Sfi kannambra

Sfi kannambra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi kannambra, Political organisation, kannambra post, Vadakkenchery.

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയി കൊല ചെയ്ത അഞ്ചു വയസുകാരി ചാന്ദ്നി മോൾക്ക്  ആദരാഞ്ജലികൾ.. 🌹🌹
29/07/2023

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയി കൊല ചെയ്ത അഞ്ചു വയസുകാരി ചാന്ദ്നി മോൾക്ക്
ആദരാഞ്ജലികൾ.. 🌹🌹

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി കോടിക്കണക്കിന് *യുവജനങ്ങളെ* അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി *കേന്ദ്ര...
28/07/2023

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി കോടിക്കണക്കിന് *യുവജനങ്ങളെ* അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി *കേന്ദ്രസര്‍ക്കാര്‍.*

*കേന്ദ്ര സർവീസിൽ 9,64,354 ഒഴിവുകൾ*
മൂന്ന് വർഷമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ കേന്ദ്ര സർക്കാർ
റദ്ദാക്കുന്നു.

*പ്രതിഷേധിക്കുക*

ചലോ രാജ് ഭവൻദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുകNCERT സിലബസിന്റെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക.കാൽലക്ഷം വിദ്യാർത്ഥി...
22/07/2023

ചലോ രാജ് ഭവൻ

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക
NCERT സിലബസിന്റെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക.

കാൽലക്ഷം വിദ്യാർത്ഥികൾ അണിനിരക്കുന്ന രാജ്ഭവൻ മാർച്ച്‌.
ജൂലൈ 26

SFI ജില്ലാ കമ്മിറ്റി അംഗം അക്ഷയ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എക്സിക്യൂട്ടീവ് സച്ചിൻ.എസ്.കുമാർ, വിക്ടോറിയ കോളേജ് യൂ...
20/07/2023

SFI ജില്ലാ കമ്മിറ്റി അംഗം അക്ഷയ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എക്സിക്യൂട്ടീവ് സച്ചിൻ.എസ്.കുമാർ, വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ് സൂരജ് എന്നിവർക്ക് നേരെ നടന്ന ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ പതിഷേധിച്ചുകൊണ്ട് SFI പാലക്കാട്‌ ജില്ലാ കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു. SFI ജില്ലാ സെക്രട്ടറി എസ് വിപിൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ അരുൺദേവ് അധ്യക്ഷനായി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഭിൻ കൃഷ്ണ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം അമൽ നന്ദിയും പറഞ്ഞു.

കലാപ കലുഷിതമായ മണിപ്പൂരിൽ  രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ലൈംഗികാതിക്രമം  ചെയ്യുന്ന വീഡിയോ ക്രൂരവും മനുഷ്യ...
20/07/2023

കലാപ കലുഷിതമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ലൈംഗികാതിക്രമം ചെയ്യുന്ന വീഡിയോ ക്രൂരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും അവിടെ നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യത്തെ കാണിക്കുകയും ചെയ്യുന്നതാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ സംഭവം ചിത്രീകരിച്ച് ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള കുറ്റവാളികളുടെ സമീപനം ഈ നിരപരാധികളായ സ്ത്രീകൾ അനുഭവിച്ച ഭയാനകമായ ക്രൂരതയെയും തുടർന്നുണ്ടായ മാനസിക സംഘർഷത്തെയും കൂടുതൽ വലുതാക്കുന്നതാണ്.
മണിപ്പൂരിൽ രണ്ട് മാസമായി തുടരുന്ന അശാന്തിയിൽ ജനാധിപത്യ വാദികൾ അതീവ ഉത്കണ്ഠാകുലരാണ്. ഈ അക്രമം നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും ആയിരക്കണക്കിന് ആളുകളുടെ വീടുകളും സ്വത്തുക്കളും നഷ്ടമാവുകയും ചെയ്തു. ഒട്ടേറെ ആരാധനാലയങ്ങൾ അഗ്നിക്കിരയായി.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ കുറ്റകരമായ മൗനം അംഗീകരിക്കാനാവില്ല. എന്തിനും ഏതിനും അഭിപ്രായം പറയാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെ അശാന്തിയെക്കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടിയില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. വംശമോ മതമോ നോക്കാതെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. മണിപ്പൂരിലെ ജനങ്ങളുടെ പരാതികൾ പരിഹരിച്ച് അവർക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും സർക്കാർ തയ്യാറാവണം.

ജൂലൈ 20സ. അജയ് പ്രസാദ് രക്തസാക്ഷി ദിനം എസ്. എഫ്. ഐ നേതാവായിരുന്ന അനശ്വര രക്തസാക്ഷി അജയപ്രസാദിന്റെ മരണമില്ലാത്ത ഓർമകൾക്ക്...
19/07/2023

ജൂലൈ 20
സ. അജയ് പ്രസാദ്
രക്തസാക്ഷി ദിനം

എസ്. എഫ്. ഐ നേതാവായിരുന്ന അനശ്വര രക്തസാക്ഷി അജയപ്രസാദിന്റെ മരണമില്ലാത്ത ഓർമകൾക്ക് ബുധനാഴ്ച 16 വയസ്സ്. എസ്. എഫ്. ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയായ അജയപ്രസാദിനെ ഒരു സംഘം ആർ എസ് എസ്സുകാരാണ് കൊലപ്പെടുത്തിയത്.

