NULM Kudumbashree Valanchery Municipality

NULM Kudumbashree Valanchery Municipality The centrally sponsored scheme DAY-NULM was launched in Kerala to address problems of urban poverty and vulnerability.

Kudumbashree is the nodal agency for the mission. NULM primarily aims at building strong grass root level institutions of the urban poor

വളാഞ്ചേരി നഗരസഭയിൽ കൗൺസിൽ അംഗങ്ങൾക്ക് നഗര ദാരിദ്ര്യ ലഘൂകരണ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓറിയന്റേഷൻ ക്ലാസ്സ്‌ ...
15/11/2021

വളാഞ്ചേരി നഗരസഭയിൽ കൗൺസിൽ അംഗങ്ങൾക്ക് നഗര ദാരിദ്ര്യ ലഘൂകരണ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രോഗ്രാം ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം വഴി തയ്യാറാക്കുന്ന പദ്ധതി രേഖയിലേക്ക് അയൽക്കൂട്ട തലങ്ങളിൽ നിന്നും നിർദേശങ്ങൾ ശേഖരിച്ച് എ.ഡി.എസ് തലത്തിലും പിന്നീട് സി.ഡി.എസ് തലത്തിലും മുൻഗണനാടിസ്ഥാനത്തിൽ ക്രോഡീകരിച്ച് നഗരസഭാ വാർഷിക വികസന പദ്ധതിയിലേക്കുള്ള പ്രൊപോസൽ നൽകുന്നതിനാണ് നഗര ദാരിദ്ര്യ ലഘൂകരണ പ്ലാൻ (UPRP) കൊണ്ട് ലക്ഷ്യമിടുന്നത്. യു.പി.ആർ.പി സംബന്ധിച്ചും ആത്മ നിർമ്മൽ ഭാരത് അഭിയാന്റെ ഭാഗമായി നടപ്പിലാക്കുന്ന പി.എം എഫ്.എം.ഇ സ്കീമിനെ കുറിച്ചും എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. നഗരസഭാ ക്ഷേമ.കാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ഷൈലേഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

വളാഞ്ചേരി നഗരസഭയിലെ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് പേരും ലോഗോയും ക്ഷണിക്കുന്നു......
25/10/2021

വളാഞ്ചേരി നഗരസഭയിലെ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് പേരും ലോഗോയും ക്ഷണിക്കുന്നു......

വളാഞ്ചേരി നഗരസഭയിൽ നഗരശ്രീ ഉത്സവിന് തുടക്കമായികേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയുടെ പിന്തു...
23/10/2021

വളാഞ്ചേരി നഗരസഭയിൽ നഗരശ്രീ ഉത്സവിന് തുടക്കമായി

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയുടെ പിന്തുണയോടെ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'ദേശീയ നഗര ഉപജീവന ദൗത്യം' - (എൻ.യു.എൽ.എം) പ്രവർത്തനങ്ങളുടെ സേവനങ്ങൾ താഴെതട്ടിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡ് കൊണ്ടുവരുന്നതിന് പൊതുജനങ്ങളിൽ നിന്നും ആശയങ്ങൾ ക്ഷണിക്കുമെന്നും വൈവിദ്ധ്യമാർന്ന പ്രാദേശിക സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രോത്സ്സാഹനം നൽകുമെന്നും ചെയർമാൻ അറിയിച്ചു. ഉത്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം വിപണന കേന്ദ്രം മാർക്കറ്റിനോടനുബന്ധിച്ച് ഉടനെ ആരംഭിക്കുമെന്നും ചെയർമാൻ അറിയിച്ചു.

നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരശ്രീ ഉത്സവിന്റെ ഭാഗമായി നിലവിലെ കുടുംബശ്രീ സംഘടന സംവിധാനം വിലയിരുത്തുക, പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, മികച്ച അയൽക്കൂട്ടങ്ങൾക്ക് റിവോൾ വിംഗ് ഫണ്ട് അനുവദിക്കുക, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മേളകൾ സംഘടിപ്പിക്കുക, സൂഷ്മ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനുള്ള വിപണന മേളകൾ സംഘടിപ്പിക്കുക, നൈപുണ്യ പരിശീലനത്തിന് താല്പര്യമുള്ളവരെ കണ്ടെത്തുന്നതിന് മൊബിലൈസെഷൻ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാകുന്നുണ്ട്. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്‌, വാർഡ്‌ കൗൺസിലർമാരായ ഇ.പി അച്ച്യുതൻ, ആബിദ മൻസൂർ, സദാനന്ദൻ കൊട്ടീരി, ഉണ്ണി കൃഷ്ണൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ എന്നിവർ സംസാരിച്ചു. എൻ.യു ൽ.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ സ്വാഗതവും മൾട്ടി ടാസ്ക്ക് പേഴ്‌സൺ നിഷാദ് സി നന്ദിയും പറഞ്ഞു.

 #സൗജന്യ_നൈപുണ്യ_പരിശീലനത്തിലൂടെ_തൊഴിലുറപ്പാക്കൽഭാരത സർക്കാരിന്റെ പാർപ്പിട നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തിന്റെ സഹായ...
12/10/2021

#സൗജന്യ_നൈപുണ്യ_പരിശീലനത്തിലൂടെ_തൊഴിലുറപ്പാക്കൽ
ഭാരത സർക്കാരിന്റെ പാർപ്പിട നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന ദേശിയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ താമസിക്കുന്ന 18 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു…..

കോഴ്‌സുകൾ
👇🏼👇🏼👇🏼👇🏼👇🏼👇🏼




&P

01/10/2021

Address

DAY-NULM KUDUMBASHREE VALANCHERY MUNICIPALITY OFFICE VALANCHERY MALAPPURAM
Valanchery
676552

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am
Sunday 10am - 10:15am

Alerts

Be the first to know and let us send you an email when NULM Kudumbashree Valanchery Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NULM Kudumbashree Valanchery Municipality:

Share