എസ്ഡിപിഐ വാടാനപ്പള്ളി

എസ്ഡിപിഐ വാടാനപ്പള്ളി വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം

വാടാനപ്പള്ളി തീരദേശത്തെ രൂക്ഷമായ കടലാക്രമണം: അടിയന്തിരമായി സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ  കളക്ടറെ നേരിൽ കണ്ട് ...
16/07/2026

വാടാനപ്പള്ളി തീരദേശത്തെ രൂക്ഷമായ കടലാക്രമണം: അടിയന്തിരമായി സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ നേരിൽ കണ്ട് ജനപ്രതിനിധികൾ;

വർഷംതോറും കടലാക്രമണം രൂക്ഷമാകുന്ന വാടാനപ്പള്ളി തീരദേശത്തെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജൂലൈ 15 ബുധനാഴ്ച കളക്ടറെ നേരിൽ സന്ദർശിച്ച് വാടാനപ്പള്ളി പഞ്ചായത്തിലെ 17,18 വാർഡുകളിലെ മെമ്പർമാരായ നൗഫൽ വലിയകത്ത്, ഷെറീന ഷഹീർ എന്നിവർ 1, 17, 18 വാർഡുകളിലെ ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ വിശദമായി ധരിപ്പിച്ചു.

ശംസുൽ ഹുദ പള്ളി, ബദർ പള്ളി, തക്ഷശില, AKG ഉന്നതി, സൗഹൃദ ഉന്നതി തുടങ്ങിയ തീരദേശ മേഖലകളെല്ലാം കടുത്ത കടൽക്ഷോഭ ഭീഷണിയിലാണെന്നും ഇവിടെയുള്ള നിരവധി വീടുകളും റോഡുകളും ഏതു നിമിഷവും കടലെടുത്തു പോകാവുന്ന അവസ്ഥയിലാണെന്നും പ്രതിനിധികൾ കളക്ടറെ ബോധ്യപ്പെടുത്തി.

പ്രശ്നത്തിൽ താൽക്കാലിക പ്രതിരോധ നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്.

എന്നാൽ താൽക്കാലിക പരിഹാരങ്ങൾ തങ്ങൾക്ക് പൂർണ്ണമായി പ്രയോജനം ചെയ്യില്ലെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശങ്ക നേരിട്ടറിയാൻ അടിയന്തിരമായി പ്രദേശം സന്ദർശിച്ച് താൽക്കാലിക പ്രതിരോധ നടപടികൾക്ക് പകരം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന രീതിയിൽ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ശാശ്വത തീരസംരക്ഷണ പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്നും ജന പ്രതിനിധികൾ ആവശ്യപ്പെട്ടു.

പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കളക്ടറുടെ ഭാഗത്തുനിന്ന് ഫലപ്രദമായ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.

30/06/2026

വാടാനപ്പള്ളി പഞ്ചായത്തിനോട്‌ കാലങ്ങളായുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം.

വാടാനപ്പള്ളി പഞ്ചായത്തിലെ വാർഡ് 1, 17, 18 ഉൾപ്പെടുന്ന തീരദേശ മേഖലകളിലെ ജനങ്ങൾ വർഷങ്ങളായി കടലാക്രമണത്തിന്റെ രൂക്ഷമായ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാറിമാറി വന്ന ജനപ്രതിനിധികളായ MLA, MP, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഇന്നുവരെയും ശാശ്വതമായ പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.
ബദർ പള്ളി മുതൽ തക്ഷശീല വരെയുള്ള തീരദേശ മേഖലയിൽ കടലാക്രമണം ഓരോ വർഷവും കൂടുതൽ രൂക്ഷമാവുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും കടലാക്രമണം ഫലപ്രദമായി തടയുന്നതിനുമായി സർക്കാർ അടിയന്തരവും ശാശ്വതവുമായ തീരസംരക്ഷണ നടപടികൾ സ്വീകരിക്കണം.

ശംസുൽ ഹുദ പള്ളി, ബദർ പള്ളി, തക്ഷശീല വൈലി അമ്പലം, AKG ഉന്നതി, സൗഹൃദ ഉന്നതി എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനിടെ 100 മീറ്ററോളം കടൽ കരയിലേക്ക് കയറിയിട്ടുണ്ട്. ഇതുമൂലം നിരവധി വീടുകളും റോഡുകളും നശിക്കുകയും പ്രദേശവാസികൾ നിരന്തരമായ ദുരിതത്തിലാവുകയും ചെയ്തിട്ടുണ്ട്.
വിദഗ്ധരുടെ അഭിപ്രായങ്ങളും സമഗ്രമായ ശാസ്ത്രീയ പഠനങ്ങളും പരിഗണിക്കാതെ നടപ്പാക്കുന്ന ഇത്തരം നിർമ്മാണങ്ങൾ സമീപ പ്രദേശങ്ങളിലെ കടലാക്രമണം കൂടുതൽ ശക്തമാക്കാനും ഇരുവശങ്ങളിലേക്കും കടൽ കയറുന്നതിനും കാരണമാകുമെന്ന് SDPI നേരത്തെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കടലാക്രമണം രൂക്ഷമാകുമെന്ന് അറിയാമായിരുന്നിട്ടും അത്തരം സമയങ്ങളിൽ മാത്രം സന്ദർശനം നടത്തി ജനങ്ങളെ ആശ്വസിപ്പിക്കുന്ന ജനപ്രതിനിധികളുടെ സമീപനം തീരദേശ ജനതയെ വഞ്ചിക്കുന്നതിന് തുല്യമാണ്.

