08/06/2022
* # പഠിതാവിനൊരു കൈത്താങ്ങു 2022 #*
DYFI ചാമംപതാൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലാടുംപാറ, തവളപ്പാറ, പനംതാനം, ചാമംപതാൽ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബുക്ക് വിതരണം നടത്തി. DYFI വാഴൂർ ബ്ലോക്ക് കമ്മറ്റി അംഗം സഖാവ് ജെറിൻ ഇട്ടി സ്കാറിയ ഉദ്ഘാടനം ചെയ്തു. 250 തിൽ പരം വിദ്യാർത്ഥികൾക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിസ്ഥിതി ബോധവൽകരണത്തിന്റെ ഭാഗമായുള്ള വൃക്ഷ തൈ DYFI വാഴൂർ മേഖല പ്രസിഡണ്ട് ശ്രീരാഗ് P തങ്കച്ചൻ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സഖാവ് സൂര്യൻ R പിള്ളയുടെ അധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ലിബിൻ തമ്പി സ്വാഗതം പറഞ്ഞു മേഖല ട്രഷർ അഭിജിത്ത് കെ എസ് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
സിപിഐഎം വാഴൂർ ലോക്കൽ കമ്മറ്റി അംഗം ADV. പിസ് സൈനുലബ്ദീൻ, DYFI ബ്ലോക്ക് കമ്മറ്റി അംഗം ദിയ ബിജു, ചാമംപതാൽ ബ്രാഞ്ച് സെക്രട്ടറി ബിജോയ്, വാർഡ് മെമ്പർ സൗദാ, യൂണിറ്റ് കമ്മറ്റി അംഗങ്ങളായ സലിൻ , ജോമോൻ, സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.