SSF BOY

SSF BOY ഇതൊരു ഔദ്യോഗിക പേജ് അല്ല.

ബഷീറിന്റെ കൊലയാളിയെ ഒപ്പമിരുത്തരുത്.!! മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി അദ്ദേഹം സിദ്ധീഖ് സാർ പറയുകയാണ്: അത് പി...
03/06/2026

ബഷീറിന്റെ കൊലയാളിയെ ഒപ്പമിരുത്തരുത്.!! മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി അദ്ദേഹം സിദ്ധീഖ് സാർ പറയുകയാണ്: അത് പിന്നെ ചർച്ച ചെയ്യാം. ആദ്യം ഇതൊന്ന് കഴിയട്ടെ എന്ന്.!! എന്ത് കഴിയാൻ. ശ്രീറാം വെങ്കിട്ടരാമനെ ഇറക്കി വിട്ടില്ലെങ്കിൽ ഞങ്ങൾ ഇറങ്ങി പോകുമെന്ന് സഹപ്രവർത്തകൻ ആർ റോഷിപാൽ, ന്യൂസ് 18നിലെ വിവി അരുൺ, 24ന്യൂസിലെ ആർ ശ്രീജിത്ത് എന്നിവർ നിലപാട് കടുപ്പിച്ചതോടെയാണ് കൊലയാളി ശ്രീറാം കളം വിട്ടത്. അതുവരെ ശ്രീറാമിന്റെ കയ്യിൽ തട്ടി ഇരിക്ക് ഇരിക്ക് എന്ന് പറഞ്ഞ മന്ത്രിസാർ മാധ്യമപ്രവർത്തകർ ക്ഷുഭിതരായതോടെ, എന്നാൽ ആയിക്കോട്ടെ എന്ന് പ്രതികരണം മാറ്റി. ഹാ കഷ്ടമേ. നിയമത്തിന്റെ പഴുതിൽ, അധികാരത്തിന്റെ ബലത്തിൽ കോടതിയിൽ ശ്രീറാം രക്ഷപ്പെട്ടേക്കാം. കേരള പൊതു സമൂഹം ഒരിക്കലും ഒന്നും മറക്കില്ല. ഈ ഇറക്കിവിടലുകളാണ് ശ്രീറാം അനുഭവിക്കാൻ പോകുന്ന ഏറ്റവും വലിയ ശിക്ഷ.

https://youtu.be/6Kt8ea9cS3g
03/06/2026

https://youtu.be/6Kt8ea9cS3g

കേരളത്തിൽ കഴിഞ്ഞുപോയ ഏറ്റവും വലിയ ഒരു പുത്തൻ വാദ പ്രസ്ഥാനത്തിന്റെ ന...

അര നൂറ്റാണ്ട് കാലം ശരിക്കും  വിശ്രമമില്ലാത്ത ജീവിതമായിരുന്നല്ലോ ഉസ്താദ്‌ന്റേത്. അതിൽ തന്നെ  തുടക്ക കാലം എന്നത്  മണിക്കൂറ...
02/06/2026

