Niyas Pulikkalakath

Niyas Pulikkalakath Official page of Mr.Niyas Pulikkalakath, an avid businessman & former chairman of SIDCO.

He is actively involved in Social work, Charity & goodwill of native people. Official page of Sri.Niyas Pulikkalakath, Who is a Businessman turned full-time Social Worker, from Parappanangadi of Malappuram District in Kerala. His hardwork from early teenage has produced a successful businessman & a humble human being. He is the former chairman of SIDCO and upholds humanity and charity alongside his active social involvement.

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ CPI ജില്ലാ കൗൺസിൽ സംഘടിപ്പിക്കുന്ന "സേവ്...
01/06/2026

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ CPI ജില്ലാ കൗൺസിൽ സംഘടിപ്പിക്കുന്ന "സേവ് നിക്കോബാർ" ജൂൺ 5 വെള്ളി വൈകിട്ട് 3.30 ന് മലപ്പുറം സി ലോഞ്ച് ഓഡിറ്റോറിയത്തിൽ...
ഏവർക്കും സ്വാഗതം..

🌙✨ ഈദ് മുബാറക് ✨🌙  ത്യാഗത്തിന്റെയും കരുണയുടെയും സഹോദരത്വത്തിന്റെയും മഹത്തായ സന്ദേശം മനുഷ്യഹൃദയങ്ങളിൽ നിറച്ച് വീണ്ടും ഒരു...
27/05/2026

🌙✨ ഈദ് മുബാറക് ✨🌙

ത്യാഗത്തിന്റെയും കരുണയുടെയും സഹോദരത്വത്തിന്റെയും മഹത്തായ സന്ദേശം മനുഷ്യഹൃദയങ്ങളിൽ നിറച്ച് വീണ്ടും ഒരു ബലിപെരുന്നാൾ കൂടി വരവായി.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യരെ മനുഷ്യരായി ചേർത്തുപിടിക്കാനുള്ള സന്ദേശമാണ് ഈദ് നമ്മെ പഠിപ്പിക്കുന്നത്.

സ്നേഹവും സമാധാനവും പരസ്പര ബഹുമാനവും സമൂഹത്തിൽ ശക്തിപകരട്ടെ.
നമ്മുടെ നാടും ജനങ്ങളും ഐക്യത്തിന്റെയും പുരോഗതിയുടെയും വഴിയിൽ കൂടുതൽ മുന്നേറട്ടെ...

നിയാസ് പുളിക്കലകത്ത്.

മലപ്പുറത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന “Vision Malappuram 36”ന്റെ രണ്ടാം യോഗ...
26/05/2026

മലപ്പുറത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന “Vision Malappuram 36”ന്റെ രണ്ടാം യോഗം ശ്രീ. ഇ. ശ്രീധരൻ സാറുമായി ഫലപ്രദമായി നടന്നു.

മലപ്പുറത്തെ എല്ലാ മേഖലകളിലും ശക്തിപ്പെടുത്തുകയും, വികസനത്തിന്റെ പുതിയ സാധ്യതകളിലേക്ക് നയിക്കുകയും ചെയ്യാനുള്ള വിവിധ ആശയങ്ങളും പ്രവർത്തന പദ്ധതികളും യോഗത്തിൽ ചർച്ചയായി.

അതോടൊപ്പം, അതിവേഗ റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനും അതിന്റെ നടപടികൾ വേഗത്തിലാക്കുന്നതിനുമായി പ്രവർത്തിക്കുന്ന എൻജിഒ സംഘടനയുടെ ചെയർമാനെന്ന നിലയിൽ, ഗതാഗത വികസനവും ഭാവി അടിസ്ഥാനസൗകര്യങ്ങളും സംബന്ധിച്ച നിർണായക നിർദേശങ്ങളും അവതരിപ്പിക്കാനായി.

