SDPI Azhiyur

SDPI Azhiyur “വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം“ 💚💚❤️❤️❤️

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ ആദർശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹിക ക്രമവും രാഷ്ട്രീയ സംവിധാനവും യാഥാർത്ഥ്യമാക്കുന്നതിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നിലകൊള്ളും. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ജനാധിപത്യ പോരാട്ടങ്ങളിലൂടെ പൗരാവകാശങ്ങൾ ആസ്വദിക്കാൻ SDPI ജനങ്ങളെ അണിനിരത്തും.

03/09/2026

വടകര അസംബ്ലി യൂത്ത് കൗൺസിൽ
2026 സെപ്റ്റംബർ 13 ഞായർ,3 Pm,ഷംസ് ഓഡിറ്റോറിയം,അഴിയൂർ
YOUNG DEMOCRATS, KOZHIKODE DISTRICT ORGANISING COMMITTEE

03/09/2026

മാടാക്കര പള്ളിയിൽ മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ കളി; പാറക്കൽ അബ്‌ദുള്ള എം എൽ എയ്ക്ക് ഇതിൽ എന്താണ് റോൾ എന്നും എസ് ഡി പി ഐ

മാടാക്കര മഹല്ല് വിഷയം ; യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ എസ്ഡിപിഐ യെ ഇരയാക്കുന്നു : ഷംസീർ ചോമ്പാലവടകര:മാടാക്കര മഹല്ല് വിഷയത്ത...
03/09/2026

മാടാക്കര മഹല്ല് വിഷയം ; യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ എസ്ഡിപിഐ യെ ഇരയാക്കുന്നു : ഷംസീർ ചോമ്പാല

വടകര:
മാടാക്കര മഹല്ല് വിഷയത്തിൽ യഥാർത്ഥത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചവർ തന്നെ, തങ്ങളുടെ തെറ്റ് മറച്ചുവെക്കാൻ അത് എസ്.ഡി.പി.ഐ യുടെ തലയിൽ കെട്ടിവെക്കുകയാണ് എന്ന് എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല വടകര പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മഹല്ലിന്റെ ഐക്യവും സമാധാനവും തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചവർ ആരാണെന്ന് നാട്ടുകാർക്ക് നന്നായി അറിയാം.
ആഗസ്റ്റ് 24ന് മാടാക്കര മസ്ജിദിൽ ഉണ്ടായ വിഷയത്തിന്റെ പേരിൽ നാടൊന്നടങ്കം ലജ്ജിച്ചു തല താഴത്തേണ്ടി വന്നിരിക്കുകയാണ്.
ഒരു വിഷയത്തെ വിവേകത്തോടെ നേരിടേണ്ടതിന് പകരം വൈകാരികമായി ക്രമസമാധാന പ്രശ്നം വരുത്തക്ക വിധം ചില പ്രമാണികൾ ഇടപെട്ടതിന്റെ ദുരന്തഫലമാണ് ഇന്ന് നാടനുഭവിക്കുന്നത്.

വിഷയത്തിൽ എസ്.ഡി.പി.ഐ തുടക്കം മുതൽ സ്വീകരിച്ചത് സമാധാനപരമായ നിലപാടാണ്. എന്നാൽ ചില തൽപരകക്ഷികൾ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി SDPI യെ മനപ്പൂർവ്വം ഇരയാക്കുകയാണ്.

മഹല്ല് ഒരു ആരാധനാലയവും സമുദായത്തിന്റെ പൊതു സ്വത്തുമാണ്. അതിനെ രാഷ്ട്രീയവൽക്കരിക്കാനും ചേരി തിരിക്കാനുമുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നു. യഥാർത്ഥ പ്രശ്നക്കാരെ കണ്ടെത്തി നടപടി എടുക്കുന്നതിന് പകരം SDPI യെ പ്രതിക്കൂട്ടിലാക്കുന്നത് അംഗീകരിക്കാനാവില്ല.

ഭരണപക്ഷത്തും എതിർപക്ഷത്തുമുള്ളവർ മുസ്ലിം ലീഗുകാരാണ്. പള്ളിക്കകത്ത് പ്രശ്നം സൃഷ്ടിച്ചവരും കേസിൽ ഉൾപ്പെട്ടവരും മുസ്ലിം ലീഗുകാരാണ്,ഒരു വിഭാഗത്തിന്റെ കൂടെ നിന്ന് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കിയത് മുസ്ലിംലീഗിന്റെ എംഎൽഎ പാറക്കൽ അബ്ദുള്ള യാണ്. മഹല്ല് വിഷയത്തിൽ ലീഗ് നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകർ ഹരിത കൂട്ടായ്മ എന്ന പേരിൽ പ്രവർത്തിക്കുന്നത്.