അര നൂറ്റാണ്ട് കാലം ശരിക്കും വിശ്രമമില്ലാത്ത ജീവിതമായിരുന്നല്ലോ ഉസ്താദ്‌ന്റേത്. അതിൽ തന്നെ തുടക്ക കാലം എന്നത് മണിക്കൂറുകളോളം നീണ്ട പ്രഭാഷണകാലം ആയിരുന്നു. ആദർശ സംരക്ഷണത്തിനും സുന്നി പ്രസ്ഥാനിക ശക്തി ഗ്രാമ ഗ്രാമാന്തരങ്ങളിൽ വേരുറപ്പിക്കാനുള്ള കഠിന പരിശ്ര കാലം എന്നു വേണമെങ്കിൽ അതിനെ പറയാം.കൂട്ടത്തിൽ ഭൗതിക സംവിധാനങ്ങളായ മസ്ജിദുകൾ മദ്രസ കൾ അറബിക് കോളേജ് കൾ എന്നു വേണ്ട ഒരു പ്രസ്ഥാനത്തിന് ആവശ്യമായ എല്ലാം ഒരുക്കാനുള്ള ഓട്ട പാചിലുകളായിരുന്നു.ഇന്ന് ഉസ്താദ്‌ നു ശാരീരിക പ്രയാസങ്ങൾ ഉള്ളപ്പോഴും അവിടെ എത്തണം പരിപാടികളിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ആ കാലത്ത് കാന്തപുരം ഉസ്താദ്‌ വെട്ടി തെളിയിച്ച ആ വഴിയിലൂടെ നടക്കുക മാത്രമാണ് നാം ചെയ്യുന്നത്. ഇന്നും ഉസ്താദ്‌ ന്റെ ദീനി സേവനങ്ങളുടെ ഉപഭോക്താകളാണ് നമ്മൾ എന്നു സാരം. നിലവിൽ ആളുകൾ ഏറെ ആശ്രയിക്കുന്ന ഇടങ്ങളിൽ എല്ലാം ടൌൺ പള്ളികൾ ഉണ്ടാകാൻ ഉസ്താദ് മുൻ കയ്യെടുത്തു നിർമിച്ചതിന്റെ ഫലമാണ് കോഴിക്കോട് മഞ്ചേരി കൊണ്ടോട്ടി പോലുള്ള തിരക്കേറിയ ഇടങ്ങളിൽ എല്ലാം ഉള്ളത്. ഇന്ന് ജന ബാഹുല്യം കാരണം ഏതെങ്കിലും മസ്ജിദുകളിൽ ആളുകൾ ഉൾകൊള്ളാൻ അസൗകര്യം ഉണ്ടെങ്കിൽ അത് ഇരുപത് വർഷം കൊണ്ടുണ്ടായ ജന പെരുപ്പവും സിറ്റി വികസനവും കാരണമാണ്. നിർമിക്കുന്ന കാലത് പലയിടങ്ങളും ചെളികുണ്ടുകളായിരുന്നു.
പറഞ്ഞു വരുന്നത് അത്രയും കാലം മുമ്പേ ഇത്തരം കാര്യങ്ങൾ കാലേ കൂട്ടി ചെയ്തവരാണ് ഉസ്താദ്‌ 💚.. അത്തരം മഹത്തായ സേവനങ്ങൾ ചെയ്ത ഒരു ആലിമിന്റെ ദീനി ഖിദ്മകളെ കൊച്ചാകി കാണിക്കാനുള്ള ഏതൊരു ശ്രമത്തെയും പ്രതിരോധം തീർക്കും ✊.അതിനു നിങ്ങൾ കാന്ത ഭക്തനെന്നോ അടിമ എന്നോ ഓമന പേരിട്ടു വിളിച്ചാലും പിന്മാറി പോകുമെന്ന് ആരും സ്വപ്നം കാണണ്ട. !!

വിമർശിച്ചു പരിഹസിച്ചു ഇല്ലാതാകാം കഴിയുമായിരുന്നെങ്കിൽ കാന്തപുരം എന്ന പേര് തന്നെ നമ്മൾ കേള്കുകയില്ലായിരുന്നു! !നിലവിൽ അന്നത്തെ പ്രതിസന്ധിയുടെ പത്തിലൊന്നു പോലുമില്ല! !
വിമർശനങ്ങളെ പോർവിളികൾ ഇല്ലാതെ തന്നെ സഹിഷ്ണുതയോടെ നേരിടുന്ന ധാർമിക വിപ്ലവ പോരാളികൾ ജാഗ്രതയോടെ ഇവിടെ ഉണ്ടാവും.

കടപ്പാട്.

പറമ്പിൽ ബസാറിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ) വിന്റെ 42-ാം ഉറൂസ് മുബാറക്ക് സമാപന ആത്മീയ മജില...
02/06/2026

പറമ്പിൽ ബസാറിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ) വിന്റെ 42-ാം ഉറൂസ് മുബാറക്ക് സമാപന ആത്മീയ മജിലിസിനു ശൈഖുന കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്നു.

01/06/2026

പേരോട് ഉസ്താദിന്റെ അടിപൊളി പ്രഭാഷണം 🔥

പ്രവേശന പരീക്ഷകളിൽ പ്രതീക്ഷയർപ്പിച്ചു അവസരങ്ങൾക്കായി കാത്തിരിക്കുന്ന  വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള   സമഗ്രമായ ...
01/06/2026

പ്രവേശന പരീക്ഷകളിൽ പ്രതീക്ഷയർപ്പിച്ചു അവസരങ്ങൾക്കായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ലേർണിംഗ് സെന്റെർ 'Kinetix Learning Institute' മർകസ് നോളജ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്ന വിവരം പ്രിയപ്പെട്ട കുട്ടികളെയെയും രക്ഷിതാക്കളെയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.

മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവരെ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കി മികച്ച നേട്ടം കൊയ്യാൻ സഹായിക്കുക എന്നതാണ് ഈയൊരു പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. മർകസിന്റെ പുതുമുഖ വിദ്യാഭ്യാസ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് Kinetix Learning. പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരുടെ ഒരു നിരയെയാണ് ഇതിനുവേണ്ടി തയ്യാർ ചെയ്തിട്ടുള്ളത്.

NEET/JEE റെഗുലർ, റിപീറ്റർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഉയർന്ന നിലവാരമുള്ള ഒരു പഠന കേന്ദ്രമായിരിക്കുമിതെന്ന കാര്യത്തിൽ സംശയമില്ല.

