിന്റെ ഫലമാണ്. ഹെഡ്മാസ്റ്റര്‍ ത്രിവിക്രമവാര്യര്‍ ജനപന്കാളിത്തത്തോടെ നല്ലൊരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു. ശ്രീ.വി.കെ.മൊയ്തു ഹാജി സ്കൂള്‍ ഓഡിറ്റോറിയനിര്‍മ്മാണ സമിതിയുടെ കണ്‍വിനറായിരുന്നു. മേലടി ബ്ലോക്കിന്റെ സഹായത്തോടെയും ജനപങ്കാളിത്തത്തോടെയുമാണ് ഓഡിറ്റോറിയനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പി.എന്‍. ജാനകി ഹീട്മിസ്ട്രസ് ആയിരുന്നപ്പോഴാണ്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോ.ഓപ്പറേറ്റിവ് സ്റ്റോര്‍ ഇവിടെയുണ്ട്. സ്റ്റോറിന്റെ നിയന്ത്രണത്തില്‍ ഒരു കാന്റീന്‍ നടത്തി വരുന്നു...ഭാരത്‌ സ്കൌട്ട് ആന്‍റ് ഗൈഡസിന്റെ ഡിസ്ട്രിക്ട് ഹെഡ്കോര്ട്ടേസ് പയ്യോളി ഹൈസ്കൂള്‍ കാമ്പസിലാണ്‍..

19/06/2023

പയ്യോളി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, കമ്പ്യൂട....

24/05/2021

പ്രധാന അറിയിപ്പ്.!

കോവിഡ് സാഹചര്യം പരിഗണിച്ച് 2021-22 അധ്യയന വർഷത്തെ 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനം താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് , ഫോൺ നമ്പറുകൾ എന്നിവ ഉപയോഗിച്ച് നടത്താവുന്നതാണ്. എന്തെങ്കിലും കാരണത്താൽ ഫോൺ മുഖേനയോ, ഗൂഗിൾ ഫോം ലിങ്ക് മുഖേനയോ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ മാത്രം മെയ് 25, 26, 27 തിയ്യതികളിൽ സ്‌കൂളിൽ നേരിട്ട് വന്ന് പ്രവേശനം നേടിയാൽ മതിയാകും.

Ph: 9447384055, 9400807682, 9495197782, 9447416432

ഗൂഗിൾ ഫോം ലിങ്ക് ഒന്നാം കമന്റിൽ

20/09/2019
09/09/2019

2019-20 അധ്യയന വര്‍ഷത്തെ (NMMS) നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :2019 സെപ്‌തംബര്‍ 25

അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ വേരിഫൈ ചെയ്യേണ്ട അവസാനതീയതി :2019 സെപ്‌തംബര്‍ 30

പരീക്ഷാ തീയതി :2019 നവംബര്‍ 17
സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )

അപേക്ഷിക്കുന്നതിനുള്ള യോഗ്യത
* ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം.
* 2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം (SC/ST വിഭാഗങ്ങള്‍ക്ക് 50%)
* രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ

വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം,
മൊബൈല്‍ നമ്പര്‍,
ആധാര്‍ നമ്പര്‍
(Username & Password Email ലേക്കാണ് ലഭിക്കുക)
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
(60KB , 150x200 pixel, jpg format)

വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്
pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)

SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)

40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)

Link: https://scholarships.gov.in/fresh/loginPage

GVHSS Payyoli Dew Drops 57.75 FM Radio Promo is here..🤩Thank you Trance Media..❤️
14/08/2019

GVHSS Payyoli Dew Drops 57.75 FM Radio Promo is here..🤩

Thank you Trance Media..❤️

DIRECTION : TRANCE MEDIA EDITING : RATHIN RATHAKRISHNAN CINEMATOGRAPHY : RAMEEZ, SABEEL AERIAL CINEMATOGRAPHY : RENIN MUSIC : EPIDEMIC