യോഗത്തിൽ അതിഥിയായി പങ്കെടുത്ത P. Noushad Ali യുടെ സാന്നിധ്യവും വിലപ്പെട്ട നിർദേശങ്ങളും പരിപാടിക്ക് കൂടുതൽ ഊർജവും ദിശാബോധവും നൽകി.

ഒരുമയും ദൂരദർശിത്വവും കൈകോർക്കുമ്പോൾ മലപ്പുറം കൂടുതൽ ശക്തവും വികസിതവുമായ നാളെയിലേക്ക് മുന്നേറും എന്ന ആത്മവിശ്വാസത്തോടെയാണ് യോഗം സമാപിച്ചത്. ✨

"പരാജയത്തിലെ പാഠങ്ങളാണ് മധുരം."  മൂത്തവരുടെ വാക്കിനെ നെല്ലിക്കയോട്  ഉപമിക്കുന്നതും,  അത് ആദ്യം കയ്ക്കുന്നതും തുടർന്ന് മധ...
08/05/2026

"പരാജയത്തിലെ പാഠങ്ങളാണ് മധുരം."

മൂത്തവരുടെ വാക്കിനെ നെല്ലിക്കയോട് ഉപമിക്കുന്നതും, അത് ആദ്യം കയ്ക്കുന്നതും തുടർന്ന് മധുരിക്കുന്നതും നേരിവ് മാത്രമ്മല്ല നേരിൻ്റെ സന്ദേശം കൂടിയാണ് .....

ഇപ്പോൾ നെല്ലിക്കയെ കുറിച്ച് ചിന്തിച്ചത് വൈറ്റമിൻ സി യുടെ കുറവ് കൊണ്ടല്ല ....

മറിച്ച് തെരഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏൽകോണ്ടിവന്ന പരിക്ക് കൊണ്ടാണ്

പരാജയം തീർച്ചയായും കനത്തതാണ്..

അധികാരം നൽകിയതും തിരിചെടുത്തതും ജനങ്ങളാണ് എന്ന തിരിച്ചറിവുണ്ടായാൽ ഏത് പരാജയങ്ങളെയും സ്വാഗതം ചെയ്യാനാകും.

ജനാധിപാത്യത്തിൽ ജനങ്ങളാണ് അധികാരികൾ എന്നത് ഭംഗിവാക്കല്ല ....

ഭംഗിവാക്കാവാൻ പാടില്ല ....,

ധാർഷ്ട്യവും അഹങ്കാരവും അടിച്ചമർത്തലുമല്ല തുറന്നു വെച്ച കാതും , സഹിഷ്‌ണുത കിനിയുന്ന കണ്ണും , വിശാലമായ മനസും പൊതു പ്രവർത്തകരുടെ സവിശേഷ ഗുണങ്ങളാകണം ,
ഇടതു നേതാക്കളുടെ സുതാര്യത നാടിൻ്റെ അവലമ്പമാകണം ,

അങ്ങിനെയായിരുന്നു ഇടതു പക്ഷം വിശിഷ്യ കമ്യൂണിസ്റ്റുകൾ ,

അങ്ങിനെ ആയാലെ അവർ ഹൃദയ പക്ഷമാകൂ .....

മത വിഭാഗീയതയുടെ എച്ചിലു നക്കാൻ സമയം കളയുന്നതിന് പകരം പാവപ്പെട്ടവൻ്റെ അന്നമായ റേഷനരി മറിച്ചു വിറ്റു കോടികൾ സമ്പാദിചിരുന്ന ഉദ്യാഗസ്ഥ രാഷ്ട്രീയ കരിചന്ത മാഫിയകളെ തൂത്തുവാരി അഴിമതി വീരന്മാരെ നിലക് നിറുത്തിയ സർക്കാരിൻ്റെ സദ് ഗുണങ്ങളെ ...... സംവദിക്കാമായിരുന്നു.

