Abvp valanchary Nagar

Abvp valanchary Nagar An face of abvp valanchery nagar committee

ദീപാവലി ആശംസകൾ...
04/11/2021

ദീപാവലി ആശംസകൾ...

സ്വതന്ത്ര ഭാരതത്തെ ഒന്നാക്കി തീർത്ത ഉരുക്ക് മനുഷ്യൻ...ഒക്ടോബർ 31സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം.
31/10/2021

സ്വതന്ത്ര ഭാരതത്തെ ഒന്നാക്കി
തീർത്ത ഉരുക്ക് മനുഷ്യൻ...
ഒക്ടോബർ 31
സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം.


സംസ്ഥാനത്ത് അതിതീവ്ര മഴ..മഴക്കെടുതിയിൽ വലയുന്നവർക്ക് സഹായമെത്തിക്കാൻ ABVP സജ്ജം, അടിയന്തിര സേവനങ്ങൾക്ക് Students For Sev...
16/10/2021

സംസ്ഥാനത്ത് അതിതീവ്ര മഴ..
മഴക്കെടുതിയിൽ വലയുന്നവർക്ക് സഹായമെത്തിക്കാൻ ABVP സജ്ജം,
അടിയന്തിര സേവനങ്ങൾക്ക് Students For Seva (SFS) ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..

ഒക്ടോബർ 07കേളപ്പജി സ്മൃതി ദിനം..കേരളഗാന്ധി കേളപ്പജിയുടെ വിയോഗത്തിന് അമ്പതാണ്ട് തികയുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി...
07/10/2021

ഒക്ടോബർ 07
കേളപ്പജി സ്മൃതി ദിനം..

കേരളഗാന്ധി കേളപ്പജിയുടെ വിയോഗത്തിന് അമ്പതാണ്ട് തികയുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം അമൃത മഹോത്സവമായി രാജ്യം ആഘോഷിക്കുമ്പോൾ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേരളഗാന്ധി എന്ന പേര് അന്വർത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. കടത്തനാടൻ ചിട്ടയിൽ കളരി അഭ്യസിച്ച ആ കരുത്തൻ തന്റെ ജീവിതത്തിലുടനീളം പാലിച്ചത് അഹിംസയാണ്. അനീതിക്ക് മുമ്പിൽ മുട്ടുമടക്കാത്ത പ്രകൃതം. അശരണരുടേയും ആലംബഹീനരുടേയും അടിച്ചമർത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉഴിഞ്ഞുവെയ്ക്കപ്പെട്ടതായിരുന്നു കേളപ്പജിയുടെ ജീവിതം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രക്രിയയിൽ, സ്വാതന്ത്ര്യ സമരരംഗങ്ങളിൽ നായകസ്ഥാനമാണ് കേളപ്പജിയുടേത്. അന്ധവിശ്വാസങ്ങൾക്കും
അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹം പുരോഗമനപരമായ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തുന്നതിലും ബദ്ധശ്രദ്ധനായിരുന്നു..

വാരിയംകുന്നനെ വെള്ള പൂശുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളെടുക്കണം : എബിവിപിതിരുവനന്തപുരം : വാരിയംകുന്നനെ വെള്ള ...
29/09/2021

വാരിയംകുന്നനെ വെള്ള പൂശുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളെടുക്കണം : എബിവിപി

തിരുവനന്തപുരം : വാരിയംകുന്നനെ വെള്ള പൂശുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളെടുക്കണമെന്ന് എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി. അധികാരം ദുർവിനിയോഗം ചെയ്ത് വാരിയംകുന്നനെ പോലെയുള്ള ഒരു മതതീവ്രവാദിയെ സ്വാതന്ത്ര്യസമരസേനാനിയാക്കി ചിത്രീകരിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം. സംസ്‌ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, ഡിഡി, ഡിഇഒ, എഇഒ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം അയച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിൽ വാരിയംകുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കി ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലാണ് വാരിയംകുന്നനെ ആസൂത്രിതമായി ഉൾപ്പെടുത്തിക്കൊണ്ട് ശരിയായ ചരിത്രം വളച്ചൊടിക്കുവാൻ ശ്രമിക്കുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ച് മലബാറില്‍ വ്യാപകമായി കലാപം നടത്തിയ മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലടക്കം വ്യക്തമാക്കിയിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ സ്വാതന്ത്ര്യസമരസേനാനികളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും, മതതീവ്രവാദികളെ സ്വാതന്ത്ര്യസമര സേനാനികളാക്കി വെള്ള പൂശുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

സെപ്റ്റംബർ 28- വിപ്ലവകാരികളുടെ രാജകുമാരൻ ഭഗത് സിംഗിന്റെ ജന്മദിനം..ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന...
28/09/2021

സെപ്റ്റംബർ 28- വിപ്ലവകാരികളുടെ രാജകുമാരൻ ഭഗത് സിംഗിന്റെ ജന്മദിനം..

ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച വിപ്ലവകാരി...
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് പകർന്ന വിപ്ലവച്ചൂട് ചരിത്രമുള്ളടത്തോളം കാലം നിലനില്ക്കും.. ഇരുപത്തിനാലാം വയസ്സിൽ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിംഗ്.
1907 സെപ്റ്റംബര് 28ന് പഞ്ചാബിലെ ബല്ഗലായപ്പൂരിലാണ് ഭഗത് സിംഗ് ജനിച്ചത്.
സ്വാതന്ത്ര്യ സമര സേനാനികളായ കിഷന്സിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് സമര വീര്യം പാരമ്പര്യമായി കിട്ടിയതാണ്..
കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത്. ബ്രിട്ടീഷുകാര്ക്കെതിരെ ആയുധമേന്തി പോരാടണമെന്നുള്ള നിശ്ചയ ദാര്ഢ്യം ചെറുപ്പത്തില് തന്നെയുണ്ടായിരുന്നു.
തന്റെ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ ചേർന്നു. 1920-ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു.
വിവാഹിതനാവുന്നതിൽ നിന്ന് രക്ഷനേടാൻ ഭഗത് ഒളിച്ചോടി നൗജവാന് ഭാരത് സമാജില് ചേര്ന്നു. 1926 ല് നൗജവാന് ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാന് ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാന് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോയിയേഷൻ എന്ന വിപ്ലവ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നു പുറത്താക്കുക, സമത്വത്തോടെയുള്ള സ്വതന്ത്രഭരണം സ്ഥാപിക്കുക - ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം. ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയില് ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി.
പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്. തുടർന്ന് ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും ഇരുപത്തിനാലാമത്തെ വയസ്സിൽ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു..

ഭാരതീയയുവതയുടെ സ്വാതന്ത്രസമരതീക്ഷ്ണതക്ക് അഗ്നിയേകിയ യോദ്ധാവ്..സെപ്‌റ്റംബർ 18ധീര വിപ്ലവക്കാരി മദൻ ലാൽ ധിൻഗ്ര ജന്മദിനം....
18/09/2021

ഭാരതീയയുവതയുടെ സ്വാതന്ത്രസമരതീക്ഷ്ണതക്ക് അഗ്നിയേകിയ യോദ്ധാവ്..

സെപ്‌റ്റംബർ 18
ധീര വിപ്ലവക്കാരി
മദൻ ലാൽ ധിൻഗ്ര ജന്മദിനം....

ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു നദിയും ഒരു സ്ഥലവും ഒരു കലാലയവും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മുന്നില്‍ നില്‍ക്കുന്നുണ്...
17/09/2021

ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു നദിയും ഒരു സ്ഥലവും ഒരു കലാലയവും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു പ്രാണപ്രതിഷ്ഠയുടെ ജ്വലിക്കുന്ന സ്മൃതിയുണ്ട്.
അനു, കിം, സുജിത് മൂന്നു സഹോദരങ്ങളെ കമ്മ്യൂണിസ്റ്റ് ഭീകരതയാല്‍ നമുക്ക് നഷ്ടമായ ചരിത്ര സ്മൃതിയാണ് അത്.

പരുമലയും പമ്പയും ഡി.ബി.കോളേജും കലാലയ സംഘടന പ്രവര്‍ത്തന ചരിത്രത്തില്‍ എസ്.എഫ്.ഐ നടത്തിയ ആള്‍ക്കൂട്ട കൊലപതകത്തിന് സാക്ഷിയാണ്. എതിരാളികളെന്നു മുദ്രചാര്‍ത്തി കൊന്നുതള്ളുന്ന ഉന്മൂലന സിദ്ധാന്തം എസ്എഫ്‌ഐയിലൂടെ പാര്‍ട്ടി നടപ്പിലാക്കിയപ്പോള്‍ 1996 സപ്തംബര്‍ 17 ചൊവ്വാഴ്ച എന്ന ദുരന്തദിനമാണ് കേരളത്തിന് സമ്മാനിച്ചത്. സാംസ്‌കാരിക കേരളത്തിനും സംഘ പ്രവര്‍ത്തകര്‍ക്കും മറക്കാനാവാത്ത ഒരേടാണ് പരുമല ബലിദാനം..

