CPIM Mampad LC

  • Home
  • CPIM Mampad LC
Call Directions

CPIM Mampad LC സിപിഐ(എം) മമ്പാട് ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

പുള്ളിപ്പാടം.കറുകമണ്ണ കാരച്ചാൽ നിവാസികൾക്ക് ഭൂമിയുടെ രേഖകൾ വില്ലേജിൽനിന്ന് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐഎം  കറുകമ...
10/11/2026

പുള്ളിപ്പാടം.കറുകമണ്ണ കാരച്ചാൽ നിവാസികൾക്ക് ഭൂമിയുടെ രേഖകൾ വില്ലേജിൽനിന്ന് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐഎം കറുകമണ്ണ, പുള്ളിപ്പാടം കാരച്ചാൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിപിഐഎം വണ്ടൂർ ഏരിയ സെക്രട്ടറി സഖാവ് എംടി അഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു.

പുള്ളിപ്പാടം വില്ലേജ് ഓഫീസർക്ക് നിവേദനം നൽകിക്കൊണ്ട് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് എം.ടിഅഹമ്മദ്, ലോക്കൽ സെക്രട്ടറി സഖാവ് സി ശ്രീനിവാസൻ എന്നിവർ വിശദീകരിച്ചു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ചർച്ചക്ക് ശേഷം വില്ലേജ് ഓഫീസർ ഉറപ്പുനൽകി.

06/11/2026
03/11/2026

മമ്പാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തുന്ന സ്വജന പക്ഷ പാതത്തിനും , അഴിമതിക്കുമെതിരെ ഇന്ന് (03/11/26 ) നടന്ന ഗ്രാമപഞ്ചായത്ത് ബോർഡ് യോഗത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോന്നു. പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവർ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ റോഡുകൾക്ക് ഭീമമായ തുക നീക്കിവെക്കുകയും എൽഡിഎഫ് മെമ്പർമാർ ജയിച്ചു വന്ന വാർഡുകൾക്ക് നാമ മാത്രമായ ഫണ്ടുമാണ് നീക്കിവെച്ചത്. പഞ്ചായത്ത് AE യുടെ ഓഫീസിൽ വാടക അടിസ്ഥാനത്തിൽ വാഹനം ഓടുന്നതിന് കൊട്ടേഷൻ ക്ഷണിച്ചതിൽ , കുറഞ്ഞ തുകക്ക് കൊട്ടേഷൻ സമർപ്പിച്ച വ്യക്തിയെ തഴഞ്ഞ് കൂടുതൽ തുക ക്വാട്ട് ചെയ്ത വ്യക്തിക്കാണ് നൽകിയത്. മതിയായ രേഖകൾ ഇല്ലാതെയാണ് ഈ വ്യക്തി കൊട്ടേഷൻ സമർപ്പിച്ചത്. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് അഴിമതിക്ക് കളമൊരുക്കുന്ന നടപടി സ്വീകരിച്ചത്. ഇത് നിയമവിരുദ്ധമായ തീരുമാനമാണെന്ന് AEതന്നെ കഴിഞ്ഞ ഭരണസമിതി യോഗത്തിൽ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാര സമീപനത്തിൽ ഭരണസമിതിക്കുള്ളിലെ UDF അംഗങ്ങൾക്ക് തന്നെ അസംതൃപ്തിയുണ്ട്. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ സിപിഐഎം മമ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു. LC സെക്രട്ടറി സി.ശ്രീനിവാസൻ ഏരിയ കമ്മിറ്റി അംഗം പി അയ്യപ്പൻ, LC സെന്റർ അംഗം NP ഉബൈദ്, പഞ്ചായത്ത് മെമ്പർമാരായ N അഫ്സൽ, പി ശ്രീനിവാസൻ , പി നബീൽ , ഷൈനി സണ്ണി എന്നിവർ പങ്കെടുത്തു

 #കഴിവുകേട്_അലങ്കാരമാക്കരുത്! മമ്പാട് യു.ഡി.എഫ് ഭരണസമിതിയുടെ ജനദ്രോഹ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുക!കേരളത്തിൽ കാലവർഷം ...
22/05/2026

#കഴിവുകേട്_അലങ്കാരമാക്കരുത്!
മമ്പാട് യു.ഡി.എഫ് ഭരണസമിതിയുടെ ജനദ്രോഹ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുക!