സർക്കാർ ആശുപത്രികളെ സ്വകാര്യ ആശുപത്രികളെക്കാൾ മെച്ചപ്പെടുത്താൻ കോടികൾ ചെവഴിച്ച സർക്കാറിൻ്റെ സാമൂഹ്യ പ്രതിബദ്ധതയെ ഉയർത്തി കാട്ടാമായിരുന്നു ,

റോഡോരത്ത് ലക്ഷങ്ങൾ ചെലവിട്ട് വിഗ്രഹങ്ങൾ നാട്ടിയതിന് പകരം,
റോഡ് നിർമിച്ചവനെ കൊണ്ട് തന്നെ പൊളിഞ്ഞ റോഡിൻ്റെ പുനർ നിർമിതി സാധ്യമാക്കി അഴിമതിക് മൂക്കയറിട്ട സർക്കാറിൻ്റെ മേന്മ പ്രദർശിപ്പിക്കാമായിരുന്നു ..
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയും പൊതു വിദ്യാലയങ്ങളുടെ നിലവാരം ലോകോത്ത രമാക്കുകയും ചെയ്ത വൈജ്ഞാനിക വിപ്ലവ പദ്ധതികളെ കുറിച്ച് സംസാരിക്കാമായിരുന്നു,

അങ്ങിനെ അനവധി നിരവധി വികസന മുന്നേറ്റ വിഷയങ്ങൾ ജനങ്ങളുമായി സംവദിക്കാനുണ്ടെന്നിരിക്കെ വെളളാപള്ളികളെ പോലുള്ള സാമൂഹ്യ വിപത്തുകളെ ചുമക്കാനും ,

തെരഞ്ഞെടുപിൽ എസ് ഡി പി. ഐ യുടെ വോട്ടും കൂട്ടും വേണ്ടെന്ന് പച്ചക് പറയാൻ അറച്ചു നിന്നതടക്കമുള്ള തമാശകൾ യഥാർത്ഥ ഇടതുപക്ഷ മനസുകളിൽ തീർത്ത വേദന ചെറുതല്ല.

നാലു വോട്ടിന് വേണ്ടി ആരെയും മഹത്വ പെടുത്തി കൊടുക്കാമെന്ന് ആരെങ്കിലും കരാറെടുത്തുവെങ്കിൽ ആദ്യം ആ കരാർ റദ്ധ് ചെയ്യണം , തെറ്റ് തിരുത്തൽ അവിടെ നിന്ന് തുടങ്ങട്ടെ .....

ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ഒരു മഹാജന സഞ്ചയം അവർ കമ്യൂണിസ്‌റ്റുകളൊ, സോഷിലിസ്റ്റുകളൊ അല്ലന്ന തിരിച്ചറിവ് നേതൃത്വത്തിന് ഉണ്ടാവണം.

വെറുപ്പും പകയും ഇഷ്‌ടപ്പെടാത്ത നല്ല മനുഷ്യരാണവർ , അവർ ഇടതുപക്ഷത്ത് നിന്ന് കൊതിക്കുന്നത് സ്‌നേഹവും സഹിഷ്ണുതയുമാണ്.

ഒരു വനിത ജേതാവിന് നേരെ എന്തോ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവളുടെ ഭർത്താവ് അപ്പുറത്തിരിക്കെ അവളുടെ വാദം ഞാൻ ആരുമായി സെക്സ് ചെയ്യണമെന്നത് എൻ്റെ സ്വാതന്ത്ര്യമാണ് , അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം ? ശരിയാണ് സഖാവെ ആർക്കുമില്ല പക്ഷെ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ഈ ബോൾഡ് ഒപ്പീനിയൻ കേട്ടിട്ട് പാർട്ടിക് നേരെ കാർക്കിച്ച് തുപ്പുകയാണ് ചെയ്തത്.!!

ആര് എപ്പോൾ എങ്ങിനെ സംസാരിക്കണമെന്ന ഒരു സംസ്ക്കാരമെങ്കിലും പകരുന്ന പാർട്ടി ക്ലാസുകൾ സജീവമാക്കണം.

അവരെ അങ്ങിനെ തന്നെ ഉൾകൊള്ളാൻ നമുക് കഴിയണം.

