06/05/2018
കഴിഞ്ഞ കാലയളവിൽ എത്ര ആവേശത്തോടെയാണ് നാം ശുഭ്ര പതാക നെഞ്ചേറ്റിയത്. പ്രകാശത്തെ നാണിപ്പിക്കുന്ന വേഗതയിലല്ലേ നാം ബാലി കേറാ മലകൾ കീഴടക്കിയത്. നമ്മുടെ വിജയാരവങ്ങൾക്കിടയിൽ മരവിച്ച് പോയവർ ഇതുവരെ അനങ്ങിത്തുടങ്ങിയിട്ടില്ല.
കളക്ട്രേറ്റിന്റെ ഗേറ്റ് എത്ര തവണ നമ്മുടെ മുദ്രാവാക്യം വിളികളാൽ പ്രകമ്പനം കൊണ്ടു. അവകാശ പത്രികാ മാർച്ചിനിടയ്ക്ക് ആവേശപൂർവം മുദ്രാവാക്യം വിളിച്ച ആ കുരുന്നിനെ ജീവനുളളിടത്തോളം കാലം മറക്കില്ലല്ലോ. യൂണിവേഴ്സിറ്റി AD ബ്ലോക്കിലെ ഇരുമ്പ് വാതിൽ എത്ര തവണ നമുക്ക് മുന്നിൽ കീഴടങ്ങി.
ഇല്ല പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല. കഴിഞ്ഞ കാല സംഘടനാ പ്രവർത്തനത്തിന്റെ കയറ്റ ഇറക്കങ്ങൾ ഇഴകീറി പരിശോധിച്ച് കൂടുതൽ മുന്നോട്ട് പോകാനുള്ള ഒരുക്കത്തിനായി SFI യുടെ 44-)മത് മലപ്പുറം ജില്ലാ സമ്മേളനം നാളെ മുതൽ അങ്ങാടിപ്പുറത്ത് ചേരുകയാണ്. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് നാളെ നടക്കുന്ന വിദ്യാർത്ഥിറാലിയിൽ, മഹാസാഗരത്തിലെ ഒരു തുള്ളിയെന്ന പോലെ അണിനിരക്കാൻ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതെ, മലപ്പുറം ജില്ലയുടെ മാറ്റം നമ്മളിലൂടെ തന്നെയാണ്.