sahib.tirur

sahib.tirur സാഹിബ് തിരൂർ

22/10/2023

മുസ്‌ലിം ലീഗ് വിളിക്കുന്നു....

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം
മനുഷ്യാവകാശ മഹാ റാലി

2023 ഒക്ടോബർ 26 വ്യാഴം 3 pm

കോഴിക്കോട് കടപ്പുറം

വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെമുസ്ലിം യൂത്തീഗ്തിരൂർ മുൻസിപ്പൽ പ്രതിനിധി സംഗമം2023 ജൂലൈ 19 ബുധൻ, 7 PM ദാറുസ്സലാം ഓഡി...
16/07/2023

വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ

മുസ്ലിം യൂത്തീഗ്

തിരൂർ മുൻസിപ്പൽ പ്രതിനിധി സംഗമം

2023 ജൂലൈ 19 ബുധൻ, 7 PM ദാറുസ്സലാം ഓഡിറ്റോറിയം, ഇല്ലത്തപാടം. തിരൂർ

ഉദ്ഘാടനം

PK Firos

TirurMunicipality

05/01/2023

കലോത്സവത്തിന്റെ മറവിൽ ഇസ്‌ലാം വിരോധം പ്രചരിപ്പിക്കുന്നവർക്ക് KM ഷാജിയുടെ ശക്തമായ
മറുപടി... 🔥💪

23/12/2022

സമുദായത്തിന് വേണ്ടി ജീവിച്ച നേതാവ് CH 💚

തിരൂർ എസ്.എസ്.എം പോളിയിൽ എം.എസ്.എഫ് പ്രവർത്തകയെ ആക്രമിച്ച് എസ്.എഫ്.ഐ. യൂണിയൻ ജനറൽ സെക്രട്ടറി ഷഹലക്ക് നേരെയാണ് വധശ്രമം. വ...
05/12/2022

തിരൂർ എസ്.എസ്.എം പോളിയിൽ എം.എസ്.എഫ് പ്രവർത്തകയെ ആക്രമിച്ച് എസ്.എഫ്.ഐ. യൂണിയൻ ജനറൽ സെക്രട്ടറി ഷഹലക്ക് നേരെയാണ് വധശ്രമം. വിജയാഹ്ലാദത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷഹലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരു എസ്.എഫ്.ഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേർക്കെതിരെയാണ് പരാതി. ഇവരെ ഉടൻ അസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ഒ.ബി.സി സ്‌കോളർഷിപ്പ് റദ്ദാക്കിയ നടപടിക്കെതിരെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്msf പ്രതിഷേധ മാർച്ച്2022 നവംബർ  29 ചൊവ്വനിയ...
28/11/2022

ഒ.ബി.സി സ്‌കോളർഷിപ്പ് റദ്ദാക്കിയ നടപടിക്കെതിരെ
കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്
msf പ്രതിഷേധ മാർച്ച്
2022 നവംബർ 29 ചൊവ്വ
നിയോജകമണ്ഡലം തലങ്ങളിൽ

കേരളത്തിന്റെ അഭിമാനമായ അക്ഷയ പദ്ധതിക്ക് 20 വർഷം പൂർത്തിയാകുന്നു. വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേത...
18/11/2022

കേരളത്തിന്റെ അഭിമാനമായ അക്ഷയ പദ്ധതിക്ക് 20 വർഷം പൂർത്തിയാകുന്നു. വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ 2002 നവംബർ 18നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജീവിതത്തിലെ തന്നെ ഏറ്റവും അഭിമാനകരമായ ദിവസങ്ങളിലൊന്നാണിതെന്നും കേരളം അത്യാധുനികതയുടെ നായക സ്ഥാനത്തേക്ക് ചുവട് വെച്ച അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഇന്നേക്ക് ഇരുപത് വർഷം തികയുന്ന വേളയിൽ അതിന് നായകത്വം വഹിച്ച ആളെന്ന നിലയിൽ മനസ്സ് നിറയെ സന്തോഷവും ചരിതാർഥ്യവുമുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾകലാം ആണ് അക്ഷയ പദ്ധതിയുടെ ജാലകങ്ങൾ തുറന്നിട്ടത്.

