15/07/2017
🙏🏻ഇതു വായിച്ചിട്ട് നിങ്ങൾ തീരുമാനിക്കു സമൂഹമേ 🙏🏻
സുഹൃത്തുക്കളെ, ഡേ ഫോർ എസ്റ്റർ ഡേ നഴ്സിംഗ് സമര ചർച്ചയെ പറ്റി മാധ്യമങ്ങളിൽ വന്ന വാർത്ത മൂലം ജനങ്ങളിൽ വന്നു ചേർന്നിട്ടുള്ള തെറ്റിദ്ധാരണ തിരുത്തുന്നതിനായിട്ടാണ് ഈ പോസ്റ്റ്..
അടിസ്ഥാന ശമ്പളം 20806 രൂപയായി എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്..
ഡേ ഫോർ എസ്റ്റർ ഡേ ചർച്ചയിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വേതനം GNM നഴ്സിന് 17200 രൂപയാണ്.. അതിൽ നിന്നും DA ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കട്ട് ചെയ്തിട്ടുണ്ട്.. ഒരു സ്പെഷ്യൽ allowence ആയിട്ട് 3% കൂടി കൂട്ടി, 18232 രൂപ 20 ബെഡ് വരെയുള്ള ഹോസ്പിറ്റലുകൾ കൊടുക്കാനും.., 20-100 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 19810 രൂപയും, 100-300 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 20014 രൂപയും, 500 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 20980 രൂപയും, 500-800 വരെയുള്ള ഹോസ്പിറ്റലിന് 22040 രൂപയും, 800 ബെഡിനു മുകളിലുള്ള ഹോസ്പിറ്റലിന് 23760 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം.. അതും സ്പെഷ്യൽ allowence കൂട്ടി..
ഞങ്ങൾ ചോദിച്ചത് allowence കൂട്ടിയുള്ള ശമ്പളമല്ല.. അത് കിട്ടേണ്ടത് ഞങ്ങളുടെ അവകാശമാണ്.. TA, DA എന്നുള്ളത് ഇന്ത്യയിലെ എല്ലാ തൊഴിൽ മേഖലയിലും കിട്ടേണ്ട അവകാശങ്ങളണ്.. ബേസിക് സാലറി 20000 രൂപ ആക്കുക എന്നതാണ് UNA യുടെ അന്നും ഇന്നും എന്നുമുള്ള ആവശ്യം..
17200 മുതൽ 23760 വരെയുള്ള സാലറി സ്കെയിലിന്റെ ആവറേജ് വാല്യൂ ആയ 20806 രൂപയാണ്, മാധ്യമങ്ങൾ നഴ്സുമാരുടെ അടിസ്ഥന ശമ്പളം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്..
എല്ലാ നഴ്സുമാരും മുകളിൽ പറഞ്ഞത് പോലുള്ള 800 ബെഡിനു മുകളിലുള്ള ആശുപത്രികളിൽ അല്ല ജോലി ചെയ്യുന്നത്.. വിരലിൽ എണ്ണാവുന്ന ഹോസ്പിറ്റലുകൾ മാത്രമേ കേരളത്തിൽ 800 ബെഡിനു മുകളിലുള്ളൂ..
രണ്ടാമതൊരു നിർദേശം സർക്കാർ വച്ചിരിക്കുന്നത്, ഒരു കമ്മിറ്റിയെ വെച്ചു ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കണം അതിനു 2 മാസത്തെ സാവകാശം വേണമെന്നാണ്.. ഒന്ന് ചോദിക്കട്ടെ, ഇനിയും എന്തിനാണ് സർക്കാരേ, മറ്റൊരു കമ്മിറ്റിയും 2 മാസത്തെ സമയവും.. 2013 മുതലുള്ള ബലരാമൻ കമ്മീഷനും വീരേന്ദ്രകുമാർ കമ്മീഷനും നഴ്സുമാരുടെ കാര്യങ്ങൾ പഠിച്ചു തന്ന റിപ്പോർട്ട് നിങ്ങളുടെ മേശപ്പുറത്തു തന്നെയില്ലേ..
പിന്നെ മറ്റൊരു പ്രധാന കാര്യം യു. എൻ.എ സർക്കാരിനും മാനേജ്‍മെന്റുകളോടും ആവശ്യപ്പെട്ടത് ട്രെയിനീ സമ്പ്രദായത്തെ കുറിച്ചാണ്.. ഈ കാര്യത്തിൽ ഒരു തീരുമാനവും നിങ്ങൾ എടുത്തിട്ടില്ല.. ഇനി വരുന്നവരെ എല്ലാം ട്രെയിനികളായിട്ടു ജോലി ചെയ്യിപ്പിക്കാനാണോ നിങ്ങളുടെ തീരുമാനം..
ഈ അവസരത്തിൽ സർക്കാരിനോടും മാനേജ്മെന്റുകളോടും ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ..
"ഞങ്ങൾ അവകാശങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ല,,,സമരം ശക്തമായി ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകും,, എല്ലാവരും തെരുവിൽ ഇറങ്ങും,, അതിനുള്ള ചെറിയൊരു സൂചനയാണ് ഇന്നലെ അനന്തപുരിയിൽ ഞങ്ങൾ നഴ്സുമാർ നടത്തിയ ധർണ്ണ,,ചോരചിന്തിയിട്ടായാലും ഈ സമരം ഞങ്ങൾ വിജയിപ്പിക്കും,, "
പൊതുജനം സത്യം തിരിച്ചറിയുക...
വിദ്യഭ്യാസം ഉള്ളവരേ പേട്ടന്നു പറ്റിക്കാൻ പറ്റില്ലാന്നുള്ള കാര്യം സർക്കാർ മറന്നുപേയി..
സർക്കാരും മീഡിയയും മാനേജ്മെന്റുകളുടെ എച്ചിൽ നക്കിതിന്നുന്നവരാണ്..ഞങ്ങൾക്ക് സത്യം വിളിച്ചുപറയാൻ online medias ഉം message ഉം മാത്രമാണു ആശ്രയം.. പൊതുജനങ്ങൾ ഇതു ഒരു അഭ്യർഥനയായി മാനിച്ച് maximum share ചേയ്തു എല്ലാവരിലും എത്തിക്കുക.. 💪🏻ജയ്💪🏻ജയ്💪🏻ജയ്💪🏻യു. എൻ.എ🏳