DYFI Alathiyur Megala Committee

DYFI Alathiyur Megala Committee Politics

28/05/2018

ഡി.വൈ.എഫ്.ഐ വാർത്താക്കുറിപ്പ്
28.05.2018

കെവിന്റെ കൊലപാതകം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം.
ഡി.വൈ.എഫ്.ഐ ക്കെതിരായ ആരോപണം അടിസ്ഥാനരഹിതവും
രാഷ്ട്രീയ പ്രേരിതവുംമാത്രം

പ്രണയവിവാഹത്തെ തുടർന്ന് കെവിൻ എന്ന യുവാവിനെ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാർക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണം. വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണം.

സംഭവത്തിനു ശേഷം ഡി.വൈ.എഫ്.ഐ.യെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന പ്രചരണങ്ങൾ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണ്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരൻ നാസറൂദിന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാൾ ഈ കൃത്യത്തിൽ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാൾക്കുപുറമെ മറ്റൊരു ബന്ധുവായ ഇഷാനെയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയിട്ടുണ്ട്.

കൃത്യത്തിൽ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കൾ മാത്രമാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു. ഇയാൾ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോൺഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവർ, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താൽപര്യം വച്ചുമാത്രമാണ്.

വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്‌നയുടെ കുടുംബവും അറിയപ്പെടുന്ന കോൺഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവർത്തനത്തിൽ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയർത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണ്.

കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡി.വൈ.എഫ്.ഐ
കെവിൻ സി.പി.ഐ(എം) അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരൻ ബൈജി സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്റ്റേഷനിൽ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവർത്തിച്ചത് ഡി.വൈ.എഫ്.ഐയുടെ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുൻ ഡിവൈഎഫ്‌ഐ നേതാവും സി.പി.ഐ(എം) കുമാരനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ പി.എം.സുരേഷുമാണ്. സ്റ്റേഷന് പുറത്തുവെച്ച് വധുവിന്റെ പിതാവ് മകളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വലിച്ചിഴച്ച് കാറിൽ കയറ്റുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കുകയും ഇവർക്കാവശ്യമായ സംരക്ഷണം നൽകാനും പ്രദേശത്തെ ഡി.വൈ.എഫ്.ഐ -സിപിഐ(എം) പ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും ആവശ്യപ്പെട്ടു. കെവിന്റെ ബന്ധുവും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേൽനോട്ടത്തിലാണ് പെൺകുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.

കെവിനെ തെന്മലയിൽ നിന്നെത്തിയ ബന്ധുക്കൾ ബലമായി തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് കെവിന്റെ അച്ഛൻ, സി.പി.ഐ(എം) ഏറ്റുമാനൂർ ഏര്യാ സെക്രട്ടറി കെ.എൻ.വേണുഗോപാലിനൊപ്പം പോയാണ് പോലീസിൽ പരാതി നൽകിയത്. അപ്പോഴും പോലീസ് സ്റ്റേഷനിൽ ഇടപെടുന്നതിനും തുടർന്ന് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം കെവിന്റെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ബൈജിയും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കളും തന്നെയാണ് സഹായവും നേതൃത്വവും നൽകിയത്. അക്രമിസംഘം വഴിയിൽ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച് മൊഴിനൽകിയതും സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ്.

എസ്.ഐയുടെ ഭാഗത്തുനിന്ന് ആദ്യം മുതൽ തന്നെ അലംഭാവം നിറഞ്ഞ സമീപനം ഉണ്ടായിരുന്നതായി പ്രശ്‌നത്തിൽ ഇടപെട്ട കോട്ടയത്തെ ഡിവൈഎഫ്‌ഐ നേതാക്കളും അഭിപ്രായപ്പെട്ടു.

കോട്ടയത്തെ ഡി.വൈ.എഫ്.ഐയുടെ ഇടപെടലും ഇരകൾക്ക് നൽകിയ സഹായവും ബോധപൂർവ്വം തമസ്‌കരിക്കുകയും ബന്ധുവെന്ന നിലയിൽ കൃത്യത്തിൽ പങ്കെടുത്ത ഒരാളുടെ ഡി.വൈ.എഫ്.ഐ ബന്ധത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ല. ഇത്തരം പ്രവണതകൾക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ കടമയാണ്്. അതുകൊണ്ടുകൂടിയാണ് കോട്ടയത്ത് കെവിനും വധുവിനും ആവശ്യമായ എല്ലാ സഹായവും ഡി.വൈ.എഫ്.ഐ ചെയ്തുനൽകിയതും. എന്നിട്ടും ഡി.വൈ.എഫ്.ഐയെ ഇകഴ്ത്താൻ ശ്രമിക്കുന്നവർ ഡി.വൈ.എഫ്.ഐയുടെ ചോര കൊതിക്കുന്നവർ മാത്രമാണ്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.

ആലത്തിയൂർ സ്കൂളിലെ കലോത്സവുമായി ബന്ധപ്പെട്ടുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ വേണ്ടി സി പി ഐ ...
01/12/2017

ആലത്തിയൂർ സ്കൂളിലെ കലോത്സവുമായി ബന്ധപ്പെട്ടുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ വേണ്ടി സി പി ഐ എം ഒരു വിശദീകരണ പൊതുയോഗം ആലത്തിയൂർ അങ്ങാടിയിൽ നടത്തുകയുണ്ടായി..
അതിൽ കൃത്യമായും വ്യക്തമായും സി പി ഐ എം ആലത്തിയൂർ ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറി മുഹമ്മദ്‌ ഫിറോസ്‌ കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി..
ഈ വിശദീകരണം ആ പ്രദേശത്തേയും തൊട്ടടുത്ത പ്രദേശത്തേയുമൊക്കെ ജനങ്ങൾക്ക്‌ സത്യങ്ങൾ ബോധ്യപ്പെടാൻ ഒരവസരമായി ..

പൊതുയോഗത്തിൽ
ജനങ്ങൾക്ക്‌ ഒരു സംശയത്തിനും ഇടനൽകാത്ത വിധം വളരെ കൃത്യമായി തന്നെ സഖാവ്‌ ഫിറോസ്‌ വിശദീകരിച്ചു..
സി പി ഐ എമ്മിന്റെ അഭിപ്രായം പറഞ്ഞു വെച്ചു..

ആ വിശദീകരണം ജനങ്ങളെ തമ്മിലടിപ്പിച്ച്‌ രക്തം കുടിക്കാൻ ഹിഢൻ അജണ്ടയുമായി നടന്നിരുന്ന ആലത്തിയൂരിലെ ലീഗ്‌ നേതൃത്വത്തിലുള്ള ചില കുറുക്കന്മാർക്ക്‌ സഹിക്കാൻ കഴിയുന്നതിലുമപ്പുറമാണെന്ന് ഈ ടീമിന്റെ വെപ്രാളം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്‌ അതിന്റെ അനുരണനമാണു രണ്ട്‌ ദിവസമായി ആലത്തിയൂരിൽ കണ്ട്‌ കൊണ്ടിരിക്കുന്നത്‌..

സി പി ഐ എമ്മിനു വേണ്ടി സഖാവ്‌ മുഹമ്മദ്‌ ഫിറോസ്‌ നടത്തിയ വിശദീകരണത്തിനെ കൗണ്ടർ ചെയ്യാൻ നിങ്ങൾക്ക്‌ രണ്ട്‌ ദിവസമല്ല രണ്ടാഴ്ച്ച വിശദീകരണം വെച്ചാലും കഴിയാതെ വരും യു ഡി എഫ്‌ ജനകീയമുന്നണിക്കാരേ..
നിങ്ങൾ വിശദീകരിച്ച്‌ കുഴയും..

സി പി ഐ എം നടത്തിയ വിശദീകരണ പൊതുയോഗത്തിൽ സഖാവ്‌ ഫിറോസ്‌ പറഞ്ഞത്‌ സി പി ഐ എമ്മിന്റെ അഭിപ്രായമാണു അത്‌ ഫിറോസിന്റെ വ്യക്തിപരമായ അഭിപ്രായമല്ല. അത്‌ എല്ലാ കാലത്തും അങ്ങിനെ തന്നെയാണു..
അതിന്റെ പേരിൽ ഫിറോസിനെ ടാർജ്ജെറ്റ്‌ ചെയ്ത്‌ വ്യക്തിപരമായി അക്രമിക്കൽ ആലത്തിയൂരിലെ ലീഗുകാർ ഒരു പതിവാക്കിയിരിക്കുകയാണു..

