DYFI Pookkode UNIT

DYFI Pookkode UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Pookkode UNIT, Political organisation, Vadakara.

20/11/2025

One Day The world will witness a Spring where all flowers are red...

Vote For Left
20/11/2025

Vote For Left

20/11/2025

Left will Rule...

20/11/2025

Kerala Model...

20/11/2025

Fight For the Rest...

Vote For Left..... Without left The Green is not Green The orange is not Orange.. Tri colors are not as before... Think ...
20/11/2025

Vote For Left..... Without left The Green is not Green The orange is not Orange.. Tri colors are not as before... Think before you enter polling booth...

Home Land Or Death..... For A Better Future... For A Better Life.... Vote For Left
20/11/2025

Home Land Or Death..... For A Better Future... For A Better Life.... Vote For Left

15/08/2017

ആവില്ലെനിക്ക് ആഘോഷിക്കാന്‍ ... ഈ സ്വാതന്ത്ര്യദിനം....

അറുപത്തിയാറു കുരുന്നുകള്‍.... അറുപത്തിയാറു പോന്നോമനകള്‍ ജീവശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരിച്ച ഇന്‍ഡ്യയില്‍ ......

ഒരു നിലവിളിപോലും ഭയപ്പാടോടെ അമര്‍ത്തിവക്കുന്ന അമ്മമാരുടെ ഇന്‍ഡ്യയില്‍ ....

കരയില്‍ മുങ്ങി പൊലിഞ്ഞുപോയ കുഞ്ഞുപൂവിനെ മാറോടടുക്കി നടന്നും , ബൈക്കിലും , ഓട്ടോയിലും വീടണയുന്ന ഹതഭാഗ്യരായ പിതാക്കളുടെ ഇന്‍ഡ്യയില്‍ ....

അപ്പോഴും പശുക്കള്‍ക്ക് ഏ.സി ആംബുലന്‍സ് ഒരുക്കുന്ന മൃഗങ്ങളുടെ ഇന്‍ഡ്യയില്‍ .....

അന്നമൂട്ടുന്ന പാവം കര്‍ഷകരെ ഒരു സഹാനുഭൂതിയുമില്ലാതെയങ്ങ് വെടിവച്ചു കൊന്നുകളഞ്ഞവരുടെ ഇന്‍ഡ്യയില്‍.....

ഗോരക്ഷയുടെ പേരില്‍ മനുഷ്യനെ കൊന്നുതളളിയവര്‍ നമ്മുടെ അടുക്കളയിലും ആധിപത്യം സ്ഥാപിച്ചു വിഹരിക്കുന്ന ഇന്‍ഡ്യയില്‍ .....

മുസ്ലിം സ്ത്രീകളുടെ ശവശരീരം തോണ്ടിയെടുത്ത് ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഭരണാധിപന്മാരുടെ ഇന്‍ഡ്യയില്‍ .....

അമ്മയുടെ ഉദരം പിളര്‍ന്ന് ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുത്ത് കൊലവിളി നടത്തുന്നവരുടെ ഇന്‍ഡ്യയില്‍ ....

ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത , ഭക്ഷണ സ്വാതന്ത്ര്യമില്ലാത്ത,..എന്തിന്.. അധ്വാനിച്ചു നേടിയ സ്വന്തം പണത്തിനു മേല്‍ പോലും സ്വാതന്ത്ര്യമില്ലാത്തവരുടെ ഇന്‍ഡ്യയില്‍.....

ആര്‍ത്തവത്തിനു മേല്‍പോലും നികുതി ചുമത്തപ്പെട്ട് , തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്ന സ്ത്രീകളുടെ ഇന്‍ഡ്യയില്‍....

ദേശീയ ഗാനമോ വന്ദേമാതരമോ തെററാതെ പാടാനറിയാത്ത, എന്തിന് .. MLA യുടെ പൂര്‍ണ്ണരൂപം പോലും പറയാനറിയാത്ത മന്ത്രിമാരുടെയും MLA മാരുടെയും അണികള്‍ രാജ്യസ്നേഹത്തിന്റെ പേരില്‍ പാവം ജനങ്ങള്‍ക്കുമേല്‍ അക്രമമഴിച്ചു വിടുന്ന ഇന്‍ഡ്യയില്‍...

