Kerala Civil Defence

സ.ഉ (കൈ) നം. 132/2019 ആഭ്യന്തരം തീയതി, തിരുവനന്തപുരം 30-08-2019 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്സിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയും മേധാവി. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോ

പിപ്പിക്കും. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പരിശീലനങ്ങള്‍ വിയ്യൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ വെച്ച് നല്‍കുന്നതാണ്.

1968ല്‍ നിലവില്‍ വന്ന സിവില്‍ ഡിഫന്‍സ് ആക്ട് അനുസരിച്ചുള്ള ചുമതലകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് (അമെന്‍റമെന്‍റ്) ആക്ട് 2009ന്‍റെ 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍റെ അധികചുമതലയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുന്ന ചുമതല കൂടി സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ നിര്‍വ്വഹിക്കുന്നതാണ്. കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയങ്ങളുടെ കീഴിലും 50 പേര്‍ വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കും. കേരളത്തിലെ നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6200 പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനമാണ് വിഭാവനം ചെയ്യുന്നത്. ദുരന്തനിവാരണ അഗ്നിരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

പുതുവത്സര ആഘോഷങ്ങൾ സുരക്ഷിതമായിരിക്കട്ടെ ...ഏവർക്കും പുതുവത്സര ആശംസകൾ ...
31/12/2024

പുതുവത്സര ആഘോഷങ്ങൾ സുരക്ഷിതമായിരിക്കട്ടെ ...
ഏവർക്കും പുതുവത്സര ആശംസകൾ ...

കേരളത്തിലെ ജനകീയ സന്നദ്ധസേനയായ സിവിൽ ഡിഫൻസിന് ഇന്ന് അഞ്ചാം പിറന്നാൾ !2019 ഡിസംബർ പത്തിനാണ് തലസ്ഥാന നഗരിയിലെ ഒളിമ്പിയ ചേമ...
10/12/2024

കേരളത്തിലെ ജനകീയ സന്നദ്ധസേനയായ സിവിൽ ഡിഫൻസിന് ഇന്ന് അഞ്ചാം പിറന്നാൾ !

2019 ഡിസംബർ പത്തിനാണ് തലസ്ഥാന നഗരിയിലെ ഒളിമ്പിയ ചേമ്പേഴ്സിൽ (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)വച്ച് ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ അഗ്നിരക്ഷാസേനയുടെ തോളോട് ചേർന്ന് പ്രവർത്തിക്കുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണ സേനയായ കേരളാ സിവിൽ ഡിഫൻസിന് ഔപചാരികമായ തുടക്കം കുറിച്ചത്...

യാതൊരു പ്രതിഫലേച്ഛയുമില്ലാതെ
ഒരച്ചടക്ക സേനയുടെ ഭാഗമായി ജനസേവനം ലക്ഷ്യമാക്കി മനസ്സും സമയവും ആരോഗ്യവും ചെലവഴിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ ദുരന്ത മേഘലകളിൽ കർമ്മനിരതരാണ്.

മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തും ,ഊർജ്ജവും പകരാൻ താങ്കളുടെ വില മതിക്കാനാവാത്ത പിന്തുണയും പ്രാർത്ഥനയും
പ്രതീക്ഷിക്കട്ടെ ....

കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന മുപ്പത്തി അഞ്ചാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവ മാമാങ്കത്തിന് സുരക്ഷ...
30/11/2024

കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന മുപ്പത്തി അഞ്ചാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവ മാമാങ്കത്തിന് സുരക്ഷയൊരുക്കിയ ഫയർ & റെസ്ക്യൂ സിവിൽ ഡിഫൻസ് - ആപ്ദമിത്ര അംഗങ്ങൾക്ക് സംഘാടക സമിതിയുടെ ആദരവ് മന്ത്രി വി.അബ്ദുറഹ്മാനിൽ നിന്ന് സ്വീകരിക്കുന്നു.

03/08/2024

Kerala Fire And Rescue Services

Appreciation from Chief Minister's Office, Kerala

03/08/2024
03/08/2024

കേരളത്തിന്റെ ആർമി കേരളം തന്നെ.......

Kerala Fire And Rescue Services Kerala Civil Defence

24/05/2024

മലപ്പുറം ജില്ലയിൽ നിന്നും അൻപത് പേരടങ്ങുന്ന സിവിൽ ഡിഫൻസ് ടീം തൃശ്ശൂർ - ഫയർ & റെസ്ക്യൂ അക്കാദമിയിലേക്ക് പരിശീലനത്തിനായി പോകുന്ന വഴി തൃശൂർ കേച്ചേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം ശ്രദ്ധയിൽ പെടുകയും അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകയും ആംബുലൻസ് സംവിധാനം ഒരുക്കി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Address

Kerala Fire And Rescue Services Headquarters
Trivandrum City
695001

Alerts

Be the first to know and let us send you an email when Kerala Civil Defence posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Civil Defence:

Share