കാര്യകാരണ സഹിതം വിശദീകരിച്ച ഒരു കാര്യങ്ങൾക്കും മറുപടി പറയാൻ കഴിയാതെ സഖാവ്‌ ഫിറോസിനെ അതിക്ഷേപിക്കാനും വെല്ലു വിളിക്കാനുമൊക്കെയാണു ഈ രണ്ട്‌ പൊതുയോഗങ്ങളിലും
സോഷ്യൽ മീഡിയ വഴിയുമൊക്കെ ഇവർ ശ്രമിക്കുന്നത്‌..


ആലത്തിയൂരിലെ യു ഡി എഫ്‌ ജനകീയ മുന്നണിയോട്‌ ഒരു വാക്ക്‌ സഖാവ്‌ മുഹമ്മദ്‌ ഫിറോസ്‌ ഇന്നലത്തെ മഴക്ക്‌ പൊട്ടി മുളച്ചതല്ല ..
അദ്ധേഹം പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്‌ എഫ്‌ ഐ യുടെ ഭാഗമായി വിദ്യാർത്ഥി വിരുദ്ധ നിലപാടെടുക്കുന്ന പിന്തിരിപ്പന്മാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ നടത്തി ഗുണ്ടകളുടേയും പോലീസിന്റേയും ഒക്കെ ഭീഷണികളെ ചെറുത്ത്‌ തോൽപ്പിച്ച്‌ വിദ്യാർത്ഥികളെ അണി നിരത്തി വലിയ പോരാട്ടങ്ങൾ സംഘടിപ്പിച്ച്‌ എസ്‌ എഫ്‌ ഐ യുടെ നേതൃത്വത്തിലേക്ക്‌ ഉയർന്ന്വന്ന നേതാവാണു..
പിന്നീട്‌ വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ ഭാഗമായി Dyfi യുടെ ജില്ലാ നേതൃത്വത്തിലേക്ക്‌ വരെ വളർന്ന് വന്ന നേതാവ്‌.. ഇന്നിപ്പോ സി പി ഐ എമ്മിന്റെ ആലത്തിയൂർ ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറി..
ഒരുപാട്‌ ഭീഷണികളോടെതിരിട്ടും അധികാരികളുടെ മർദ്ധക സംവിധാനങ്ങൾക്കും ജയിലറകൾക്കും മുന്നിൽ അടിപതറാതെ പ്രസ്ഥാനത്തെ നയിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രിയ സഖാവ്‌..
ഒന്നും പറയാനില്ലാതെ വെറുതെ കുരക്കുന്ന യു ഡി എഫ്‌ ജനകീയ മുന്നണിക്കാരുടെ വെല്ലുവിളി ജനങ്ങൾ പുച്ഛിച്ചു തള്ളും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..
നാട്‌ കത്തിക്കൻ ശ്രമിക്കുന്ന ആലത്തിയൂരിലെ യു ഡി എഫ്‌ നേതാക്കളോട്‌
"ന്യായത്തിനോടൊപ്പം നിന്നാണു നേതാവാകേണ്ടത്‌ അല്ലാതെ നാട്ടിലെ അന്യായങ്ങളോടൊപ്പം നിന്നല്ല.."

Dyfi തിരൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂത്ത്‌ പറമ്പ്‌ രക്തസാക്ഷി അനുസ്മരണം..
25/11/2017

Dyfi തിരൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂത്ത്‌ പറമ്പ്‌ രക്തസാക്ഷി അനുസ്മരണം..

22/11/2017

ആലത്തിയൂരിലെ ജനങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്ന ലീഗ്ഇന്റെ നാറിയ രഷ്ട്രീയം തിരിച്ചറിയുക