ദലിതായതിന്റെ പേരില്‍ ... മുസ്ലിം ആയതിന്റെ പേരില്‍ ..നഗ്നരാക്കി മര്‍ദ്ദിക്കപ്പെടുകയും ചുട്ടരിക്കപ്പെടുന്നവരുടെയും ഇന്‍ഡ്യയില്‍ ...

ആവുന്നില്ല അഭിമാനിക്കാന്‍ .......

വന്ദേമാതരം ഉള്‍ക്കൊളളാനില്ല.., ഒരിത്തിരിയിട പോലും കാതില്‍... അത് കൂടെപ്പിറപ്പുകളുടെ നിലവിളിയും രോദനവും തിങ്ങി അടഞ്ഞു പോയിരിക്കുന്നു ...

അഭിമാനബോധമുയര്‍ത്തുന്നില്ല, അപമാന ഭാരത്താല്‍ കഴുത്തൊടിഞ്ഞു തൂങ്ങിപ്പോയ ശിരസ്.....

അഭിമാന പൂരിതമാകുവാന്‍ അന്തഃരംഗത്തിലില്ല ഒരിഞ്ചു സഥലം പോലും ... രോഷാഗ്നി കൊണ്ടതു പൊളളിയടര്‍ന്നു തീര്‍ന്നിരിക്കുന്നു ....

സ്വാതന്ത്ര്യ സമര രണഭൂമികയില്‍ പ്രാണന്‍ പൊലിഞ്ഞ മഹാനുഭാവരേ .....
മാപ്പു നല്‍കുക .

നിങ്ങളുയിര്‍ കൊടുത്തു നേടിയ ഇന്‍ഡ്യ ഇന്നൊരു കണ്ണുനീര്‍ത്തുളളിയാണ്..
രക്തം കലര്‍ന്നൊരു കണ്ണുനീര്‍ത്തുളളി ....!

03/07/2017

ശരീരമാസകലം ആഴത്തിലുള്ള വെട്ടേറ്റ്
ഗുരുതരാവസ്ഥയിൽ കിടക്കുന്നത് ഒരു സിപിഎമ്മുകാരനാണ്...
വെട്ടിയത് ആർ.എസ്.എസ്-ബിജെപി ക്രിമിനലുകളാണ്...
കൊല്ലാൻ വേണ്ടി തന്നെ ചെയ്തതാണ്...

കണ്ണൂരിനെ കുരുതിക്കളമാക്കുന്നതും
അക്രമം അഴിച്ചുവിട്ട് സമാധാനം കെടുത്തി
നാട്ടിൽ അശാന്തി പടർത്തുന്നതും ആരാണെന്ന് കണ്ണുതുറന്ന് കാണുക...

സിപിഎമ്മിനെ അക്രമകാരികളെന്ന് പറഞ്ഞ്
രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന സംഘപരിവാരത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയുക..

ഇങ്ങോട്ടടിച്ചാൽ
തിരിച്ചടിക്കാതിരിക്കാൻ
ഞങ്ങൾ പള്ളീലച്ചന്മാരല്ല..ഗാന്ധിശിഷ്യരുമല്ല
ഞങ്ങളുടെ സംയമനം കണ്ട്
ഭീരുത്വമെന്ന് കരുതുകയുമരുത്...
ബലിദാനികളെ നിങ്ങൾ ചോദിച്ച് വാങ്ങുകയാണെന്നറിയാം...

ഞങ്ങൾക്ക് പറയാനുള്ളത് ഇവിടുത്തെ ജനങ്ങളോടാണ്...
നാടിന് ഭീഷണിയായി
നാട്ടുകാരെ കടിച്ചുകൊണ്ടിരിക്കുന്ന
RSS ന്റെ പേപ്പട്ടികൾ നാളെ
ഇടിമിന്നലേറ്റ് മരിച്ചാൽ
പട്ടിവാദവുമായൊരാളും ഇതുവഴി
വന്നേക്കരുതെന്ന് മാത്രം.......!!!!

