Ponmundam Grama Panchayat Official

Call Website Contact the organization

Ponmundam Grama Panchayat Official Official page of Ponmundam Grama Panchayat Office മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ളോക്കിലാണ് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പെരുമണ്ണ, പൊന്മുണ്ടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്മുണ്ടം ഗ്രാമപഞ്ചായത്തിനു 9.116 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരുമണ്ണ ക്ളാരി, എടരിക്കോട്, ഒഴൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എടരിക്കോട്, കല്‍പകഞ്ചരി, വളവന്നൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചെറിയമുണ്ടം, വളവന്നൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഒഴൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളുമാണ്. 1955 ഡിസംബര്‍ 31-നാണ് പൊന്മുണ്ടം പഞ്ചായത്തു നിലവില്‍ വന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യഭരണസമിതിയുടെ പ്രസിഡന്റ് എം.ബാവമൂപ്പന്‍ (മണ്ടായപ്പുറം) ആയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് പഞ്ചായത്തിന്റെ വികസനരംഗത്ത് മാറ്റത്തിന്റെ ശംഖൊലി കേള്‍ക്കാന്‍ തുടങ്ങിയത്. പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ നാല് ദിക്കുകളും ഉയര്‍ന്ന കുന്നുകള്‍ അതിരിടുന്നു. ഉയര്‍ന്ന പാറകെട്ടുകളും, താഴ്വരകളും, സമതലപ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഈ പഞ്ചായത്ത്. ബംഗ്ളാകുന്ന്, മണ്ണാരകുന്ന്, തവളാംകുന്ന്, അയ്യായ കറുത്താല്‍, മുട്ടുത്താലകുന്ന്, ചെനമ്മല്‍കുന്ന്, കുറുക, കോഴിച്ചെന എന്നിവയാണ് പഞ്ചായത്തിലെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍. മലബാര്‍ കലാപം അടിച്ചമര്‍ത്തുന്നതിനും കലാപകാരികളെ പിടികൂടി പീഡിപ്പിക്കുന്നതിനും സ്ഥാപിച്ചതായിരുന്നു കോഴിച്ചെന മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സമയത്ത്, ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളം വന്ന് പെരുമണ്ണകിഴക്കിനിയകത്ത് മനയുടെ തെക്കുഭാഗത്തു വച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴു പേരെ വെടിവെച്ച് കൊല്ലുകയുണ്ടായി. ദേശസ്നേഹികളായ ആ പോരാളികള്‍ വെടിയേറ്റു വീണ സ്ഥലവും അവരുടെ ജഡം മറവുചെയ്ത സ്ഥലവും ഇന്നും ഈ ഗ്രാമത്തില്‍ ദു:ഖസ്മരണകളുണര്‍ത്തിക്കൊണ്ട് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു.

🌼 പ്രായം ഒരു സംഖ്യ മാത്രം... അനുഭവങ്ങൾ അമൂല്യ സമ്പത്ത്! 🌼ജീവിതാനുഭവങ്ങളുടെ നിറവിലും കലയുടെ ആവേശത്തിലും ഒത്തുചേരുന്ന സ്നേ...
02/11/2026

🌼 പ്രായം ഒരു സംഖ്യ മാത്രം... അനുഭവങ്ങൾ അമൂല്യ സമ്പത്ത്! 🌼

ജീവിതാനുഭവങ്ങളുടെ നിറവിലും കലയുടെ ആവേശത്തിലും ഒത്തുചേരുന്ന സ്നേഹസംഗമം... ❤️

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം 2026 അരങ്ങേറുന്നു.

കലയും പാട്ടും ചിരിയും സൗഹൃദവും പങ്കുവെച്ച് നമ്മുടെ പ്രിയപ്പെട്ട മുതിർന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സന്തോഷത്തിന്റെ നിമിഷങ്ങൾ പങ്കിടാനുമുള്ള ഈ വേദിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

📅 തീയതി: 2026 നവംബർ 4, ബുധനാഴ്ച
🕙 സമയം: രാവിലെ 10 മണി
📍 വേദി: കെ.പി.എം ഹാൾ, വൈലത്തൂർ

നമുക്കൊന്നിക്കാം, നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരാം. 🌹

ഏവർക്കും സ്നേഹപൂർവ്വം സ്വാഗതം!

🌈 കഴിവുകൾക്ക് അതിരുകളില്ല... സ്വപ്നങ്ങൾക്ക് പരിമിതികളില്ല! 🌈സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സർഗ്ഗാത്മകതയുടെയും മനോഹര സ...
31/10/2026

🌈 കഴിവുകൾക്ക് അതിരുകളില്ല... സ്വപ്നങ്ങൾക്ക് പരിമിതികളില്ല! 🌈

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സർഗ്ഗാത്മകതയുടെയും മനോഹര സംഗമമായി പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2026 അരങ്ങേറുന്നു. 🎭✨

ഭിന്നശേഷി എന്നത് പരിമിതിയല്ല, മറിച്ച് അതുല്യമായ കഴിവുകളും പ്രതിഭകളും പ്രകടിപ്പിക്കാനുള്ള മറ്റൊരു സാധ്യതയാണെന്ന് വിളിച്ചോതുന്ന ഈ കലോത്സവത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

📅 തീയതി: 2026 നവംബർ 3, ചൊവ്വാഴ്ച
🕙 സമയം: രാവിലെ 10 മണി
📍 വേദി: കെ.പി.എം ഹാൾ, വൈലത്തൂർ

ഓരോ പ്രതിഭയ്ക്കും തിളങ്ങാൻ ഒരുവേദി... ഓരോ കഴിവിനും അംഗീകാരം... എല്ലാവരെയും ചേർത്തുപിടിക്കുന്നൊരു മനോഹര ആഘോഷം! ❤️

നമുക്കൊന്നിക്കാം... അവരുടെ കഴിവുകൾക്കൊപ്പം കൈയടിക്കാം!

