CPIM Gonginikkari Branch Kumarakom North

  • Home
  • CPIM Gonginikkari Branch Kumarakom North
Directions

CPIM Gonginikkari Branch Kumarakom North Official page of CPIM Gonginikkariyil Branch, Kumarakom North

31/07/2026

"ഒരു പൊതിച്ചോർ വെറും ഭക്ഷണമല്ല. അത് വിശപ്പിനോടുള്ള മനുഷ്യന്റെ മറുപടിയാണ്. കരുണയുടെയും പങ്കുവെക്കലിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയമാണ് അത്. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്നത് പ്രചാരണമല്ല, മനുഷ്യസമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്. ആ കൈകളെ തടയാൻ ശ്രമിക്കുന്നവർ ഭക്ഷണത്തെ അല്ല, മനുഷ്യസ്നേഹത്തെയാണ് ചോദ്യം ചെയ്യുന്നത്.

വിശപ്പിന് ജാതിയില്ല, മതമില്ല, പാർട്ടിയില്ല. അതുപോലെ വിശപ്പടക്കുന്ന പൊതിച്ചോറിനും അതിരുകളില്ല. ഒരു പൊതിച്ചോർ കൈമാറുന്ന ഓരോ കൈയും പറയുന്നത് ഒരേയൊരു സന്ദേശമാണ് 'ആരും വിശന്നിരിക്കരുത്.' അതാണ് പൊതിച്ചോറിന്റെ രാഷ്ട്രീയം; മനുഷ്യനെ മനുഷ്യനായി കാണുന്ന രാഷ്ട്രീയം DYFI അത് തുടരുക തന്നെ ചെയ്യും

വയർ എരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ
ഹൃദയപൂർവം സ്നേഹം നിറച്ച പൊതിച്ചോർ
#ഹൃദയപൂർവം

31/07/2026

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശ് പാലേരിയുടെ വിയോഗം അങ്ങേയറ്റം വേദനാജനകമാണ്. വാഗ്ഭടാനന്ദ കാലത്ത് ആരംഭിച്ച ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ശ്രീ രമേശിന്റെത്. കൃത്യതയുടെയും സമയബന്ധിതമായി പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന്റെയും കാര്യത്തിൽ ഏറെ പേരുകേട്ട ഊരാളുങ്കലിന് നിർണായകമായ പ്രവർത്തികളുടെ പല തീരുമാനങ്ങളിലും ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. കഠിനാധ്വാനിയായ ഇദ്ദേഹം തൊഴിലാളി എന്ന സാമൂഹിക ദർശനത്തിൽ അങ്ങേയറ്റം നീതിപുലർത്തിയിരുന്ന ആളുമാണ്. ഏകദേശം മൂന്ന് ദശാബ്ദ കാലം ഊരാളുങ്കലിനെ സേവിക്കുവാൻ ശ്രീ രമേഷ് പാലേരിക്ക് കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ടതാണ്. സഹകരണ മേഖലയിലെ തന്നെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ റോബർട്ട് ഓവൻ അവാർഡ് ലഭിച്ചിട്ടുള്ള ചുരുക്കം ഇന്ത്യക്കാരിൽ ഒരാളാണ് ശ്രീ രമേശ് പാലേരി.
വ്യക്തിബന്ധങ്ങളെ ഏറ്റവും പ്രാധാന്യത്തോടുകൂടി കാണുന്ന ഇദ്ദേഹവുമായി ഏറനാളത്തെ സൗഹൃദം ഉണ്ടായിരുന്നു. ഒരു മികച്ച സഹകാരി എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ശ്രീ രമേശ്. തന്റെ ജനസേവന പന്ഥാവിൽ സഹജീവിയെ ഇത്രയേറെ പരിഗണിക്കുന്ന ഒരു മികച്ച മനുഷ്യനായിരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്റെ വിജയം. കേരളത്തിലെ തൊഴിലാളിയുടെ വികസന പരമ്പരയുടെ ഒരിക്കലും മായാത്ത ഏടിൽ ശ്രീ രമേശ് പാലേരിയുടെ പേര് എന്നുള്ളതിൽ യാതൊരു സംശയവുമില്ല. വിട പ്രിയ സുഹൃത്തേ!

We ve just reached 500 followers! Thank you for continuing support.
21/05/2026

We ve just reached 500 followers! Thank you for continuing support.

08/04/2026
08/04/2026

മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഒരു വിവരം പങ്കുവെക്കുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അരുൺ ആരോഗ്യവാനായി തിരിച്ചുവരുന്നു. ഇന്നലെ വെന്റിലേറ്ററിൽ നിന്നും ഐ.സി.യു-വിലേക്ക് മാറ്റിയ അരുണിനെ പോയി കണ്ടു. കാണുമ്പോഴുണ്ടാകുന്ന ആശ്വാസം വാക്കുകൾക്ക് അപ്പുറമാണ്.
​
​"ഇവിടെ ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ്, അല്ലെങ്കിൽ സാറിനെ ഒന്ന് വന്ന് കെട്ടിപ്പിടിച്ചേനെ..." എന്ന് അരുൺ പറഞ്ഞ വാക്കുകൾ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്നേഹാദരവും അംഗീകാരമായി ഞാൻ കാണുന്നു. രോഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ നടന്നു കയറുന്ന അരുണിന്റെ ആത്മവിശ്വാസം നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിക്കുന്നതാണ്.
​
​അരുണിന്റെ ജീവൻ രക്ഷിക്കാൻ ഒരേ മനസ്സോടെ കൂടെനിന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനോടും, അവയവ കൈമാറ്റത്തിനായി എയർ ആംബുലൻസ് സൗകര്യം ശരവേഗത്തിൽ ഒരുക്കിത്തന്ന ബഹു. മുഖ്യമന്ത്രിയോടും, ചികിത്സാ സഹായത്തിന് ആദ്യ ദിനം മുതൽ എന്നോടൊപ്പം നിന്നവരോടും, അകമഴിഞ്ഞ് ധനസഹായം നൽകിയവരോടും, എല്ലാത്തിനുമുപരി അരുണിനായി ഹൃദയം നൽകിയ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ കുടുംബത്തെയും നന്ദിയോടെ ഓർക്കുന്നു.
​
​വഴിത്താരകളിൽ തടസ്സമില്ലാതെ വാഹനത്തിന് വഴിയൊരുക്കിയ പോലീസിനും നാട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. അരുൺ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. കരുതലോടെ, സ്നേഹത്തോടെ എന്നും നമ്മൾ ഒപ്പമുണ്ടാകും.

08/04/2026
08/04/2026

Address

Kumarakom

Website

Alerts

Be the first to know and let us send you an email when CPIM Gonginikkari Branch Kumarakom North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share