നമുക് ഇഷ്‌ടമില്ലാത്തവർ ചെയ്യുന്നതൊക്കെ മഹാ അപരാധം എന്ന കാഴ്ച്ച, വിശാലകാഴ്ച്ചപാടിൻ്റെ തല്ല.

ഇടുങ്ങിയ മനസിൻ്റെ ഇരുളിൽ നിന്നാണ് പ്രതിപക്ഷ ബഹുമാനം നഷ്ടപെടുന്നത്.

നാട്ടിൽ എന്തൊരു പുതിയ ചുവടുവെപ്പ് വന്നാലും അതിൻ്റെ എല്ലാം പിറകിൽ ജമാഅത്തെ ഇസ്‌ലാമിയാണന്ന ചാപ്പ ആ സംഘത്തിന് ചെലവ് രഹിത പി. ആർ വർക്കാവുന്നു എന്ന ശേഷിയെങ്കിലും നമുക്കുണ്ടാവണം.

ആയിരങ്ങളെ തലയറുത്തവരും ഒരു ക്രിമിനൽ കേസിൽ പോലും പെടാത്തവരെയും സമീകരിക്കുന്നതിലെ യുക്തി എന്താണ് ??. അതവർക് ഗുണം ചെയ്യുമെന്നല്ലാതെ നമുക് എന്ത് നേട്ടം കിട്ടാനാണ് ??.

പ്രഭാത വ്യായാമമായ മെക് സെവന് നേരെ വരെ നാം കുറച്ചു എന്ത് നേട്ടമാണ് നേതാക്കളെ അതുകൊണ്ടൊക്കെ കിട്ടിയത്.

ഒരിടവേള നല്ലതാണ് ....
കൂമ്പ് ചീച്ചിലിനെ വ്യക്തമായി ചികിത്സിക്കാം ,

ജനകീയ വിഷയ ങ്ങളേറ്റടുത്ത് സമര പദങ്ങളിലൂടെ മുന്നേറാം ,

പശ്ചിമ ബംഗാളും ത്രിപുരയും പോലെ തോൽവി അവസാനം കുറിക്കാനുള്ളതാവാൻ പാടില്ല.

നാം ഒന്നു മയങ്ങിയാൽ വിരിയാനുള്ളത് താമരയാണ്!!..

യു ഡി എഫ് വന്നാൽ ആഭ്യന്തരം ജമാഅത്തിന് കൊടുക്കുമെന്ന തമാശ പോലെയല്ല , താമരയിൽ അഭ്യന്തരം വിരിഞ്ഞാൽ നാടിൻ്റെ സ്ത്ഥി!!..
പറ്റിയ തെറ്റ് തുറന്നു പറയണം ,

ആരോടും പകയില്ലാതെ വിദ്വേഷമില്ലാതെ...
എല്ലാവരെയും ചേർത്തു പിടിക്കാൻ നമുക്കാവണം.

ഇടതുപക്ഷ കേരളം സാമൂഹ്യ പരിഷ്‌കർതൃത്വത്തിൻ്റെ അടിസ്ഥാന ശിലയാണ്.

ആ ശില തകർന്നു കൂട.....
ഈ നാട് എന്നും ഇടതായി വലതായി പലതായി നിലനിൽക്കണം ..... , ഫാസിസം ഇന്നാട്ടിൽ വേരുപിടിച്ചു കൂട..

ഒത്തിരി സ്നേഹത്തോടെ...

നിയാസ് പുളിക്കലകത്ത്.

06/05/2026

ഈ പൊതു തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത പരാജയം നമ്മൾ അംഗീകരിച്ചേ മതിയാവൂ.

തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പതിവുപല്ലവി മാറ്റി പകരം തെറ്റുകൾ മനസ്സിലാക്കി തിരുത്താനുള്ള അവസരമായി ഈ തോൽവിയെ കാണണം.