പിന്നെ പറയാനുള്ളത് ഇവിടുത്തെ
പൊളിറ്റിക്കൽ പിമ്പുകളായ
മാധ്യമ മലരുകളോടാണ്...
ആർ.എസ്.എസുകാരൻ എത്രമാത്രം ക്രിമിനലും കൊലപാതകിയും തെമ്മാടിയുമാണെന്ന് ഇവിടുത്തുകാർക്കറിയാം...
അവർ സിപിഎമ്മുകാരെ തല്ലിയാലോ കൊന്നാലോ മിണ്ടാതിരിക്കുകയും
മൗനം നടിക്കുകയും ചെയ്ത്
അവർക്ക് സിപിഎമ്മുകാരാൽ
വല്ലതും പറ്റിയാൽ
മഹാത്മാ ഗാന്ധി വെടിയേറ്റുമരിച്ചതുപോലുള്ള
നിന്റെയൊക്കെ അന്തിച്ചർച്ചകളുണ്ടല്ലോ
അതിന് ടോയ്ലറ്റ് പേപ്പറിന്റെ വിലയേ
ഈ നാട്ടിലുള്ളൂ......!!!

ആർ.എസ്.എസ് കാട്ടാളത്തത്തിനെതിരെ ജനങ്ങൾ ഉണരുക.. പ്രതികരിക്കുക.‌‌
ഈ നാടിന്റെ സമാധാനം തകർക്കുന്ന ജാരസന്തതികളെ നാടുകടത്തുക....!!!!!

13/06/2017
13/06/2017

1. ഹിറ്റ്ലര്‍ സ്വന്തം പടം വച്ച് സര്‍ക്കാര്‍ കലണ്ടര്‍ അടിക്കുമായിരുന്നു.

2. ഹിറ്റ്ലര്‍ എന്നും ഒരു പ്രത്യേക മതക്കാര്‍ ദേശദ്രോഹികള്‍ ആണെന്ന് കരുതിയിരുന്നു..

3. ഹിറ്റ്ലറെ വിമര്‍ശിക്കുന്നത്‌, അദ്ദേഹത്തിനും,അദ്ദേഹത്തിന്റെ അനുയായികൾക്കും കടുത്ത അസഹിഷ്ണുത ഉളവാക്കിയിരുന്നൂ..

4. ഹിറ്റ്ലര്‍ കുട്ടിക്കാലത്ത്‌ ചിത്രം വരയ്ക്കുകയും അത്‌ വില്‍ക്കുകയും ചെയ്യുമായിരുന്നു..

5. ഹിറ്റ്ലര്‍ അന്ന് എല്ലാ തരം മാധ്യമങ്ങളെയും തന്റെ marketing ന്‌ ഉപയോഗപ്പെടുത്തിയിരുന്നു..

6. ഹിറ്റ്ലര്‍ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്തിയിരുന്നു..

7. ഹിറ്റ്ലർ എന്നും അന്നത്തെ ജർമ്മൻ കോർപ്പറേറ്റു കുബേരൻമാരുടെ വിശ്വസ്ഥ വിനീത വിധേയ ദാസനായിരുന്നൂ..

8. ഹിറ്റ്ലർ ജർമ്മനിയുടെ പരമാധികാരിയായിരുന്നെങ്കിലും, എന്നും ഒരു വിഭാഗക്കാരുടെ മാത്രം വംശീയ നേതാവായിരുന്നൂ..

9. ഹിറ്റ്ലര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവരെ ദേശദ്രോഹികള്‍ എന്നോ വിഘടന വാദികള്‍ എന്നോ വിളിച്ചിരുന്നു..

10. ഹിറ്റ്ലര്‍ നാസി പാര്‍ട്ടിയില്‍ ഒരു സാധാരണ അംഗമായി ചേര്‍ന്നു, മുതിര്‍ന്ന നേതാക്കളെ വെട്ടി ഒതുക്കിയാണ് മുകളില്‍ എത്തിയത്..

11. രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും നിമിഷം നേരം കൊണ്ട് പരിഹാരം ഉണ്ടാക്കുമെന്ന് പ്രചരിപ്പിച്ചാണ്, ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നത്‌..

12. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന മുദ്രാവാക്യം " good days to all " എന്നായിരുന്നു..

13. ഹിറ്റ്ലറിന്റെ പാര്‍ട്ടി ജയിച്ച് , ജര്‍മന്‍ പാര്‍ലമെന്റില്‍ അദ്ദേഹം ആദ്യമായി എത്തിയപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു..

14. ഹിറ്റ്ലര്‍ എന്നും ഒരു വേഷക്കമ്പക്കാരനായിരുന്നു..