അക്കാദമിക പഠനം, മത്സരപ്പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ്, കരിയർ മാർഗനിർദേശം, അനലിറ്റിക്സ്, മെന്റർഷിപ്പ് എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക ചട്ടക്കൂടിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. പഠനത്തിൽ വ്യക്തതയും, മത്സരങ്ങളിൽ ആത്മവിശ്വാസവും, ജീവിതത്തിൽ മികവും വളർത്തുക എന്നതാണ് മർകസിന്റെ കാഴ്ചപ്പാട്.
Sheikh Abubakr Ahmad الشيخ أبوبكر أحمد

സമസ്ത പ്രസിഡന്റ്‌ ശൈഖുനാ സുലൈമാൻ ഉസ്താദ്.അണിഞ്ഞൊരുങ്ങി അത്തർ പൂശി തക്ബീറിൻ്റെ മന്ത്രധ്വനികളുമായി  'പെരുന്നാൾ' നിസ്‌കാരത്...
28/05/2026

സമസ്ത പ്രസിഡന്റ്‌ ശൈഖുനാ സുലൈമാൻ ഉസ്താദ്.

അണിഞ്ഞൊരുങ്ങി അത്തർ പൂശി തക്ബീറിൻ്റെ മന്ത്രധ്വനികളുമായി 'പെരുന്നാൾ' നിസ്‌കാരത്തിനായി പള്ളിയിലേക്ക്....
ഇതിലും മുന്തിയ ഒരു പെരുന്നാൾ ചിത്രം നൽകാനില്ല...
ആഫിയത്തോടെ ദീർഘായുസ്സേകല്ലാഹ്...
عيد مبارك تقبل الله منا ومنكم صالح الأعمال

അസമിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതും പശ്ചിമ ബംഗാളിൽ മദ്‌റസ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ സംസ്ഥാനത്തുടനീളമുള്ള...
26/05/2026

അസമിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതും പശ്ചിമ ബംഗാളിൽ മദ്‌റസ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ സംസ്ഥാനത്തുടനീളമുള്ള മദ്‌റസകളിൽ 'വന്ദേ മാതരം' പൂർണമായി ചൊല്ലണമെന്ന ഉത്തവ് സംബന്ധിച്ചുമുള്ള വാർത്തകൾ അറിഞ്ഞ ഉടനെ തന്നെ അതത് സംസ്ഥാനങ്ങളിലെ സാമൂഹ്യപ്രവർത്തകരുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തുകയും ന്യൂനപക്ഷങ്ങൾക്കും മുസ്‌ലിം ജനവിഭാഗത്തിനും ഉണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രസ്തുത സംസ്ഥാനങ്ങളിൽ അടുത്തകാലങ്ങളിലായി മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചും വിശദമായി തന്നെ അന്വേഷിക്കുകയും അടുത്തറിയുകയുമുണ്ടായി.

അതടിസ്ഥാനത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചും ന്യൂനപക്ഷങ്ങളെ കൂടി ഉൾകൊണ്ടുള്ള വികസിത ഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇ-മെയിൽ സന്ദേശമയച്ചു.

ഏകീകൃത സിവിൽകോഡ്, മദ്‌റസകളിലെ വന്ദേ മാതരം എന്നിവക്ക് പുറമെ ബുൾഡോസർ രാജ്, മുസ്‌ലിം ജനവിഭാഗത്തെ വംശീയമായും വിശ്വാസപരമായും ഒറ്റപ്പെടുത്തുന്ന അതിക്രമങ്ങൾ, കുടിയൊഴിപ്പിക്കൽ, തൊഴിൽ വിവേചനം, കന്നുകാലി കശാപ്പ് നിയന്ത്രണം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളാണ് കത്തിൽ പരാമർശിച്ചത്. മതപരമായി അഭിപ്രായ വ്യത്യാസങ്ങളുള്ള കാര്യങ്ങളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് നിയമനിർമാണങ്ങൾ നടത്തുന്നതാണ് ഒരു മതേതര രാജ്യമെന്ന നിലയിൽ അഭികാമ്യമെന്നും സന്ദേശത്തിൽ സൂചിപ്പിച്ചു.

