Vidyanagar,Pathinarungal

Vidyanagar,Pathinarungal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vidyanagar,Pathinarungal, Landmark & historical place, Pantharangadi, p. o. Tirurangadi, Malappuram, Tirurangadi.

മീലാദാഘോഷം നാളെ തുടങ്ങും.---------------------------- പതിനാറുങ്ങൽ: വിദ്യാനഗർ മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസയിലെ നബിദിനാഘ...
12/09/2025

മീലാദാഘോഷം നാളെ തുടങ്ങും.
----------------------------
പതിനാറുങ്ങൽ: വിദ്യാനഗർ മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസയിലെ നബിദിനാഘോഷം ഈദേ മീലാദ് സെപ്തംബർ 13,14 തിയ്യതികളിൽ നടക്കും. നാളെ രാവിലെ ഏഴുമണിക്ക് ഘോഷയാത്ര ആരംഭിക്കും. ദഫ്, സ്കൗട്ട്, ഫ്ലവർഷോ തുടങ്ങിയ കലാപ്രകടനങ്ങൾ ജാഥക്ക് മിഴിവേകും. തുടർന്ന് മൗലിദും ഭക്ഷണ വിതരണവും നടക്കും. വൈകുന്നേരം ഏഴുമണിക്ക് മദ്‌റസ വിദ്യാർഥികളുടെ കലാപരിപാടികളും ഇശൽ നൈറ്റും അരങ്ങേറും. റഊഫ് അസ്ഹരി ആക്കോടും സംഘവും നയിക്കുന്ന ബുർദയും മദ്ഹ് ഗാനാലാപനവും നടക്കും.
ഞായറാഴ്ച വൈകുന്നേരം പൊതുസമ്മേളനം ആരംഭിക്കും. ഖത്തീബ് യഹ്‌യാ സഖാഫി ഉദ്‌ഘാടനം ചെയ്യും. ഒ സി അബ്ദുൽ ഖാദിർ സാഹിബ് അധ്യക്ഷത വഹിക്കും. ഒ കെ ഉസ്താദ് പ്രാർത്ഥന നടത്തും. ഫിർദൗസ് സഖാഫി, വി പി ഹുസൈൻ ഹാജി, ആസിം അഹ്‌സനി, ഡോ. നൗഫൽ ഫാറൂഖ്, എം സി അബ്ദുൽ ഹകീം, ഹുസൈൻ ഹാജി ചക്കുംകോട് സംസാരിക്കും. പി കെ മുഹമ്മദ് ഹാജി, പി കെ മൊയ്‌ദീൻ കുട്ടി, അഹ്‌മദ്‌ കബീർ സഖാഫി, നൗഫൽ സഅദി, റാഷിദ് സഖാഫി, കബീർ അഹ്‌സനി, ഇസ്ഹാഖ് ഒള്ളക്കൻ, റിയാസ് എം സി, കെ മുഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും. രണ്ടു ദിവസങ്ങളിലും വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും. പി കെ എസ് തങ്ങൾ സമാപന പ്രാർത്ഥന നടത്തും. പരീക്ഷ വിജയികളെയും വിവിധ അംഗീകാരങ്ങൾ നേടിയവരെയും അനുമോദിക്കും.

● 09 April2025ഫത്‍ഹേ മുബാറക് പ്രൗഢമായി. വിദ്യാനഗർ: മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസയിൽ നടന്ന മദ്‌റസ വിദ്യാരംഭം 'ഫത്‍ഹേ മുബ...
09/04/2025


09 April
2025

ഫത്‍ഹേ മുബാറക് പ്രൗഢമായി.

വിദ്യാനഗർ: മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസയിൽ നടന്ന മദ്‌റസ വിദ്യാരംഭം 'ഫത്‍ഹേ മുബാറക്' പ്രൗഢമായി. മുസ്തഫ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. വി പി കുഞ്ഞിമുഹമ്മദ് ബദവി കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. വി പി ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. എം സി കോയ ആശംസ പ്രസംഗം നടത്തി. ആസിം അഹ്‌സനി, റാഷിദ് സഖാഫി പ്രസംഗിച്ചു. പി കെ മുഹമ്മദ് ഹാജി, എം സി ഹംസക്കുട്ടി, ഹുസൈൻ ഹാജി ചക്കുങ്ങോട്ട്, മൊയ്‌ദീൻ കോയ തുടങ്ങിയവർ സംബന്ധിച്ചു. മദ്‌റസ വിദ്യാർത്ഥികൾക്ക് പുറമെ രക്ഷിതാക്കളും പങ്കെടുത്തു.
____________________________

