Believers Eastern Church Diocese of Kerala

Believers Eastern Church Diocese of Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Believers Eastern Church Diocese of Kerala, Social service, Believers Eastern Church, Trivandrum/Kerala Diocese Office House no. 3274 Oposite Manmohan Bunglow, Kowdiar, Trivandrum city.

20/08/2026

നവീകരിച്ച തിരുവനന്തപുരം കാട്ടിലുവിള സെന്റ് മാത്യൂസ് ബിലിവേഴ്സ് ഈസ്റ്റേൺ സഭ ഇടവകയിലെ കൽകുരിശും കൽവിളക്കും അഭിവന്ദ്യ മോറാൻ മോർ Dr. സാമൂവേൽ തിയോഫിലസ് മെത്രാപൊലീത്ത തിരുമനസ് കൂദാശ ചെയ്തു. അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനുസ് തിരുമേനിയും തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദീകരും ഇടവകയിലെ വിശ്വാസ സമൂഹവും ശുശ്രുഷയിൽ പങ്കെടുത്തു ..

ബിലിവേഴ്സ് ഈസ്റ്റേൺ സഭയുടെ ആഗോള ശ്രേഷ്ഠ ഇടയനായി രണ്ട് വർഷങ്ങൾ പൂർത്തിയാക്കുന്ന മോറാൻ മോർ സാമൂവേൽ തെയോഫിലസ് മെത്രാപൊലീത്ത...
22/06/2026

ബിലിവേഴ്സ് ഈസ്റ്റേൺ സഭയുടെ ആഗോള ശ്രേഷ്ഠ ഇടയനായി രണ്ട് വർഷങ്ങൾ പൂർത്തിയാക്കുന്ന മോറാൻ മോർ സാമൂവേൽ തെയോഫിലസ് മെത്രാപൊലീത്താ തിരുമനസ്സിന് പ്രാർത്ഥനാപൂർവ്വമായ ആശംസകൾ; ജ്ഞാനത്താലും താഴ്മയാലും ദർശനപൂർണ്ണമായ നേതൃത്വത്താലും സഭയെ നയിക്കുന്ന തിരുമനസ്സിനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ.

ബിലിവേഴ്സ് ഈസ്റ്റേൺ സഭയ്ക്ക് നാല് പുതിയ മെത്രാന്മാർകൊളംബോ: ബിലിവേഴ്സ് ഈസ്റ്റേൺ സഭയിൽ നാല് പുതിയ മെത്രാന്മാരെ അഭിഷേകം ചെയ...
18/06/2026

ബിലിവേഴ്സ് ഈസ്റ്റേൺ സഭയ്ക്ക് നാല് പുതിയ മെത്രാന്മാർ

കൊളംബോ: ബിലിവേഴ്സ് ഈസ്റ്റേൺ സഭയിൽ നാല് പുതിയ മെത്രാന്മാരെ അഭിഷേകം ചെയ്തു. കാഠ്മണ്ഡു ഭദ്രാസനത്തിലെ വന്ദ്യ ഫാ. ചിത്ര രൂപാച, വന്ദ്യ ഫാ. മഞ്ജ താമാങ്ങ്, വന്ദ്യ ഫാ. ഈശ്വർ ലാമ, കൊളംബോ ഭദ്രാസനത്തിലെ വന്ദ്യ ഫാ. കല്യാണപ്രിയ എന്നിവരാണ് വിശുദ്ധ മെത്രാൻ സ്ഥാനത്തേക്ക് അഭിഷിക്തരായത്.

2026 ജൂൺ 12-ന് ശ്രീലങ്കയിലെ കൊളംബോ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ മോറാൻ മോർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികനായി നേതൃത്വം നൽകി.
അപ്പസ്തോലിക കൈവെപ്പിലൂടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈദികരെ മെത്രാൻ ശുശ്രൂഷയിലേക്ക് ഉയർത്തി.

പരിശുദ്ധ സഭാ സിനഡ് അംഗങ്ങളായ
H.E.ജോൺ മോർ ഐറേനിയോസ് തിരുമേനി , H. E.ജസ്റ്റിൻ മോർ തോമസ് തിരുമേനി, H. E. ജോഷ്വ മോർ ബർണബാസ് തിരുമേനി, H. E.. ഗീവർഗീസ് മോർ മക്കാറിയോസ് തിരുമേനി, H. E. ഡാനിയേൽ മോർ തിമോത്തിയോസ് തിരുമേനി ,H. E ടൈറ്റസ് മോർ ഒസ്താത്തിയോസ് തിരുമേനി എന്നിവർ സഹകാർമ്മികരായി പങ്കെടുത്തു.

അഭിഷേകത്തിന് ശേഷം പുതിയ മെത്രാന്മാർക്ക് വിശുദ്ധ നാമങ്ങളും നൽകി. വന്ദ്യ ഫാ. കല്യാണപ്രിയ- അന്തോണിയോസ് മോർ പൗലോസ്, വന്ദ്യ ഫാ. ഈശ്വർ ലാമ- ദിവന്ന്യാസോസ് മോർ ഈശോ, വന്ദ്യ ഫാ. മഞ്ജ താമാങ്ങ്- ആൻഡ്രൂ മോർ പോളികാർപ്പോസ്, വന്ദ്യ ഫാ. ചിത്ര രൂപാച- ഫിലിപ്പ് മോർ ഇവാനിയോസ് എന്നീ പേരുകളിൽ അറിയപ്പെടും.

