Sree Durga Nagar

  • Home
  • Sree Durga Nagar
Directions

Sree Durga Nagar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Durga Nagar, Landmark & historical place, .

*ഇന്ന് രാമനവമി, നാമ ജപത്തോടെ ശ്രീരാമനെ സ്മരിക്കാം*മഹാവിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമൻറെ ജന്മദിനമാണ് ...
21/04/2021

*ഇന്ന് രാമനവമി, നാമ ജപത്തോടെ ശ്രീരാമനെ സ്മരിക്കാം*

മഹാവിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമൻറെ ജന്മദിനമാണ് രാമ നവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥൻറെയും കൌസല്യയുടെയും ആദ്യ പുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതാരമെടുത്തത്. വിശ്വാസികൾ രാമനെ ആരാധിയ്ക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ഏറ്റവും പുണ്യമായ ദിനം കൂടിയാണ് രാമ നവമി.

ഈ വർഷം ഏപ്രിൽ 21 ന് അർദ്ധരാത്രി 12.43 മുതൽ ഏപ്രിൽ 22 ന് അർദ്ധരാത്രി 12.35 വരെയാണ് രാമനവമിയുടെ മുഹൂർത്തം.

*രാമ നവമിയുടെ പ്രാധാന്യം*:

ത്രേതായുഗത്തിൽ അയോധ്യ ഭരിച്ചിരുന്ന ദശരഥനും കൌസല്യയ്ക്കും ജനിച്ച പുത്രനാണ് ശ്രീരാമൻ. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഒൻപതാം ദിനമായ നവമി ദിനത്തിലാണ്ശ്രീരാമൻറെ ജനനം. മഹാവിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമൻ ജന്മമെടുത്തത് എന്നാണു ഐതിഹ്യം. അതുകൊണ്ട് തന്നെ ശ്രീരാമൻറെ ജനന ദിവസം ഹിന്ദു മത വിശ്വാസികൾ ഭക്തിപൂർവ്വം ആചരിയ്ക്കുന്നു.

*ആഘോഷങ്ങൾ*:

ശ്രീരാമ ദേവനെ ശിശു രൂപത്തിലാണ് നവമി ദിനത്തിൽ ആരാധിയ്ക്കുന്നത്. ജന്മദേശം അയോധ്യയായതിനാൽ പ്രധാന ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം നടക്കുന്നതും ഇവിടെ തന്നെ. പല ഭാഗത്ത് നിന്നുള്ള ഭക്തർ നവമി ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി അയോധ്യയിൽ എത്തിച്ചേരാറുണ്ട്.

വ്രതമെടുത്തും രാമ നാമം ജപിച്ചുമാണ് ഭക്തർ നവമി ദിനം ആഘോഷിയ്ക്കുന്നത്. ഇതിൻറെ ഭാഗമായി ചിലർ അയോധ്യയോടു ചേർന്നൊഴുകുന്ന സരയൂ നദിയിൽ മുങ്ങി നിവരുന്ന ചടങ്ങും നടത്താറുണ്ട്‌. രാമന്റെ ജന്മദിനത്തിൽ ഈ നദിയിൽ മുങ്ങി നിവരുന്നത് പുണ്യ കർമമാണ് എന്നാണു വിശ്വാസം.

*പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ*:

രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന കോദണഡരാമർ ക്ഷേത്രം, സേലത്തെ പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രം,
തമിഴ്നാട്ടിലെ മുടികോണ്ടൻ കോദ ണഡരാമർ ക്ഷേത്രം, കുംഭകോണത്തെ കൊളവില്ലി രാമൻ ക്ഷേത്രം തുടങ്ങിയവ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ രാമ ക്ഷേത്രങ്ങളാണ്. ❤️❤️❤️

ഓഷോ തന്റെ ശിക്ഷ്യന്മാരോട് പറഞ്ഞ മനോഹരമായ ഒരു കഥ.. ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. അതി ദീ...
20/04/2021

ഓഷോ തന്റെ ശിക്ഷ്യന്മാരോട് പറഞ്ഞ മനോഹരമായ ഒരു കഥ..

ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. അതി ദീർഘമായ സൃഷ്ടി പ്രക്രിയയ്ക്കു ശേഷം ഈശ്വരൻ വിശ്രമ മാരംഭിച്ചു.

മൃഗങ്ങളും മറ്റു ജീവ ജാലങ്ങളും തങ്ങൾക്ക് ലഭിച്ച ജന്മത്തിൽ സംതൃപ്ത രായിരുന്നു.

എന്നാൽ മനുഷ്യൻ മാത്രം തൃപ്തനായിരുന്നില്ല. അവർ ഒരോരുത്തരായി ദൈവത്തെ കണ്ട് പരാതികൾ പറഞ്ഞു കൊണ്ടിരുന്നു.

അവർ ഒരിക്കലും ദൈവത്തിനെ വിശ്രമിക്കാൻ അനുവദിച്ചില്ല. ദൈവം പല സ്ഥലങ്ങളിലും പോയി ഒളിച്ചു താമസിച്ചു. പക്ഷെ അവിടെയെല്ലാം മനുഷ്യൻ തേടിയെത്തി.

ഒടുവിൽ സഹികെട്ട ദൈവത്തെ ദൈവദൂതന്മാർ ഉപദേശിച്ചു.
പ്രഭോ, അവിടുന്ന് ഈ ബ്രഹ്മാണ്ഡത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെയെല്ലാം മനുഷ്യർ അങ്ങയെ തേടിയെത്തും..
അതുകൊണ്ട് അങ്ങ് അവർ തേടിവരാൻ ഇടയില്ലാത്ത മറ്റൊരിടം കണ്ടെത്തേണ്ടിയിരിക്കുന്നു.

ദീർഘമായ ആലോചനയ്ക്കു ശേഷം അവർ ദൈവത്തിനു മുന്നിൽ ഒരു നിർദ്ദേശം വച്ചു. അങ്ങ് മനുഷ്യന്റെയുള്ളിൽ തന്നെ വസിക്കൂ. മനുഷ്യൻ ഒരിക്കലും സ്വന്തം ഉള്ളിലുളളതിനെ കാണില്ല. അതു ശരിയാണെന്ന് ദൈവത്തിനും തോന്നി.

അന്നു മുതൽ ദൈവം മനുഷ്യന്റെ ഉള്ളിൽ കയറി താമസം തുടങ്ങി.

തന്റെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ കാണാതെ അതേ ഈശ്വരനെ മനുഷ്യൻ ആരാധനാലയങ്ങളിൽ അന്വേഷിക്കാനും തുടങ്ങി...
ഒരിക്കലും
അവസാനിക്കാത്ത അന്വേഷണം...

ഹൃദയം നിറഞ്ഞവിഷു ആശംസകൾ ♥️
14/04/2021

ഹൃദയം നിറഞ്ഞ
വിഷു ആശംസകൾ ♥️

അന്ന്,സഹപ്രവർത്തകരെ സംബന്ധിച്ച് ഡോക്ടർജി ഒരുത്തമ കാര്യകർത്താവായിരുന്നു.സംഘടനയെ സംബന്ധിച്ച് ഡോക്ടർജി ഒരനുപമ സംഘാടകനായിരുന...
13/04/2021

അന്ന്,
സഹപ്രവർത്തകരെ സംബന്ധിച്ച് ഡോക്ടർജി ഒരുത്തമ കാര്യകർത്താവായിരുന്നു.
സംഘടനയെ സംബന്ധിച്ച് ഡോക്ടർജി ഒരനുപമ സംഘാടകനായിരുന്നു.

ഇന്ന്,
സ്വയംസേവകരെ സംബന്ധിച്ച് ഡോക്ടർജി ഒരുദാത്ത മാതൃകയാണ്.
ഹിന്ദുസമാജത്തെ സംബന്ധിച്ച് ഡോക്ടർജി ഒരദ്ഭുത വിഭൂതിയാണ്.
ഭാരതത്തെ സംബന്ധിച്ച് ഡോക്ടർജി ഒരു യുഗസ്രഷ്ടാവു തന്നെയാണ്.