2007 ജൂലൈ 19നു പകൽ മൂന്നിന് ക്‌ളാപന തോട്ടത്തിൽമുക്കിലാണ് അജയപ്രസാദ് അക്രമിക്കപ്പെട്ടത്. ശരീരമാസകലം മർദിച്ച്‌ കഴുത്തിൽ വയർ മുറുക്കി മരണം ഉറപ്പാക്കുന്ന തരത്തിൽ ആയിരുന്നു ആക്രമണം. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അജയപ്രസാദ് 20ന് പുലർച്ചെ മൂന്നോടെ മരിച്ചു. പിന്നീട് സംഭവത്തിലെ പ്രതികളെല്ലാം പിടിയിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്‌തെങ്കിലും നാടിന്റെ പ്രതീക്ഷയായ ഒരു യുവാവിനെ അരുംകൊല ചെയ്തവർക്ക് കാലം മാപ്പുതരില്ല.
ആർ എസ് എസിന്റെ കണ്ണിലെ കരടായിരുന്നു അജയപ്രസാദ്. അടിച്ചുകൊല്ലുക എന്ന പ്രാകൃതമാർഗം ഉപയോഗിച്ചാണ് അവർ സഖാവിനെ കൊലപ്പെടുത്തിയത്. അജയപ്രസാദിനെ പോലെയുള്ള ധീരരക്തസാക്ഷികളുടെ അണയാത്ത സ്മരണകളാണ് ഇന്നും എസ് എഫ് ഐയെ മുന്നോട്ട് നയിക്കുന്നത്. ക്യാമ്പസുകളിലെ വർഗീയവൽക്കരണത്തിനും അരാഷ്ട്രീയവൽക്കരണത്തിനും അനീതികൾക്കുമെതിരെ പോരാടാൻ അജയപ്രസാദിന്റെ സ്മരണ എന്നും ആവേശം നൽകും.
മരണമില്ലാത്ത ഓർമകളെ ഇടനെഞ്ചോട് ചേർക്കുന്നു.

ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ ...
19/07/2023

ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം മാഫിയക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളിൽ വിളറി പൂണ്ട സംഘങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമ്പാടിയുടെ കൊലപാതകം. ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ മാഫിയക്കെതിരെയുള്ള ഡി വൈ എഫ് ഐയുടെ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി തന്നെ തുടരും. നമ്മുടെ സമൂഹത്തെ ഇത്തരം മാഫിയകളിൽ നിന്നും രക്ഷിക്കുവാനുള്ള ജനകീയമായ പോരാട്ടം ഡി വൈ എഫ് ഐ ഏറ്റെടുക്കും.
സ. അമ്പാടിയുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

15 - മത് SFI വടക്കഞ്ചേരി ഏരിയ സമ്മേളനം 2023 ഏപ്രിൽ 01 ശനിയാഴ്ച സ: കോടിയേരി ബാലകൃഷ്ണൻ നഗർ(മുടപ്പല്ലൂർ കമ്മ്യൂണിറ്റി ഹാൾ)
27/03/2023

15 - മത്
SFI വടക്കഞ്ചേരി ഏരിയ സമ്മേളനം
2023 ഏപ്രിൽ 01 ശനിയാഴ്ച
സ: കോടിയേരി ബാലകൃഷ്ണൻ നഗർ
(മുടപ്പല്ലൂർ കമ്മ്യൂണിറ്റി ഹാൾ)

15-മത്Sfi വടക്കേഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി  വലുപറമ്പ് ബ്രാഞ്ച് കമ്മിറ്റി കാരംസ് ബോർഡ്‌ മത്സരം സംഘടിപ്പിച്ചു.
19/03/2023

15-മത്
Sfi വടക്കേഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വലുപറമ്പ് ബ്രാഞ്ച് കമ്മിറ്റി കാരംസ് ബോർഡ്‌ മത്സരം സംഘടിപ്പിച്ചു.

ലോകം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുകയാണ് നാം.പ്രതിസന്ധികൾ വെല്ലുവിളിതീർക്കുന്ന ഈ കാലത്ത് കരുത്തോടെ അവയെ പ്രതിരോധിക്ക...
03/06/2020

ലോകം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുകയാണ് നാം.
പ്രതിസന്ധികൾ വെല്ലുവിളിതീർക്കുന്ന ഈ കാലത്ത് കരുത്തോടെ അവയെ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ നമുക്ക് മുന്നിലില്ല.
പഠനം മുടങ്ങാതിരിക്കാൻ എന്ത് നടപടി സ്വീകരിക്കാനാകും എന്നതാണ് സർക്കാറിന്റെ മുന്നിലെ മുഖ്യ വിഷയം.