22/11/2017

ആലത്തിയൂരിലെ അടി പ്രശ്നം........ !!!
തിരൂർ സബ്ജില്ലാ കലോത്സവം ആലത്തിയൂർ ഹൈ സ്കൂളിൽ...... !!!
കലോത്സവം കാണാൻ അർഹതയുള്ളവരെയും, ഇല്ലാത്തവരെയും തീരുമാനിക്കുന്നത് ആലത്തിയൂരിലെ ചില സദാചാര ഗുണ്ടകളാണ്...... !!!
പറവണ്ണയിലെയും, നവാമുകുന്ദയിലെയും, തിരൂർ ബോയ്‌സിലെയും കുട്ടികൾക്ക് കലോത്സവം കാണുന്നതിനുള്ള യോഗ്യതയില്ലെന്നാണ് ഈ സദാചാര ഗുണ്ടകളുടെ വാദം....... !!!
അതുകൊണ്ട് തന്നെ മുട്ടൻ വടിയുമായി വിദ്യാർത്ഥികളെ തല്ലിയോടിക്കുകയാണ് ഈ സദാചാരഗുണ്ടകൾ.......... !!!
ആലത്തിയൂർ ഹൈ സ്കൂൾ മുതൽ ഏകദേശം ഒരു കിലോമീറ്റർ അടുത്ത ദൂരത്തായി ഇമ്പിച്ചിബാവ ഹോസ്പിറ്റൽ കോംബൗണ്ട് വരെ വിദ്യാർഥികളെ തല്ലിയോടിച്ചു...... !!!
ഹോസ്പിറ്റൽ കോംബൗണ്ടിലിട്ട് മുട്ടൻ വടിയുമായി വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്നത് തടയാനെത്തിയതിനാണ് DYFI നേതാവായ ഹോസ്പിറ്റൽ ജീവനക്കാരനെ തല്ലിച്ചതച്ചത്......... !!!
പ്രശ്നത്തിന്റെ തുടക്കവും ഇവിടെനിന്നാണ്..... !!!
നാട്ടുകാരായ ചിലർ ഇടപെട്ട് പ്രശ്നം പറഞ്ഞു തീർത്തതിന് ശേഷം പോയവരൊക്കെ വീണ്ടും തിരിച്ചെത്തി....... !!!
തല്ലിയവൻ വന്ന് വീണ്ടും വെല്ലുവിളിക്കുന്നു.......!!!
ഞാനാടാ തല്ലിയത്.......... !!!
ആർക്കാടാ തിരിച്ചു തല്ലേണ്ടത്.......!!!
വിവരം തൊട്ടു തീണ്ടാത്ത സദാചാര ഗുണ്ടയാണെന്നു ആ ഡയലോഗിൽ നിന്നുതന്നെ മനസിലായി....... !!!
ഉടനെ ശിവദാസൻ സഖാവ് എത്തി...... !!!
പ്രശ്നം ഒത്തുതീർപ്പിലാക്കാനുള്ള ശ്രമം നടത്തി........ !!!
എന്നാൽ അവിടെയുണ്ടായ ചില ലീഗ് നേതാക്കൾ അതിനൊരു അവസരം നൽകാതെ അവരെയൊക്കെ പറഞ്ഞയച്ചു... ... !!!
ചർച്ചക്ക് തയ്യാറാവാത്തതിനാൽ ഹോസ്പിറ്റൽ ജീവനക്കാർ അഡ്മിറ്റായി.....!!!
അല്പസമയത്തിന് ശേഷം മേല്പറഞ്ഞ സദാചാരക്കാരും അഡ്മിറ്റാവാൻ തിരൂരിലെത്തി........ !!!
കൂടെ ഈ പ്രശ്നം വഷളാക്കിയ മൂരാച്ചികളും....... !!!
സ്വാഭാവികമായി അടികൊണ്ടവന്റെ നാട്ടുകാരും, സുഹൃത്തുക്കളും അടിച്ചവരെ തിരിച്ചടിച്ചു.....!!!
അടിച്ചവനെ തിരിച്ചടിക്കാനുള്ള മര്യാദ ആലത്തിയൂർകാർക്ക് ഉള്ളതുപോലെ മറ്റുള്ളവർക്കും ഉണ്ട് എന്നുകൂടി തിരിച്ചറിയുക........!!!
അങ്ങിനെ വാങ്ങിയത് വീട്ടിൽ കൊണ്ടുപോകുന്ന പതിവ് DYFI ക്ക്‌ ഇല്ല എന്ന് ഇത്തരം സദാചാര ഗുണ്ടകൾക്ക് ഇന്ന് മനസിലായിട്ടുണ്ടാകും എന്ന് കരുതുന്നു.........!!!
ഈ അടി എന്ന സാധനം കൊടുക്കാൻ മാത്രമല്ല, തിരിച്ചു തന്നാൽ വാങ്ങിക്കാനും ഉള്ളതാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക......... !!!
ഈ സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.......... !!!

22/11/2017

പരസ്പരം തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ലീഗ് ശ്രമം തിരിച്ചറിയുക.

