Abu Dhabi Vengara Mandalam KMCC

Abu Dhabi Vengara Mandalam KMCC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abu Dhabi Vengara Mandalam KMCC, Vengara.

17/10/2025
എഡ്യൂ ഗ്രാന്റ് വിദ്യാഭ്യാസ സ്കോളർഷിപ്പ്വേങ്ങര: മുൻ വിദ്യാഭ്യാസമന്ത്രിയും സ്പീക്കറുമായിരുന്ന മർഹൂം ചാക്കീരി അഹമ്മദ് കുട്ട...
11/09/2025

എഡ്യൂ ഗ്രാന്റ് വിദ്യാഭ്യാസ സ്കോളർഷിപ്പ്

വേങ്ങര: മുൻ വിദ്യാഭ്യാസമന്ത്രിയും സ്പീക്കറുമായിരുന്ന മർഹൂം ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റെ സ്മരണാർത്ഥം അബൂദാബി വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റി നടപ്പിലാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയായ എഡ്യൂ ഗ്രാന്റ് സ്കോളർഷിപ്പ്ന്റെ ബ്രോഷർ പുറത്തിറക്കി. ചടങ്ങ് മണ്ഡലം ലീഗ് പ്രസിഡൻ്റ് പി.കെ അസ് ലു ഉദ്ഘാടനം ചെയ്തു. അബൂദാബി വേങ്ങര മണ്ഡലം കെ.എം സി.സി പ്രസിഡൻ്റ് പാങ്ങാട്ട് യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ഭാരവാഹികളായ ഇ.കെ സുബൈർ മാസ്റ്റർ, ചാക്കീരി ഹർഷൽ, എം.എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ പി.എ ജവാദ്, അഡ്വ. തൊഹാനി, ജില്ലാ സെക്രട്ടറി സി.പി ഹാരിസ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ് പി.മുഹമ്മദ് ഹനീഫ, കെ.എം സി.സി നേതാക്കളായ എം അബ്ദുറഹ്മാൻ, മുജീബ് എടത്തിങ്ങൽ,എം.എസ് എഫ് മണ്ഡലം ഭാരവാഹികളായ കെ.പി.എം സക്കീർ, പി.എ ഹർഷദ് ഫാസിൽ എ.കെ ഷഹീം, എൻ.കെ നിഷാദ് എന്നിവർ പ്രസംഗിച്ചു. 200 പേർക്കുള്ള മെമ്പർഷിപ്പി ഫോറം ചടങ്ങിൽ വിതരണം ചെയ്തു. ഈ പദ്ധതി വേങ്ങര നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.

ദി കേരള വൈബ് പ്രചാരണത്തിന് തുടക്കം കുറിച്ച് വേങ്ങര മണ്ഡലം കെഎംസിസിഈ വരുന്ന ഒക്ടോബർ 3 മുതൽ 5 വരെ അബൂദാബി ഇന്ത്യൻ ഇസ്ലാമിക...
01/09/2025

ദി കേരള വൈബ് പ്രചാരണത്തിന് തുടക്കം കുറിച്ച് വേങ്ങര മണ്ഡലം കെഎംസിസി

ഈ വരുന്ന ഒക്ടോബർ 3 മുതൽ 5 വരെ അബൂദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ഗൾഫ് ചന്ദ്രിക ദികേരളവൈബ്ന്റെ പ്രചാരണാർത്ഥം അബുദാബി വേങ്ങര മണ്ഡലം കെഎംസിസി പ്രചാരണ സംഗമം സംഘടിപ്പിച്ചു.

ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദു റഷീദ് കെ കെ യുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അബൂദാബി മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറിയും ഗൾഫ് ചന്ദ്രിക മലപ്പുറം ജില്ലാ കോർഡിനേറ്ററുമായ ഷാഹിർ എ വി ഉത്ഘാടനം ചെയ്തു. അബൂദാബി ഇന്ത്യൻ ഇസ്ലാമിക്‌ ജനറൽ സെക്രട്ടറി ഹിദായത്തുള്ള ടി, മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്‌ അഹ്മദ് ഹസ്സൻ അരീക്കൻ, മണ്ഡലം ചന്ദ്രിക കോർഡിനേറ്റർ ജലീൽ ടി കെ തുടങ്ങിയ സെന്റർ/ജില്ലാ/മണ്ഡലം/പഞ്ചായത്ത് നേതാക്കൾ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ സജീവമായി പ്രവർത്തന രംഗത്തിറങ്ങാനും സംഗമത്തിൽ തീരുമാനമായി.

മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി റഹീം നാണത്ത് സ്വാഗതവും മണ്ഡലം കെഎംസിസി ട്രഷറർ സിറാജ് നടക്കൽ നന്ദിയും പറഞ്ഞു.