കേരളത്തിൽ കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും തികഞ്ഞ നിസ്സംഗതയോടെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മമ്പാട് പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ നടപടി അത്യന്തം അപലപനീയമാണ്. മാതൃഭൂമി പത്രത്തിൽ (22/05/2026) നിലമ്പൂർ-പെരിന്തൽമണ്ണ പാതയിലെ പുളിക്കലോടി ഭാഗത്തുനിന്നും പുറത്തുവന്ന ഈ ഞെട്ടിക്കുന്ന ചിത്രം കോൺഗ്രസ്-ലീഗ് മുന്നണിയുടെ വൻ പരാജയത്തിന്റെ തെളിവാണ്. ഹരിതകർമസേനയ്ക്കായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കേന്ദ്രങ്ങൾ വെറും നോക്കുകുത്തികളാക്കി, അതിനു പുറത്ത് മാസങ്ങളായി ടൺ കണക്കിന് മാലിന്യമാണ് കുന്നുകൂടിക്കിടക്കുന്നത്. 'മഴക്കാലപൂർവ ശുചീകരണം' എന്ന പേരിൽ ഭരണസമിതി നടത്തുന്ന പ്രഹസനങ്ങളുടെ പൊള്ളത്തരമാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്. ഈ മാലിന്യമലകൾ മഴവെള്ളത്തിൽ ഒലിച്ച് നാട്ടിലാകെ പകർച്ചവ്യാധി പടർന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഈ ഭരണസമിതിക്കാണ്. കഴിവില്ലായ്മയും കെടുകാര്യസ്ഥതയും അലങ്കാരമായി കൊണ്ടുനടക്കുന്ന ഈ ഭരണരീതി ഇനിയും വെച്ചുപൊറുപ്പിക്കാൻ മമ്പാട്ടെ ജനങ്ങൾക്ക് കഴിയില്ല.

🔴 യു.ഡി.എഫ് ഭരണസമിതിയോട് പൊതുജനം ചോദിക്കുന്നു:

❔❓പകർച്ചവ്യാധി ഭീഷണി: കനത്ത മഴയിൽ ഈ മാലിന്യക്കൂമ്പാരം ചീഞ്ഞളിഞ്ഞ് നാട്ടിൽ മാരക രോഗങ്ങൾ പടർന്നാൽ അതിന്റെ ഉത്തരവാദിത്തം ഭരണസമിതി ഏറ്റെടുക്കുമോ?

❓നോക്കുകുത്തി ഭരണകൂടം: ലക്ഷങ്ങൾ മുടക്കിയ കെട്ടിടത്തിന് പുറത്ത് മാലിന്യം ചീയുന്നത് കൺമുന്നിൽ കണ്ടിട്ടും മാസങ്ങളായി കണ്ണടച്ചിരിക്കുന്നത് ആരെ സംരക്ഷിക്കാനാണ്?

🛑അടിയന്തര നടപടി വേണം:
ഒളിച്ചുകളി അവസാനിപ്പിച്ച് മഴയ്ക്ക് മുൻപ് പുളിക്കലോടിയിലെ മാലിന്യക്കൂമ്പാരം
അടിയന്തരമായി നീക്കം ചെയ്യാൻ ഭരണസമിതി തയ്യാറാകണം.

അല്ലാത്തപക്ഷം, ഈ കഴിവുകെട്ട ഭരണസമിതിയെ മമ്പാട്ടെ ജനങ്ങൾ തെരുവിൽ തടയുമെന്നും ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഓർമ്മിപ്പിക്കുന്നു!