ശുശ്രുഷയിൽ കൊളംബോ ഭദ്രാസനത്തിലെ വൈദികരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

വിശ്വാസത്തിലും സത്യത്തിലും സ്നേഹത്തിലും ക്രിസ്തുവിന്റെ ജനത്തെ നയിക്കാനുള്ള ദൈവകൃപ സർവശക്തനായ ദൈവം പുതിയ മെത്രാന്മാരുടെ ശുശ്രുഷകളിൽ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുകകയും ആശംസിക്കുകയും ചെയ്യുന്നു.

മെയ്‌ 31 ഞായറാഴ്ച കട്ടപ്പന പുളിയൻമല സെന്റ് പോൾ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ മോറാൻ മോർ സാമൂവേൽ തിയോഫിലസ് മെത്രാപൊലീ...
02/06/2026

മെയ്‌ 31 ഞായറാഴ്ച കട്ടപ്പന പുളിയൻമല സെന്റ് പോൾ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ മോറാൻ മോർ സാമൂവേൽ തിയോഫിലസ് മെത്രാപൊലീത്ത എഴുന്നള്ളി വരികയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

പെന്തകൊസ്തി പെരുന്നാളിനോട് അനുബന്ധിച്ചു ഇന്ന് മണിമല സെന്റ്  തിമോത്തി ബിലിവേഴ്സ് ഈസ്റ്റേൺ പള്ളിയിൽ മോറാൻ മോർ Dr. സാമൂവേൽ ...
24/05/2026

പെന്തകൊസ്തി പെരുന്നാളിനോട് അനുബന്ധിച്ചു ഇന്ന് മണിമല സെന്റ് തിമോത്തി ബിലിവേഴ്സ് ഈസ്റ്റേൺ പള്ളിയിൽ മോറാൻ മോർ Dr. സാമൂവേൽ തിയോഫിലസ് മെത്രാപൊലീത്ത കുർബ്ബാന അർപ്പിച്ചപ്പോൾ

നാളെ പെന്തകോസ്തി  ഞായർ  ക്രൈസ്തവ സഭയിലെ അത്യന്തം പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നാണ്. ഈ ദിവസം, യേശുക്രിസ്തുവിന്റെ ശിഷ്യന്...
23/05/2026

നാളെ പെന്തകോസ്തി ഞായർ

ക്രൈസ്തവ സഭയിലെ അത്യന്തം പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നാണ്. ഈ ദിവസം, യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്ന സംഭവം ഓർക്കപ്പെടുന്നു. ഇത് ക്രൈസ്തവ സഭയുടെ ഔദ്യോഗിക ആരംഭദിനമായും കണക്കാക്കപ്പെടുന്നു.
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം, പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ ഇറങ്ങി വന്ന്, അവരെ ശക്തിപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കിയാണ് പരിശുദ്ധ സഭ ഈ തിരുനാൾ ആചരിക്കുന്നത്.

Feast of Pentecost

15/05/2026

ഭാഗ്യസ്മരണീയനായ മോറാൻ മോർ അത്തനാസിയോസ് യോഹാൻ I മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ ലോകമെമ്പാടുള്ള എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും ആചരിച്ചു .

തിരുവല്ലയിലെ സഭ ആസ്ഥാനത്തെ സെൻറ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ കത്തീഡ്രലിൽ മോറാൻ മോർ ഡോ. സാമുവേൽ തിയോഫിലസ് മെത്രപൊലീത്ത അർപ്പിച്ച വിശുദ്ധ കുർബാനയുടെയും, കബറിടത്തിലേക്കുള്ള പ്രദക്ഷിണത്തിന്റെയും, സ്നേഹപൂർവ്വമായ അനുസ്മരണമായി അർപ്പിച്ച ധൂപപ്രാർത്ഥനകളുടെയും ചില ദൃശ്യങ്ങൾ. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ His Beatitude.സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത ശുശ്രുഷയിൽ സാന്നിധ്യം അരുളി.

നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെ പ്രത്യേക ക്ഷണപ്രകാരം കഴിഞ്ഞ രാത്രിയിൽ ഇപ്പോഴത്തെ ഔദ്യോഗീക വസതിയിൽ തിരുവനന്തപുരം...
15/05/2026

നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെ പ്രത്യേക ക്ഷണപ്രകാരം കഴിഞ്ഞ രാത്രിയിൽ ഇപ്പോഴത്തെ ഔദ്യോഗീക വസതിയിൽ തിരുവനന്തപുരം അതിഭദ്രാസനദിപൻ അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനുസ് തിരുമേനി സന്ദർശിച്ചു . ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും, പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോക്ടർ സാമൂവേൽ തിയോഫിലോസ് മെത്രാപ്പൊലീത്തയുടെയും ആശംസകൾ അറിയിച്ചു.
നിയുക്ത മുഖ്യമന്ത്രി മെത്രാപ്പലീത്താ പിതാവിനെ ഫോണിൽ വിളിച്ച് പ്രാർത്ഥനാശീർവാദങ്ങൾ സ്വീകരിക്കുകയും ചെയ്തു.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ.സംസ്ഥാനത്തെ ഭരിക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും കൃപ...
14/05/2026

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി
ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ.

സംസ്ഥാനത്തെ ഭരിക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും കൃപകളും സർവശക്തനായ ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Address

Believers Eastern Church, Trivandrum/Kerala Diocese Office House No. 3274 Oposite Manmohan Bunglow, Kowdiar
Trivandrum City
695003

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5am
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 2pm

Website

Alerts

Be the first to know and let us send you an email when Believers Eastern Church Diocese of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category