എന്നാൽ ഇതൊന്നുമല്ല, ഡോക്ടർജി.

അദ്ദേഹം,

തിലകൻ്റെ അനുയായിയായിരുന്നു,
വീരസവർക്കറുടെ ആരാധകനായിരുന്നു,
ടാലാടുലെജിയ്ക്ക് ജ്യേഷ്ഠനായിരുന്നു,
ഡോ.മുംജെയ്ക്ക് അനുജനായിരുന്നു,
കുശപഥക്കുകാർക്ക് പിതാവായിരുന്നു,
യാദവ്റാവുജിയ്ക്ക് അമ്മയായിരുന്നു,
ആപ്ടെജിക്ക് ഗുരുവായിരുന്നു,
ഗുരുജിക്ക് എല്ലാമെല്ലാമായിരുന്നു........

അങ്ങനെയങ്ങനെ....
എല്ലാ റോളുകളും നിർവഹിച്ച്,
കൂടെ നടന്നവർക്കെല്ലാം സ്നേവും വാത്സല്യവും നൽകിയ സാധാരണ മനുഷ്യനായിരുന്നു....

ആ മനുഷ്യത്വത്തിൻ്റെ പേരാണ് ഡോക്ടർ ഹെഡ്ഗേവാർ...

ആ മനുഷ്യത്വമാണ് നമുക്ക് മാതൃക...
മറ്റെല്ലാം വിശേഷണങ്ങൾ മാത്രം..
ആ മനുഷ്യത്വമാണ് കാലഘട്ടത്തിൻ്റെ ആവശ്യം..

ഏവർക്കും , മനുഷ്യത്വ സ്മൃതിയിൽ, വർഷപ്രതിപദ ആശംസകൾ..

ഇന്ന് ജാലിയൻ വാലാബാഗ് ദിനം.ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ദേശഭക്തരുടെ ചുടുചോര കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ദിനം.1919 ...
13/04/2021

ഇന്ന് ജാലിയൻ വാലാബാഗ് ദിനം.
ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ദേശഭക്തരുടെ ചുടുചോര കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ദിനം.

1919 ഏപ്രിൽ 13, ജനറൽ ഡയറിന്റെ ഉത്തരവ് പ്രകാരം നിരായുധരായ ജനങ്ങൾക്കു നേരേ 1650 റൗണ്ടാണ് ബ്രിട്ടീഷ്‌ പട്ടാളം വെടിയുതിർത്തത്‌. ദേശസ്നേഹികളായ ഭാരതീയരുടെ ജീവരക്തം പടർന്നൊഴുകിയ ചോരപ്പുഴയായി ജാലിയൻ വാലാബാഗ്. പരിക്കേറ്റവർക്ക്‌ വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടു.

ഈടുത്ത കാലത്തായി സങ്കുചിത താത്പര്യങ്ങൾക്കായാണ് അവാർഡ്‌ പണമൊഴികെ തിരിച്ചു കൊടുക്കുന്നതെങ്കിൽ അന്ന് സ്വന്തം സഹോദരങ്ങളുടെ ചുടുചോര ഒഴുകുന്നത് കണ്ടാണ് ടാഗോർ തനിക്ക്‌ ലഭിച്ച അംഗീകാരങ്ങൾ മടക്കിയത്‌. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി സ്വാതന്ത്ര്യതിനായി ജീവരക്തമൊഴുക്കിയ അനവധി പേരാണ് അവർ പകർന്ന ആത്മാഭിമാനമാണ് ഭാരതീയന്റെ ദേശസ്നേഹം.

അതിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണ് ജാലിയൻ വാലാ ബാഗിൽ വൈശാഖി ഉത്സവ ദിവസം ഒത്തുകൂടിയവർക്ക് ദാഹജലം എത്തിക്കുകയായിരുന്ന ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗും കൂട്ടക്കൊലയുടെ പിറ്റേ ദിവസം ജാലിയൻ വാലാ ബാഗിലെത്തി അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ച് തന്റെ മുറിയിൽ സ്ഥാപിച്ച അന്നത്തെ പന്ത്രണ്ട് വയസ്സുകാരനായ ഭഗത് സിംഗും ഒക്കെ. പതിറ്റാണ്ടുകൾക്ക് ശേഷം അന്നത്തെ ഇരുപത്കാരനായ ഉദ്ധം സിംഗാണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ജനറൽ ഡയർ ഉൾപ്പെടെയുള്ളവരെ ലണ്ടനിൽ വെച്ച് കൊലപ്പെടുത്തിയത്.

“എന്റെ പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പപ്പാസുകള്‍ക്ക് കീഴെ ഞെരിഞ്ഞമരുന്നത് ഞാന്‍ കാണുകയായിരുന്നു. ഇത്തരത്തില്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തിയതില്‍ എനിക്ക് അശേഷം ഖേദമില്ല. ഇനി എന്നെ നിങ്ങള്‍ എങ്ങനെ ശിക്ഷിച്ചാലും അതു തടവു ശിക്ഷയായാലും വധ ശിക്ഷയായാലും എനിക്കു കൂസലില്ല. എനിക്കു മരണത്തെ അശേഷം ഭയമില്ല. രാജ്യത്തിനു ജീവന്‍ ബലിയര്‍പ്പിച്ചു മരിക്കുന്നതാണ് ധീരത “ തന്റെ കീശയിൽ സൂക്ഷിച്ച കടലാസിൽ ധീരനായ ഉദ്ധം സിംഗ് എഴുതി വെച്ചിരുന്നത് ഇങ്ങനെയായിരുന്നു.

നമുക്ക് മറക്കാതിരിക്കാം.

13/04/2021
ഇന്ന് വർഷപ്രതിപദ... സംഘസ്ഥാപകൻ പരം പൂജനീയ ഡോക്ടർ കേശവബലിറാം ഹെഡ്ഗേവാറിന്റെ ജന്മദിനം...കേശവം സ്മരാമിസദാ പരമപൂജനീയം...
13/04/2021

ഇന്ന് വർഷപ്രതിപദ...
സംഘസ്ഥാപകൻ പരം പൂജനീയ ഡോക്ടർ കേശവബലിറാം ഹെഡ്ഗേവാറിന്റെ ജന്മദിനം...
കേശവം സ്മരാമിസദാ പരമപൂജനീയം...

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട...
10/04/2021

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു......ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി..... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം....
ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു..... എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്.... എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു.... അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല...... ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.... St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു..... ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം.... വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.
ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.
എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താം.... ✊️
Ranjith R
Panathur.

ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടി, വിജയകരമായി  ട്രയിനിംഗ് പൂർത്തീകരിച്ച ശ്രീ. അനുരാഗിന് ശ്രീ ദുർഗ്ഗ അക്ഷയശ്രീയുടെ സ്നേ...
08/04/2021

ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടി, വിജയകരമായി ട്രയിനിംഗ് പൂർത്തീകരിച്ച ശ്രീ. അനുരാഗിന് ശ്രീ ദുർഗ്ഗ അക്ഷയശ്രീയുടെ സ്നേഹാദരം... 🇮🇳 #വന്ദേ #മാതരം 🇮🇳

അടിമത്തം പേറി ആലസ്യത്തിലമർന്ന ഒരു ജനതയെ, ഉള്ളിൽത്തട്ടി ഉയിർത്തെഴുന്നേല്പിച്ച ലോകാരാധ്യനായ ഭാരത പുത്രൻ്റെ ജന്മ ദിനം....ഇട...
12/01/2021

അടിമത്തം പേറി ആലസ്യത്തിലമർന്ന ഒരു ജനതയെ, ഉള്ളിൽത്തട്ടി ഉയിർത്തെഴുന്നേല്പിച്ച ലോകാരാധ്യനായ ഭാരത പുത്രൻ്റെ ജന്മ ദിനം....

ഇടപെടലാണ് ജീവിതം 💚

Address


Website

Alerts

Be the first to know and let us send you an email when Sree Durga Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share