വികസന-ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഛിദ്രതയും ആശങ്കയും അകൽച്ചയുമുണ്ടാക്കിയേക്കാവുന്ന നടപടികൾ ഭരണകൂടം നിർബന്ധം പിടിക്കുന്നത് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷയേയും തകർക്കുമെന്നും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന സമീപനം ഉണ്ടാവണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

വിവിധ മതങ്ങളും സംസ്കാരങ്ങളും ഭാഷാ സമൂഹങ്ങളും ഗോത്ര ജനതയും ഐക്യത്തോടെയും സമാധാനത്തോടെയും അധിവസിക്കുന്ന പ്രദേശങ്ങളിൽ ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിധത്തിലുള്ള നിയമ നിർമാണങ്ങൾ നാടിന്റെ സ്വസ്ഥതയെയും സമാധാന ജീവിതത്തെയും ബാധിക്കും. രാഷ്ട്ര നിർമാണ കാലം മുതൽ നമ്മുടെ നേതാക്കളും ഭരണഘടനയും ഉദ്‌ഘോഷിക്കുന്ന മതേതരം, വൈവിധ്യത്തിലധിഷ്ഠിതമായ അഖണ്ഡത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പുവരുത്താനും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള യശസ്സും അന്തസ്സും നിലനിർത്താനും ഭരണാധികാരികളും പൗരന്മാരും ഒരേ ബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.

Sheikh Abubakr Ahmad الشيخ أبوبكر أحمد

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമമായ അറഫക്ക് ഒട്ടനവധി സവിശേഷതകളുണ്ട്. ഭാഷ, വർണം, വർഗം, ദേശം തുടങ്ങി മനുഷ്യരെ വിഭജിക്...
26/05/2026

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമമായ അറഫക്ക് ഒട്ടനവധി സവിശേഷതകളുണ്ട്. ഭാഷ, വർണം, വർഗം, ദേശം തുടങ്ങി മനുഷ്യരെ വിഭജിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളേതും പരിഗണിക്കാതെ അബാലവൃദ്ധം ജനങ്ങളും ഒരുമിച്ചു കൂടുന്ന സമത്വത്തിന്റെ മഹാവിളംബരമാണിത്. ഐഹികമായ സകല അലങ്കാരങ്ങളും മാറ്റിവെച്ച്, മിനിമം വസ്ത്രത്തിലായി മനുഷ്യർ മുഴുവൻ ഈ പുണ്യഭൂമിയിൽ കൂടിയിരിക്കുന്നു. അറഫാ പ്രഭാഷണത്തിൽ തിരുനബി (സ്വ) പ്രഖ്യാപിച്ച ഒരുമയുടെയും സമത്വത്തിന്റെയും ലളിത ജീവിതത്തിന്റെയും വിനയത്തിന്റെയും പ്രായോഗിക സന്ദേശമാണ് അറഫാ ദിനം ലോകത്തിനു കൈമാറുന്നത്.

ഭക്തിയുടെ നിറവിൽ അഹങ്കാരത്തിന്റെ കണിക പോലുമില്ലാതെ നമ്രശിരസ്കരായി ലക്ഷക്കണക്കിനു മനുഷ്യർ ഭൂമിയോടു ചേർന്നു നടക്കുന്നു. ഏകനായ അല്ലാഹുവിനോട് ഇരക്കുന്നു. സ്രഷ്ടാവിന്റെ കൽപനകൾക്ക് മുന്നിലുള്ള പൂർണമായ വിധേയത്വവും അനുസരണയും പ്രഖ്യാപിക്കുന്നു. കണ്ണുനീരോടെ പാപമോചനം തേടുകയും ജീവിതത്തിന്റെ വിശുദ്ധി വീണ്ടെടുക്കുകയും ചെയ്യുന്നു. ഓരോ വിശ്വാസിയുടെയും മനസ്സ് ഇലാഹീ സ്മരണയിൽ അലിയുന്ന ഹൃദ്യമായ അനുഭവത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

ഹജ്ജെന്ന കർമത്തിന്റെ ഓരോ ചലനനിശ്ചലങ്ങളും പൂർവികരുടെ പാവനമായ ഓർമകളെ പുതുക്കുന്നതാണ്. മനുഷ്യകുലത്തിന്റെ ആരംഭവും നബിമാരുടെ ത്യാഗനിർഭരമായ ജീവിതപാതയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ ഉൾക്കൊള്ളാൻ നമ്മെ പ്രാപ്തരാക്കും. അറഫയിൽ സംഗമിച്ചവരുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നോമ്പനുഷ്ഠിച്ചും അല്ലാതെയും പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നവരുടെയും സൽകർമങ്ങളെല്ലാം സർവശക്തനായ അല്ലാഹു സ്വീകരിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു. ഈ പരിശുദ്ധ ദിനങ്ങൾ ആത്മാവിനെ ശുദ്ധീകരിക്കുന്നതാകട്ടെ.

Dr. Muhammed Abdul Hakkim Al-Kandi د. محمد عبد الحكيم الكاندي

അന്നൊരുനാൾ മദീനയിൽ 💗
26/05/2026

അന്നൊരുനാൾ മദീനയിൽ 💗

Address

Delhi
0000

Alerts

Be the first to know and let us send you an email when SSF BOY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category