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! 🌸

🌿 ശുചിത്വമാണ് നമ്മുടെ സംസ്കാരത്തിന്റെ അടയാളം! 🌿പൊതുജനാരോഗ്യ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് താന...
31/10/2026

🌿 ശുചിത്വമാണ് നമ്മുടെ സംസ്കാരത്തിന്റെ അടയാളം! 🌿

പൊതുജനാരോഗ്യ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് താനൂർ ബ്ലോക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന് അഭിമാനകരമായ നേട്ടം! 🏆

ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും ജീവനക്കാർക്കും നാട്ടിലെ മുഴുവൻ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️

ശുചിത്വവും ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും കൈകോർക്കുന്ന നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.

അഭിമാനത്തോടെ... പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്! 💚

🎨🏆 *പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026* 🏆🎭📅 *2026 നവംബർ 6 മുതൽ 15 വരെ*⏱️ *സമയക്രമം*📝 രജിസ്ട്രേഷൻ: https://keralo...
28/10/2026

🎨🏆 *പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026* 🏆🎭

📅 *2026 നവംബർ 6 മുതൽ 15 വരെ*
⏱️ *സമയക്രമം*

📝 രജിസ്ട്രേഷൻ: https://keralotsavam.com

#കേരളോത്സവം2026 #പൊന്മുണ്ടം

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്🎉 അങ്കണവാടി കലോത്സവം 2026 🎉📅 ഒക്ടോബർ 29, 2026 (വ്യാഴാഴ്ച)⏰ രാവിലെ 9:00 മണിക്ക്  📍 കെ.പി.എം ഹാൾ...
27/10/2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്

🎉 അങ്കണവാടി കലോത്സവം 2026 🎉

📅 ഒക്ടോബർ 29, 2026 (വ്യാഴാഴ്ച)
⏰ രാവിലെ 9:00 മണിക്ക്
📍 കെ.പി.എം ഹാൾ, വൈലത്തൂർ

പാട്ടും നൃത്തവും തുടങ്ങി കുഞ്ഞുങ്ങളുടെ കലാവൈഭവം നിറയുന്ന ഈ ആഘോഷത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! 💖🌟

#അങ്കണവാടികലോത്സവം #പൊന്മുണ്ടംഗ്രാമപഞ്ചായത്ത് #ബാലോത്സവം #കലോത്സവം

⚠️ നിയമപ്രകാരമുള്ള മുന്നറിയിപ്പ്പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി MCF-കൾക്ക് ചുറ്റും മ...
23/10/2026

⚠️ നിയമപ്രകാരമുള്ള മുന്നറിയിപ്പ്

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി MCF-കൾക്ക് ചുറ്റും മാലിന്യച്ചാക്കുകൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നതോടൊപ്പം പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ആയതിനാൽ, മിനി MCF-കൾക്ക് ചുറ്റും മാലിന്യച്ചാക്കുകൾ നിക്ഷേപിക്കുന്നതിൽനിന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിൽനിന്നും എല്ലാവരും വിട്ടുനിൽക്കേണ്ടതാണ്.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ, നിയമാനുസൃതമായ പിഴയും മറ്റ് കർശന നടപടികളും സ്വീകരിക്കുന്നതാണ്.

പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്ന...
22/10/2026

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം
26-10-2026 തിങ്കൾ ഉച്ചയ്ക്ക് 2.30 ന്
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്.
രക്ഷിതാക്കൾ നിർബന്ധമായും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രസിഡൻറ്
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആർ. കോമുകുട്ടി ആൻ്റി റാബീസ് വാക്സിൻ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർക്ക് കൈമാറുന്നു.
16/10/2026

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആർ. കോമുകുട്ടി ആൻ്റി റാബീസ് വാക്സിൻ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർക്ക് കൈമാറുന്നു.

15/10/2026

പൊന്മുണ്ടം ഗ്രാമപഞ്ചാത്ത്
കേരളോത്സവം'2026
സംഘാടക സമിതി രൂപീകരണ യോഗം.

സംഘാടക സമിതി രൂപീകരണ യോഗം(കേരളോത്സവം)CELEBRATING THE KERALA FESTIVALകേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്സംഘാടക സമിതി രൂപീകരണ യോ...
15/10/2026

സംഘാടക സമിതി രൂപീകരണ യോഗം
(കേരളോത്സവം)
CELEBRATING THE KERALA FESTIVAL
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്

സംഘാടക സമിതി രൂപീകരണ യോഗം
2026 ഒക്ടോബർ 15 വ്യാഴം 3 PM പഞ്ചായത്ത് കോൺഫറൻസ് ഹാൾ

Address

Ponmundam P O
Tirur
676106

Alerts

Be the first to know and let us send you an email when Ponmundam Grama Panchayat Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ponmundam Grama Panchayat Official:

Shortcuts

Share