POL media

എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മ ദിനം.
05/07/2026

എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീർ
ഓർമ്മ ദിനം.

വിട 😢 😢
06/06/2026

വിട 😢 😢

അലക്സാണ്ടര്‍ ചക്രവര്‍ത്തി ഒരിക്കല്‍ തന്റെ അനുയായികളെ വിളിച്ചുകൊണ്ട് പറഞ്ഞു.  ഞാന്‍ മരിച്ചു കഴിഞ്ഞു എന്നെ ശവമഞ്ചലേറ്റി കൊ...
09/05/2026

അലക്സാണ്ടര്‍ ചക്രവര്‍ത്തി ഒരിക്കല്‍ തന്റെ അനുയായികളെ വിളിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ മരിച്ചു കഴിഞ്ഞു എന്നെ ശവമഞ്ചലേറ്റി കൊണ്ടുപോകുന്ന സമയത്ത് എന്റെ ഇരു കൈകളും ശവമഞ്ചലിന് പുറത്ത്‌ ജനങ്ങള്‍ കാണും വിധം തൂക്കിയിട്ട് കൊണ്ടുപോകണം. അതെന്തിനാ പ്രഭോ... എന്നു ചോദിച്ചപ്പോള്‍ അദേഹം പറഞ്ഞു. ലോകം മുഴുവന്‍ അടക്കിഭരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തി പോലും തിരിച്ചു പോകുമ്പോള്‍ വെറും കയ്യോടെ ആണ്‌ പോകുന്നതെന്ന്‌ ജനം മനസ്സിലാക്കട്ടെ..

ചക്കകുരുകേരളത്തിന്റെ മണ്ണിൽ നന്നായി തഴച്ചു വളരുന്ന വൃക്ഷമാണ് പ്ലാവ്. കന്നി,തുലാം,വൃശ്ചികം,മകരം എന്നീ മാസങ്ങളിലാണ് ചക്ക സ...
02/04/2026

ചക്കകുരു

കേരളത്തിന്റെ മണ്ണിൽ നന്നായി തഴച്ചു വളരുന്ന വൃക്ഷമാണ് പ്ലാവ്. കന്നി,തുലാം,വൃശ്ചികം,മകരം എന്നീ മാസങ്ങളിലാണ് ചക്ക സാധാരണയായി കായ്ച്ചു വരുന്നത്. കാലം തെറ്റി വരുന്ന മഴയും മഞ്ഞുമെല്ലാം ചക്ക കായ്ക്കുന്ന സമയത്തിലും വ്യതിയാനമുണ്ടാക്കിയിരിക്കുന്നുവെന്ന് നമുക്കറിയാം. അപൂർവമായി കർക്കിടക മാസത്തിൽ കായ്ക്കുന്ന പ്ലാവുകളും വർഷം മുഴുവൻ കായ്ക്കുന്ന പ്ലാവുകളുമുണ്ട്. ചക്ക രണ്ടിനങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്. വരിക്കയും കൂഴയും. കോഴിക്കോട് ജില്ലയിലെ മലയോരങ്ങളിലും ഉൾനാടൻ ഗ്രാമങ്ങളിലും ഉണ്ടാകുന്ന ചക്കകൾക്ക കൂടുതൽ മധുരമുണ്ടെന്നതിൽ സത്യാവസ്ഥയുണ്ടോ?

100 ഗ്രാം ചക്കക്കുരുവിൽ നിന്നും 133 കലോറി ഊർജ്ജം ലഭിക്കും. മാംസ്യം,അന്നജം, ഇരുമ്പ്, കൊഴുപ്പ്, സോഡിയം,പൊട്ടാസ്യം തുടങ്ങിയവ ചുളയിലുള്ളതിനേക്കാൾ വർദ്ധിച്ച തോതിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായിട്ടുള്ള ചക്കക്കുരുവിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്.