'സംവാദങ്ങൾ അവസാനിക്കുന്നില്ല' എന്ന ശീർഷകത്തിൽ സർഗാത്മക യൗവനത്തിന്റെ എഴുപത് വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ്...
24/04/2023

'സംവാദങ്ങൾ അവസാനിക്കുന്നില്ല' എന്ന ശീർഷകത്തിൽ സർഗാത്മക യൗവനത്തിന്റെ എഴുപത് വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് വിദ്യാനഗർ യൂണിറ്റ് സ്ഥാപകദിനം ആചരിച്ചു. തിരൂരങ്ങാടി സോൺ വൈസ് പ്രസിഡന്റ് ഇദ്‌രീസ് സഖാഫി പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ഇസ്ഹാഖ് ഒള്ളക്കൻ, പതിനാറുങ്ങൽ യൂണിറ്റ് മുസ്‌ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി എം ഉമർകോയ, നിസാർ അഹ്‌മദ്‌ നഈമി, പി ജുനൈദ് സംബന്ധിച്ചു. പ്ലാറ്റിനം ഇയറിന്റെ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.

29/03/2023
'അന്നസീഹ' റമളാനൊരുക്കം നടത്തി. ------------------------------------------------ പതിനാറുങ്ങൽ വിശുദ്ധ ഖുർആൻ: ദാർശനികതയുടെ ...
21/03/2023

'അന്നസീഹ' റമളാനൊരുക്കം നടത്തി.
------------------------------------------------
പതിനാറുങ്ങൽ വിശുദ്ധ ഖുർആൻ: ദാർശനികതയുടെ വെളിച്ചം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന റമളാൻ കാമ്പയിനിന്റെ ഭാഗമായി വിദ്യാനഗർ യൂണിറ്റ് എസ് വൈ എസ്, എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ 'അന്നസ്വീഹ' റമളാനൊരുക്കം നടത്തി. ഒ ഇസ്ഹാഖ് അധ്യക്ഷനായി. കെ പി മുഹമ്മദ് ഇദ്‌രീസ് സഖാഫി ഉദ്‌ഘാടനം ചെയ്തു. സഅദ് അഹ്‌സനി കുണ്ടൂർ വിഷയാവതരണം നടത്തി. വിവിധ കലാലയങ്ങളിൽ നിന്ന് മത ബിരുദം നേടിയ ജുനൈദ് ഹാശിമി, നൗഫൽ അഹ്‌സനി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. നിസാർ അഹ്‌മദ്‌ നഈമി സ്വാഗതവും ഇയാസ് ഒ നന്ദിയും പറഞ്ഞു.
----------------------------------------

എഡിഫൈ പരിശീലന ക്യാമ്പ് സമാപിച്ചു. പന്താരങ്ങാടി: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്‌) വിദ്യാനഗർ യൂണിറ്റ് കമ്മിറ്റി ...
06/03/2023

എഡിഫൈ പരിശീലന ക്യാമ്പ് സമാപിച്ചു.
പന്താരങ്ങാടി: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്‌) വിദ്യാനഗർ യൂണിറ്റ് കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾക്കായി എഡിഫൈ ക്യാമ്പ് നടത്തി. പ്രസിഡണ്ട് ഒ ഇസ്ഹാഖിന്റെ അധ്യക്ഷതയിൽ കെ പി നിസാർ അഹ്‌മദ്‌ നഈമി ഉദ്‌ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് കെ പി ഇദ്‌രീസ് സഖാഫി, സർക്കിൾ പ്രസിഡണ്ട് റഊഫ് സഖാഫി സി കെ നഗർ ക്ലസ്എടുത്തു. കെ അൽഫാസ് റഹ്മാൻ സഖാഫി, കെ പി ജാബിർ അലി, കെ എം സയ്യിദ് ഫള്ൽ പ്രസംഗിച്ചു. ഈ വർഷം കാരന്തൂർ മർകസിൽ നിന്നും സഖാഫി ബിരുദം നേടിയ അൽഫാസ് റഹ്‌മാൻ സഖാഫിയെ ഉപഹാരം നൽകി അനുമോദിച്ചു.

Address

Pantharangadi, P. O. Tirurangadi, Malappuram
Tirurangadi
676306

Website

Alerts

Be the first to know and let us send you an email when Vidyanagar,Pathinarungal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share