15. ഹിറ്റ്ലര്‍ക്ക്‌ നുണകളെ സത്യമെന്ന രൂപത്തില്‍ പ്രചരിപ്പിക്കുവാന്‍ അപാര കഴിവായിരുന്നു ,
[ ]അതിനു മാത്രമായി ഗീബല്‍സ് പോലുള്ള ആളുകളെയും അന്നത്തെ മാധ്യമങ്ങളേയും നിയോഗിയ്‌ക്കുകയും ചെയ്തിരുന്നു..

16. ഹിറ്റ്ലര്‍ എപ്പോഴും, "ഞാന്‍", " എന്നെ ", "എനിയ്ക്ക്‌" എന്നീ വാക്കുകള്‍ എപ്പോഴും ലോഭമേന്യേ ഉപയോഗിച്ചിരുന്നു..

17. ഹിറ്റ്ലറിനു റേഡിയോവില്‍ സന്ദേശം കൊടുക്കുന്നത്‌ ഭയങ്കര ഇഷ്ടമായിരുന്നു.

18. ഹിറ്റ്ലറിനു ഒരു കമിതാവ് ഉണ്ടായിരുന്നു. അവളുടെ മേല്‍ അയാള്‍ ചാരപ്പണി ചെയ്യുമായിരുന്നു..

19. ഹിറ്റ്ലര്‍ എപ്പോഴും പ്രസംഗിയ്ക്കുമ്പോള്‍ Friends "സ്നേഹിതൻമാരേ", മിത്രങ്ങളെ" എന്നായിരുന്നു സംബോധന ചെയ്തിരുന്നത്..

20. ഹിറ്റ്ലറിനു തന്റെ ഫോട്ടോ എടുക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു..

21. ഹിറ്റ്ലർ എന്നും സ്വന്തം ജനതയേക്കാളും, രാജ്യത്തേക്കാളും, ഹിറ്റ്ലറെ മാത്രം സ്നേഹിച്ചു..

22. അവസാനം ജനം തല്ലിക്കൊല്ലും എന്നയായപ്പോൾ ആത്മഹത്യ ചെയ്തു .

23 ഹിറ്റ്ലര്‍ക്ക് ഭാര്യയുണ്ടായിരുന്നില്ല..

ഇത് വായിക്കുമ്പോ നിങ്ങള്ക്ക് ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടോ ??

എങ്കില്‍ അത് യാദൃശ്ചികമല്ല മനഃപൂർവമാണ്...

10/06/2017

സി പി ഐ എമ്മിൻറെ കോഴിക്കോട്ടെ ഹർത്താലിനോടും മറ്റു ക്യാമ്പയിനുകളോടും അക്ഷമ കാണിക്കുന്ന BJP ക്കാരല്ലാത്തവരോട്...

ഫാസിസം രാജ്യത്ത് വരുന്നുവെന്നത് പഴയ കഥയാണ്..
യഥാർത്ഥത്തിൽ ഫാസിസം നമ്മുടെ വീടിന്റെ അകത്തെത്തിയിരിക്കുന്നു.
നമ്മൾ എന്തു കഴിക്കണമെന്നും എന്തു ജോലി ചെയ്യണമെന്നും എന്തു കാണണമെന്നും എന്തിനേറെ എങ്ങിനെ ജീവിക്കണമെന്ന് പോലും അവർ നിശ്ചയിക്കുകയാണ്.

ഇന്ന് നിങ്ങൾ ചിന്തിക്കുന്നു:
നമ്മൾ ഇന്ന് സുരക്ഷിതരാണ്.
നമുക്ക് നമ്മുടെ വ്യവസായങ്ങളുണ്ട്..
വ്യാപാര സ്ഥാപനങ്ങളുണ്ട്..
സംരക്ഷിത ഭവനങ്ങളുണ്ട്.. ഹർത്താൽ നടത്തുമ്പോൾ, കടകൾ അടക്കുമ്പോൾ, ഉണ്ടാവുന്ന ഒരു ദിവസത്തെ വരുമാന നഷ്ടത്തെ കുറിച്ചാണ് നിങ്ങൾ ആകുലരാവുന്നത്..
ആസന്നഭാവിയിലെ സമ്പൂർണ്ണ നഷ്ടത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