പ്രധാനപ്പെട്ട ആരാധനയായ ജുമാ നമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ ഖത്തീബിന് അനുമതി കൊടുക്കുകയും മറ്റു നമസ്കാരങ്ങളിൽ നിന്ന് ഖത്തീബിനെ മാറ്റി നിർത്തുകയും ചെയ്ത യുക്തിക്ക് നിരക്കാത്ത തീരുമാനമെടുത്തതും മുസ്ലിം ലീഗാണ്. പരിശുദ്ധമായ മസ്ജിദിനകത്ത് ബൂട്ടിട്ട് കയറിയത് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സർക്കാരിന്റെ പോലീസാണ്.
എന്നിട്ടും പ്രശ്നമുണ്ടാക്കിയതിന്റെ കുറ്റം എസ്ഡിപിഐ യുടെ തലയിലിട്ട് ആടിനെ പട്ടിയാക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്.

കാലങ്ങളായി എസ്ഡിപിഐ ക്കെതിരെ മുസ്ലിം ലീഗിന്റെ കുതന്ത്രങ്ങളുടെ തുടർച്ചയാണിത്.
കഴിഞ്ഞ യുഡിഎഫിന്റെ ഭരണകാലത്ത് കണ്ണൂക്കര മാടാക്കര പ്രദേശത്തെ നിരവധി എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസിൽ ലീഗ് കുടുക്കിയിട്ടുണ്ട്. കണ്ണൂക്കരയിലെ മുസ്ലിം ലീഗ് ഓഫീസ് കത്തിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും നിരവധി പ്രവർത്തകർ വർഷങ്ങളോളം കോടതിയിൽ കയറിയിറങ്ങിയതിനു ശേഷം ബഹുമാനപ്പെട്ട കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.
കള്ളക്കേസ്, ജയിൽ, ഒറ്റപ്പെടുത്തൽ, മഹല്ല് സംവിധാനങ്ങളെ ഉപയോഗിച്ച് മാറ്റി നിർത്തൽ ഇങ്ങനെ നിരവധിയായ രാഷ്ട്രീയ വേട്ടയാടലുകൾ എസ്ഡിപിഐക്കെതിരെ നടത്തിയിട്ടും മാടാക്കര മഹല്ലിൽ മൂന്ന് ബ്രാഞ്ച് കമ്മിറ്റികളും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയും എസ്ഡിപിഐ ക്ക് ജനസ്വീകാര്യത വർദ്ധിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ വിറളി പൂണ്ടവരാണ് മഹല്ല് വിഷയത്തിൽ എസ്ഡിപിഐ യെ വേട്ടയാടാൻ ഒരുങ്ങുന്നത്.
മതത്തിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് വളരുകയും അധികാരത്തിലേറുകയും ചെയ്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗ്,എന്നാൽ മതസ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നരീതി എസ്ഡിപിഐ ക്കില്ല.
വിശ്വാസികളിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലു ള്ളവർ ഉണ്ടാകും, സ്വാഭാവികമായും മഹല്ല് ഭരണം ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ കുത്തകയായി മാറുമ്പോൾ വിശ്വാസികളിൽ ഭിന്നിപ്പും തർക്കവും രൂപപ്പെടുകയും അതുവഴി നാടിന്റെ സമാധാനം നഷ്ടപ്പെടുകയും ചെയ്യും.കേവലം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മഹല്ലുകളെ രാഷ്ട്രീയവൽക്കരിക്കുന്നവർ നാടിന്റെ സ്വസ്ഥതയാണ് കെടുത്തുന്നത് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളിൽ നിന്ന് പിന്മാറണമെന്നും
മഹല്ല് വിഷയത്തിൽ നാടിന്റെ ഐക്യം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് നവാസ് സി.കെ,സെക്രട്ടറി റഹീസ് പി.കെ,മൻഷൂദ് പി.കെ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

02/09/2026
01/09/2026

കോഴിക്കോടിന്റെ കലാ സാംസ്‌കാരിക രംഗത്തു പതിറ്റാണ്ടുകൾ നീണ്ട സജീവ സാന്നിധ്യം , മാപ്പിളപ്പാട്ട് കലാകാരൻ, സംഗീതഞ്ജ
ൻ , തബലിസ്റ്റ്, കോഴിക്കോട് അബൂബക്കർ (ആവുക്ക )
യുടെ വിയോഗത്തിൽ
നവചിന്ത സാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.