കനത്ത മഴയ്ക്ക് ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന്ആളുകൾ വീട്ടിലേക്ക് മടങ്ങി തുടങ്ങി. പയ്യോളി ഹൈസ്കൂളിൽ പ്രവർത്തിക...
14/08/2019

കനത്ത മഴയ്ക്ക് ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന്ആളുകൾ വീട്ടിലേക്ക് മടങ്ങി തുടങ്ങി. പയ്യോളി ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന തിക്കോടി ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിൽനിന്ന് 40 കുടുംബങ്ങൾ കഴിഞ്ഞദിവസം വീട്ടിലേക്ക് മടങ്ങി.തിങ്കളാഴ്ചയും, ചൊവ്വാഴ്ച രാവിലെയും മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഇതോടെ പല സ്ഥലങ്ങളിലും കയറിയ വെള്ളം ഇറങ്ങി. ഇപ്പോൾ 194 കുടുംബങ്ങളിൽനിന്ന് 235 പേരാണ് ഈ ക്യാമ്പിലുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കെ. മുരളീധരൻ എം.പി. ദുരിതാശ്വാസ ക്യാമ്പ്സന്ദർശിച്ചു. ക്യാമ്പിലുള്ളവരിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

https://bit.ly/2MgULwq

പയ്യോളി : കനത്ത മഴയ്ക്ക് ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന്ആളുകൾ വീട്ടിലേക്ക് മടങ്ങി തുടങ്ങി. ...

Kerala Rescue keralarescue.in/Link to register as volunteerkeralarescue.in/volunteer
10/08/2019

Kerala Rescue
keralarescue.in/

Link to register as volunteer
keralarescue.in/volunteer

10/08/2019

ജി.വി.എച്ച്.എസ്.എസ്.പയ്യോളിയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 62 കുടുംബങ്ങളിൽ നിന്നായി 178 പേർ ഇപ്പോൾ ക്യാമ്പിൽ ഉണ്ട്.
എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കണം.
ഇപ്പോൾ നമുക്ക് എല്ലാ ക്യാമ്പുകളിലേക്കും
അവശ്യസാധനങ്ങൾ
എത്തിച്ചുകൊടുക്കേണ്ടതുണ്ട്.
അതത് മേഖലയിലെ എല്ലാ കളക്ഷൻ
സെന്റിലേയ്ക്കും സാധനങ്ങൾ മടികൂടാതെ
എത്തിച്ചുനൽകണം. ഭക്ഷണ
സാധനങ്ങൾക്കൊക്കെ ദൗർലഭ്യം നേരിടുകയാണ്.
ജീവിതവും ജീവനും പ്രധാനമാണ്. ഒറ്റക്കെട്ടായി
കേരളത്തോടൊപ്പം. നമ്മൾ അതിജീവിക്കും.

03/08/2019
"കൂട്ടുകാരിക്കൊരു കൂട് "😍ആഗസ്റ്റ് 3ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീട് കുടുംബത്തിന് സമർപ്പിക്കുന്നു..
01/08/2019

"കൂട്ടുകാരിക്കൊരു കൂട് "😍

ആഗസ്റ്റ് 3ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീട് കുടുംബത്തിന് സമർപ്പിക്കുന്നു..

ഇത് നമ്മുടെ കുട്ടികളുടെ, നമ്മുടെ നാടിന്റെ നന്മയുടെ, നമ്മുടെ ഓരോരുത്തരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയം..😍
15/07/2019

ഇത് നമ്മുടെ കുട്ടികളുടെ, നമ്മുടെ നാടിന്റെ നന്മയുടെ, നമ്മുടെ ഓരോരുത്തരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയം..😍

പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കുതിപ്പ് സ്വപ്നതുല്യം.................
കോഴിക്കോട്: ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം സ്വന്തമാക്കിയ സ്വപ്നതുല്യ നേട്ടമാണ് പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പറയാനുള്ളത്. പ്രധാന അധ്യാപകന്റെ ആശയംകൊണ്ട് ഈ സർക്കാർ വിദ്യാലയം നേടിയത് ആരെയും അതിശയിപ്പിക്കുന്ന വികസനമാണ്.
സ്വന്തമായി ഒരു മൂത്രപ്പുര പോലുമില്ലാതിരുന്ന ഈ സ്കൂൾ ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ എത്തി നിൽക്കുന്നു. ഇതെല്ലാം നേടിയെടുത്തത് ഒരു വര്‍ഷംകൊണ്ടാണെന്നതും അതിശയകരം. പുതുതായി സ്കൂളിൽ എത്തിയ പ്രധാന അധ്യാപകൻ ബിനോയ് കുമാര്‍ ആണ് വികസന ശില്പി. സ്കൂളിന്റെ പോരായ്മകൾ പരിഹരിക്കാൻ അദ്ദേഹം പി.ടി.എ മീറ്റിംഗില്‍ ഒരു ആശയം പങ്കുവച്ചു: സ്കൂളിന്റെ സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുണ്ടാക്കണം. അതെങ്ങനെ എന്ന് പലരും യോഗത്തിൽ ഉന്നയിച്ചു. നാട്ടുകാരിൽ നിന്ന് പിരിവെടുക്കണം എന്നായിരുന്നു അധ്യാപകന്റെ മറുപടി. സ്കൂളിന്റെ കാര്യമായതിനാൽ തൊഴിലാളികൾ മുതൽ വ്യവസായികൾ വരെ സംഭാവന നൽകി.ഒരു കോടി രൂപ ലക്ഷ്യം വച്ചു നടത്തിയ പ്രയത്‌നം വൻ വിജയമായി.
പിരിച്ചെടുത്ത പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും ഞെട്ടി. 1.32 കോടി രൂപ. ഇതുകൊണ്ട് നടപ്പാക്കിയ സംരംഭങ്ങങ്ങളാണ് ഇന്ന് സ്കൂളിനെ തലയുയർത്തി നിർത്തുന്നത്. 50 സ്‌മാര്‍ട്ട് ക്ളാസ് റൂമുകൾ, 30 ലക്ഷം രൂപയുടെ സയന്‍സ് ലാബ്, എഫ്.എം റേഡിയോ സ്റ്റേഷന്‍, വെബ് കാസ്റ്റിംഗ്, സി.സി ടിവി, 40 ആധുനിക ടോയ്‍ലെറ്റുകള്‍, വാ ട്ടര്‍ കൂളറുകള്‍, നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ എന്നിങ്ങനെ നീങ്ങുന്നു സ്കൂളിൽ ഒരുക്കിയ സംവിധാനങ്ങൾ. സ്കൂളിലെ ഇതര സംസ്ഥാന വിദ്യാ‌ര്‍ത്ഥിക്ക് ആറര ലക്ഷത്തിന്റെ സ്നേഹവീടും സ്കൂൾ നിർമിച്ചു നൽകി.
പ്രവാസികള്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍ വരെ സഹായിച്ചതിന്റെ ഗുണമാണ് സ്കൂളിൽ കാണുന്നത്. വ്യവസായപ്രമുഖരും പൂര്‍വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നാട്ടുകാരും കൂടെ നിന്നു. ഇന്ന് പ്രവാസി രക്ഷിതാക്കള്‍ക്ക് പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിപാടികള്‍ വിദേശത്തിരുന്ന് കാണാം. അദ്ധ്യാപകരുമായി സംസാരിക്കാം. സ്കൂളിന്റെ നിലവാരം ഉയർന്നത് കണ്ട് ഈ വർഷം പുതുതായി സ്കൂളിൽ ചേർന്നത് 305 വിദ്യാര്‍ത്ഥികളാണ്. അതും എയ്ഡഡ് മേഖലയിൽ നിന്ന്.

Address

Payyoli
Tikkodi
673529

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 5pm

Alerts

Be the first to know and let us send you an email when G.V.H.S.S Payyoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to G.V.H.S.S Payyoli:

Share