സഹതാപമെഴുതി കണ്ണീരൊഴുക്കാ൯ ഞങ്ങളില്ല  പക വീടാനുള്ളതാണ്...  #സഖാവ്ഫാസിൽ നീ ഞങ്ങളുടെ ഹ്യദയത്തില്‍ എരിയും കനലാണ്‌...എൻ ഇരുൾ...
12/11/2017

സഹതാപമെഴുതി കണ്ണീരൊഴുക്കാ൯ ഞങ്ങളില്ല പക വീടാനുള്ളതാണ്... #സഖാവ്ഫാസിൽ നീ ഞങ്ങളുടെ ഹ്യദയത്തില്‍ എരിയും കനലാണ്‌...

എൻ ഇരുൾവഴിയിൽ ഊർജ്ജമായ് .....
എന്റെ ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പുനീ....

CPIM ആലത്തിയൂർ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയും CPIM ആലത്തിയൂർ നോർത്ത് ബ്രാഞ്ച...
19/10/2017

CPIM ആലത്തിയൂർ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയും CPIM ആലത്തിയൂർ നോർത്ത് ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന
*സൗജന്യ മെഡിക്കൽ ക്യാമ്പും*
*രക്തഗ്രൂപ്പ് നിർണയ ക്യാമ്പും*
നാളെ (20-10-2017) 8 am to 11 am
ഒ.പിപടി (ഷാനിബ ഡ്രൈവിങ്ങ് സ്കൂൾ ഗ്രൗണ്ടിന് സമീപം)

15/10/2017

മുസ്ലിം ലീഗ് കോട്ടകൊത്തളം...ഇതിലും സുരക്ഷിതമായ മണ്ഡലം കേരളത്തിൽ മുസ്ലിം ലീഗിനില്ല...അവിടെയാണ് മുസ്ലിം ലീഗ് സ്ഥാനാർഥി ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്..

ഇടതുപക്ഷത്തിന് എന്നും സ്വപ്നം മാത്രമായി നിലനിന്നിരുന്ന മണ്ഡലം...35000 നും 40000 നും ഭൂരിപക്ഷത്തിന് തോൽവി രുചിച്ചുകൊണ്ടിരുന്ന മണ്ഡലം... എന്നാൽ ഇന്നിവിടെ 40000 ലധികം വോട്ടുകൾ ഇടതുപക്ഷ സ്ഥാനാർഥി നേടിയിരിക്കുന്നു...അതും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ...കഴിഞ്ഞില്ല ഇടതു സ്ഥാനാർഥിയെ മതമില്ലാത്തവൻ എന്നുപറഞ്ഞു വർഗീയ പ്രചരണം നടത്തിയിടത്താണ് ഈ വിജയം..ഇടത് സ്ഥാനാർഥിയുടെ ഭാര്യയുടെ തട്ടമിടാത്ത ഫോട്ടോകൾ മുസ്ലിം ലീഗിന് വേണ്ടി പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ചരിത്രത്തിൽ ഏറ്റവും കൂടിയ വോട്ട് ഷെയർ വേങ്ങരയിൽ നേടിയിരിക്കുന്നത്...

കൊന്നിട്ടും..,മരിച്ചെന്ന് ഉറപ്പായിട്ടു പോലും അവർക്ക് ഭയമായിരുന്നു ആ ചുവപ്പിന്റെ പോരാളിയെ..ആ നിശ്ചല ശരീരത്തിന് അടുത്തു നി...
09/10/2017

കൊന്നിട്ടും..,മരിച്ചെന്ന് ഉറപ്പായിട്ടു പോലും അവർക്ക് ഭയമായിരുന്നു ആ ചുവപ്പിന്റെ പോരാളിയെ..ആ നിശ്ചല ശരീരത്തിന് അടുത്തു നിൽക്കുമ്പോൾ പോലും അവരുടെ തോക്കിൻമുന അദ്ദേഹത്തിന്റെ നെഞ്ചിനു നേർക്ക് ഭയത്തോടെ നീണ്ടിട്ടുണ്ടെങ്കിൽ..'ചെ'.. നിങ്ങളിലെ പോരാളിയുടെ വീര്യം ഈ ലോകത്തിന് അത്ഭുതമാണ്.. ഞങ്ങളുടെ സിരകളിൽ പോരാട്ടവീര്യത്തിന്റെ ലഹരി പകരുന്ന വിപ്ലവത്തിന്റെ കനൽചൂടാണ്..അതേ 'ചെ'.. അഭിമാനത്തോടെ ഞങ്ങൾ പറയുന്നു..ഞങ്ങൾ നിന്റെ പിൻഗാമികൾ .
മരണത്തെ പുഞ്ചിരികൊണ്ടും
,ഭീഷണികളെ പുച്ഛം കൊണ്ടും,
സ്നേഹത്തെ സ്നേഹം കൊണ്ടും,
ശത്രുവിനെ ചങ്കുറപ്പുകൊണ്ടും
നേരിടനറിയാവുന്ന ചുവപ്പിന്റെ പോരാളികൾ...സമത്വത്തിന്റെ കാവൽക്കാർ...സഖാക്കൾ..💪💪💪💪❤
"ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനം"
★കൊല്ലാം...പക്ഷെ തോല്പിക്കാനാവില്ല..★✊

