SDPI വടകര നിയോജകമണ്ഡലം

SDPI വടകര നിയോജകമണ്ഡലം SDPI വടകര മണ്ഡലം ഓഫീഷ്യൽ

01/09/2026

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ അമേരിക്കൻ കമ്പനികൾ പിടിമുറുക്കുന്നു. ചികിത്സയ്ക്ക് ഭീമമായ സംഖ്യ വരുന്നു .

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്‌ നാസർ മാസ്റ്റർ പേരോട് സംസാരിക്കുന്നു.

ഓണം വാരാഘോഷത്തിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ചത് പ്രതിഷേധാർഹം : റോയ് അറയ്ക്കൽ ഓണം വാരാഘോഷ ചടങ്ങിൽ ‘വന്ദേമാതരം’ മുഴുവനായ...
01/09/2026

ഓണം വാരാഘോഷത്തിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ചത് പ്രതിഷേധാർഹം : റോയ് അറയ്ക്കൽ

ഓണം വാരാഘോഷ ചടങ്ങിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ച നടപടി പരിപാടിയുടെ മതനിരപേക്ഷ സ്വഭാവത്തിന് നിരക്കാത്തതതും പ്രതിഷേധാർഹവും ആണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ . ദേശസ്നേഹവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുന്ന ഔദ്യോഗിക അവസരങ്ങളിൽ ദേശീയഗാനത്തിനും ദേശീയചിഹ്നങ്ങൾക്കും ഭരണഘടനാപരമായ സ്ഥാനമുണ്ട്. എന്നാൽ, മതപരമായ പ്രതീകങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടുന്ന വരികൾ ഉൾപ്പെടുന്ന ഒരു ഗാനത്തിന്റെ പൂർണ്ണരൂപം നിർബന്ധിതമായി പൊതുചടങ്ങുകളിൽ അവതരിപ്പിക്കുന്നത് വിവിധ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളേണ്ട പൊതുവേദിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ്.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം എല്ലാവരെയും ചേർത്തുനിർത്തുന്നതാണ്. അതുകൊണ്ടുതന്നെ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങൾ ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന വേദികളാകാതെ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പൊതുവേദികളായി നിലനിൽക്കണം.
ഗവർണറുടെ പേര് പറഞ്ഞ് കേന്ദ്രസർക്കാരിന് വിധേയപ്പെടാനുള്ള സതീശൻ സർക്കാരിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ കേരളീയ സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം' സമഗ്ര അന്വേഷണം വേണം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്എസ്‌ഡിപിഐ വടകര നിയ...
31/08/2026

ലഹരി കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം' സമഗ്ര അന്വേഷണം വേണം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്എസ്‌ഡിപിഐ വടകര നിയോജകമണ്ഡലം കമ്മിറ്റി നിവേദനം നൽകി

31/08/2026
വടകര:
ഇന്ന് വടകരയിൽ എത്തിയ ആഭ്യന്തരമന്ത്രിക്കാണ് SDPI വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം സമർപ്പിച്ചത്.

ആഭ്യന്തരമന്ത്രിയായതിനു ശേഷം ലഹരിക്കെതിരെ കൊണ്ടുവന്ന 'തൂഫാൻ' പദ്ധതി അഭിനന്ദനാർഹമാണ്.
എന്നാൽ അധ്യാപികമാർ പിടിക്കപ്പെട്ട കേസിൽ തുടക്കത്തിലുണ്ടായിരുന്ന അന്വേഷണ മികവ് പിന്നീട് അട്ടിമറിക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും കേസിന് മരവിപ്പ് സംഭവിച്ചതും ദുരൂഹമാണ്.

മൂന്ന് വർഷം മുമ്പ് അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരിക്ക് അടിമയാക്കി കാരിയറാക്കിയ കേസിലും ഒരു അധ്യാപികയ്ക്ക് പങ്കുണ്ടെന്ന് മൊഴിയുണ്ടായിട്ടും കേസ് അട്ടിമറിക്കപ്പെട്ടിരുന്നു.
സമാന രീതിയിൽ ഈ കേസും അട്ടിമറിക്കപ്പെടാൻ അനുവദിക്കരുതെന്നും, ലഹരി മാഫിയയിലെ അവസാന കണ്ണിയെ വരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തരമന്ത്രി ശക്തമായി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
#എസ്ഡിപിഐ

31/08/2026

I got over 1,000 reactions on my posts last week! Thanks everyone for your support! 🎉

 #അനുശോചന കുറിപ്പ്പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹുസൈൻ ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടമാണ്. ജീവിതയാത്രയിൽ എ...
31/08/2026

#അനുശോചന കുറിപ്പ്

പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹുസൈൻ ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടമാണ്. ജീവിതയാത്രയിൽ എല്ലാവരോടും പുഞ്ചിരിയോടെ ഇടപെടുകയും സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണ്.

✍🏻
നവാസ് വരിക്കോളി
പ്രസിഡൻ്റ്, എസ്ഡിപിഐ
ഏറാമല പഞ്ചായത്ത്

വടകര അസംബ്ലി യൂത്ത് കൗൺസിൽ2026 സെപ്റ്റംബർ 13 ഞായർ,3 Pm,ഷംസ് ഓഡിറ്റോറിയം,അഴിയൂർ YOUNG DEMOCRATS, KOZHIKODE DISTRICT ORGAN...
29/08/2026

വടകര അസംബ്ലി യൂത്ത് കൗൺസിൽ
2026 സെപ്റ്റംബർ 13 ഞായർ,3 Pm,ഷംസ് ഓഡിറ്റോറിയം,അഴിയൂർ
YOUNG DEMOCRATS, KOZHIKODE DISTRICT ORGANISING COMMITTEE

പാലത്തായി ബാലികയ്ക്ക് നീതിവേണം!!നീതിക്കായ് കൈകോർക്കാം പ്രതിഷേധ സായാഹ്നം 🗓️സെപ്റ്റംബർ 5, ശനി 🕔വൈകിട്ട് 5 മണി 📍കടവത്തൂർ
29/08/2026

പാലത്തായി ബാലികയ്ക്ക്

നീതിവേണം!!

നീതിക്കായ് കൈകോർക്കാം

പ്രതിഷേധ സായാഹ്നം

🗓️സെപ്റ്റംബർ 5, ശനി
🕔വൈകിട്ട് 5 മണി

📍കടവത്തൂർ

Address

Near ഒന്തം ഓവർ ബ്രിഡ്ജ്
Vadakara
673101

Telephone

+918086954475

Website

Alerts

Be the first to know and let us send you an email when SDPI വടകര നിയോജകമണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share