തോൽവി ഒരു അവസാന വാക്കല്ല വിജയത്തിലേക്കുള്ള ചൂണ്ടുപലകയാണ് ദീർഘദൂര ഓട്ടത്തിനിടക്ക് അല്പം ഒന്ന് വിശ്രമിക്കുന്നത് കൂടുതൽ ശക്തിയോടെ മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം സംഭരിക്കാനായിരിക്കണം.

ജനങ്ങളാണ് യഥാർത്ഥ യജമാനന്മാർ പാർട്ടിയാണ് വലുത് നേതാക്കന്മാരല്ല!!. അകമ്പടി വാഹനങ്ങളും ഉയർത്തിക്കെട്ടിയ മതിലുകളും സ്തുതി പാടകരും അല്ല, അര പട്ടിണിയിലും മുഴു പട്ടിണിയിലും ആദർശം കൈവെടിയാതെ പാർട്ടിക്കുവേണ്ടി പടപൊരുതിയ നിഷ്കളങ്കരും നിസ്വാർത്ഥരു മായ അണികളാണ് നമ്മുടെ ശക്തി.

നാമിന്ന് കാണുന്ന മതേതര കേരളം ഇടതുപക്ഷം കെട്ടിപ്പടുത്തതാണ്.അതിന് വെള്ളവും, വളവും, ജീവനും ജീവിതവും നൽകിയത് ഇടതുപക്ഷ പ്രവർത്തകരാണ്. ഇനിയും നമുക്ക് പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല.
മതേതര കേരളത്തിന്റെ കാവൽ ഭടന്മാരായി ഇനിയും നമ്മൾ തുടരും.
മതേതര കേരളത്തിന്റെ മഹത്തായ മാതൃകയായ കേരളത്തിന്റെ ചുമന്ന മണ്ണിൽ വിനാശകാരികളായ ചില കളകൾ വളർന്നുവരുന്നത് നമ്മൾ ഗൗരവത്തോടെ കാണണം യഥാസമയം ഇത് ചൂണ്ടിക്കാണിച്ചു തരുന്ന വരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയല്ല ഒന്നിച്ചു നിന്ന് പറിച്ചു മാറ്റുകയാണ് നമ്മൾ ചെയ്യേണ്ടത്.

കേരള ജനത നമുക്ക് തന്ന ഈ കനത്ത പ്രഹരത്തിൽ പലതും പഠിക്കാനും പകർത്താനും ഉണ്ട്. "എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല" എന്നതിനുപകരം ജനങ്ങൾ നൽകുന്ന തല്ലും തടോടലും നമ്മെ തളർത്താനോ തകർക്കാനോ അല്ല നേരിലേക്ക് വഴി തെളിയിക്കാൻ ആണെന്ന് ബോധം നമുക്കുണ്ടാകണം.

തിരുത്തേണ്ടത് തിരുത്താനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം നമുക്ക് എന്നും ഉണ്ടായിരിക്കണം. അങ്ങനെ ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്...

നിയാസ് പുളിക്കലകത്ത്.

സുബൈർ വേളക്കാട്  ഒളി അജണ്ടകളറിയാത്ത കൂട്ടുകാരൻ .....ഒളിച്ചു വെക്കലും മറച്ചു പിടിക്കലും , പിന്നേക്ക് മാറ്റിവെക്കലും വശമില...
26/04/2026

സുബൈർ വേളക്കാട് ഒളി അജണ്ടകളറിയാത്ത കൂട്ടുകാരൻ .....

ഒളിച്ചു വെക്കലും മറച്ചു പിടിക്കലും , പിന്നേക്ക് മാറ്റിവെക്കലും വശമില്ലാത്ത ഹൃദയ സ്പർശിയായ സ്‌നേഹിതൻ .....

കൂട്ടുകാർ ആയിരകണക്കിനുണ്ടെങ്കിലും ആർക്കും ഹൃദയത്തിൽ തെല്ലധികാര ഭാവത്തിൽ ചെയറിട്ടിരിക്കുന്ന ചുരുക്കം ചിലരുണ്ടാകും .