100 ഗ്രാം ചക്കക്കുരുവിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ

ജലാംശം- 51.6 -57.77 ഗ്രാം
പ്രോട്ടീൻ- 6.6 ഗ്രാം
കൊഴുപ്പ്- 0.4 ഗ്രാം
കാർബോഹൈഡ്രേറ്റ്സ്- 38.4 ഗ്രാം
നാര്- 1.5 ഗ്രാം
പൊട്ടാസ്യം- 1.25-1.50 ഗ്രാം
കാൽസ്യം-0.05 - 0.55 മി.ഗ്രാം
ഫോസ്ഫറസ്-0.13-0.23 മി.ഗ്രാം
അയേൺ-0.002-1.2 മിഗ്രാം

നാരുള്ള ഭക്ഷ്യപദാർത്ഥം എന്നതിലുപരി കൊളസ്ട്രോൾ തീരെയില്ലെന്നതും ചക്കയുടെ പ്രത്യേകതയാണ് . മാംസ്യം, അന്നജം, ജീവകങ്ങൾ എന്നിവയുടെ കലവറയാണ് ചക്ക. ചക്കയിലുള്ള ജീവകം ബി രക്തത്തിലെ അപകടകാരിയായ ഘടകങ്ങളുടെ അളവ് കുറയ്ക്കുന്നതിനാൽ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു. ചക്കയിലെ ഫൈറ്റോ ന്യൂട്രിയസ് അർബുദത്തെ പ്രതിരോധിക്കും. ചക്കയിൽ ജാക്കലിൻ എന്ന ഒരു പദാർഥം അടങ്ങിയിരിക്കുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്.ജാക്കലിൻ വൈറസുകളെ നശിപ്പിക്കുകയും എയ്ഡ്സിനെ പ്രതിരോധിക്കുകയും ചെയ്യുമെന്ന്കണ്ടെത്തിയിട്ടുണ്ട്.
ചക്കക്കുരുവിലെ തവിട്ടു നിറത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന തൊലിയിലാണ് കാൻസറിനെയും എയ്ഡ്സിനെയും ചെറുക്കുന്ന ഘടകങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഔഷധ മൂല്യം മനസ്സിലാക്കി കുരുവിനോട് ഒട്ടിപ്പിടിച്ച് കിടക്കുന്ന തൊലി കളയാതെ ഉപയോഗിക്കണം.

ചക്കക്കുരു വൃഷ്യവും മധുരവും ഗുരുത്വമുള്ളതുമാകുന്നു. മലബന്ധത്തെ ഉണ്ടാക്കുകയും മൂത്രത്തെ പെരുപ്പിക്കുകയും ചെയ്യും. ഗുൻമൻ, അഗ്നിമാന്ദ്യം എന്നിവയുള്ളവർ ഇത് വിശേഷിച്ചും വർജ്ജിക്കണം.

(കടപ്പാട്: പി.രജനി എഴുതിയ മുത്തശ്ശി വൈദ്യം എന്ന പുസ്തകത്തിലെ ഔഷധ സസ്യങ്ങളും നാട്ടറിവിന്റെ മാഹാത്മ്യവും എന്ന ലേഖനത്തിൽ നിന്നെടുത്തത്)


#ചക്കകുരു

ജീവിതത്തിൽ നന്മകൾ വിടരട്ടെ...ബന്ധങ്ങൾ ഊഷ്മളമാകട്ടെ... സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
19/03/2026

ജീവിതത്തിൽ നന്മകൾ വിടരട്ടെ...ബന്ധങ്ങൾ ഊഷ്മളമാകട്ടെ...

സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.

കേരള തിരഞ്ഞെടുപ്പ് 2026വോട്ടെടുപ്പ് ഏപ്രില്‍ 9വോട്ടെണ്ണല്‍ മെയ് 4
15/03/2026

കേരള തിരഞ്ഞെടുപ്പ് 2026

വോട്ടെടുപ്പ് ഏപ്രില്‍ 9
വോട്ടെണ്ണല്‍ മെയ് 4


കേരള തിരഞ്ഞെടുപ്പ് 2026
15/03/2026

കേരള തിരഞ്ഞെടുപ്പ് 2026


"ഉപ്പിനോട്‌ പ്രണയം വേണ്ട";(സമയം കിട്ടുന്നവര്‍ ഇത് മുഴുവന്‍ വായിച്ചാല്‍ നന്നായിരിക്കും)..പുത്തനുടുപ്പുകള്‍ ആദ്യമായി അലക്ക...
24/02/2026

"ഉപ്പിനോട്‌ പ്രണയം വേണ്ട";

(സമയം കിട്ടുന്നവര്‍ ഇത് മുഴുവന്‍ വായിച്ചാല്‍ നന്നായിരിക്കും)..

പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍ ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ്‌ അനുവദിക്കില്ല. കൂടാതെ കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ്‌ ദ്രവിപ്പിക്കും. ശരീരത്തെയും തഥൈവ.

ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്‌.

വിയര്‍പ്പിലൂടെയാണിത്‌ കൂടുതലായി സാധിക്കുന്നത്‌. വിയര്‍പ്പിന്‌ ഉപ്പുരസം അനുഭവപ്പെടുന്നത്‌ ഉപ്പ്‌ രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്‌. വിയര്‍പ്പ്‌ ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ്‌ തരികള്‍ കാണാം. ശരീരത്തിന്‌ ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഉപ്പ്‌ ഇങ്ങനെ പുറംതള്ളപ്പെടുമായിരുന്നോ? ഇതിനു പുറമെ മൂത്രംവഴിയും ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ്‌ മൂത്രത്തിന്‌ ഉപ്പുരസം. ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച്‌ വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന്‌ ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുന്നു.
ഉപ്പ്‌ ചെയ്യുന്ന ദോഷമെന്താണ്‌?
വസ്‌ത്രങ്ങളില്‍ എന്താണത്‌ ചെയ്യുന്നതെന്ന്‌ നാം കണ്ടുവല്ലോ. വസ്‌ത്രങ്ങളിലെ നിറങ്ങളെ ഇളകിപ്പോകാന്‍ അത്‌ അനുവദിക്കുന്നില്ല. അതേ സ്വഭാവം ശരീരത്തിലും കാണിക്കും. അതായത്‌ ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്‌ക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടാന്‍ ഉപ്പ്‌ അനുവദിക്കില്ല. ഉപ്പ്‌ ശരീരത്തില്‍ നിലനില്‌ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും. ഉപ്പ്‌ കഴിച്ചുകൊണ്ടിരിക്കെ രോഗം സുഖപ്പെടാന്‍ പ്രയാസമായിരിക്കുമെന്ന്‌ ചുരുക്കം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏതു മരുന്നും ചികിത്സയും ഫലപ്പെടുകയും ഉള്ളൂ. ഉപ്പോ ഉപ്പിനേക്കാള്‍ കടുപ്പമുള്ള മരുന്നോ കഴിച്ചാല്‍ രോഗം ഭേദപ്പെടുയല്ല രൂക്ഷമാവുകയാണ്‌ ചെയ്യുക.

പാമ്പ്‌, നീര്‍ക്കോലി, തേള്‍ തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ്‌ ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്‌. വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ്‌ ശരീരത്തില്‍ ചെല്ലാതിരിക്കണം. ഉപ്പ്‌ ശരീരത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ടിരുന്നാല്‍ അകത്തുപ്രവേശിച്ച വിഷം പുറംതള്ളപ്പെടാന്‍ പ്രയാസമായിരിക്കും.
ഉപ്പ്‌ ശരീരത്തെ ഇനിയും വല്ലാതെ ദ്രോഹിക്കുന്നുണ്ട്‌. മറ്റൊരു ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം. പലചരക്ക്‌ കടകളുടെ വരാന്തയില്‍ ഉപ്പ്‌ സൂക്ഷിച്ചുവെക്കുന്ന ഒരു മരപ്പത്തായം പരിചിതമാണല്ലോ. ഇത്‌ നില്‍ക്കുന്നിടത്ത് സിമന്റ്‌ തറയും കല്ലും ദ്രവിച്ചുപോകുന്നു. ഉപ്പിട്ടു വെക്കുന്ന പാത്രങ്ങളും അതെ. 'ഉപ്പിട്ടു വെച്ച ചട്ടിപോലെ’ എന്നൊരു ചൊല്ല്‌ മലയാളത്തിലുണ്ടല്ലോ. പാറകള്‍ ദ്രവിച്ച്‌ മണ്ണായിത്തീരാന്‍ വേണ്ടി തെങ്ങിന്‍ തടങ്ങളിലും മറ്റും ഉപ്പ്‌ വിതറാറുണ്ട്‌. ഈ അനുഭവങ്ങളെ ല്ലാം മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. ഉപ്പ്‌ തീറ്റി വഴി തന്റെ ശ രീരവും എളുപ്പത്തില്‍ ദ്രവിക്കുന്നു.

ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ വളരെ മിതമായ തോതില്‍ അത്യാവശ്യത്തിന്‌ അല്‌പം ഉപ്പ്‌ കറികളിലോ മറ്റോ ചേര്‍ക്കാമെന്നല്ലാതെ, പച്ചക്ക്‌ തിന്നാവുന്ന ചച്ചക്കറികളിലും പഴങ്ങളില്‍പോലും ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും നാരങ്ങാ വെള്ളത്തില്‍ ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും ശരിയല്ല. ദാഹിക്കുമ്പോള്‍ ഉപ്പിട്ട വെള്ളം കുടിച്ചാല്‍ അകത്തെത്തിയ ഉപ്പിനെ ശരീരത്തില്‍ നിന്ന്‌ പുറംതള്ളാന്‍ വേണ്ടി ശരീരത്തിലെ ജലാംശം വലിച്ചെടുക്കപ്പെടുന്നു. അതോടെ ദാഹം ഇരട്ടിയായി വര്‍ധിക്കുന്നു. എന്തൊരു മണ്ടത്തരമാണ്‌ മനുഷ്യന്‍ ചെയ്‌തുകൂട്ടുന്നത്‌! മനുഷ്യനല്ലാതെ ഏതെങ്കിലും ജീവി ദാഹിക്കുമ്പോള്‍ ഉപ്പിട്ട്‌ കുടിക്കുമോ? കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ കടല്‍വെള്ളം കുടിച്ചു പോകാതിരിക്കാന്‍ യാത്രക്കാരെ ഉപദേശിക്കാറുണ്ടത്രെ. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴേക്കും ശരീരത്തിലെ ജലാംശം തീര്‍ന്നുപോകാതിരിക്കാന്‍ വേണ്ടിയാണിത്‌. കടല്‍വെള്ളംവഴി അകത്ത്‌കയറിയ ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നതിനുവേണ്ടി ശരീരത്തി ലെ ജലാംശം ഉപയോഗപ്പെടുത്തുമ്പോള്‍ ആളുകള്‍ വേഗത്തില്‍ നിര്‍ ജലീകരണംമൂലം മൃത്യുവരിച്ചേക്കാം. 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും’ എന്ന ചൊല്ല്‌ ഓര്‍ക്കു ക.

ചുണ്ടുകള്‍ ഉണങ്ങി വരളുക, ചര്‍മം ചുളിയുക, ദാഹം തോന്നിക്കൊണ്ടിരിക്കുക, മുടി കൊഴിയുക, രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം അനുഭവപ്പെടുക (താഴ്‌ന്ന രക്തസ മ്മര്‍ദമുള്ളപ്പോള്‍ അല്‌പം ഉപ്പ്‌ കഴിച്ചാല്‍ രക്തസമ്മര്‍ദം ഉയരും, കാര ണം ഉപ്പിനെ പുറംതള്ളാന്‍ വേണ്ടി ശരീരധമനികള്‍ ശക്തിയില്‍ മര്‍ദം ഉപയോഗിച്ചതാണ്‌. തത്‌ക്കാലം ആശ്വാസമായെങ്കിലും ശരീരം പിന്നീട്‌ തളര്‍ന്നുപോവും). അസ്വസ്ഥത, ശരീരമാകെ വേദന എന്നിവ ഉപ്പിന്റെ ആധിക്യം മൂലം അനുഭവപ്പെടുന്നു. കഴിക്കുന്ന ഉപ്പ്‌ മൂത്രത്തില്‍ കൂടി നീക്കം ചെയ്യപ്പെടാതെ ബാക്കി വന്നാല്‍ അതിന്റെ അംശങ്ങള്‍ അടിഞ്ഞുകൂടി കിഡ്‌നി യിലും മൂത്രസഞ്ചിയിലും പരലുക ളായി കിടക്കുന്നു. അതാണ്‌ 'മൂത്രത്തിലെ കല്ല്‌.’

