06/08/2026
❤️ *ഹൃദയപൂർവ്വം* ❤️
"കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും *DYFI* എല്ലാ ദിവസവും നൽകിവരുന്ന ഉച്ചഭക്ഷണ പദ്ധതിയിലേക്ക്, *2026 ആഗസ്റ്റ് 17 (തിങ്കൾ)* നമ്മുടെ വീടുകളിൽ നിന്നും സ്നേഹത്തിന്റെ പൊതിച്ചോറുകൾ എത്തിക്കാം."
പ്രിയപ്പെട്ടവരെ,
സാധാരണക്കാരന്റെ ആശുപത്രിയായ കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന DYFIയുടെ *"ഹൃദയപൂർവ്വം"* എന്ന സ്നേഹപൂർണ്ണമായ ജനകീയ സംരംഭം *7 വർഷം വിജയകരമായി പൂർത്തിയാക്കി 8-ാം വർഷത്തിലേക്ക് അഭിമാനത്തോടെ കടന്നിരിക്കുകയാണ്.*
ഈ ഏഴ് വർഷങ്ങൾക്കിടെ *51 ലക്ഷത്തിലധികം സ്നേഹപ്പൊതികൾ* രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കൈകളിലെത്തിക്കാൻ സാധിച്ചത് നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണവും കരുതലും കൊണ്ടാണ്.
ഈ മഹത്തായ ദൗത്യത്തിന് കൈത്താങ്ങായ ഓരോ കുടുംബത്തിനും, ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. നിങ്ങളുടെ കരുതലും സ്നേഹവുമാണ് ഹൃദയപൂർവ്വം എന്ന സംരംഭത്തിന്റെ ഏറ്റവും വലിയ ശക്തി.
ഈ *ആഗസ്റ്റ് 17 ന്* (തിങ്കൾ) നമ്മുടെ പ്രദേശത്തു നിന്നുമാണ് സ്നേഹപൊതികൾ എത്തിക്കേണ്ടത്.
അന്നേദിവസം വാഴയിലയിൽ പൊതിഞ്ഞ പരമാവധി പൊതിച്ചോറുകൾ തയ്യാറാക്കി നൽകി DYFI യോട് സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
നമുക്ക് ഒരുമിച്ച് സ്നേഹത്തിന്റെ 52 ലക്ഷത്തിലേക്കും അതിനപ്പുറത്തേക്കും യാത്ര തുടരാം...
ഹൃദയപൂർവ്വം
*DYFI ഉദയനാപുരം വെസ്റ്റ് മേഖല കമ്മിറ്റി*