01/10/2017

എങ്ങണ്ടിയൂരിന്റെ മണ്ണിൽ
വേട്ടപട്ടികളുടെ കുരകൾ നിലച്ചിട്ടില്ല.
വേദപുസ്തകങ്ങൾകുള്ളിൽ
കഠാരകൾ ഒളിപ്പിച്ചു വെച്ച്
കാഷായ വസ്ത്രത്തിന്റെ മറപറ്റി
ഒളിപ്പോരു നടത്തിയ
കാടത്തം പേറിയ മനസുള്ളവരെ...
മതങ്ങളുടെ മതിലുകളില്ലാത്ത
മനസുകൾ കൊതിച്ചതാണോ
അവൻ ചെയ്ത തെറ്റ്?
വീര്യമുള്ള പ്രത്യയശാസ്ത്രത്തിന്റെ
അകമ്പടി സേവിച്ചതാണോ
അവൻ ചെയ്ത തെറ്റ്?.
പീറചെറുക്കന്റെ മറപറ്റി ആണോരുത്തനെ പിന്നിൽനിന്നും കുത്തി വീഴ്ത്താൻ
ഏതു വേദഗ്രന്ഥമാണ്
നിങ്ങളെപഠിപ്പിച്ചത്?.
ചുറ്റമ്പലത്തിന്റെ പത്തടിദൂരത്തിട്ടു
ഒരു മനുഷ്യനെ ആസുരമായി വെട്ടിതകർക്കുമ്പോൾ
എവിടെ പോയിരുന്നു നിങ്ങളുടെ
ഭക്തിയുംവിശ്വാസവും?.
യൂഗാന്തരങ്ങൾ കഴിഞ്ഞാലും
നിങ്ങളുടെ നേരെ ചോദ്യശരങ്ങൾ
ചീറിയടുകുക്ക തന്നെ ചെയ്യും...
കാലഹരണപെട്ട മാർചട്ടകളും പേറി കാലിനടിയിൽ നിന്നും
മണ്ണ് ഒലിച്ചുപോകുന്നത്
അറിയാതെ നിൽകുന്നവരെ...
നിങ്ങൾക്കി മണ്ണിൽ നിലനിൽപില്ല
മനസാക്ഷി എന്നത്
കാരിംപാറ കെട്ടുകൾ ആണങ്കിൽ
നിങ്ങളീ നാമം അവിടെ കോറിവരച്ചുകൊൾക..

" #സഖാവ്_ഐ_കെ_ധനീഷ് "

01/10/2017

RSS ന്‍റെ വാള്‍മുനകള്‍ക്കു മുന്നില്‍
പൊരുതി വീഴുമ്പോഴും നിറനെഞ്ചുകാട്ടി
ജീവിതം ഭൂമിക്കു ബലികൊടുത്ത
ധീര സഖാവ്...✊

ബലികുടീരങ്ങളിൽ നീ ഉറങ്ങുമ്പോഴും
ഇവിടെ നിന്‍റെ വാക്കുകള്‍ ഉറങ്ങാതിരിക്കുന്നു...✊

നേരിനായുള്ള പ്രയാണത്തിൽ ഞങളും വീണുപോയേക്കാം കാലത്തിന്റെ ചുമരിൽ ഞങളും രക്തംകൊണ്ട് നിങളെപ്പോലെകുറിച്ചിടും
"❤കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല ❤"

മുഷ്ട്ടി ചുരുട്ടി ഉറക്കെ വിളിക്കട്ടെ
രക്ത സാക്ഷികൾ സിന്ദാബാദ് ✊✊

ധീര സഖാവ് ഐ.കെ ധനീഷ് ♥

Address

Tirur
676102

Telephone

+919544309817

Website

Alerts

Be the first to know and let us send you an email when DYFI Alathiyur Megala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share