ഉപ്പിന്റെ ദോഷം ഇത്രത്തോളമുണ്ടെങ്കില്‍ ഉപ്പിലിട്ടതിന്റെ സ്ഥിതിയും മറിച്ചാവില്ലായെന്ന്‌ നാം അറിയണം. അതിനാല്‍ ഉപ്പിലിട്ട യാതൊന്നും കഴിക്കാതിരിക്കുക. ഉപ്പിലിട്ട വസ്‌തുക്കളെ ദഹിപ്പിക്കാന്‍ ആമാശയത്തിന്‌ പ്രയാസമാണ്‌.
'അയഡയ്‌സ്‌ഡ്‌ ഉപ്പ്‌' ഉപയോഗിക്കണമെന്നത്‌ കുത്തക വ്യാപാരികളുടെ തട്ടിപ്പാണ്‌. ഭരണാധികാരികളും ആരോഗ്യ വകുപ്പും അതിന്‌ കൂട്ടുനില്‌ക്കുകയാണ്‌.
അയഡിന്‍ ചേര്‍ത്ത ഉപ്പ്‌ തീരെ ഉപയോഗിക്കാന്‍ പാടില്ല. അയഡിന്‍ സസ്യ ആഹാരത്തിലൂടെ കിട്ടേണ്ടതാണ്‌. രാസവസ്‌തുവായി ഉപയോഗിക്കുന്നത്‌ അപകടമാണ്‌. അസംഖ്യം രോഗങ്ങള്‍ അതുവഴി ഉണ്ടാകുമെന്ന്‌ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു. സന്താനോല്പാധനശേഷി നഷ്‌ടപ്പെടുക എന്നതാണ്‌ ഏറ്റവും ഗൗരവമേറിയ അപകടം.

അയഡിന്‍ സ്ഥിരമായി ശരീരത്തില്‍ പ്രവേശിച്ചാല്‍ അസംഖ്യം രോഗമുണ്ടാകുമെന്ന്‌ ആധികാരിക ഗ്രന്ഥങ്ങള്‍ പറയുന്നു. 'മാര്‍ട്ടിന്‍ഡേര്‍-ദി കംപ്ലീറ്റ്‌ ഡ്രഗ്‌ റഫറന്‍സ്‌’- പബ്ലിഷ്‌ഡ്‌ ബൈ ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍’ എന്ന പുസ്‌തകമാണ്‌ രാസവസ്‌തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ച്‌ ആധികാരിക ഗ്രന്ഥം. ഇതിന്റെ 1522, 1523 പേജുകളില്‍ അയഡിന്‍ ഉപയോഗം മൂലമാണ്‌, ഗോയിറ്റര്‍, തൈറോയിഡ്‌, രക്തസമ്മര്‍ദം, മനോരോഗം, സന്താനോല്‌പാദന ശേഷിക്കുറവ്‌ തുടങ്ങി ഇരുപത്തേഴോളം രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌. ഇത്രയും മാരകമായ അയഡിന്‍ ആളുകളെ തീറ്റിക്കുന്നവര്‍ മനുഷ്യന്റെ ആരോഗ്യംകൊണ്ട്‌ ബിസിനസ്സ്‌ ചെയ്യുകയാണ്. എന്നാൽ കറിയിലും കഞ്ഞിയിലും മറ്റും ഉപ്പ് ചേർക്കാതെ കഴിക്കാനും കഴിയില്ല 😱

ഡോ. പി എ കരീം.

👉ഇനി നിങ്ങളുടെ ഊഴം.
പറയൂ,
ഉപ്പിന് പകരം നമുക്ക് എന്തെല്ലാം ഉപയോഗിക്കാൻ പറ്റും?


18/02/2026

ഓംലെറ്റ് മറിക്കുന്ന വിദ്യ😅🤣🤣

വീഡിയോ ഇഷ്ടമായാൽ like ചെയ്യാനും share ചെയ്യാനും മറക്കല്ലേ..

13/02/2026

നായര്‍ തോട് പാലം. കാവിലക്കാട്, പുറത്തൂർ

Address

Tirur Station

Telephone

+917510330001

Website

Alerts

Be the first to know and let us send you an email when POL media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to POL media:

Shortcuts

Share