മുവ്വായിരത്തില ധികം ഗാനങ്ങളിലൂടെ അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനിൽക്കും.

നവ ചിന്ത സാംസ്കാരിക വേദി,കോഴിക്കോട്

'ലഹരി കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം' സമഗ്ര അന്വേഷണം വേണം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്എസ്‌ഡിപിഐ വടകര നി...
31/08/2026

'ലഹരി കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം' സമഗ്ര അന്വേഷണം വേണം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്എസ്‌ഡിപിഐ വടകര നിയോജകമണ്ഡലം കമ്മിറ്റി നിവേദനം നൽകി

31/08/2026
വടകര:
ഇന്ന് വടകരയിൽ എത്തിയ ആഭ്യന്തരമന്ത്രിക്കാണ് SDPI വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം സമർപ്പിച്ചത്.

ആഭ്യന്തരമന്ത്രിയായതിനു ശേഷം ലഹരിക്കെതിരെ കൊണ്ടുവന്ന 'തൂഫാൻ' പദ്ധതി അഭിനന്ദനാർഹമാണ്.
എന്നാൽ അധ്യാപികമാർ പിടിക്കപ്പെട്ട കേസിൽ തുടക്കത്തിലുണ്ടായിരുന്ന അന്വേഷണ മികവ് പിന്നീട് അട്ടിമറിക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും കേസിന് മരവിപ്പ് സംഭവിച്ചതും ദുരൂഹമാണ്.

മൂന്ന് വർഷം മുമ്പ് അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരിക്ക് അടിമയാക്കി കാരിയറാക്കിയ കേസിലും ഒരു അധ്യാപികയ്ക്ക് പങ്കുണ്ടെന്ന് മൊഴിയുണ്ടായിട്ടും കേസ് അട്ടിമറിക്കപ്പെട്ടിരുന്നു.
സമാന രീതിയിൽ ഈ കേസും അട്ടിമറിക്കപ്പെടാൻ അനുവദിക്കരുതെന്നും, ലഹരി മാഫിയയിലെ അവസാന കണ്ണിയെ വരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തരമന്ത്രി ശക്തമായി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

31/08/2026

ഓണം വാരാഘോഷത്തിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ചത് പ്രതിഷേധാർഹം : റോയ് അറയ്ക്കൽ

ഓണം വാരാഘോഷ ചടങ്ങിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ച നടപടി പരിപാടിയുടെ മതനിരപേക്ഷ സ്വഭാവത്തിന് നിരക്കാത്തതതും പ്രതിഷേധാർഹവും ആണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ . ദേശസ്നേഹവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുന്ന ഔദ്യോഗിക അവസരങ്ങളിൽ ദേശീയഗാനത്തിനും ദേശീയചിഹ്നങ്ങൾക്കും ഭരണഘടനാപരമായ സ്ഥാനമുണ്ട്. എന്നാൽ, മതപരമായ പ്രതീകങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടുന്ന വരികൾ ഉൾപ്പെടുന്ന ഒരു ഗാനത്തിന്റെ പൂർണ്ണരൂപം നിർബന്ധിതമായി പൊതുചടങ്ങുകളിൽ അവതരിപ്പിക്കുന്നത് വിവിധ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളേണ്ട പൊതുവേദിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ്.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം എല്ലാവരെയും ചേർത്തുനിർത്തുന്നതാണ്. അതുകൊണ്ടുതന്നെ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങൾ ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന വേദികളാകാതെ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പൊതുവേദികളായി നിലനിൽക്കണം.
ഗവർണറുടെ പേര് പറഞ്ഞ് കേന്ദ്രസർക്കാരിന് വിധേയപ്പെടാനുള്ള സതീശൻ സർക്കാരിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ കേരളീയ സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

31/08/2026

#അനുശോചന കുറിപ്പ്

പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹുസൈൻ ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടമാണ്. ജീവിതയാത്രയിൽ എല്ലാവരോടും പുഞ്ചിരിയോടെ ഇടപെടുകയും സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണ്.

✍🏻
നവാസ് വരിക്കോളി
പ്രസിഡൻ്റ്, എസ്ഡിപിഐ
ഏറാമല പഞ്ചായത്ത്

Address

Azhiyur
Vadakara
673309

Alerts

Be the first to know and let us send you an email when SDPI Azhiyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Azhiyur:

Shortcuts

Share