അവരിരൊളായിരുന്നു പ്രിയപ്പെട്ട സുബൈർ ....

എത്ര വലിയ ഘടാ ഘടിയന്മാരേയും വ്യക്തിപൂജ നടത്താൻ സുബൈറിനെ കിട്ടുമായിരുന്നില്ല ....

കെട്ടു കാഴ്ച്ചകൾക്കപ്പുറം പ്രഗൽഭ വ്യക്തിത്വങ്ങളുടെ ജീവിത ഉള്ളറകൾ അറിയുന്ന സുബൈറിന് , അത്തരകാർക്ക് അത്തരത്തിലുള്ള സ്ഥാനവും മാനവും കൽപ്പിക്കാനെ സുബൈറിന് സാധിക്കൂ...

ഉള്ളിലൊന്നും പുറമെ മറ്റൊന്നും പേറി നടക്കുന്ന കാപഠ്യത്തിൻ്റെ കലക്ക് വെള്ളം ആ ഹൃദയത്തിലുണ്ടായിരുന്നില്ല.

എതിർപ്പുകളെയും വിമർശനങ്ങളെയും വക വെക്കാതെ മുന്നോട്ടു പോകുന്ന പച്ച യായ മനുഷ്യപ്രകൃതം ......

സ്വകാര്യ നന്മകൾ ആരുമറിയാതെ ആവുവോളം ചെയ്യുന്നത് അടുത്തിയുന്നവർക്കെ അറിയൂ .....,

അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും , പൊന്നട ചാർത്തലുകളും തേടി വരാൻ ആഗ്രഹിച്ചതെയില്ല .....

എൻ്റെ വീടിൻ്റെ വിപുലീകരണമടക്കം നിരവധി നിർമ്മാണ പ്രവർത്തന സംരംഭമടക്കം നിരവധി ബിസിനസ് സംരംഭങ്ങളിൽ കൈ വെച്ചിട്ടുണ്ട് ,

പരപ്പനങ്ങാടിയിൽ സെൻ പാർക് എന്ന പേരിൽ ആധുനിക ഹോട്ടൽ കവാടം തുറന്നിരുന്നു... അങ്ങിനെ പല പല ബിസിനസുകൾ ......

പൊതു രംഗത്തെ വ്യാവഹാരങ്ങളിൽ ആരെയും വല്ല വിധേനയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ ശുദ്ധമായ ഹൃദയമിടുപ്പുകളോടൊപ്പം എല്ലാം പൊരുത്തപ്പെട്ട് ഭാവി ജീവിതം ഭംഗിയുള്ളതാവാൻ വിട്ടുവീഴ്ച്ച കൊണ്ട് നാം ഇപ്പോൾ പ്രാർത്ഥനയോടെ സഹകരിക്കുക .

നാഥൻ എല്ലാവരേയും ഔദാര്യം കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ...

പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദിൽ മറവു ചെയ്യുന്നതാണ്.

🌼 വിഷു ആശംസകൾ 🌼പ്രിയപ്പെട്ടവരേ...  സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു എല്ലാവർക്കും സന്തോഷവും സമാധാനവും കൊണ...
14/04/2026

🌼 വിഷു ആശംസകൾ 🌼

പ്രിയപ്പെട്ടവരേ...

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു എല്ലാവർക്കും സന്തോഷവും സമാധാനവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാവർക്കും ആരോഗ്യവും സമ്പത്തും നിറഞ്ഞ ഒരു മനോഹര വിഷു ആശംസിക്കുന്നു.

സ്നേഹപൂർവ്വം,
നിയാസ് പുളിക്കലകത്ത്.
കൗൺസിലർ ഡിവിഷൻ 33
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി.

08/04/2026

പ്രിയപ്പെട്ടവരേ....
എന്തുകൊണ്ട് LDF!!..

*1 പവർകട്ട്‌ ഇല്ലാത്ത പത്തു വർഷങ്ങൾ !!_


*2 അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!_

*3 വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!