മലപ്പുറത്ത് ആരംഭിച്ച ഈ നന്മ പിന്നീട് കേരളം മുഴുവൻ വ്യാപിപ്പിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കരയിൽ ആദ്യത്തെ അക്ഷയ കേന്ദ്രത്തിന് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം വരെ മാറ്റി വെച്ച് ഇതിനെ മുന്നിൽ നിന്ന് നയിച്ചു. വളരാനാഗ്രഹിക്കുന്ന ഒരു ജനതയുടെ എന്തിനെയും കീഴ്‌പ്പെടുത്താമെന്ന ആത്മവിശ്വാസത്തിന്റെയും, പിന്തുണയുടെയും ബലത്തിൽ പദ്ധതി വൻ വിജയമായി. മലപ്പുറത്ത് നിന്നും മറ്റ് പതിമൂന്ന് ജില്ലകളിലേക്കും അക്ഷയ പടർന്നു. 2016 ഫെബ്രുവരിയിൽ 27 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജി കോഴിക്കോട് വെച്ച് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സ്റ്റേറ്റ് ആയി കേരളത്തെയും, ആദ്യത്തെ ഡിജിറ്റൽ ജില്ലയായി മലപ്പുറത്തെയും പ്രഖ്യാപിക്കുമ്പോൾ അന്നത്തെ ഐ. ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ആ പരിപാടിക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞത് കാലം അനുവദിച്ച കാവ്യ നീതിയായി.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അജയ്യം തിരൂർകോട്ടകൾ പൊളിച്ചടക്കി MSFതിരൂർ നിയോജക മണ്ഡത്തിലെ മുഴുവൻ ക്യാമ്പസുകളും MSF മുന്നണി ഭരിക്കും💚                  ...
10/11/2022

അജയ്യം തിരൂർ

കോട്ടകൾ പൊളിച്ചടക്കി MSF
തിരൂർ നിയോജക മണ്ഡത്തിലെ മുഴുവൻ ക്യാമ്പസുകളും MSF മുന്നണി ഭരിക്കും💚

🌴

ഒരുമയോടെപാടാനുംപറയാനും തിരൂർ ഒരുങ്ങുകയാണ്മുസ്ലീം ലീഗ് തിരൂർ മുനിസിപ്പൽ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് തിരൂർ...
03/11/2022

ഒരുമയോടെ
പാടാനും
പറയാനും തിരൂർ ഒരുങ്ങുകയാണ്

മുസ്ലീം ലീഗ് തിരൂർ മുനിസിപ്പൽ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന We-Meet-22

നാളെ നവംബർ 4 വെള്ളിയാഴ്ച 6 pm ന് തിരൂർ വാഗൺ സ്മാരക ടൗൺഹാളിൽ

കുടുംബ സമേതം പങ്കെടുക്കാൻ ഹൃദ്യമായ സ്വാഗതം...
PK Kunhalikutty Fyzal Babu Kannur Shareef

സൗഹൃദ കേരളത്തിനായി കൈകോർത്ത് നീങ്ങാംകേരളപ്പിറവി ആശംസകൾ
01/11/2022

സൗഹൃദ കേരളത്തിനായി
കൈകോർത്ത് നീങ്ങാം

കേരളപ്പിറവി
ആശംസകൾ




മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ദോത്തി ചലഞ്ച് ക്രൗഡ് ഫണ്ടിങ്ങില്‍ പുതു ചരിതം രചിച്ചു. ആകെ 2,72,456 ദോത്തികളാണ് ബുക്ക്‌ ചെ...
31/10/2022

മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ദോത്തി ചലഞ്ച് ക്രൗഡ് ഫണ്ടിങ്ങില്‍ പുതു ചരിതം രചിച്ചു. ആകെ 2,72,456 ദോത്തികളാണ് ബുക്ക്‌ ചെയ്യപ്പെട്ടത്. എല്ലാ പ്രതീക്ഷകളെയും മറികടന്ന വിജയമാണ് ദോത്തി ചലഞ്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ദോത്തികള്‍ സംഭാവന നല്‍കിയവര്‍ക്ക് പ്രവര്‍ത്തകര്‍ നേരിട്ടെത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവരും സംബന്ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ധിപ്പിച്ചതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകളുമായി ചേര്‍ന്ന് സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ ഡിസംബർ ആറിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റിവെച്ചു. നിയമം ചോദ്യ...
31/10/2022

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ ഡിസംബർ ആറിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റിവെച്ചു. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്‌ലിംലീഗിന്റെ ഹർജി പ്രധാനമായി പരിഗണിക്കും. മറ്റ് ഹർജിക്കാർ തങ്ങളുടെ വാദം മുസ്‌ലിംലീഗ് അഭിഭാഷകർക്ക് കൈമാറണമെന്നും സുപ്രിംകോടതി നിർദേശിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളുടെ ഹർജികൾ പ്രത്യേകമായി കേൾക്കും. ഇരുന്നൂറോളം ഹർജികളാണ് നിയമത്തിനെതിരെ ഫയൽ ചെയ്തിരിക്കുന്നത്.

മുസ്ലിംലീഗിന്റെ ഹർജി പ്രധാന ഹർജിയായി കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മറ്റ് ഹർജിക്കാർ തങ്ങളുടെ വാദം മൂന്ന് പേജിൽ കവിയാതെ മുസ്ലിംലീഗ് അഭിഭാഷകർക്ക് കൈമാറണം. മുസ്ലിംലീഗിന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസറായും തുഷാർ മേത്തയുടെ ജൂനിയർ കാനു അഗർവാളിനെ എതിർകക്ഷികളുടെ നോഡൽ ഓഫീസറായും നിയമിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സുപ്രിംകോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരായത്.

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when sahib.tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to sahib.tirur:

Share