Thalakkad Grama Panchayat

Thalakkad Grama Panchayat തലക്കാട് ഗ്രാമ പഞ്ചായത്ത് ഒഫീഷ്യൽ പേജ്

*തലക്കാട് ഗ്രാമപഞ്ചായത്തിൽ വെച്ച് , സോളാർ സബ്സിഡിക്ക് അപേക്ഷിക്കുന്നതിന് സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു*🌱🌱🌱 സ്ഥല...
30/09/2024

*തലക്കാട് ഗ്രാമപഞ്ചായത്തിൽ വെച്ച് , സോളാർ സബ്സിഡിക്ക് അപേക്ഷിക്കുന്നതിന് സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു*

🌱🌱🌱
സ്ഥലം- തലക്കാട് പഞ്ചായത്ത് ഓഫീസ്

തീയതി -01/10/2024 ചൊവ്വാഴ്ച 10:00am-2.00pm
🌱🌱🌱
ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺ ഗ്രിഡ് പദ്ധതികളുടെ സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം. *രാത്രിയും പകലും AC,മോട്ടോർ, ഫ്രിഡ്ജ്, വൈദ്യുത വാഹനങ്ങൾ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സൗജന്യമായി ഉപയോഗിച്ച് വൈദ്യുതി ബില്ല് ഒഴിവാക്കാൻ ഇതുവഴി സാധിക്കുന്നു.* തലക്കാട് ഗ്രാമ പഞ്ചായത്തും ഭാരത് സർവീസ് സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതികളെക്കുറിച്ചു
കൂടുതൽ അറിയുന്നതിന് വിളിക്കുക 9778418278/7306077701/7012219017
Whatsapp wa.me/917306077701

07/09/2024
*തദ്ദേശ അദാലത്ത് - സെപ്റ്റംബർ 5 ന്. മലപ്പുറത്ത്‌*ബഹു. തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ നടത്തുന്ന തദ...
18/08/2024

*തദ്ദേശ അദാലത്ത് - സെപ്റ്റംബർ 5 ന്. മലപ്പുറത്ത്‌*

ബഹു. തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ നടത്തുന്ന തദ്ദേശ അദാലത്ത് സെപ്റ്റംബർ 5 ന്. മലപ്പുറം ടൗൺഹാളിൽ നടക്കും.

സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കർമ്മ പരിപാടി-2024ന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 10 വരെയുള്ള തിയ്യതിക്കുള്ളിൽ തദ്ദേശ അദാലത്ത് എന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കേൾക്കുന്നു.

1.കെട്ടിട നിർമ്മാണ പെർമിറ്റ്-പൂർത്തികരണം – ക്രമവൽക്കരണം
2.⁠ ⁠വ്യാപാര, വാണിജ്യ, സേവന ലൈസൻസുകൾ
3.⁠ ⁠ജനന, മരണ, വിവാഹ രജിസ്ട്രേഷൻ
4.⁠ ⁠നികുതികൾ
5.⁠ ⁠ഗുണഭോക്തൃ പദ്ധതികൾ
6.⁠ ⁠പദ്ധതി നിർവ്വഹണം
7.⁠ ⁠സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
8.⁠ ⁠മാലിന്യ സംസ്കരണം
9.⁠ ⁠പൊതു സൗകര്യങ്ങൾ
10.⁠ ⁠ആസ്തികളുടെ പരിപാലനം
11.⁠ ⁠സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത

മേൽ വിഷയങ്ങളിൽ ഓൺ ലൈൻ ആയി adalath.lsgkerala.gov.in എന്ന പോർട്ടലിൽ പരാതികൾ സമർപ്പിക്കാവുന്നതാണ്.
തദ്ദേശസ്ഥാപനത്തിൽ സേവനത്തിനായി നൽകിയ അപേക്ഷയുടെ നമ്പറും മറ്റു രേഖകളും വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ടതാണ്.

ഇങ്ങനെ ലഭിക്കുന്ന പരാതികൾ ഉപജില്ലാ അദാലത്ത് സമിതികൾ പരിശോധിച്ച് തീർപ്പുണ്ടാക്കി ജില്ലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തോടെ മന്ത്രിക്ക് സമർപ്പിക്കുകയും, അദാലത്ത് സ്ഥലത്ത് വെച്ച് തന്നെ അപേക്ഷകർക്ക് സേവനം ലഭ്യമാക്കുക എന്ന രീതിയിലാണ് അദാലത്തിന്റെ പ്രവർത്തന രീതി.

Address

B P Angadi
Tirur
676102

Alerts

Be the first to know and let us send you an email when Thalakkad Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thalakkad Grama Panchayat:

Share