23/05/2018
മതികെട്ടാനിൽ യാത്ര പോയിട്ടുണ്ടോ?
മൂന്നാറിൽ നിന്ന് പൂപ്പാറ ഗ്രാമം വഴിയാണ് മതികെട്ടാനിൽ എത്തിച്ചേരേണ്ടത്. മൂന്നാർ - കുമളി ഹൈവേയിലൂടെ യാത്ര ചെയ്താൽ പൂപ്പാറ ഗ്രാമത്തിൽ എത്തിച്ചേരാം.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിൽ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല നാഷണൽ പാർക്കിനേക്കുറിച്ച്.
ഇടുക്കി ജില്ലയിലെ പൂപ്പാറ ഗ്രാമത്തിൽ നിന്ന് ഇവിടേയ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരം. 2003ൽ ആണ് മതികെട്ടാൻ ചോലയെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത്. അതുവരെ ഏലമല റിസർവ് വനത്തിന്റെ ഭാഗമായിരുന്നു മതികെട്ടാൻ. പാമ്പാടും ചോല നാഷണൽ പാർക്കിനും ഇരവികുളം നാഷണൽ പാർക്കിനും ഇടയിലായിട്ടാണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
പേരിന് പിന്നിൽ മനസിനെ സംഭ്രമിപ്പിക്കുന്നത് എന്നാണ് മതികെട്ടാൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം. ഈ വനത്തിനുള്ളിൽ കയറിയാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. സഞ്ചാരികൾ അറിയാൻ മൂന്നാറിൽ നിന്ന് പൂപ്പാറ ഗ്രാമം വഴിയാണ് മതികെട്ടാനിൽ എത്തിച്ചേരേണ്ടത്. മൂന്നാർ - കുമളി ഹൈവേയിലൂടെ യാത്ര ചെയ്താൽ പൂപ്പാറ ഗ്രാമത്തിൽ എത്തിച്ചേരാം.
സാഹസികരുടെ പറുദീസ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വനത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ചരിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വനം വകുപ്പിന്റെ അനുമതിയോടെ പരിചയ സമ്പന്നനായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളു. ട്രക്കിംഗിന് 300 രൂപയും പുറമേ സർക്കാർ റവന്യൂവും (ഭാരതീ യർക്ക് 25, വിദേശികൾക്ക് 315 രൂപ) നൽകിയാൽ മതിയാകും.വന്യജീവികൾ നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ, കടുവ, പുലി, ആനാ, മലയണ്ണാൻ, പുള്ളിമാൻ, വരയാട് തുടങ്ങി വിവിധ തരം മൃഗങ്ങളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്.
പോകാൻ പറ്റിയ സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് മതികെട്ടാൻ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം. സന്ദർശകർക്കായി താമസ സൗകര്യവും ഇവിടെയുണ്ട്. മതികെട്ടാൻ ഷോല നാഷണൽ പാർക്കിന്റെ ആസ്ഥാനമായ പേത്തൊട്ടിയിൽ ഉള്ള ലോഗ് ഹൗസിലെ താമസത്തിന് രണ്ടു പേർക്ക് സാധാ വെജിറ്റേറിയൻ (രാത്രിയിൽ കഞ്ഞിയും പയറും, രാവിലെ പുട്ട്, ഇഡലി അങ്ങനെ എന്തെങ്കിലും) ഭക്ഷണം ഉൾപ്പെടെ 1500 രൂപയും ഇതോട് ചേർന്നുള്ള 25 പേർക്ക് വരെ താമസിക്കാൻ പറ്റുന്ന അമിനിറ്റി സെന്ററിൽ ഒരാൾക്ക് 300 രൂപ നിരക്കിലും സൗകര്യമുണ്ട്. ലോഗ് ഹൗസ് munnarwildlife.org എന്ന സൈറ്റ് വഴി ബുക്ക് ചെയ്യാം അമിനിറ്റി മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ മുഖേനയും. കൂടുതൽ വിവരങ്ങൾക്കും ബക്കിംഗിനുമായി ബസപ്പെടേണ്ട ഫോൺ നമ്പുകൾ 04865231587, 8547603199