ഗൾഫ് ചന്ദ്രിക രണ്ടാം ഘട്ട ക്യാമ്പയിൻ സംഘടിപ്പിച്ചു ഗൾഫ് ചന്ദ്രികയുടെ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി അബൂദാബി വേങ്ങര മണ്ഡലം...
20/07/2025

ഗൾഫ് ചന്ദ്രിക രണ്ടാം ഘട്ട ക്യാമ്പയിൻ സംഘടിപ്പിച്ചു

ഗൾഫ് ചന്ദ്രികയുടെ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി അബൂദാബി വേങ്ങര മണ്ഡലം കെഎംസിസി രണ്ടാം ഘട്ട പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു.

അബൂദാബി അൽ ബവാബ റെസ്റ്റോറന്റിൽ 19 ജൂലൈ 2025ന് മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ യൂസുഫ് ഹാജി പാങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ അബൂദാബി മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറിയും ഗൾഫ് ചന്ദ്രിക ജില്ലാ ചീഫ് കോർഡിനേറ്ററുമായ ഷാഹിർ എ വി ഉദ്ഘാടനം ചെയ്തു. ഗൾഫ് ചന്ദ്രികയുടെ പ്രചരണ ശക്തമാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഗൾഫ് ചന്ദ്രിക ആപ്പിന്റെ പുതിയ സൗകര്യങ്ങളെ കുറിച്ചും വിശദീകരിച്ചു. വേങ്ങര മണ്ഡലത്തിൽ നിന്ന് പരമാവധി അംഗങ്ങളെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.

ജില്ലാ,മണ്ഡലം, പഞ്ചായത്ത്, വനിതാ കെഎംസിസി നേതാക്കൾ കൺവെൻഷനിൽ സംസാരിച്ചു.

അബൂദാബി വേങ്ങര മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി റഹീം നാണത്ത് സ്വാഗതവും മണ്ഡലം ട്രഷറർ
സിറാജ് നടക്കൽ നന്ദിയും പറഞ്ഞു.

എഡ്യൂ ഗ്രാന്റ്ന് തുടക്കം കുറിച്ചുവേങ്ങര നിയോജക മണ്ഡലത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥ...
20/07/2025

എഡ്യൂ ഗ്രാന്റ്ന് തുടക്കം കുറിച്ചു

വേങ്ങര നിയോജക മണ്ഡലത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി മർഹൂം ചാക്കീരി അഹമദ് കുട്ടി സാഹിബിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിക്ക് അബൂദാബി വേങ്ങര മണ്ഡലം കെഎംസിസി തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായ പ്രചാരണ കൺവെൻഷൻ അബൂദാബി അൽ ബവാബ റഹ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു. 2025 ഒക്ടോബർ മാസത്തോടെ ആരംഭിച്ച് ഒരു വർഷത്തെക്കുള്ള സ്കോളർഷിപ്പ് പദ്ധതി വേങ്ങര നിയോജക മണ്ഡലത്തിൽ മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ യൂസുഫ് ഹാജി പാങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ അബൂദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ അസീസ് കാളിയാടൻ ഉത്ഘാടനം ചെയ്തു. അബൂദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള ടി ചാക്കീരി അഹ്മദ് കുട്ടി സാഹിബ്‌ അനുസ്മരണ പ്രഭാഷണം നടത്തി. അബൂദാബി മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹംസക്കോയ, ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റും മണ്ഡലം നിരീക്ഷകനുമായ ഹുസൈൻ സി കെ, ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്‌ അഹ്മദ് ഹസ്സൻ അരീക്കൻ, ജില്ലാ കെഎംസിസി സെക്രട്ടറി ഷാഹിർ എ വി, അബൂദാബി വേങ്ങര മണ്ഡലം ട്രഷറർ സിറാജ് നടക്കൽ, മണ്ഡലം വനിതാ കെഎംസിസി പ്രസിഡന്റ്‌ മിൻസ റഷീദ്, ജനറൽ സെക്രട്ടറി ജംഷീന പാങ്ങാട്ട് തുടങ്ങി ജില്ലാ,മണ്ഡലം, പഞ്ചായത്ത്, വനിതാ കെഎംസിസി നേതാക്കൾ സംസാരിച്ചു.

അബൂദാബി വേങ്ങര മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി റഹീം നാണത്ത് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ്‌ മുജീബ് എടത്തിങൽ നന്ദിയും പറഞ്ഞു.

Address

Vengara

Telephone

0503907340

Website

Alerts

Be the first to know and let us send you an email when Abu Dhabi Vengara Mandalam KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abu Dhabi Vengara Mandalam KMCC:

Share