പരിമിതികൾ പലയിടത്തും പ്രതിസന്ധിയുയർത്തുമ്പോൾ അവയെ കഴിയുംവിധം ചെറുക്കാൻ ഞങ്ങൾ എസ്.എഫ്.ഐ യും തയ്യാറാണ്...

ടി.വി സൗകര്യമില്ലാത്തതിനാൽ കേരളത്തിലെ ഒരു വിദ്യാർത്ഥിയുടെയും പഠനം മുടങ്ങാൻ പാടില്ല എന്നത് എസ്.എഫ്.ഐ യുടെയും തീരുമാനമാണ്.

രാഷ്ട്രീയ ലാഭങ്ങൾക്കുള്ള കാട്ടിക്കൂട്ടലുകൾക്ക് ഞങ്ങളില്ല..
പകരം അതിജീവനത്തിന്റെ പുതിയ മാർഗ്ഗങ്ങൾ തീർത്ത് മുന്നേറാൻ ഞങ്ങൾ മുന്നിലുണ്ടാകും. വാക്കിലൊതുക്കുകയല്ല എസ്.എഫ്.ഐ അത് പ്രാവർത്തികമാക്കിയിരിക്കുന്നു.
കണ്ണൂർ ജില്ലയിൽ ആദ്യഘട്ടം ടി.വി വിതരണം ഇന്ന് നടത്തിയിരിക്കുന്നു. അർഹതപ്പെട്ട കുടംബങ്ങിളിലെ വിദ്യാർത്ഥികൾക്ക് സൗകര്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് ടി.വി കൈമാറുന്ന വിധത്തിലാണ് സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ ക്യാമ്പെയ്ൻ ഏറ്റെടുക്കുന്നത്.

എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും..
എസ്.എഫ്.ഐ കൂടെയുണ്ട്.

സെപ്റ്റംബര്‍ 23 സ. അഴീക്കോടന്‍ രക്തസാക്ഷി ദിനമാണ്.കേരളത്തിലെ സിപിഐ എം നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ കണ്‍വീനറായി പ്രവര...
23/09/2019

സെപ്റ്റംബര്‍ 23 സ. അഴീക്കോടന്‍ രക്തസാക്ഷി ദിനമാണ്.
കേരളത്തിലെ സിപിഐ എം നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കവെയാണ് 1972 സെപ്തംബര്‍ 23ന് സ. അഴീക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊലചെയ്യപ്പെട്ടത്. ഇത്രയും ഉയര്‍ന്ന പദവിയിലിലുള്ള മറ്റൊരു പാര്‍ടിനേതാവും കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടില്ല. രാത്രിയില്‍ തൃശൂരില്‍ ബസിറങ്ങി പാര്‍ട്ടി ഓഫീസിലേക്ക് നടന്ന് പോകുമ്പോഴാണ് ഇരുളിന്‍റെ മറപറ്റി അക്രമികള്‍ സഖാവിനെ കൊലക്കത്തിക്കിരയാക്കിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സംസ്ഥാനത്താകെ അറിയപ്പെടുന്ന ബഹുജന സമരനായകനുമായിരുന്നു സഖാവ്. അഴീക്കോടനെന്ന വിളിപ്പേര് ജനദ്രോഹികള്‍ക്കും അഴിമതിക്കാര്‍ക്കുമെതിരായ സമരത്തിന്റെ പര്യായപദമായി രൂപപ്പെട്ടിരുന്നു. സഖാവിന്റെ രക്തസാക്ഷിത്വത്തിന് 47 വര്‍ഷം തികയുകയാണ്. അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തെക്കുറിച്ച് ഇ എം എസ് ഇങ്ങനെയാണ് പ്രതികരിച്ചത്– സഖാവ് കൃഷ്ണപിള്ളയുടെ ജീവന്‍ അപഹരിച്ചത് ഒരു മൂര്‍ഖന്‍ പാമ്പായിരുന്നുവെങ്കില്‍ അഴീക്കോടന്‍ മരിച്ചുവീണത് രാഷ്ട്രീയമൂര്‍ഖന്മാരുടെ കഠാരയിലാണ്."

വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കൊലപാതകത്തിന്‍റെയും രാഷ്ട്രീയം നാടാകെ പടരുന്ന ഈ കാലത്ത് അതിനെതിരായ ജനകീയ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് സ. അഴീക്കോടന്‍റെ പ്രസ്ഥാനം മുന്നോട്ടുപോവുകയാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരപഥങ്ങളില്‍ ധീരരക്തസാക്ഷികളുടെ സ്മരണ കരുത്തായി നമുക്കൊപ്പമുണ്ടാവും.

27/05/2018

SFI 33ആമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Address

Kannambra Post
Vadakkenchery
678686

Website

Alerts

Be the first to know and let us send you an email when Sfi kannambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share