*4 ലോഡ്ഷെഡ്ഡിംങ് ഇല്ലാത്ത പത്തു വർഷങ്ങൾ !!

*5 നിയമന നിരോധനം ഇല്ലാത്ത പത്തു വർഷങ്ങൾ !!

*6 പൊതുമേഖലാ വ്യവസായങ്ങൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!_

*7 ട്രെഷറി അടച്ചിടാത്ത പത്തു വർഷങ്ങൾ !!

*8 ക്ഷേമപെൻഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!

*9 റേഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!

*10 സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!


*11 പാഠപുസ്തകങ്ങൾ മുടങ്ങാത്ത പത്തു വർഷങ്ങൾ !!

*12 റോഡുകൾ രാജപാതകളായി മാറിയ പത്തു വർഷങ്ങൾ !!

*13 സ്കൂളുകൾക്ക് അന്തർ ദേശീയ നിലവാരമുള്ള കെട്ടിടങ്ങൾ ലഭിച്ച പത്തു വർഷങ്ങൾ !!

*14 മുൻ UDF സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ച പത്തു വർഷങ്ങൾ !!

*15 കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും, പൂർത്തിയാക്കി വിമാന സർവീസും കപ്പൽ സർവീസും തടസ്സമില്ലാതെ നടക്കുന്ന പത്തു വർഷങ്ങൾ.

*16 ലോകത്തിന് തന്നെ മാതൃകയായ വാട്ടർ മെട്രോ പൂർത്തിയാക്കി തടസ്സമില്ലാതെ സർവീസ് തുടരുന്ന പത്തു വർഷങ്ങൾ !!

*17 കേരളം നിക്ഷേപ സൗഹൃദമായി മാറിയ പത്തു വർഷങ്ങൾ !!

*18 വ്യവസായങ്ങൾ വർധിച്ച പത്തു വർഷങ്ങൾ !!

*19 ഓഖിയിലും പ്രളത്തിലും കൊറോണയിലും നിപ്പയിലും ഉരുൾപൊട്ടലുകളിലും തളരാത്ത പത്തുവർഷങ്ങൾ !!

*20 ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ തുടങ്ങിയ പത്തു വർഷങ്ങൾ !!

*21 ജാതി മത സംഘടനകൾ ഭരണത്തിൽ ഇടപെടാത്ത പത്തു വർഷങ്ങൾ !!

*22 കേന്ദ്ര സർക്കാർ മുച്ചൂടും തകർക്കാൻ നോക്കിയിട്ടും തളരാതെ മുന്നോട്ട് കുതിച്ച പത്തു വർഷങ്ങൾ !!

*23 കേന്ദ്രം ഭരിക്കുന്ന BJP സർക്കാർ കേരളത്തിന്‌ തരേണ്ട ഫണ്ടുകൾ തടഞ്ഞു വെച്ചതിന് എതിരായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുനടത്തി വിജയം നേടിയ പത്തു വർഷങ്ങൾ !!

*24 സർക്കാരിന്റെ വരുമാനം കൂടിയ പത്തു വർഷങ്ങൾ !!

_ഇനിയും ഒരുപാട് എഴുതണം എന്നുണ്ട് സമയം ഒരുപാട് വൈകി ഒത്തിരി സ്നേഹത്തോടെ എല്ലാവരോടുo.
VOT FOR LDF❤️❤️

നമ്മുടെ നാടിന്റെ വികസന തുടർച്ചക്കും തുടങ്ങിവെച്ചവ പൂർത്തീകരിക്കാനും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ തുടരേണ്ടതുണ്ട്.

നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് LDF അല്ലാതെ മാറ്റാരുണ്ട്.
❣️❣️❣️

31/03/2026

തിരുരങ്ങാടിയും മാറും..
Vote For LDF

Address

Parappanangadi
Tirurangadi
676319

Telephone

+918075281996

Website

Alerts

Be the first to know and let us send you an email when Niyas Pulikkalakath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Niyas Pulikkalakath:

Share