സെപ്റ്റംബർ 17
പരുമല ബലിദാന ദിനം

Humble homage to the Great Indian Engineer Bharat Ratna M.Visvesvaraya on his Birth Anniversary..
15/09/2021

Humble homage to the Great Indian Engineer Bharat Ratna M.Visvesvaraya on his Birth Anniversary..

128 വർഷം മുമ്പുള്ളൊരു സെപ്റ്റംബർ 11...കാവിയുടുത്ത് ആ യുവാവിൽ നിന്നും പ്രവഹിച്ച വാക്കുകൾക്ക് അഗ്നിപ്രഭാവം ഉണ്ടായിരുന്നു ഇ...
11/09/2021

128 വർഷം മുമ്പുള്ളൊരു സെപ്റ്റംബർ 11...
കാവിയുടുത്ത് ആ യുവാവിൽ നിന്നും പ്രവഹിച്ച വാക്കുകൾക്ക് അഗ്നിപ്രഭാവം ഉണ്ടായിരുന്നു ഇന്നും ജ്വലിക്കുന്നു അത്.
ധിഷണയുടെ ഉജ്ജ്വലത കൊണ്ടോ വാക്ചാതുരിയുടെ അനാദൃശ്യതകൊണ്ടോ പടിഞ്ഞാറിനെ ഒരു നേതാവിനും അടുക്കാൻ പോലും വയ്യാത്ത മഹായശസ്കന്റെ വരവ് അടയാളപ്പെടുത്തുകയായിരുന്നു അന്നവിടെ, ചിക്കാഗോയിലെ ആർട്ട്‌ മ്യൂസിയത്തിൽ ഭാരതീയതയുടെ അടിവേരുകൾ പിഴുതെറിയാൻ കണ്ണുനട്ടിരിക്കുന്നവർക്ക് ഒട്ടും ക്ഷാമമില്ലാത്ത കാലത്താണ് ലോകത്തിന് 'അഗ്നി' വഴികാട്ടിയ ദിനം വീണ്ടും ഓർമ്മിക്കപ്പെടുന്നത്.

വൈദികസംസ്കൃതിയിൽ നിന്നും കടഞ്ഞെടുത്ത ഭാരതമെന്ന വികാരം ധന്യമാക്കിത് അറിഞ്ഞും അറിയപ്പെടാതെയും ആഘോഷിച്ചും ആഘോഷിക്കപ്പെടാതെയും പോയ അസംഖ്യം ഋഷിമാരുടെ ജീവിതങ്ങളാണ്. ഹിമാലയ പർവത നിരകളിലെന്ന പോലെ ജനക്കൂട്ടത്തിനിടയിലും ജീവിതസത്യം തേടിയലഞ്ഞ അവരിലൂടെയാണ് ഈ രാഷ്ട്രം നിർവചിക്കപ്പെട്ടത് സമാജത്തിനായി സർവവും സമർപ്പിച്ചവരായിരുന്നു വരായിരുന്നു അവർ തങ്ങളുടെ ജീവിതയജ്ഞം പൂർത്തിയാക്കിയത് നരേന്ദ്രനായി ജനിച്ച് രണ്ടാം അവതാരത്തിൽ വിവേകാനന്ദനായി രൂപാന്തരം കൊണ്ട്, ആയിരം സൂര്യന്മാരുടെ തേജസ്വിൽ ജ്വലിച്ച സ്വാമി വിവേകാനന്ദൻ അവരിൽ കാലാതീതനായി നിലകൊള്ളുമെന്ന് കാലം തന്നെ കുറിച്ചുവെച്ചിരുന്നു..

"സാമൂഹ്യ തിന്മകൾക്കെതിരെ വിദ്യാർത്ഥിശക്തി..."ABVP മെമ്പർഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി മെമ്പർഷിപ്പിന് വേണ്ടിയുള്ള ഓൺലൈൻ ര...
10/09/2021

"സാമൂഹ്യ തിന്മകൾക്കെതിരെ വിദ്യാർത്ഥിശക്തി..."

ABVP മെമ്പർഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി മെമ്പർഷിപ്പിന് വേണ്ടിയുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്കാണിത്...

https://docs.google.com/forms/d/e/1FAIpQLSckj2HK-owHiGItB0fKliA1EHwCz_VWgZ1GUaURetptf6_G9A/viewform?usp=sf_link

വിനായക ചതുർത്ഥി ആശംസകൾ...
10/09/2021

വിനായക ചതുർത്ഥി ആശംസകൾ...

Address

Valanchery

Alerts

Be the first to know and let us send you an email when Abvp valanchary Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abvp valanchary Nagar:

Share