പക്ഷെ..
ഒന്നോർക്കുക.. എല്ലാ സൗകര്യവുമുള്ളവർക്ക് എല്ലാപേക്ഷിച്ചു ജീവന് വേണ്ടി പാലായനം ചെയ്യേണ്ടി വന്നത് നമ്മുടെ രാജ്യത്താണ്..
ഗുജറാത്തിലെയും മറ്റും ആലംബഹീനരെ മറന്നോളൂ..
പക്ഷെ എല്ലാ സംവിധാനങ്ങളുമുണ്ടായിരുന്ന..
ഗജറാത്തിലെ എഹ്സാൻ ജിഫ്രിക്കു പോലും രക്ഷപ്പെടാനായില്ല..
കോൺഗ്രസ്സിന്റെ മുൻ MP യായിരുന്ന അദ്ദേഹവും കൊല്ലപ്പെടുകയായിരുന്നു..

ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിൽ ഒന്നു പതറിയാൽ.. ചെറുത്തു നിൽക്കുന്നവർ ഇല്ലാതായാൽ,
സുരക്ഷിതരെന്നു നിങ്ങൾ സ്വയം കരുതുന്ന നിങ്ങളുടെ നേരെയും അവരെത്തും..
അന്ന് നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടാവില്ല..

നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മളും ഒരു സമരത്തിൽ പങ്കെടുക്കുകയാണ്..!

ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുകയല്ല..
പക്ഷെ,
ഒന്നു ചോദിച്ചോട്ടേ..
ബന്ദും ഹർത്താലും പണിമുടക്കുകളും മാറ്റി വെച്ചോളൂ..
ന്യായമായ കാര്യത്തിന് വേണ്ടി നടത്തുന്ന പ്രകടനത്തിൽ നിങ്ങൾ പങ്കെടുക്കുകയും വേണ്ടാ..
ന്യായമാണെന്ന് നിങ്ങൾക്ക് ബോദ്ധ്യമുള്ള ഏതെങ്കിലുമൊരു
ക്യാമ്പയിനിൽ നിങ്ങൾ സ്വമേധയാ പങ്കെടുത്തിട്ടുണ്ടോ..

രാജ്യത്ത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഗാന്ധിയുൾപ്പെടെ നിയമ ലംഘന സമരങ്ങൾ നടത്തിയിട്ടുണ്ട്..
അന്നും..
സൗകര്യങ്ങൾ ഏറെയുള്ളവർ ആ സമരങ്ങൾ അനാവശ്യമെന്ന് പറഞ്ഞിട്ടുണ്ട്..
അതും കേട്ട് സ്വാതന്ത്ര്യ സമരം അവസാനിപ്പിച്ചിരുന്നുവെങ്കിൽ.. എന്താവുമായിരുന്നു...?

ഇപ്പോൾ പ്രശ്നം സി പി ഐ എം ഹർത്താൽ നടത്തുന്നതാണ്..

രണ്ടു ദിവസം മുമ്പ് ഡൽഹിയിൽ AKG ഭവൻ ആക്രമിച്ച് അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്തു.
ഇന്നലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ബോംബെറിഞ്ഞു ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററെ കൊല്ലാൻ ശ്രമിച്ചു..

എന്താണ് സി പി ഐ എമ്മിനോട് BJP ക്കും RSS നും ഇത്രയ്ക്ക് വിരോധം..

മുസ്ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരെ കടന്നാക്രമണങ്ങളുണ്ടാവുമ്പോൾ അവരെ എതിർക്കാൻ സി പി ഐ എം തയ്യാറാവുന്നു.

ഉദാ: ബീഫ് പ്രശ്നം ..

കോൺഗ്രസ്സ് കേരളത്തിൽ മാത്രം സമരം നടത്തി.
കണ്ണൂരിലെ ഒരു സംഭവത്തിന്റെ പേരിൽ അതും നിർത്തി.
ദേശീയ തലത്തിൽ എന്തെങ്കിലും ചെറുവിരൽ അനക്കിയോ ഇല്ല..

എന്നാൽ സി പി ഐ എം തുടർച്ചയായ ക്യാമ്പയിനിലാണ്..

ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടിന് വേണ്ടി മൃദു ഹിന്ദുത്വം കളിക്കുകയായിരുന്നു കോൺഗ്രസ്സ്..
ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചത് കോൺഗ്രസ്സാണ്..
കോൺഗ്രസ്സിൽ നിന്ന് BJP യിലേക്ക് നേതൃത്വമൊന്നാകെ ഒഴുകുകയാണ്..
BJP യുടെ 282 MP മാരിൽ 135 പേർ പഴയ കോൺഗ്രസ്സുകാരാണ്..
9 സംസ്ഥാന പ്രസിഡൻറുമാർ ഈ രണ്ടു വർഷത്തിലാണ് BJP യിലേക്ക് പോയത്.. എത്രയെത്ര കേന്ദ്ര മന്ത്രിമാർ...
എത്രയെത്ര മുൻ മുഖ്യമന്ത്രിമാർ..
അരുണാചൽ പ്രദേശിൽ കോൺഗ്രസ്സ് മുഖ്യമന്ത്രി പ്രേമാഖണ്ഡുവും 42 ൽ 41 MLA മാരും (ആകെ 60) BJP യിലേക്ക് പോയി.. ഭരണവും..

കോൺഗ്രസ്സ് BJP ക്ക് വെറും റിക്രൂട്ട്മെൻറ് സെൻറർ മാത്രമാണ്..

ഇന്ത്യയിൽ രണ്ടു സംസ്ഥാനത്തിലും ഷിംലയിലെ ഒരു മുനിസിപ്പാലിറ്റിയും രാജസ്ഥാനിലും മറ്റുമായി നാലു ഗ്രാമ പഞ്ചായത്തുകളും മാത്രം ഭരിക്കുന്ന 9 സംസ്ഥാനങ്ങളിൽ മാത്രം വിരലിലെണ്ണാവുന്ന MLA മാരുള്ള 9+8 = 17 MP മാർ മാത്രമുള്ള സി പി ഐ എമ്മിനെ മാത്രം ..പിണറായിയെയും യെച്ചൂരിയെയും മാത്രം.. കോടിയേരിയേയും.. എം ബി രാജേഷിനേയും റിയാസിനേയും.. മാത്രം
RSS ഭയക്കുന്നത് എന്തുകൊണ്ടാണ്...?

1925ൽ RSS രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ മാധവ സദാശിവ ഗോൾവാൾക്കറും ഡോ. ഹെഡ്ഗേവാറും രാജ്യത്തിന്റെ ശത്രുക്കൾ മൂന്നാണ് എന്ന് നിർവ്വചിച്ചു.
1-മുസ്ലിംകൾ
2-കൃസ്ത്യാനികൾ
3-കമ്യൂണിസ്റ്റ്കാർ

എന്നാൽ 2015ൽ നാഗ്പൂരിൽ RSS ഹിന്ദുമഹാ പാർലമെന്റ് വിളിച്ചു ചേർത്തു.
അവർ രാജ്യത്തിൻറെ ശത്രുക്കൾ 5 Mകളാണെന്ന് നിർവ്വചിച്ചു.

1 M - മാർക്സിസ്റ്റുകൾ
2 M - മറ്റീരിയിലസ്റ്റുകൾ (ഭൗതികവാദികൾ)
3 M - മെക്കാളെയിസ്റ്റുകൾ (ആധുനിക വിദ്യാഭ്യാസ വക്താക്കൾ)
4 M - മുസ്ലിംകൾ
5 M - മിഷണറിമാർ (കൃസ്ത്യാനികൾ)

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്യൂണിസ്റ്റുകൾ ഇപ്പോൾ ഒന്നാം നമ്പർ ശത്രുവായി..

സി പി ഐ എം ശരിയായ പാതയിൽ തന്നെയാണ്.. കാരണം ഫാസിസ്റ്റുകൾ കടന്നാക്രമിക്കുന്നത് ആ പാർടിയെയാണ്..

ഒരു കൊച്ചു കവിത കൂടി ചേർക്കട്ടെ..
ഹിറ്റലറിന്റെ ഫാസിസ്റ്റ് വാഴ്ചക്കിരയായ കവിയും പുരോഹിതനുമായ എമിൽ മാർട്ടിൻ നീമൊള്ളറുടെ കവിതയാണ്..

"ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...!"

Address

Vadakara
673541

Website

Alerts

Be the first to know and let us send you an email when DYFI Pookkode UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share