09/01/2026
കോൺഗ്രസ് മറുപടി പറഞ്ഞേ തീരൂ.....
നാലേമുക്കാൽ ലക്ഷത്തോളം ആളുകൾക്ക് ലൈഫ് മിഷനിലൂടെ വീട് വച്ചു കൊടുത്തതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?
1190 പദ്ധതികൾ, അതായത് 90,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ ഓരോ നിയോജക മണ്ഡലത്തിലും നടപ്പിലാക്കിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?
ഒരു ദിവസം ശരാശരി 120 പേർക്ക് എന്ന നിലയിൽ പട്ടയം കൊടുത്തതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?
പ്രതിദിനം 119 പേർക്ക് എന്ന കണക്കിൽ പിഎസ്‌സി നിയമനങ്ങൾ നൽകിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?
0.55 ശതമാനം ആയിരുന്ന അതിദരിദ്രരെ കണ്ടെത്തി അവർക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?
കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ധനവിഹിതം കുറയുമ്പോൾ അതിനെതിരെ ഡൽഹിയിൽ പോയി സമരം ചെയ്തപ്പോൾ അതിനോട് പ്രതികരിക്കാതിരുന്ന പ്രതിപക്ഷത്തെയാണോ അധികാരത്തിലേറ്റേണ്ടത്?
സംസ്ഥാനത്തിന്റെ കടബാധ്യത പത്താം സ്ഥാനത്ത് മാത്രം നിലനിർത്തുകയും, നികുതി വരുമാനത്തിൽ ദേശീയ ശരാശരിയേക്കാൾ 10 ശതമാനം സാമ്പത്തിക വളർച്ച നേടിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?
വികസനമാണ് ചർച്ചയെങ്കിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും