SDPI Onchiyam Panchayath

SDPI Onchiyam Panchayath Social Democratic Party Of India

*നാദാപുരം റോഡ് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക: എസ് ഡി പി ഐ*16/10/2025നാദാപുരം റോഡ് : ന...
16/10/2025

*നാദാപുരം റോഡ് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക: എസ് ഡി പി ഐ*

16/10/2025

നാദാപുരം റോഡ് : നാദാപുരം റോഡ് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇടപെടൽ നടത്തണമെന്ന് എസ്ഡിപിഐ നാദാപുരം റോഡ് ബ്രാഞ്ച് കമ്മിറ്റി പ്രസ്താവിച്ചു.
അടിപ്പാതയിൽ വെള്ളം നിൽക്കുന്നതിനാൽ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. മാത്രമല്ല ടൂവീലർ പോലുള്ള വാഹനങ്ങൾ ക്ക്‌ കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു.
ടൂവീലറിലെ സൈലൻസറിൽ വെള്ളം കയറാതിരിക്കാൻ നടവഴിയിലൂടെ വാഹനം ഓടിക്കുന്നത്കാരണം കാൽനടയാത്രക്കാരും ഏറെ പ്രയാസപ്പെടുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്നത് നിർമ്മാണത്തിലെ അശാസ്ത്രിയത തെളിയിക്കുന്നു.
അധികാരികൾ ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ നാദാപുരം റോഡ് ബ്രാഞ്ച് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബ്രാഞ്ച് പ്രസിഡൻ്റ് ഷമീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് നവാസ് സികെ,പഞ്ചയത്ത് ട്രഷറർ ഫായിസ് നാദാപുരം റോഡ് എന്നിവർ സംസാരിച്ചു
ബ്രാഞ്ച് സെക്രട്ടറി ജംഷീർ സ്വാഗതവും ട്രഷറർ റാഫി നന്ദിയും പറഞ്ഞു.

*വികസനം ഔദാര്യമല്ല അവകാശമാണ് ..*   ഒഞ്ചിയം പഞ്ചായത്ത് 17ാം (ഇപ്പോൾ 19)വാർഡ് വികസന മുരടിപ്പിന്റെ പതിറ്റാണ്ട് പിന്നിടുമ്പോ...
11/09/2025

*വികസനം ഔദാര്യമല്ല അവകാശമാണ് ..*

ഒഞ്ചിയം പഞ്ചായത്ത് 17ാം (ഇപ്പോൾ 19)വാർഡ് വികസന മുരടിപ്പിന്റെ പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രദേശവാസികളെ വീണ്ടും വിഡ്ഢികളാക്കാൻ മെമ്പറുടെ "വികസനക്കുതിപ്പെന്ന" വ്യാജ അവകാശവാദം നല്ലവരായ വോട്ടർമാർ തിരിച്ചറിയണം ..!!

പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കം ഒരുപാട് പേർ യാത്രക്കായി ആശ്രയിച്ചു പോരുന്ന പ്രധാനപ്പെട്ട രണ്ട് പാലങ്ങളായ കണ്ണുവയൽ പാലവും വലിയമാടാക്കര പാലവും ദ്രവിച്ചു തകർന്ന് വീണ് യാത്രക്കാരായ ആളുകൾക്ക് അപകടം പറ്റിയത് യാഥാർഥ്യമായിരിക്കെ എവിടെയാണ് വികസന മുന്നേറ്റം ??!!!!

ഈ രണ്ട് പാലവും വർഷങ്ങളായി കോൺഗ്രീറ്റ് കഷണങ്ങൾ പൊടിഞ്ഞു വീണ് ഇരുമ്പ് പുറത്തു വന്ന് തുരുമ്പടിച്ച് പാലം തകർന്ന് വീഴാറായ അവസ്ഥ നഗ്ന നേത്രങ്ങൾ കൊണ്ട് ആർക്കും കാണാവുന്ന സ്ഥിതിയായിരുന്നു.അവസാനം അത് തകർന്ന് വീണ് കാൽനടയാത്രക്കാർക്ക് അപകടം പറ്റുന്ന സ്ഥിതിയുണ്ടായി.തകർന്ന് വീഴുന്നതിന് മുൻപ് ബദൽ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പുല്ലുവില കല്പിച് തിരിഞ് നോക്കാതിരുന്നവർ പാലം തകർന്ന് വീണ് യാത്രാ ബുദ്ധിമുട്ട് അനുഭവിച്ച പ്രദേശ വാസികളുടെ വർഷങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ നിർമിക്കപ്പട്ട പാലത്തിന് "വികസനമുന്നേറ്റ"അവകാശ വാദവുമായി ഇപ്പോൾ വന്നിരിക്കുന്നു !!!!