കേരളീയ പൊതുമനസ്സാക്ഷിയെ അങ്ങേയറ്റം വേദനിപ്പിക്കുകയും വരുംകാലങ്ങളെക്കുറിച്ച് ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു നരനായാട്ടാണ് ...
20/05/2026

കേരളീയ പൊതുമനസ്സാക്ഷിയെ അങ്ങേയറ്റം വേദനിപ്പിക്കുകയും വരുംകാലങ്ങളെക്കുറിച്ച് ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു നരനായാട്ടാണ് പാരിയത്ത്കാവില്‍ അരങ്ങേറിയത്. നിരാലംബരായ ഒരു ജനതയെ, അവര്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്ന് അധികാരത്തിന്റെ ഹുങ്കും പോലീസ് സന്നാഹവും ഉപയോഗിച്ച് തെരുവിലേക്ക് വലിച്ചെറിഞ്ഞ ഈ സംഭവം, കേരള ചരിത്രത്തിലെ കറുത്ത അധ്യായമായ 'മുത്തങ്ങ'യുടെ ഭീതിദമായ ആവര്‍ത്തനം തന്നെയാണ്.

​മന്ത്രിസഭ രൂപീകരിച്ച് വെറും 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പ്, ചോരയിറ്റുന്ന ഈ ക്രൂരതയ്ക്ക് അനുമതി നല്‍കിയതിലൂടെ പുതിയ യു.ഡി.എഫ് ഗവണ്‍മെന്റ് തങ്ങളുടെ ഭരണനയം എന്തായിരിക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യത്വം എന്തെന്നറിയാത്ത, ജനങ്ങളുടെ കണ്ണീരിന് വിലനല്‍കാത്ത ഒരു പോലീസ് രാജിന്റെ തുടക്കമാണിത്. മുൻകാലങ്ങളിലും പോലീസിനെ ജനങ്ങള്‍ക്കു നേരെ കയറൂരി വിടുന്ന സമീപനം തന്നെയാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത് എന്നതിന്റെ മറ്റൊരു ജീവിക്കുന്ന ഉദാഹരണമായി പാരിയത്ത്കാവ് മാറിത്തീര്‍ന്നിരിക്കുന്നു.
​തീര്‍ച്ചയായും, അവിടെ കുടിയൊഴിപ്പിക്കലിനായി ഒരു കോടതി ഉത്തരവുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാല്‍, നിയമത്തെക്കാളും കോടതിവിധികളെക്കാളും വലുതാണ് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശമെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റായിരുന്നു.

അതുകൊണ്ടാണ് അവര്‍ അത്യന്തം മനുഷ്യത്വപരമായ ഒരു നിലപാട് ആ വിഷയത്തില്‍ സ്വീകരിച്ചത്. ആ മണ്ണില്‍ തലമുറകളായി താമസിക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് അനുകൂലമായ ഒരു അന്തിമവിധി നേടിയെടുക്കാൻ നിയമപരമായി ശ്രമിച്ചുകൊണ്ട്, അവരെ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ഭരണം മാറിയ ഉടൻ ആ കരുതലിന്റെ തണലാണ് ഇല്ലാതായത്.
​ഒരു കോടതിവിധിയുടെ മറപിടിച്ച്, സ്വന്തം മണ്ണില്‍ നിന്ന് ഒരു ജനതയെ മുഴുവൻ ആട്ടിയകറ്റുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. വേരുകളറ്റ മനുഷ്യരുടെ വിലാപങ്ങളുയരുന്ന പാരിയത്ത്കാവ് അധികാരികളുടെ ക്രൂരതയുടെ സ്മാരകമാണ്. അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം പാവപ്പെട്ടവന്റെ നെഞ്ചിലേക്ക് പോലീസിന്റെ ബൂട്ടിട്ടുകയറ്റിയ ഈ നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

Address


Telephone

+919495232588

Website

Alerts

Be the first to know and let us send you an email when CPIM Mampad LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share