20/02/2022
ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയം നെഹ്‌റു യുവ കേന്ദ്ര മലപ്പുറവും പൊന്മുണ്ടം റിക്രിയേഷൻ ക്ലബ്ബും വെളിച്ചം വായനശാലയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സാമൂഹ്യ നീതി ദിനാചരണം പൊന്മുണ്ടം കാവനാട്ടുചോല അംഗൻവാടിയിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.നിയാസ്.ടി അവർകൾ ഉൽഘാടനം നിർവ്വഹിച്ചു.
പൊന്മുണ്ടം റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റ് ശ്രീ.ഷബീർ കുന്നത്ത് സ്വാഗതശംസിച്ച ചടങ്ങിൽ വെളിച്ചം വായനശാല സെക്രട്ടറി ശ്രീ.ജൗഹർ പൊന്മുണ്ടം അധ്യക്ഷത വഹിച്ചു.
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.ആർ.കോമുക്കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രമുഖ നിയമജ്ഞനും പ്രഭാഷകനും പൊതു പ്രവർത്തകനുമായ *അഡ്വ:മുഹമ്മദ് ഡാനിഷ്.കെ.എസ്* മുഖ്യ പ്രഭാഷണം നടത്തി.
കേരള മഹിളാ സമഖ്യ സൊസൈറ്റി സി.ആർ.പി. സൈനബ.ഐ, അംഗൻവാടി ടീച്ചർ ശ്രീമതി.സുമതി, നെഹ്‌റു യുവ കേന്ദ്ര ബ്ലോക്ക് വളണ്ടിയർ ഷഹാന,ആശാ വർക്കർ നസീറ,ഉഷ.സി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൊന്മുണ്ടം റിക്രിയേഷൻ ക്ലബ്ബ് വൈസ് പ്രസിഡന്റ് ശ്രീ.നിസാം കാര്യത്തറ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.