PDP പുതുക്കാട് മണ്ഡലം

PDP പുതുക്കാട് മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PDP പുതുക്കാട് മണ്ഡലം, Political Party, Varandarappilly.

28/08/2026
📢 PDP നൈറ്റ് മാർച്ച് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് 22-07-2026ബുധനാഴ്ച രാത്രി 9 മണിക്ക്കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്...
22/07/2026

📢 PDP നൈറ്റ് മാർച്ച്
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക്
22-07-2026ബുധനാഴ്ച
രാത്രി 9 മണിക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക...
ജന്തർ മന്തറിൽ നടക്കുന്ന ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ
പ്രതിഷേധിക്കുക...

ബുധനാഴ്ച രാത്രി 9ന്
തൃശ്ശൂർ കോർപ്പറേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് റെയിൽവേ സ്റ്റേഷനിൽ സമാപിക്കും..

പിഡിപി തൃശ്ശൂർ ജില്ലാ കമ്മിറ്റി

വന്യ മൃഗങ്ങളുടെ ശല്യത്തിന്  സർക്കാർ ശാശ്വതമായ പരിഹാരം കാണുക... പിഡിപി പുതുക്കാട് മണ്ഡലം കമ്മിറ്റി.വന്യ മൃഗങ്ങളുടെ ശല്യം ...
12/07/2026

വന്യ മൃഗങ്ങളുടെ ശല്യത്തിന് സർക്കാർ ശാശ്വതമായ പരിഹാരം കാണുക... പിഡിപി പുതുക്കാട് മണ്ഡലം കമ്മിറ്റി.

വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നതു മൂലം തോട്ടം മേഖലയിലെ തൊഴിലാളികളും,
മലയോര മേഖലയിലെ കർഷകരും
കടുത്ത ഭയത്തിലും ആശങ്കയിലുമാണ് കഴിയുന്നത്.
വളരെ ദുരിതം നിറഞ്ഞ സാഹചര്യമാണ് ഇപ്പോൾ പ്രദേശങ്ങളിൽ നിലവിലുള്ളത്.
ആനകളുടെയും വന്യമൃഗങ്ങളുടെയും ആധിക്യം രൂക്ഷമായതിനാൽ മേഖലയാകെ കർഷകർക്കും യാത്രക്കാർക്കും തൊഴിലാളികൾക്കും കടുത്ത ഭീഷണിയായി മാറി കൊണ്ടിരിക്കുന്നു.
കാട്ടാനശല്യം തടയുന്നതിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിന്നും അടിയന്തരമായി സംസ്ഥാന സർക്കാർ പരിഹാരം കാണുന്നതിന്ന് നിയമസഭയിൽ സബ്ബ്മിഷൻ അവതരിപ്പിക്കണം എന്നാവശ്യപെട്ട് കൊണ്ട് PDP പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നിവേദനം
മണ്ഡലം ജോ:സെക്രട്ടറി സിദ്ധിഖ് പൊറ്റമൽ ബഹു: MLA സ: K K രാമചന്ദ്രന് നൽകി.
പിഡിപി തൃശൂർ ജില്ലാ സെക്രട്ടറി മുസ്‌തഫ പുലിക്കണ്ണി സന്നിഹിതനായിരുന്നു.

പിഡിപി സെക്രട്ടറിയേറ്റ് ധർണ
24/06/2026

പിഡിപി സെക്രട്ടറിയേറ്റ് ധർണ

24/06/2026

മുസ്ലിം സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം,
സമുദായ സ്പര്‍ദ്ധക്ക് ശ്രമം:
ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെതിരെ പിഡിപി പരാതി നല്‍കി

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രചാരണ പരിപാടിയില്‍ സംബന്ധിച്ചതില്‍ മുസ്ലിം സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പിഡിപി പരാതി നല്‍കി.
മരക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നതും കള്ളക്കടത്ത് നടത്തി സംസ്ഥാനത്തെത്തിക്കുന്നതും തീവ്രവാദം വളര്‍ത്തുന്നവരും മുസ്ലിം സമുദായ അംഗങ്ങളാണെന്നാണ് ആര്‍ വി ബാബു തന്റെ ഫേസ് ബുക്ക് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിക്കുകയാണ്. മുസ്ലിം സമുദായത്തിനെതിരിലും ആദരണീയനായ പണ്ഡിത നേതൃത്വത്തിനെതിരിലും അപകീര്‍ത്തി പരാമര്‍ശവും ശുദ്ധ കളവും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ സാമുദായിക സൗഹാര്‍ദ്ധം തകര്‍ക്കാനും , വര്‍ഗീയ ചേരിതിരിവും കലാപങ്ങളുമുണ്ടാക്കാനുമാണ് ഹിന്ദു ഐക്യവേദി നേതാവ് ലക്ഷ്യം വയ്ക്കുന്നത്. കര്‍ശനമായി നിയമനടപടികളുണ്ടാകണമെന്നും കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് പരാതി.

പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കും സംസ്ഥാന ഡിജിപിക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്.

Address

Varandarappilly

Website

Alerts

Be the first to know and let us send you an email when PDP പുതുക്കാട് മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share