20/02/2026
പ്രിയമുള്ളവരെ, സംഘപരിവാർ വിദ്വേഷത്തിനെതിരെ സ്നേഹം വിളമ്പാം എന്ന മുദ്രാവാക്യമുയർത്തി DYFI മഞ്ഞള്ളൂർ മേഖല കമ്മിറ്റി വാഴക്കുളത്ത് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിന്റെ പോസ്റ്റ് ഇറങ്ങിയപ്പോൾ തന്നെ ചിലയാളുകൾക്ക് വലിയ ആശങ്കയാണ്.
എന്തുകൊണ്ടാണ് DYFI പന്നിവിളമ്പാത്തത് എന്നാണ് ഈ കൂട്ടരുടെ ചോദ്യം. ആർക്ക് എന്ത് ഭക്ഷണമാണോ ഇഷ്ടം അത് കഴിക്കാം എന്നാണ് ഞങ്ങളുടെ നിലപാട്.
എന്ത് കഴിക്കണം എന്ന് നാം ഓരോരുത്തരും തീരുമാനിക്കും. എന്താണിപ്പോൾ ഡിവൈഎഫ്ഐ ഇത്തരം ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള കാരണം “The Kerala Story 2 – Goes Beyond” എന്ന സിനിമയുടെ ട്രെയിലറിൽ കേരളത്തിൽ ഹിന്ദുക്കളെ ബലമായി ബീഫ് കഴിപ്പിക്കുന്നു,
ബീഫ് കഴിപ്പിക്കൽ മതപരമായ പീഡനത്തിന്റെ ഭാഗമാണ്
എന്ന തരത്തിലുള്ള വാചകങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തി കേരളത്തിൽ ഇന്ന് വരെ കേട്ട് കേൾവി ഇല്ലാത്ത വിദ്വേഷ പ്രചാരണമാണ് ഈ സിനിമയിലൂടെ ഇവർ നടത്തുന്നത്.
കേരളത്തിൽ ബീഫ് ഭക്ഷണം ഒരു സാധാരണ ഭക്ഷണ സംസ്കാരമാണ്,
മതനിർബന്ധമോ ബലപ്രയോഗമോ ഇല്ലാതെ ആളുകൾ ഇഷ്ടാനുസരണം കഴിക്കുന്ന ഭക്ഷണം.
അതിനെ "മതപീഡനം" എന്ന രീതിയിൽ ചിത്രീകരിച്ചത് അപകീർത്തികരമാണ്. സംഘപരിവാർ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബീഫ് വിഷയത്തെ ഹിന്ദു-മുസ്ലിം വൈരാഗ്യം വളർത്താൻ ഉപയോഗിക്കുകയാണ്.
ഇതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം കേരളത്തിൽ ആർക്കും എന്തു ഭക്ഷണവും ഇഷ്ടാനുസരണം കഴിക്കാം. ഒരു ഭക്ഷണത്തെ വർഗീയവൽക്കരിക്കുന്ന സംഘപരിവാർ നിലപാടിന് എതിരെയാണ് ഞങ്ങളുടെ ഈ പ്രതിഷേധം.
NB: DYFI പന്നി ഫെസ്റ്റ് നടത്തില്ലേ എന്ന് ചോദിക്കുന്നവർക്ക് DYFI ഫുഡ്സ്ട്രീറ്റിന്റെ ഭാഗമായി നടത്തിയ എല്ലാ ഭക്ഷണ വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഫോട്ടോ കമന്റിൽ കൊടുക്കുന്നു.