അതിനാൽ, വാടാനപ്പള്ളി പഞ്ചായത്തിലെ 1,17,18 തീരദേശ മേഖലയെയും ഉൾപ്പെടുത്തി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതി സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്ന് SDPI വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം നൗഫൽ വലിയകത്ത് (മെമ്പർ വാർഡ് 17),ഷെറീന ഷെഹീർ (മെമ്പർ വാർഡ് 18) എന്നിവർ ആവശ്യപ്പെട്ടു.

എസ്‌ഡിപിഐ 18-ാം സ്ഥാപകദിനം: വാടാനപ്പള്ളിയിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തിവാടാനപ്പള്ളി: എസ്‌ഡിപിഐയുടെ 18-ാം സ്ഥാപകദിനത...
21/06/2026

എസ്‌ഡിപിഐ 18-ാം സ്ഥാപകദിനം: വാടാനപ്പള്ളിയിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി

വാടാനപ്പള്ളി: എസ്‌ഡിപിഐയുടെ 18-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് വാടാനപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

വാടാനപ്പള്ളി സെന്ററിൽ എസ്‌ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സനോബർ.P.A പതാക ഉയർത്തി. ഫാറൂഖ് നഗറിൽ പഞ്ചായത്ത് സെക്രട്ടറി
സുഹൈൽ.R. S,
അമ്മായി വളവിൽ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി അഷ്റഫ്.V.B
തൃത്തല്ലൂർ സെന്ററിൽ തൃത്തല്ലൂർ ബ്രാഞ്ച് വൈസ് പ്രസിഡന്റ് സലാം, റഹ്മത്ത് നഗറിൽ ഫസൽ നഗർ ബ്രാഞ്ച് പ്രസിഡന്റ് നിഷാം, ഫസൽ നഗറിൽ ബ്രാഞ്ച് സെക്രട്ടറി അൻവർ,
അഞ്ചങ്ങാടി സെന്ററിൽ അഞ്ചങ്ങാടി ബ്രാഞ്ച് പ്രസിഡന്റ് ഷാഫി എന്നിവർ പതാക ഉയർത്തി.

ചടങ്ങിൽ എസ്‌ഡിപിഐ പഞ്ചായത്ത് ട്രഷറർ ഷെനിൽ, കമ്മിറ്റി അംഗം നൗഫൽ വലിയകത്ത് എന്നിവർ സന്നിഹിതരായിരുന്നു.

ഏവർക്കും ബലിപെരുന്നാൾ ആശംസകൾഎസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റി
27/05/2026

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റി

26/05/2026

ഇന്ധനവില വർദ്ധനവിനെതിരെ എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു
വാടാനപ്പള്ളി: രാജ്യത്ത് ദിനംപ്രതി കൂടിവരുന്ന ഇന്ധനവില വർദ്ധനവിനെതിരെ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി സെൻ്ററിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സനോബർ,
സെക്രട്ടറി സുഹൈൽ വാടാനപ്പള്ളി,
വൈസ് പ്രസിഡന്റ് ഇസ്മായിൽ, ജോയിൻ സെക്രട്ടറി അഷറഫ് ട്രഷറർ ഷെനിൽ, ബ്രാഞ്ച് ഭാരവാഹികളായ ഷാഫി, ഫർഹാദ്, നിസാം, സലാം എന്നിവർ നേതൃത്വം നൽകി

25/05/2026
മഴക്കാലപൂർവ ശുചീകരണം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.വാടാനപ്പള്ളി : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാടാ...
25/05/2026

മഴക്കാലപൂർവ ശുചീകരണം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വാടാനപ്പള്ളി : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് 17 ആം വാർഡിൽ മെമ്പർ നൗഫൽ വലിയകത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. .പരിപാടി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജെ എച് ഐ ഫിദ,ആശ വർക്കർ സിന്ധു , എം എൽ എസ് പി അനു, ഹരിത കർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.

മഴക്കാലപൂർവ ശുചീകരണം നടത്തി വാടാനപ്പള്ളി : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാടാനപ്പള്ളിയിലെ വാർഡ് 18 ൽ മെമ്...
25/05/2026

മഴക്കാലപൂർവ ശുചീകരണം നടത്തി
വാടാനപ്പള്ളി : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാടാനപ്പള്ളിയിലെ വാർഡ് 18 ൽ മെമ്പർ ഷെറീന ഷെഹീറിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഹസീന താജു ഉദ്ഘാടനം ചെയ്തു. ജെ എച് ഐ ഫിദ, സി ഡി എസ് മെമ്പർ സുനീറ, ആശ വർക്കർ ജയ, എം എൽ എസ് പി അനു, ഹരിത കർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ 'യംഗ് ഡെമോക്രാറ്റ്സി'ന്റെ പതാക, ന്യൂഡൽഹി നിസാമുദ്ദീനിലെ കേന്...
15/05/2026

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ 'യംഗ് ഡെമോക്രാറ്റ്സി'ന്റെ പതാക, ന്യൂഡൽഹി നിസാമുദ്ദീനിലെ കേന്ദ്ര ഓഫീസിൽ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം. കെ. ഫൈസി പ്രകാശനം ചെയ്തു.




Address

Vatanappally
680614

Website

Alerts

Be the first to know and let us send you an email when എസ്ഡിപിഐ വാടാനപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share