സമൂസ മുക്കിൽ നിന്നും ഇല്ലിക്കലേക്ക് പോകുന്ന റോഡിന്റെ അശാസ്ത്രീയ നിർമ്മാണം കാരണം നിരന്തരം അപകടത്തിൽ പെടുന്ന ബൈക്ക് യാത്രക്കാരുടെ ദുരിതം അധികൃതരെ അറിയിച്ചിട്ടും തിരിഞ് നോക്കാതിരുക്കുന്നത് പാലം തകർന്ന് വീണ് അപകടം സംഭവിച്ചപോലെ എന്തേലും വലുത് വരാൻ കാത്തിരിക്കുകയാണോ വാർഡ് മെമ്പർ ??!!!!

പ്രദേശത്തെ റോഡുകളുടെ (മിക്സമാക്സ് മുടവനം കണ്ടി റോഡ് ,ചാലിൽ സ്കൂൾ റോഡ് ,പൊടിക്കളം കാഞ്ഞിരാട്ട് റോഡ് ,ഇല്ലിക്കൽ റോഡ് etc...)അവസ്ഥ അതിലേ സഞ്ചരിച്ചവർക്കറിയാം ദയനീയമായി തകർന്ന് തരിപ്പണമായ സ്ഥിതിയാണ് . ഇല്ലിക്കൽ റോഡ് ചളിയാണോ റോഡാണോ എന്ന് മനസിലാവാത്ത വിധമാണ് !!!

നമ്മുടെ നാടിൻ്റെ പൈതൃകമായിരുന്ന കണ്ണൂക്കര പാണ്ടികയിൽ തോട് നശിച്ചു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.ഇലക്ഷൻ അടുത്തപ്പോൾ ചില കാട്ടികൂട്ടലല്ലാതെ അതിന്റെ സംരക്ഷണത്തിന് ഇന്നേവരെ ഒന്നും ചെയ്തില്ല !!!!

പതിനഞ്ച് വർഷം തുടർച്ചയായി ഭരണം കിട്ടിയിട്ടും ഒന്നും ചെയ്യാത്തവർ ഇപ്പോൾ ഇലക്ഷൻ അടുത്തപ്പോൾ എല്ലാത്തിനും ഫണ്ട് കണ്ടെത്തുന്നുണ്ട് പോലും !!!

തീരദേശവാസികൾ കുടിവെള്ളക്ഷാമം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി .
അതിന് പഞ്ചായത്ത് ഭരണ സമിതിയിൽ നിന്നും എന്ത് പരിഹാരമാണ് മെമ്പർ നേടിത്തന്നത് ??

പ്രവാസികളുടെ പൈസ പിരിച്ചു പൈപ്പ് വെക്കാൻ മെമ്പറെ തെരഞ്ഞെടുക്കണോ ..?

വികസനമുരടിപ്പ്‌ മറച്ചുവെക്കാൻ ഉന്നയിക്കുന്ന വ്യാജ അവകാശവാദങ്ങൾ ജനങ്ങൾ തിരിച്ചറിയണം. നമ്മുടെ നാടിൻ്റെ വികസനം നമ്മുടെ കൈകളിലാണ് . ഇത്തരം വ്യാജന്മാരെ ജനം തിരിച്ചയണം മാറ്റിനിർത്തണം ...

*(SDPI ഒഞ്ചിയം പത്തൊമ്പതാം വാർഡ് കമ്മിറ്റി)*

June 21 സ്ഥാപക ദിനം💚❤️
23/06/2025

June 21 സ്ഥാപക ദിനം💚❤️

*എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു....
17/05/2025

*എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.*

Address

Onchiyam Panchayath
Vadakara

Website

Alerts

Be the first to know and let us send you an email when SDPI Onchiyam Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share